Saudi Arabia factory fire :സൗദിയിലെ ഫാക്ടറിയിൽ തീപിടിത്തം: 16 പ്രവാസികൾ മരിച്ചു

bus 1

റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 16 ബംഗ്ലാദേശി പ്രവാസികൾ മരിച്ചു. ഞായറാഴ്ചയാണ് റിയാദിലെ മൂസ സനൈയ മേഖലയിലെ സോഫ നിർമ്മാണ ഫാക്ടറിയിൽ തീപിടിത്തമുണ്ടായത്. അപകടത്തിൽ മരിച്ചവരെ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

തീപിടിത്തത്തിന് പിന്നാലെ ബംഗ്ലാദേശ് എംബസി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. മരിച്ചവരെ തിരിച്ചറിയുന്നതിനുള്ള നടപടികൾ സൗദി അധികൃതരുമായി സഹകരിച്ച് പുരോഗമിക്കുകയാണ്.മരിച്ചവരുടെ കുടുംബാംഗങ്ങളുമായി എംബസി അധികൃതർ ബന്ധപ്പെടുന്നുണ്ട്. ഇരകളെ തിരിച്ചറിയുന്നതിനും ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കുന്നതിനും സൗദി അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നതായി ബംഗ്ലാദേശ് മിഷൻ അറിയിച്ചു.

APPLY NOW FOR THE LATEST VACANCIES

എല്ലാ നിയമപരമായ നടപടിക്രമങ്ങളും പൂർത്തിയായ ശേഷം കുടുംബാംഗങ്ങളുടെ സമ്മതത്തോടെ മരിച്ചവരുടെ മൃതദേഹങ്ങൾ ബംഗ്ലാദേശിലേക്ക് കൊണ്ടുപോകും.

സംഭവത്തിൽ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രിയും വിദേശകാര്യ സെക്രട്ടറിയും മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായം നൽകുന്നതിനായി വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും അറിയിച്ചു.

ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ സൗദി അധികൃതർ അന്വേഷണം തുടരുകയാണ്.സൗദി അറേബ്യയിൽ ബംഗ്ലാദേശി പ്രവാസികൾ ഉൾപ്പെടെ നിരവധി വിദേശ തൊഴിലാളികൾ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നുണ്ട്. തൊഴിലിടങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ പ്രാധാന്യം വീണ്ടും ചർച്ചയാകുന്നതാണ് റിയാദിലെ ദുരന്തം.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഹോർമുസ് കടലിടുക്ക് ഇനി എന്ന് തുറക്കും ? ആശങ്ക, എണ്ണവിലക്ക് തീ പിടിക്കുന്നു

UAE Greeshma Staff Editor — August 10, 2026 · 0 Comment

OIL 3

ദുബായ്: ഹോർമുസ് കടലിടുക്ക് ഉടൻ വീണ്ടും തുറക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനിടെ ആഗോള വിപണിയിൽ എണ്ണവില ഉയർന്നു.ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് 91 സെന്റ് അഥവാ 1.09 ശതമാനം ഉയർന്ന് ബാരലിന് 84.46 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് ഓയിൽ വില 61 സെന്റ് അഥവാ 0.78 ശതമാനം ഉയർന്ന് ബാരലിന് 78.79 ഡോളറായി.

അതേസമയം, ഇറാനും ഒമാനും തമ്മിൽ ധാരണയിലെത്താൻ സാധ്യതയുണ്ടെന്ന പ്രതീക്ഷയെ തുടർന്ന് കഴിഞ്ഞ ആഴ്ച ബ്രെന്റിന്റെയും WTIയുടെയും വിലയിൽ ഏഴ് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയിരുന്നു.

ഇറാനും ഒമാനും തമ്മിൽ ഉണ്ടാകുന്ന ഒരു കരാർ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയാണ് വിപണിയിൽ ഉണ്ടായിരുന്നത്. യുദ്ധത്തിന് മുമ്പ് ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോയിരുന്ന പ്രധാന സമുദ്രപാതയാണ് ഹോർമുസ് കടലിടുക്ക്.

എന്നാൽ കടലിടുക്ക് വീണ്ടും തുറക്കുന്നതിന്റെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നതിനാൽ എണ്ണവിലയിൽ വീണ്ടും ഉയർച്ച ഉണ്ടായിരിക്കുകയാണ്.

