
ദുബായ്: യുഎഇയിൽ ഓഗസ്റ്റ് ഏറെ ശ്രദ്ധേയമായ മാസമായി മാറുകയാണ്. പ്രവചനാതീതമായ വേനൽക്കാല കാലാവസ്ഥ, പുതിയ മാളിന്റെ ഉദ്ഘാടനം, വിമാന കമ്പനികളുടെ നിയന്ത്രണം , പുതിയ അദ്ധ്യേയന വർഷത്തിലേക്കുള്ള കാത്തിരിപ്പ് എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നു. അതിനാൽ ഓഗസ്റ്റ് മാസം യുഎഇയിലുള്ള പ്രവാസികൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
പൊതു അവധി: മുഹമ്മദ് നബിയുടെ ജന്മദിനം
യുഎഇയിൽ പൊതു, സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കുന്നതിനായി ഓഗസ്റ്റ് മാസം അവധി ലഭിക്കും. ഇസ്ലാമിക കലണ്ടറിലെ റബി അൽ അവ്വൽ 12-ാം ദിവസവുമായി ബന്ധപ്പെട്ട് 2026 ഓഗസ്റ്റ് 25 ചൊവ്വാഴ്ച ആയിരിക്കും ഇത്.
മഴയും പൊടിക്കാറ്റും
40°ന് മുകളിൽ താപനില ഉയർന്നിട്ടും യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥയാണ്. ഓഗസ്റ്റ് 3 തിങ്കളാഴ്ച വരെ ഉച്ചകഴിഞ്ഞ് മിതമായ മഴ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്.
APPLY NOW FOR THE LATEST VACANCIES
ഈ കാലയളവിൽ മിക്ക ദിവസങ്ങളിലും മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
സമ്മർ റെസ്റ്റോറന്റ് വീക്ക്
ദുബായ് സമ്മർ സർപ്രൈസസ് പ്രോഗ്രാമിന്റെ ഭാഗമായ സമ്മർ റെസ്റ്റോറന്റ് വീക്ക് 2026 ഓഗസ്റ്റ് 2 ന് അവസാനിക്കും.
ഗ്രേറ്റ് ദുബായ് സമ്മർ സെയിൽ
ഗ്രേറ്റ് ദുബായ് സമ്മർ സെയിലാണ് അടുത്തത്. 1000 ത്തിലധികം ബ്രാൻഡുകളിൽ 80 ശതമാനം വരെ കിഴിവുകൾ ലഭിക്കും. ഫ്ലാഷ് സെയിൽ 90 ശതമാനം വരെ കുറയും. ഓഗസ്റ്റ് 30 വരെയാണ് ദുബായ് സമ്മർ സെയിലിൽ പങ്കെടുക്കാനുള്ള അവസരം.
എയർലൈൻ നിയന്ത്രണങ്ങൾ
എയർ ഫ്രാൻസ് മേഖലയിൽ വിമാന സർവ്വീസുകളുടെ റദ്ദാക്കൽ നീട്ടിയിട്ടുണ്ടെന്നാണ് വിവരം. വിമാനങ്ങൾ ഓഗസ്റ്റ് 11 ന് തുടങ്ങും. ഏജിയൻ എയർലൈൻസ് 2026 ഓഗസ്റ്റ് 31 തിങ്കളാഴ്ച വരെ ദുബായിലേക്കുള്ള എല്ലാ വിമാനങ്ങളും നിർത്തിവച്ചു. കെഎൽഎം അതിന്റെ സർവ്വീസ് സസ്പെൻഷനുകളും ഈ മാസത്തേയ്ക്ക് നീട്ടിവച്ചിട്ടുണ്ട്. യുഎഇ വിമാനക്കമ്പനികളായ എമിറേറ്റ്സിന്റെയും ഇത്തിഹാദിന്റെയും മിക്ക പ്രധാന റൂട്ടുകളും സാധാരണപോലെ പ്രവർത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പുതിയ കമ്മ്യൂണിറ്റി മാൾ
ദുബായിൽ നാദ് അൽ ഷെബ ഗാർഡൻസിൽ സ്ഥിതി ചെയ്യുന്ന ദി ഗ്രാൻഡ് ഓഗസ്റ്റ് 19 ന് തുറക്കും. സൂപ്പർമാർക്കറ്റുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, ആരോഗ്യ സംരക്ഷണം മുതൽ എല്ലാം സേവനങ്ങളും ഈ കമ്മ്യൂണിറ്റി മാളിൽ ലഭിക്കും.
