
Awareness Program Launched for Newly Married Studentsദോഹ: പുതുതായി വിവാഹിതരായ വിദ്യാർത്ഥികൾക്കായി കുടുംബബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും കുടുംബക്ഷേമം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി ഖത്തറിലെ ഫാമിലി കൺസൾട്ടിംഗ് സെന്റർ (വിഫാഖ്), ഖത്തർ സർവകലാശാലയുമായി സഹകരിച്ച് “ഫസ്റ്റ് ഇയർ ഓഫ് മാരേജ്” ബോധവത്കരണ-കൗൺസിലിംഗ് പരിപാടി ആരംഭിച്ചു.
Apply Now for the latest vacancies
വിവാഹജീവിതത്തിന്റെ ആദ്യഘട്ടത്തിൽ ദമ്പതികൾക്ക് ആരോഗ്യകരമായ കുടുംബബന്ധം കെട്ടിപ്പടുക്കാൻ ആവശ്യമായ അറിവും പ്രായോഗിക നൈപുണ്യങ്ങളും നൽകുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കുടുംബമൂല്യങ്ങൾ ശക്തിപ്പെടുത്തുക, ആത്മബോധം വർധിപ്പിക്കുക, ദമ്പതികൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുക, അഭിപ്രായവ്യത്യാസങ്ങൾ മനസ്സിലാക്കുക, സംഘർഷങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുക തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം കേന്ദ്രീകരിക്കുന്നത്.
കുടുംബ-സാമൂഹിക കൗൺസിലിംഗ് വിദഗ്ധരാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള മാർഗനിർദേശങ്ങളും സംവേദനാത്മക പഠനരീതികളും ഉൾപ്പെടുത്തി, വിവാഹജീവിതത്തിന്റെ തുടക്കത്തിൽ നേരിടുന്ന പൊതുവായ വെല്ലുവിളികളെ മറികടക്കാനും ദീർഘകാല കുടുംബസ്ഥിരത ഉറപ്പാക്കാനും സഹായിക്കുന്ന രീതിയിലാണ് പരിശീലനം ഒരുക്കിയിരിക്കുന്നത്. ഇത് ഖത്തർ നാഷണൽ വിഷൻ 2030ന്റെ ലക്ഷ്യങ്ങളുമായി യോജിച്ചാണ് നടപ്പാക്കുന്നത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Qatar Opens Medical Clinic for Sanitation Workersഖത്തറിൽ ശുചീകരണ തൊഴിലാളികൾക്കായി മെഡിക്കൽ ക്ലിനിക്ക്; സേവനങ്ങളെക്കുറിച്ചറിയാം
Qatar Drisya Staff Editor — July 29, 2026 · 0 Comment

Qatar Opens Medical Clinic for Sanitation Workersദോഹ: രാജ്യത്തെ പൊതുശുചിത്വ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന 3,200ലേറെ ശുചീകരണ തൊഴിലാളികൾക്കായി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം പ്രത്യേക മെഡിക്കൽ ക്ലിനിക്ക് ആരംഭിച്ചു. ജനറൽ ക്ലീൻലിനസ് ഡിപ്പാർട്ട്മെന്റിന്റെ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ക്ലിനിക്ക് തൊഴിലാളികൾക്ക് ജോലിസ്ഥലത്തുതന്നെ പ്രാഥമിക ആരോഗ്യസേവനങ്ങൾ ലഭ്യമാക്കും.
Apply Now for the latest vacancies
മാലിന്യ ശേഖരണത്തിലും പൊതുശുചിത്വ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർക്ക് വേഗത്തിലും സൗകര്യപ്രദമായും ചികിത്സ ഉറപ്പാക്കുന്നതിനും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതിനുമാണ് ക്ലിനിക്ക് ആരംഭിച്ചതെന്ന് ജനറൽ ക്ലീൻലിനസ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് ഫറജ് അൽ കുബൈസി അറിയിച്ചു.
