യുഎഇയിൽ നിന്നുള്ള വിമാന സർവീസുകളിൽ മാറ്റം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

534802

ദുബൈ: വേനൽക്കാല യാത്രാത്തിരക്കും മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളും കണക്കിലെടുത്ത് യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ സർവീസുകളിൽ വ്യാപകമായ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. ദുബൈ, അബുദബി, ഷാർജ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവർ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുൻപ് ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് ഉറപ്പാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. 

വലിയ തിരക്ക് അനുഭവപ്പെടുന്നതിനാൽ ചെക്ക്-ഇൻ, ഇമിഗ്രേഷൻ നടപടിക്രമങ്ങൾക്കായി വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തുന്നതാണ് സുരക്ഷിതം.

ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സ് കുവൈത്ത്, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്കുള്ള നിശ്ചിത സർവീസുകൾ തുടരുന്നുണ്ടെങ്കിലും പ്രാദേശിക സാഹചര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. എമിറേറ്റ്‌സ് തങ്ങളുടെ വിപുലമായ ശൃംഖലയിൽ ഭൂരിഭാഗം സർവീസുകളും തടസ്സമില്ലാതെ നടത്തുന്നുണ്ടെങ്കിലും കുവൈത്ത്, ബഹ്‌റൈൻ റൂട്ടുകളിലെ വിവരങ്ങൾ തത്സമയം പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

APPLY NOW FOR THE LATEST VACANCIES

ഫ്ലൈദുബൈ സർവീസുകൾ നിലവിൽ കാര്യമായ മാറ്റങ്ങളില്ലാതെ തുടരുമ്പോൾ, എയർ അറേബ്യയുടെ കുവൈത്ത്, ബഹ്‌റൈൻ, സഊദിയിലെ അബഹ എന്നിവിടങ്ങളിലേക്കുള്ള നിരവധി സർവീസുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടുണ്ട്.

മേഖലയിലെ അനിശ്ചിതത്വം കാരണം പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനികളും സർവീസുകൾ വെട്ടിച്ചുരുക്കിയിട്ടുണ്ട്. ബ്രിട്ടീഷ് എയർവേയ്‌സ് ഒക്ടോബർ 31 വരെയും, സിംഗപ്പൂർ എയർലൈൻസ്, കാത്തേ പസഫിക്, ഫിൻഎയർ എന്നിവ ഒക്ടോബർ 24 വരെയും ദുബൈയിലേക്കുള്ള സർവീസുകൾ റദ്ദാക്കി. ലുഫ്താൻസ സെപ്റ്റംബർ 13 വരെ സർവീസുകൾ നിർത്തിവെച്ചപ്പോൾ, എയർ കാനഡ തങ്ങളുടെ ദുബൈ സർവീസുകൾ പുനരാരംഭിക്കുന്നത് 2027 ജനുവരി പകുതി വരെ നീട്ടിയിരിക്കുകയാണ്.

അതേസമയം ഖത്തർ എയർവേയ്‌സ്, ജസീറ എയർവേയ്‌സ് എന്നിവ കുവൈത്ത്, ബഹ്‌റൈൻ സർവീസുകൾ പുനരാരംഭിച്ചത് മേഖലയിലെ വ്യോമയാന രംഗത്തിന് നേരിയ ആശ്വാസം പകരുന്നുണ്ട്. സാഹചര്യങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കുന്നതിനാൽ വിമാന ടിക്കറ്റ് എടുത്ത യാത്രക്കാർ എയർലൈൻ ആപ്പുകൾ വഴിയോ വെബ്‌സൈറ്റ് വഴിയോ സമയം ഉറപ്പുവരുത്തിയ ശേഷം മാത്രം യാത്ര തിരിക്കുക.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

പ്രവാസികളുടെ ശ്രദ്ധയ്ക്ക്: തിങ്കളാഴ്ച വരെ യുഎഇയിലെ കാലാവസ്ഥ മാറിമറിയും, പൊതുജനം ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക!!

UAE August 8, 2026

uae weather update
uae weather update

യുഎഇ; ദുബായ്: യുഎഇയിലെ കാലാവസ്ഥ അസ്ഥിരമാണെന്ന് നാഷണൽ സെന്റർ ഓഫ് മീറ്റിയറോളജി (എൻസിഎം). കാലാവസ്ഥ പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയിരിക്കുമെന്നാണ് മുന്നറിയിപ്പ്. കിഴക്ക്-തെക്ക് മേഖലകളിലെ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നേരത്തെ ഓഗസ്റ്റ് എഴ് വരെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

APPLY NOW FOR THE LATEST VACANCIES


തെക്കുകിഴക്കൻ ദിശയിൽ നിന്ന് വടക്കുകിഴക്കൻ ദിശയിലേയ്ക്ക് നേരിയതോ മിതമായതോ ആയ കാറ്റ് വീശുമെന്നും ചില സമയങ്ങളിൽ കാറ്റിന്റെ ശക്തി വർദ്ധിച്ച് പൊടിപടലങ്ങൾ ഉയരാൻ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗതയെന്നും ഇത് 40 കിലോമീറ്റർ വരെ ഉയരാൻ സാദ്ധ്യയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.


യുഎയിലെ ഉൾപ്രദേശങ്ങളിൽ പരമാവധി താപനില 49 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. ചില പ്രദേശങ്ങളിൽ കുറഞ്ഞ താപനില 26 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. യുഎഇയിലെ പ്രധാന നഗരങ്ങളായ ദുബായിൽ 45 ‌ഡിഗ്രി സെൽഷ്യസും അബുദാബിയിൽ 46 ഡിഗ്രി സെൽഷ്യസും ഷാർജയിൽ 43 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില രേഖപ്പെടുത്താൻ സാദ്ധ്യതയുണ്ട്.


അതേസമയം, വാരാന്ത്യത്തിലും യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റുവീശുന്നതിനാൽ പൊടിപടലങ്ങൾ ഉള്ള പ്രദേശങ്ങളിൽ കാഴ്ചപരിധി കുറയും. തിങ്കളാഴ്ച കിഴക്ക്, തെക്ക് മേഖലകളിലെ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും എന്നാൽ ചൊവ്വാഴ്ചയോടെ കാലാവസ്ഥ സ്ഥിരത കൈവരിക്കുമെന്നുമാണ് പ്രവചനം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *