
യുഎഇ
ദുബായ്: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ച് യുഎഇ ഭരണകൂടം. ഓഗസ്റ്റ് 28 വെള്ളിയാഴ്ചയാണ് അവധി. സർക്കാർ, സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അവധി ബാധകമാണെന്ന് യുഎഇ സർക്കാരിന്റെ മീഡിയ ഓഫീസ് അറിയിച്ചു.
APPLY NOW FOR THE LATEST VACANCIES
ശനി, ഞായർ ദിവസങ്ങൾ അവധിയായതിനാൽ പ്രവാസികളടക്കമുള്ളവർക്ക് മൂന്ന് ദിവസം തുടർച്ചയായി അവധി ലഭിക്കും.
കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് അവധി ലഭിക്കുമെങ്കിലും സാധാരണ ഷോപ്പുകളിലും മറ്റും ജോലിചെയ്യുന്ന പ്രവാസികൾക്ക് അവധി ലഭിക്കാൻ സാദ്ധ്യത കുറവാണ്. അതേസമയം ഒമാനിൽ ഓഗസ്റ്റ് 27 വ്യാഴാഴ്ച പൊതു അവധി ആയിരിക്കുമെന്ന് ഭരണകൂടം അറിയിച്ചിട്ടുണ്ട്. വെള്ളി. ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി ലഭിക്കുമ്പോൾ മൂന്ന് ദിവസവും അവധി ലഭിക്കും. മറ്റു ജിസിസി രാജ്യങ്ങളും വൈകാതെ അവധി പ്രഖ്യാപിക്കുമെന്നാണ് വിവരം.
ഇസ്ലാമിക ചാന്ദ്രകലണ്ടറിലെ മൂന്നാമത്തെ മാസമായ റബീഉൽ അവ്വൽ 12-ാം തീയതി ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ ‘മൗലിദ് അൽ നബിയായി ആചരിക്കുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ ജനനത്തെ അനുസ്മരിക്കുന്ന ഈ ദിനം പല രാജ്യങ്ങളിലും മതപരമായ ഒത്തുചേരലുകൾ, ഖുർആൻ പാരായണം, പ്രഭാഷണങ്ങൾ എന്നിവയോടെയാണ് ആഘോഷിക്കുന്നത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യുഎഇയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽകെട്ടിടത്തിൽ വൻ തീപിടുത്തം
UAE August 7, 2026
Yas Island building fire abu dhabi അബുദാബി: അബുദാബിയിലെ യാസ് ദ്വീപിൽ നിർമാണം പുരോഗമിച്ചുകൊണ്ടിരുന്ന ഒരു കെട്ടിടത്തിൽ വെള്ളിയാഴ്ച രാവിലെ തീപിടിത്തമുണ്ടായി. സംഭവത്തെ തുടർന്ന് അബുദാബി പൊലീസും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും അഗ്നിശമന നടപടികളും നടത്തി.
സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗിക സ്രോതസുകളിൽ നിന്ന് മാത്രമേ സ്വീകരിക്കാവൂവെന്ന് അബുദാബി പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. തീപിടിത്തം പിന്നീട് പൂർണമായും നിയന്ത്രണവിധേയമാക്കിയതായും സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും അബുദാബി പൊലീസ് അറിയിച്ചു.