പുതിയ അദ്ധ്യേയനവർഷം
വേനൽക്കാല അവധിയ്ക്ക് ശേഷം യുഎഇയിൽ പൊതു, സ്വകാര്യ മേഖലകളിലെ എല്ലാ സ്‌കൂളുകളും ഓഗസ്റ്റ് 31 തിങ്കളാഴ്ച പുതിയ അദ്ധ്യേയന വർഷത്തിലേയ്ക്ക് കടക്കും. യുഎഇ വിദ്യാഭ്യാസ മന്ത്രാലയം പുതുതായി പുറത്തിറക്കിയ മൂന്ന് വർഷത്തെ അക്കാദമിക് കലണ്ടറിന്റെ ഭാഗമായാണ് ഈ മാറ്റം.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യുഎഇയിൽ പലർക്കും ആഭരണങ്ങൾ വേണ്ട!!പകരം സ്വർണ ബാറുകൾക്കും കോയിനുകൾക്കും ആവശ്യക്കാരേറുന്നു;എന്തു കൊണ്ട്??അറിയാം
UAE July 31, 2026

ദുബായ്∙ വർഷത്തിന്റെ രണ്ടാം പകുതിയിലും പഴയ സ്വർണാഭരണങ്ങളുടെ ആവശ്യകത മന്ദഗതിയിൽ തന്നെ തുടരാൻ സാധ്യത. എന്നാൽ രാജ്യാന്തര തലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും പണപ്പെരുപ്പ ആശങ്കകളും കാരണം സ്വർണ ബാറുകളിലും കോയിനുകളിലും ഉള്ള നിക്ഷേപം ശക്തമായി തുടരുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ
രാജ്യാന്തര സ്വർണ വ്യാപാരികളുടെ കൂട്ടായ്മയായ വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് അനുസരിച്ച് വർഷത്തിന്റെ ബാക്കി മാസങ്ങളിൽ സ്വർണ വിപണിയിലെ പ്രധാന വളർച്ചാ സ്രോതസ്സ് നിക്ഷേപങ്ങളായിരിക്കും.
ഉയർന്ന സ്വർണവിലയും പണപ്പെരുപ്പവും കാരണം 2026ന്റെ രണ്ടാം പാദത്തിൽ സ്വർണാഭരണ ആവശ്യകത കോവിഡ് കാലത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ അളവിലേക്ക് (278 ടൺ) കൂപ്പുകുത്തി. എന്നാൽ ആഗോളതലത്തിൽ ആഭരണങ്ങൾക്കായുള്ള ആകെ ചെലവ് മുൻവർഷത്തെ അപേക്ഷിച്ച് 14 ശതമാനം വർധിച്ച് 4000 കോടി ഡോളറിലെത്തി. മധ്യപൂർവദേശത്തും ആഭരണ വിപണി ദുർബലമായി തുടരുകയാണ്.
യുഎഇയിൽ തുടർച്ചയായ 14-ാം പാദത്തിലും വിൽപനയിൽ ഇടിവുണ്ടായി. യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞതാണ് യുഎഇ വിപണിയെ പ്രധാനമായും ബാധിച്ചത്. അതേസമയം സൗദി അറേബ്യയിൽ ഇടിവിന്റെ നിരക്ക് 8 ശതമാനമായി കുറഞ്ഞു.
ഉയർന്ന സ്വർണവിലയും പണപ്പെരുപ്പവും കാരണം 2026ന്റെ രണ്ടാം പാദത്തിൽ സ്വർണാഭരണ ആവശ്യകത കോവിഡ് കാലത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ അളവിലേക്ക് (278 ടൺ) കൂപ്പുകുത്തി. എന്നാൽ ആഗോളതലത്തിൽ ആഭരണങ്ങൾക്കായുള്ള ആകെ ചെലവ് മുൻവർഷത്തെ അപേക്ഷിച്ച് 14 ശതമാനം വർധിച്ച് 4000 കോടി ഡോളറിലെത്തി. മധ്യപൂർവദേശത്തും ആഭരണ വിപണി ദുർബലമായി തുടരുകയാണ്.
യുഎഇയിൽ തുടർച്ചയായ 14-ാം പാദത്തിലും വിൽപനയിൽ ഇടിവുണ്ടായി. യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞതാണ് യുഎഇ വിപണിയെ പ്രധാനമായും ബാധിച്ചത്. അതേസമയം സൗദി അറേബ്യയിൽ ഇടിവിന്റെ നിരക്ക് 8 ശതമാനമായി കുറഞ്ഞു.
ആഭരണ വിപണി മന്ദഗതിയിലാണെങ്കിലും മേഖലയിലെ സ്വർണ നിക്ഷേപ ആവശ്യകത ശക്തമായി തുടരുകയാണ്. യുഎഇയിൽ ബാറുകളിലും കോയിനുകളിലുമുള്ള നിക്ഷേപം രണ്ടാം പാദത്തിൽ 30 ശതമാനം വർധിച്ചു. ഇന്ത്യ ഇറക്കുമതി തീരുവ കൂട്ടിയതും യുഎഇയിൽ നിന്ന് സ്വർണം വാങ്ങുന്നത് കൂടുതൽ ആദായകരമാക്കി. ഇന്ത്യക്കാരായ പ്രവാസികളുടെ ആവശ്യകതയും വിപണിക്ക് നേരിയ ആശ്വാസം നൽകുന്നുണ്ട്.
രണ്ടാം പാദത്തിൽ ലോകമെമ്പാടുമുള്ള ആകെ സ്വർണ ആവശ്യകത മാറ്റമില്ലാതെ 1,269 ടണ്ണായി തുടരുന്നു. എന്നാൽ ഉയർന്ന വില കാരണം ആകെ ആവശ്യകതയുടെ മൂല്യം റെക്കോർഡ് തുകയായ 38000 കോടി ഡോളറിലെത്തി. ഭാവിയിലും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ ബാറുകളിലേക്കും കോയിനുകളിലേക്കും ആളുകൾ കൂടുതൽ ആകർഷിക്കപ്പെടുമെന്നാണ് വിലയിരുത്തൽ