ദുബൈയിൽ 290 കി.മീ വേഗത്തിൽ ബൈക്ക് ഓടിച്ച് അഭ്യാസപ്രകടനം; ഒടുവിൽ കിട്ടി 13 ലക്ഷം…

UAE Nazia Staff Editor — August 10, 2026 · 0 Comment

538414

ദുബൈ: അതെ 13 ലക്ഷം കിട്ടി പക്ഷെ സമ്മാനമായല്ല പിഴയായി കിട്ടിയത് ഏട്ടിന്റെ പണി,….മണിക്കൂറിൽ 290 കിലോമീറ്ററിലേറെ വേഗത്തിൽ ബൈക്ക് ഓടിക്കുകയും റോഡിൽ അപകടകരമായ അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്തയാൾക്കെതിരേ നടപടിയുമായി ദുബൈ പൊലീസ്. വാഹനങ്ങൾക്കിടയിലൂടെ അതിവേഗത്തിൽ വെട്ടിച്ചും ഒരുചക്രത്തിൽ ബൈക്ക് ഓടിച്ചുമുള്ള ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് പ്രത്യേക ട്രാഫിക് പട്രോൾ സംഘം ബൈക്ക് യാത്രികനെ കണ്ടെത്തി പിടികൂടിയത്.

APPLY NOW FOR THE LATEST VACANCIES

നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഇയാളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക്കിന്റെ ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സാലിം ബിൻ സുവൈദാൻ അറിയിച്ചു. ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

2023ലെ ദുബൈ ഡിക്രി നമ്പർ 30 പ്രകാരം ബൈക്ക് വിട്ടുകിട്ടുന്നതിന് 50,000 ദിർഹം (ഏകദേശം 13 ലക്ഷത്തോളം രൂപ) കസ്റ്റഡി ഫീസ് നൽകേണ്ടിവരും. ഇതിന് പുറമെ മറ്റ് നിയമനടപടികളും നേരിടേണ്ടിവരും.

290 കിലോമീറ്ററിലേറെ വേഗത്തിൽ സഞ്ചരിക്കുമ്പോൾ റോഡിലെ പെട്ടെന്നുള്ള മാറ്റങ്ങളോട് പ്രതികരിക്കാൻ യാത്രികന് വളരെ കുറച്ച് സമയം മാത്രമേ ലഭിക്കൂവെന്ന് ബ്രിഗേഡിയർ ബിൻ സുവൈദാൻ മുന്നറിയിപ്പ് നൽകി. മറ്റൊരു വാഹനം പെട്ടെന്ന് ദിശമാറ്റുന്നതോ റോഡിൽ തടസ്സമുണ്ടാകുന്നതോ റോഡിന്റെ അവസ്ഥ മാറുന്നതോ ഗുരുതര അപകടത്തിന് കാരണമാകാം.

ഒരുചക്രത്തിൽ ബൈക്ക് ഓടിക്കുന്നത് വാഹനത്തിന്റെ സ്ഥിരതയെയും നിയന്ത്രണത്തെയും ബാധിക്കും. മറ്റ് വാഹനങ്ങൾക്കിടയിലൂടെ അതിവേഗത്തിൽ വെട്ടിച്ചുള്ള യാത്ര മറ്റ് ഡ്രൈവർമാരെയും അപകടത്തിലാക്കും. കൂട്ടിയിടി ഒഴിവാക്കാൻ മറ്റ് വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചെയ്യുകയോ ദിശമാറ്റുകയോ ചെയ്യേണ്ട സാഹചര്യമുണ്ടാകുമെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

അപകടകരമായ ഡ്രൈവിങ് കണ്ടെത്താനും നിയമലംഘകർക്കെതിരേ നടപടി സ്വീകരിക്കാനും സ്മാർട്ട് ട്രാഫിക് നിരീക്ഷണ സംവിധാനങ്ങളും പ്രത്യേക പട്രോൾ സംഘങ്ങളും നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് ദുബൈ പൊലീസ് അറിയിച്ചു.

