പ്രവാസികളുടെ ശ്രദ്ധയ്ക്ക്: തിങ്കളാഴ്ച വരെ യുഎഇയിലെ കാലാവസ്ഥ മാറിമറിയും, പൊതുജനം ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക!!

uae weather update
uae weather update

യുഎഇ; ദുബായ്: യുഎഇയിലെ കാലാവസ്ഥ അസ്ഥിരമാണെന്ന് നാഷണൽ സെന്റർ ഓഫ് മീറ്റിയറോളജി (എൻസിഎം). കാലാവസ്ഥ പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയിരിക്കുമെന്നാണ് മുന്നറിയിപ്പ്. കിഴക്ക്-തെക്ക് മേഖലകളിലെ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നേരത്തെ ഓഗസ്റ്റ് എഴ് വരെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

APPLY NOW FOR THE LATEST VACANCIES


തെക്കുകിഴക്കൻ ദിശയിൽ നിന്ന് വടക്കുകിഴക്കൻ ദിശയിലേയ്ക്ക് നേരിയതോ മിതമായതോ ആയ കാറ്റ് വീശുമെന്നും ചില സമയങ്ങളിൽ കാറ്റിന്റെ ശക്തി വർദ്ധിച്ച് പൊടിപടലങ്ങൾ ഉയരാൻ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗതയെന്നും ഇത് 40 കിലോമീറ്റർ വരെ ഉയരാൻ സാദ്ധ്യയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.


യുഎയിലെ ഉൾപ്രദേശങ്ങളിൽ പരമാവധി താപനില 49 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. ചില പ്രദേശങ്ങളിൽ കുറഞ്ഞ താപനില 26 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. യുഎഇയിലെ പ്രധാന നഗരങ്ങളായ ദുബായിൽ 45 ‌ഡിഗ്രി സെൽഷ്യസും അബുദാബിയിൽ 46 ഡിഗ്രി സെൽഷ്യസും ഷാർജയിൽ 43 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില രേഖപ്പെടുത്താൻ സാദ്ധ്യതയുണ്ട്.


അതേസമയം, വാരാന്ത്യത്തിലും യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റുവീശുന്നതിനാൽ പൊടിപടലങ്ങൾ ഉള്ള പ്രദേശങ്ങളിൽ കാഴ്ചപരിധി കുറയും. തിങ്കളാഴ്ച കിഴക്ക്, തെക്ക് മേഖലകളിലെ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും എന്നാൽ ചൊവ്വാഴ്ചയോടെ കാലാവസ്ഥ സ്ഥിരത കൈവരിക്കുമെന്നുമാണ് പ്രവചനം.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

അബുദബിയിൽ റോഡിന് നടുവിൽ നിർത്തിയിട്ട കാറിൽ മറ്റ് വാഹനങ്ങൾ ഇടിച്ച് കൂട്ടിയിടി; കാർ തലകീഴായി മറിഞ്ഞു, ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി പൊലിസ്

Uncategorized August 8, 2026

534567

അബുദബി: റോഡിന് നടുവിൽ അനാവശ്യമായി വാഹനങ്ങൾ നിർത്തുന്നതും ഡ്രൈവിംഗിലെ അശ്രദ്ധയും മൂലം അബുദബിയിൽ ഗുരുതരമായ തുടർ അപകടങ്ങൾ. നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു കാർ റോഡിൽ തലകീഴായി മറിയുന്നതിന്റെ ഞെട്ടിക്കുന്ന ബോധവൽക്കരണ ദൃശ്യങ്ങൾ അബുദബി പൊലിസ് പുറത്തുവിട്ടു. റോഡുകളിൽ അതീവ ജാഗ്രത പാലിക്കണമെന്നും അശ്രദ്ധമായ ഡ്രൈവിംഗ് വലിയ സുരക്ഷാ ഭീഷണിയാണെന്നും അധികൃതർ ആവർത്തിച്ച് ഓർമ്മിപ്പിച്ചു.

APPLY NOW FOR THE LATEST VACANCIES

ഒരു വാഹനം പെട്ടെന്ന് വേഗത കുറയ്ക്കുമ്പോഴോ റോഡിൽ തകരാറിലായി നിൽക്കുമ്പോഴോ പിന്നാലെ വരുന്ന ഡ്രൈവർമാരുടെ അശ്രദ്ധ കാരണം ഡൊമിനോ കട്ടകൾ പോലെ വാഹനങ്ങൾ ഒന്നൊന്നായി ഇടിച്ചുകയറുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്.

പൊലിസിന്റെ പ്രധാന നിർദ്ദേശങ്ങൾ

  • വാഹനങ്ങൾ നിർത്തിയിടരുത്: ടയർ പഞ്ചറാവുകയോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ വാഹനം റോഡിന്റെ മധ്യത്തിൽ നിർത്താതെ തൊട്ടടുത്ത എക്സിറ്റിലേക്കോ സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്കോ മാറ്റുക.
  • സഹായം തേടുക: വാഹനം സ്വയം നീക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ഉടൻ തന്നെ 999 എന്ന നമ്പറിൽ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുമായി ബന്ധപ്പെടുക.
  • പൂർണ്ണ ശ്രദ്ധ റോഡിൽ: വാഹനമോടിക്കുമ്പോൾ മറ്റ് കാര്യങ്ങളിൽ ശ്രദ്ധ തിരിക്കാതെ ഡ്രൈവിംഗിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.

യുഎഇയിൽ അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കെതിരെ കർശന നിയമനടപടികളാണ് നിലവിലുള്ളത്. അബുദബിയിലും ദുബൈയിലും ഇത്തരം ലംഘനങ്ങൾക്ക് 50,000 ദിർഹം വരെ പിഴയും, ഷാർജയിലും റാസൽഖൈമയിലും കനത്ത തുകയും വാഹനം കണ്ടുകെട്ടൽ ഉൾപ്പെടെയുള്ള നടപടികളും നേരിടേണ്ടി വരും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *