Dubai’s Al Aweer Centre for Harboring Becomes a Lifeline ദുബൈയിൽ കുടുങ്ങിയോ? താൽകാലിക അഭയവും നാട്ടിലേക്ക് മടങ്ങാൻ സഹായവും ഒരു കുടക്കീഴിൽ

dubai center for harboring 2026 2 1024x683 1 e1785502011150

Dubai’s Al Aweer Centre for Harboring Becomes a Lifeline ദുബൈ: തൊഴിൽ നഷ്ടം, യാത്രാരേഖകൾ നഷ്ടപ്പെടൽ, റിക്രൂട്ട്മെന്റ് തട്ടിപ്പ് തുടങ്ങി അപ്രതീക്ഷിത പ്രതിസന്ധികളിൽ അകപ്പെടുന്ന പ്രവാസികൾക്ക് സുരക്ഷിതമായ അഭയവും ആവശ്യമായ പിന്തുണയും നൽകുന്ന കേന്ദ്രമായി ദുബൈയിലെ അൽ അവീർ സെന്റർ ഫോർ ഹാർബറിംഗ് ശ്രദ്ധ നേടുന്നു. താൽക്കാലിക താമസം മുതൽ സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതിനുള്ള യാത്രാ ക്രമീകരണങ്ങൾ വരെ ഉൾപ്പെടെ ഒമ്പത് പ്രധാന മാനുഷിക സേവനങ്ങളാണ് ഇവിടെ ലഭ്യമാക്കുന്നത്.

APPLY NOW FOR THE LATEST VACANCIES

പ്രതിവർഷം ആയിരക്കണക്കിന് പ്രവാസികളാണ് ഈ കേന്ദ്രത്തിന്റെ സേവനം പ്രയോജനപ്പെടുത്തി സുരക്ഷിതമായി സ്വദേശങ്ങളിലേക്ക് മടങ്ങുന്നത്. 2026-ലെ ആദ്യ ആറുമാസത്തിനിടെ മാത്രം 11,696 പേർക്കാണ് കേന്ദ്രം സഹായം നൽകിയത്. ഈ കാലയളവിൽ 3,22,232 ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുകയും, 4,568 അടിയന്തര യാത്രാരേഖകളും 11,696 വിമാന ടിക്കറ്റുകളും ഒരുക്കി നൽകുകയും ചെയ്തു.

കേന്ദ്രത്തിലെത്തുന്നവർക്കായി ആദ്യം മെഡിക്കൽ പരിശോധന നടത്തുകയും ആവശ്യമായവർക്ക് വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുകയും ചെയ്യുന്നു. തുടർന്ന് താമസം, ഭക്ഷണം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കിയ ശേഷമാണ് റെസിഡൻഷ്യൽ വിഭാഗത്തിലേക്ക് മാറ്റുന്നത്.

താമസക്കാരുടെ മൊബൈൽ ഫോണുകൾ, പണം, വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ സുരക്ഷിത ലോക്കറുകളിൽ സൂക്ഷിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളുമായി ബന്ധപ്പെടാൻ ഫോൺ സൗകര്യവും ലഭ്യമാണ്. കൂടാതെ നിയമസഹായം, സുരക്ഷ, വിനോദപരിപാടികൾ, എംബസികളുമായുള്ള ഏകോപനം തുടങ്ങിയ സേവനങ്ങളും കേന്ദ്രം നൽകുന്നുണ്ട്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

എംബസികളുമായി സഹകരിച്ച് അടിയന്തര യാത്രാരേഖകളും വിമാന ടിക്കറ്റുകളും ഒരുക്കിയ ശേഷം, യാത്രക്കാരുടെ ബോർഡിംഗ് പാസ് വരെ കേന്ദ്രത്തിൽ നിന്ന് തന്നെ ക്രമീകരിച്ച് വിമാനത്താവളത്തിലേക്ക് അയയ്ക്കുന്ന സമഗ്ര സംവിധാനമാണ് ഇവിടെ പ്രവർത്തിക്കുന്നത്. യുഎഇയിൽ പ്രതിസന്ധിയിലാകുന്ന പ്രവാസികൾക്ക് സുരക്ഷിതവും മാനുഷികവുമായ പിന്തുണ ഉറപ്പാക്കുന്നതിൽ ഈ കേന്ദ്രം നിർണായക പങ്ക് വഹിക്കുകയാണ്.