റോഡ് അഭ്യാസപ്രകടനങ്ങൾക്കും വേഗപരീക്ഷണങ്ങൾക്കുമുള്ള ഇടമല്ലെന്നും ട്രാഫിക് നിയമങ്ങൾ പാലിച്ച് ഉത്തരവാദിത്തത്തോടെ വാഹനമോടിക്കണമെന്നും ബിൻ സുവൈദാൻ മോട്ടോർസൈക്കിൾ യാത്രികരോട് ആവശ്യപ്പെട്ടു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

മിഠായിയെന്ന് കരുതി വാങ്ങരുത്! A4 പേപ്പറിലും ലഹരി;യുഎഇയിൽ ലഹരിക്കടത്തിന്റെ പുതിയ തന്ത്രം; ജാഗ്രതാ മുന്നറിയിപ്പ്

അബുദബി: കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ട് മയക്കുമരുന്ന് സംഘങ്ങൾ പുതിയ വിതരണരീതികൾ പരീക്ഷിക്കുന്നതായി യുഎഇ നാഷണൽ ആന്റി-നാർക്കോട്ടിക്സ് അതോറിറ്റി മുന്നറിയിപ്പ് നൽകി. മിട്ടായികൾ, A4 പേപ്പറുകൾ, അപരിചിതമായ ഡെലിവറി പാക്കറ്റുകൾ എന്നിവയിലൊളിപ്പിച്ച് ലഹരിവസ്തുക്കൾ എത്തിക്കുന്ന പുതിയ തന്ത്രങ്ങളാണ് സുരക്ഷാ ഏജൻസികൾ അടുത്തിടെ കണ്ടെത്തിയത്. 

രാജ്യത്തെ കുടുംബങ്ങൾക്കിടയിൽ ബോധവൽക്കരണം ശക്തമാക്കുന്നതിനും യുവാക്കളെ ഇത്തരം കെണികളിൽ നിന്ന് സംരക്ഷിക്കുന്നതിനുമായാണ് അതോറിറ്റി ഈ വിവരങ്ങൾ പുറത്തുവിട്ടത്. ലഹരി കടത്ത് തടയാൻ അതിർത്തികളിൽ ഫെഡറൽ, ലോക്കൽ കസ്റ്റംസ് വിഭാഗങ്ങളുമായി ചേർന്ന് പരിശോധനകൾ ശക്തമാക്കിയതായും അധികൃതർ വ്യക്തമാക്കി.

ലഹരിവസ്തുക്കൾ A4 പേപ്പറിന്റെ ഷീറ്റുകളിൽ ലയിപ്പിച്ചോ മുക്കിവച്ചോ കടത്തുന്നതാണ് സുരക്ഷാ ഏജൻസികൾ കണ്ടെത്തിയ ഒരു രീതി. ഇത് കടത്തുമ്പോഴും വിതരണം ചെയ്യുമ്പോഴും സാധാരണ പരിശോധനകളിൽ തിരിച്ചറിയാൻ ഏറെ പ്രയാസകരമാണ്.

മിട്ടായികൾക്കുള്ളിൽ ലഹരി വസ്തുക്കൾ ഒളിപ്പിച്ചു കടത്തുന്നതാണ് രണ്ടാമത്തെ രീതി. അപരിചിതമായ നമ്പറുകളിൽ നിന്ന് ഡെലിവറി കമ്പനികൾ വഴി അയക്കുന്ന അപ്രതീക്ഷിത പാക്കേജുകളോ സമ്മാനങ്ങളോ ഉപയോഗിച്ചാണ് മൂന്നാമത്തെ രീതിയിൽ ലഹരി എത്തിക്കുന്നത്. 

ഇത്തരം സമ്മാനങ്ങളോ പാക്കറ്റുകളോ അപരിചിതരിൽ നിന്ന് സ്വീകരിക്കരുതെന്നും അജ്ഞാത വ്യക്തികളുമായി ബന്ധപ്പെടരുതെന്നും സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ഇലക്ട്രോണിക് സിഗരറ്റുകളും വാപ്പിംഗും ലഹരി കടത്താനായി ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ കുടുംബങ്ങളാണ് പ്രതിരോധത്തിന്റെ ആദ്യ നിരയെന്ന് നാഷണൽ ആന്റി-നാർക്കോട്ടിക്സ് അതോറിറ്റി ചൂണ്ടിക്കാട്ടി. 

കുട്ടികളുമായി നല്ല രീതിയിലുള്ള തുറന്ന ആശയവിനിമയം നിലനിർത്താനും അവരുടെ പെരുമാറ്റത്തിലുണ്ടാകുന്ന അസാധാരണ മാറ്റങ്ങൾ ശ്രദ്ധിക്കാനും മാതാപിതാക്കൾ ജാഗ്രത പുലർത്തണം. ലഹരി ഉപയോഗത്തെ ഭയത്തോടും അപമാനത്തോടും കാണാതെ, ചികിത്സ ആവശ്യമായ ഒരു രോഗമായി കണക്കാക്കി സഹായം തേടാൻ തയ്യാറാകണം. ആസക്തിക്കെതിരെ പോരാടുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും സഹായത്തിനായി 80044 എന്ന നമ്പറിൽ ‘ഹിസ്ൻ’ (Hisn) സേവനവുമായി ബന്ധപ്പെടാം. ഈ സേവനത്തിലൂടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാനും മാനസിക പിന്തുണയും ചികിത്സയും പൂർണ്ണമായും രഹസ്യ സ്വഭാവത്തോടെ ലഭ്യമാക്കാനും സാധിക്കും

ദുബൈയില്‍ ജോലി തേടുന്നവരാണോ? എങ്കിൽ ഇക്കാര്യം ശ്രദ്ധിക്കണം: ഈ ചതിക്കുഴികളിൽ വീഴരുത്

UAE Nazia Staff Editor — August 10, 2026 · 0 Comment

04xp typing superJumbo

ദുബൈ: ദുബൈയില്‍ ജോലി തേടുന്നവരെ കബളിപ്പിക്കുന്ന തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്. ഇരകളെ കൊണ്ട് പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുറന്ന് ആ അക്കൗണ്ട് വഴി സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ ആവശ്യപ്പെട്ടാണ് തട്ടിപ്പ്.

APPLY NOW FOR THE LATEST VACANCIES

ഇത്തരത്തില്‍ തട്ടിപ്പിനിരയായ ഒരു യുവാവിന്റെ അനുഭവം വെളിപ്പെടുത്തിയാണ് ദുബൈ പൊലീസിന്റെ മുന്നറിയിപ്പ്.സോഷ്യല്‍ മീഡിയയില്‍ കണ്ട വര്‍ക്ക് ഫ്രം ഹോം പാര്‍ട്ട് ടൈം ജോലിയുടെ പരസ്യത്തില്‍ ആകൃഷ്ടനായാണ് ഇയാള്‍ അപേക്ഷിച്ചത്. വേഗത്തില്‍ അധിക വരുമാനം നേടാമെന്ന വാഗ്ദാനത്തില്‍ വീണ യുവാവിന്, ജോലിയില്‍ പ്രവേശിക്കാമെന്ന സന്ദേശം ലഭിക്കുകയായിരുന്നു.

തുടര്‍ന്ന്, പുതുതായി ആരംഭിച്ച ബാങ്ക് അക്കൗണ്ട് വഴി പണം സ്വീകരിക്കാനും കൈമാറാനും ആവശ്യപ്പെട്ടു. യുവാവിന് അക്കൗണ്ടില്‍ പലപ്പോഴായി പണം വന്നു തുടങ്ങി, ഇടപാടുകള്‍ തീര്‍ക്കുന്നതിനോ ക്ലയന്റ് ട്രാന്‍സ്ഫറുകള്‍ പ്രോസസ്സ് ചെയ്യുന്നതിനോ ഈ പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റണമെന്നുമാണ് തട്ടിപ്പുകാര്‍ നല്‍കിയ നിര്‍ദേശം. ഓരോ ട്രാന്‍സ്ഫറിനും ഇതിന് കമ്മീഷനും ലഭിച്ചു.

ബാങ്ക് ട്രാന്‍സ്ഫറുകള്‍ പരിശോധിച്ച ശേഷം ചോദ്യം ചെയ്യലിനായി യുവാവിനെ പൊലീസ് വിളിച്ചച്ചപ്പോഴാണ് തട്ടിപ്പ് പുറത്താകുന്നത്. ഒരു കമ്പനിക്കായി ജോലി ചെയ്യുന്നുണ്ടെന്നും മറ്റൊന്നും തനിക്കറിയില്ലെന്നുമായിരുന്നു യുവാവിന്റെ മറുപടി.സാമ്പത്തിക ഇടപാടുകള്‍ പൊലീസ് നിരീക്ഷിച്ചതോടെയാണ് തട്ടിപ്പ് സംഘം വലയിലായത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

മിഠായിയെന്ന് കരുതി വാങ്ങരുത്! A4 പേപ്പറിലും ലഹരി;യുഎഇയിൽ ലഹരിക്കടത്തിന്റെ പുതിയ തന്ത്രം; ജാഗ്രതാ മുന്നറിയിപ്പ്

അബുദബി: കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ട് മയക്കുമരുന്ന് സംഘങ്ങൾ പുതിയ വിതരണരീതികൾ പരീക്ഷിക്കുന്നതായി യുഎഇ നാഷണൽ ആന്റി-നാർക്കോട്ടിക്സ് അതോറിറ്റി മുന്നറിയിപ്പ് നൽകി. മിട്ടായികൾ, A4 പേപ്പറുകൾ, അപരിചിതമായ ഡെലിവറി പാക്കറ്റുകൾ എന്നിവയിലൊളിപ്പിച്ച് ലഹരിവസ്തുക്കൾ എത്തിക്കുന്ന പുതിയ തന്ത്രങ്ങളാണ് സുരക്ഷാ ഏജൻസികൾ അടുത്തിടെ കണ്ടെത്തിയത്. 