Dubai RTA Opens New Pedestrian and Cycling Bridge സൈക്കിൾ യാത്രികർക്ക് സന്തോഷ വാർത്ത; പുതിയ പാലം തുറന്ന് ദുബൈ ആർ ടി എ

UAE Drisya Staff Editor — July 31, 2026 · 0 Comment

DUBAI CYLCE TRACK e1785493928639

Dubai RTA Opens New Pedestrian and Cycling Bridge ദുബൈ:നഗരത്തിലെ സുസ്ഥിര ഗതാഗത ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രികർക്കുമായി പുതിയ പാലം തുറന്ന് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). അൽ മംസറിനെയും അൽ ഖവാനീജിനെയും ബന്ധിപ്പിക്കുന്ന 820 മീറ്റർ നീളമുള്ള പാലമാണ് പൊതുജനങ്ങൾക്ക് തുറന്നുനൽകിയത്.

APPLY NOW FOR THE LATEST VACANCIES

അൽ നഹ്ദ റോഡിന് മുകളിലൂടെ കടന്നുപോകുന്ന ഈ പാലം, പ്രധാന പാർപ്പിട മേഖലകളും വിനോദകേന്ദ്രങ്ങളും സുരക്ഷിതമായും തടസ്സമില്ലാതെയും ബന്ധിപ്പിക്കുന്നതാണ്. കാൽനടയാത്രയും സൈക്കിൾ യാത്രയും പ്രോത്സാഹിപ്പിക്കുന്ന ദുബൈയുടെ ദീർഘകാല നഗരവികസന പദ്ധതിയുടെ ഭാഗമായാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.

പുതിയ പാലം നിലവിലുള്ള അൽ ഖവാനീജ്, അൽ വർഖ സൈക്കിൾ ട്രാക്കുകളുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സൈഹ് അൽ സലാം വരെ തടസ്സമില്ലാതെ സൈക്കിൾ യാത്ര നടത്താൻ കഴിയുന്ന തുടർച്ചയായ ഗതാഗത ഇടനാഴി രൂപംകൊണ്ടു. സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ യാത്രാ മാർഗങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, താമസക്കാർക്കും സന്ദർശകർക്കും നഗരത്തിനകത്തെ യാത്ര കൂടുതൽ എളുപ്പവും സൗകര്യപ്രദവുമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ആർടിഎ അറിയിച്ചു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Revised UAE Fuel Prices to Take Effect from August 1 ഫുൾ ടാങ്ക് അടിച്ചോളൂ; യുഎഇയിലെ പുതുക്കിയ ഇന്ധനവില ഓഗസ്റ്റ് ഒന്ന് മുതല്‍

UAE Drisya Staff Editor — July 31, 2026 · 0 Comment

uae oil rate e1785491621693

Revised UAE Fuel Prices to Take Effect from August 1 ദുബൈ: യുഎഇയിലെ ഓഗസ്റ്റ് മാസത്തെ ഇന്ധനവില (UAE fuel prices August 2026) ഇന്ധനവില കമ്മിറ്റി പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. പെട്രോള്‍, ഡീസല്‍ വിഭാഗങ്ങളിലെല്ലാം ലിറ്ററിന് 20 ഫില്‍സ് വീതമാണ് വില വര്‍ധിച്ചത്. സൂപ്പര്‍ 98 പെട്രോളിന് ഓഗസ്റ്റില്‍ ലിറ്ററിന് 3.60 ദിര്‍ഹമായിരിക്കും വില. ജൂലൈയില്‍ ഇത് 3.40 ദിര്‍ഹമായിരുന്നു. സ്‌പെഷല്‍ 95 പെട്രോളിന്റെ വില 3.29 ദിര്‍ഹത്തില്‍ നിന്ന് 3.49 ദിര്‍ഹമായി ഉയര്‍ത്തി.

APPLY NOW FOR THE LATEST VACANCIES

ഇപ്ലസ് 91 പെട്രോളിന് ഓഗസ്റ്റില്‍ ലിറ്ററിന് 3.41 ദിര്‍ഹമാണ് പുതിയ നിരക്ക്. ജൂലൈയില്‍ ഇത് 3.21 ദിര്‍ഹമായിരുന്നു. ഡീസലിന്റെ വിലയും 3.60 ദിര്‍ഹത്തില്‍ നിന്ന് 3.80 ദിര്‍ഹമായി വര്‍ധിപ്പിച്ചു.

ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിരക്കുകള്‍:

സൂപ്പര്‍ 98 പെട്രോള്‍: 3.60 ദിര്‍ഹം (ജൂലൈ: 3.40)

സ്‌പെഷല്‍ 95 പെട്രോള്‍: 3.49 ദിര്‍ഹം (ജൂലൈ: 3.29)

ഇപ്ലസ് 91 പെട്രോള്‍: 3.41 ദിര്‍ഹം (ജൂലൈ: 3.21)

ഡീസല്‍: 3.80 ദിര്‍ഹം (ജൂലൈ: 3.60)

ആഗോള ഊര്‍ജ വിപണിയിലെ വിലനിലവാരവും പ്രവണതകളും അടിസ്ഥാനമാക്കി യുഎഇ ഇന്ധനവില കമ്മിറ്റി ഓരോ മാസവും അവസാനം ഇന്ധനവില അവലോകനം ചെയ്ത് പുതുക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് ഓഗസ്റ്റ് മാസത്തേക്കുള്ള പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