രാജ്യത്തെ കുടുംബങ്ങൾക്കിടയിൽ ബോധവൽക്കരണം ശക്തമാക്കുന്നതിനും യുവാക്കളെ ഇത്തരം കെണികളിൽ നിന്ന് സംരക്ഷിക്കുന്നതിനുമായാണ് അതോറിറ്റി ഈ വിവരങ്ങൾ പുറത്തുവിട്ടത്. ലഹരി കടത്ത് തടയാൻ അതിർത്തികളിൽ ഫെഡറൽ, ലോക്കൽ കസ്റ്റംസ് വിഭാഗങ്ങളുമായി ചേർന്ന് പരിശോധനകൾ ശക്തമാക്കിയതായും അധികൃതർ വ്യക്തമാക്കി.

ലഹരിവസ്തുക്കൾ A4 പേപ്പറിന്റെ ഷീറ്റുകളിൽ ലയിപ്പിച്ചോ മുക്കിവച്ചോ കടത്തുന്നതാണ് സുരക്ഷാ ഏജൻസികൾ കണ്ടെത്തിയ ഒരു രീതി. ഇത് കടത്തുമ്പോഴും വിതരണം ചെയ്യുമ്പോഴും സാധാരണ പരിശോധനകളിൽ തിരിച്ചറിയാൻ ഏറെ പ്രയാസകരമാണ്.

മിട്ടായികൾക്കുള്ളിൽ ലഹരി വസ്തുക്കൾ ഒളിപ്പിച്ചു കടത്തുന്നതാണ് രണ്ടാമത്തെ രീതി. അപരിചിതമായ നമ്പറുകളിൽ നിന്ന് ഡെലിവറി കമ്പനികൾ വഴി അയക്കുന്ന അപ്രതീക്ഷിത പാക്കേജുകളോ സമ്മാനങ്ങളോ ഉപയോഗിച്ചാണ് മൂന്നാമത്തെ രീതിയിൽ ലഹരി എത്തിക്കുന്നത്. 

ഇത്തരം സമ്മാനങ്ങളോ പാക്കറ്റുകളോ അപരിചിതരിൽ നിന്ന് സ്വീകരിക്കരുതെന്നും അജ്ഞാത വ്യക്തികളുമായി ബന്ധപ്പെടരുതെന്നും സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ഇലക്ട്രോണിക് സിഗരറ്റുകളും വാപ്പിംഗും ലഹരി കടത്താനായി ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ കുടുംബങ്ങളാണ് പ്രതിരോധത്തിന്റെ ആദ്യ നിരയെന്ന് നാഷണൽ ആന്റി-നാർക്കോട്ടിക്സ് അതോറിറ്റി ചൂണ്ടിക്കാട്ടി. 

കുട്ടികളുമായി നല്ല രീതിയിലുള്ള തുറന്ന ആശയവിനിമയം നിലനിർത്താനും അവരുടെ പെരുമാറ്റത്തിലുണ്ടാകുന്ന അസാധാരണ മാറ്റങ്ങൾ ശ്രദ്ധിക്കാനും മാതാപിതാക്കൾ ജാഗ്രത പുലർത്തണം. ലഹരി ഉപയോഗത്തെ ഭയത്തോടും അപമാനത്തോടും കാണാതെ, ചികിത്സ ആവശ്യമായ ഒരു രോഗമായി കണക്കാക്കി സഹായം തേടാൻ തയ്യാറാകണം. ആസക്തിക്കെതിരെ പോരാടുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും സഹായത്തിനായി 80044 എന്ന നമ്പറിൽ ‘ഹിസ്ൻ’ (Hisn) സേവനവുമായി ബന്ധപ്പെടാം. ഈ സേവനത്തിലൂടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാനും മാനസിക പിന്തുണയും ചികിത്സയും പൂർണ്ണമായും രഹസ്യ സ്വഭാവത്തോടെ ലഭ്യമാക്കാനും സാധിക്കും

Related Posts

Leave a Reply

Your email address will not be published. Required fields are marked *