UAE Grants Loan Repayment Relief to Bank Customers അറിഞ്ഞോ? യുഎഇയില്‍ 1.35 ലക്ഷം പേര്‍ക്ക് ബാങ്ക് ലോണ്‍ തിരിച്ചടക്കുന്നതില്‍ ഇളവ്

UAE Drisya Staff Editor — July 31, 2026 · 0 Comment

The Six Most Toxic Small Business Loan Myths 1 e1785477697385

UAE Grants Loan Repayment Relief to Bank Customers ദുബൈ: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വായ്പാ ഉപഭോക്താക്കൾക്ക് പിന്തുണ നൽകുന്ന പദ്ധതിയുടെ ഭാഗമായി 1,35,031 പേർക്ക് വായ്പാ ഗഡു തിരിച്ചടവിൽ താൽക്കാലിക ഇളവ് അനുവദിച്ചതായി യുഎഇ സെൻട്രൽ ബാങ്ക് അറിയിച്ചു. മാർച്ചിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ജൂലൈ 30 വരെ 13.5 ബില്യൺ ദിർഹം മൂല്യമുള്ള വായ്പകളാണ് തിരിച്ചടവ് ഇളവിന് കീഴിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഇളവ് ലഭിച്ചവരിൽ 1,27,753 പേർ വ്യക്തിഗത ഉപഭോക്താക്കളാണ്. കൂടാതെ 6,198 ചെറുകിട-ഇടത്തരം സ്ഥാപനങ്ങളും (SMEs) 1,080 വലിയ കോർപറേറ്റ് സ്ഥാപനങ്ങളും പദ്ധതിയുടെ ആനുകൂല്യം നേടി.

APPLY NOW FOR THE LATEST VACANCIES

ആകെ 13.5 ബില്യൺ ദിർഹം വായ്പകളിൽ 9.1 ബില്യൺ ദിർഹം വലിയ കോർപറേറ്റ് സ്ഥാപനങ്ങളുടേയും, 2.4 ബില്യൺ ദിർഹം ചെറുകിട-ഇടത്തരം സ്ഥാപനങ്ങളുടേയും, 2 ബില്യൺ ദിർഹം വ്യക്തിഗത വായ്പകളുടേയുംതാണ്. അതേസമയം, രാജ്യത്തെ ബാങ്കിങ് മേഖലയുടെ സാമ്പത്തിക ആരോഗ്യം കൂടുതൽ മെച്ചപ്പെട്ടതായും സെൻട്രൽ ബാങ്ക് വ്യക്തമാക്കി. 2026-ലെ രണ്ടാം പാദാവസാനത്തിൽ വായ്പാ തിരിച്ചടവ് മുടങ്ങിയവയുടെ (Non-Performing Loans) അനുപാതം 2.8 ശതമാനമായി കുറഞ്ഞു. 2020-ൽ ഇത് 8.2 ശതമാനമായിരുന്നു.

2026 ജൂൺ 30-ലെ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യുഎഇ ബാങ്കിങ് മേഖലയിലെ ആസ്തികൾ 12.5 ശതമാനവും, വായ്പകൾ 18.1 ശതമാനവും, നിക്ഷേപങ്ങൾ 14 ശതമാനവും വർധിച്ചു.നിഷ്‌ക്രിയ വായ്പകളുടെ ആകെ തുകയും ഗണ്യമായി കുറഞ്ഞു. 2026 രണ്ടാം പാദാവസാനത്തിൽ ഇത് 76 ബില്യൺ ദിർഹമായി. ആദ്യ പാദാവസാനത്തിൽ 84 ബില്യൺ ദിർഹമായിരുന്ന തുക മൂന്ന് മാസത്തിനിടെ കുറഞ്ഞതാണിത്. 2020-ൽ നിഷ്‌ക്രിയ വായ്പകളുടെ ആകെ തുക 142 ബില്യൺ ദിർഹമായിരുന്നു.

വായ്പകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ബാങ്കുകളിൽ വ്യാപക പരിശോധന, ആസ്തി ഗുണനിലവാര വിലയിരുത്തൽ, റിസ്‌ക് മാനേജ്മെന്റ് ചട്ടങ്ങൾ ശക്തിപ്പെടുത്തൽ, നിഷ്‌ക്രിയ വായ്പകൾ തിരിച്ചുപിടിക്കാനും എഴുതിത്തള്ളാനുമുള്ള പുതിയ മാർഗനിർദേശങ്ങൾ എന്നിവ നടപ്പാക്കിയതായും സെൻട്രൽ ബാങ്ക് അറിയിച്ചു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Related Posts

Leave a Reply

Your email address will not be published. Required fields are marked *