ഖത്തറിലെ ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചാണ് ക്ലിനിക്ക് സജ്ജീകരിച്ചിരിക്കുന്നത്. സ്വീകരണ കൗണ്ടർ, കാത്തിരിപ്പ് മുറി, ജനറൽ ഡോക്ടർ, നഴ്സിംഗ് വിഭാഗം, ഫാർമസി എന്നിവ ഉൾപ്പെടുന്ന സമഗ്ര ആരോഗ്യസൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. രക്തസമ്മർദം, ശരീര താപനില തുടങ്ങിയ പതിവ് ആരോഗ്യ പരിശോധനകളും ക്ലിനിക്കിൽ നടത്തും.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
സാധാരണ രോഗങ്ങൾ, പ്രമേഹം പോലുള്ള ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ, ചൂട് മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ എന്നിവയ്ക്കുള്ള ചികിത്സയും ക്ലിനിക്കിൽ ലഭ്യമാകും. കൂടുതൽ വിദഗ്ധ ചികിത്സ ആവശ്യമുള്ള അടിയന്തര സാഹചര്യങ്ങളിൽ ഹമദ് ആശുപത്രിയുമായും പൊതുജനാരോഗ്യ മന്ത്രാലയവുമായി നേരിട്ട് ഏകോപനം നടത്തി രോഗികളെ തുടർചികിത്സയ്ക്കായി മാറ്റുമെന്നും അധികൃതർ അറിയിച്ചു.
എല്ലാ ഷിഫ്റ്റുകളിലുമുള്ള തൊഴിലാളികൾക്കും ചികിത്സ ലഭ്യമാക്കുന്നതിനായി ക്ലിനിക്ക് ദിവസവും രണ്ട് ഷിഫ്റ്റുകളിലായി പ്രവർത്തിക്കും.
School calendar 2026 : 2026-27 അധ്യയന വർഷം: സ്കൂളുകൾ ഓഗസ്റ്റ് 30ന് തുറക്കും; അക്കാദമിക് കലണ്ടർ പ്രഖ്യാപിച്ചു
Qatar Greeshma Staff Editor — July 29, 2026 · 0 Comment
School calendar 2026 : ദോഹ: 2026-2027 അധ്യയന വർഷത്തേക്കുള്ള വാർഷിക അക്കാദമിക് കലണ്ടർ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. സ്കൂൾ ജീവനക്കാർ 2026 ഓഗസ്റ്റ് 23 ഞായറാഴ്ച ജോലിയിൽ പ്രവേശിക്കും. വിദ്യാർഥികൾക്കുള്ള പുതിയ അധ്യയന വർഷത്തിലെ ക്ലാസുകൾ ഓഗസ്റ്റ് 30 ഞായറാഴ്ച ആരംഭിക്കും.അതേസമയം, 2025-2026 അധ്യയന വർഷത്തിലെ എല്ലാ ഗ്രേഡുകളുടെയും (1 മുതൽ 12 വരെ) രണ്ടാം റൗണ്ട് പരീക്ഷകൾ 2026 ഓഗസ്റ്റ് 23 മുതൽ 27 വരെ നടക്കും. മുതിർന്നവർക്കുള്ള വിദ്യാഭ്യാസ വിഭാഗത്തിനും ഇതേ പരീക്ഷാ ഷെഡ്യൂളാണ്.
ഒന്നാം സെമസ്റ്ററിലെ മിഡ്-സെമസ്റ്റർ അവധി 2026 ഒക്ടോബർ 25 മുതൽ 29 വരെ ആയിരിക്കും. അവധിക്ക് ശേഷം നവംബർ 1 മുതൽ ക്ലാസുകൾ വീണ്ടും ആരംഭിക്കും.ഒന്നാം സെമസ്റ്റർ പരീക്ഷകൾ ഡിസംബർ 15-ന് അവസാനിക്കും. തുടർന്ന് മധ്യവർഷ അവധി ഡിസംബർ 20 മുതൽ ആരംഭിക്കും. രണ്ടാം സെമസ്റ്ററിനായി അധ്യാപകരും മറ്റ് ജീവനക്കാരും 2027 ജനുവരി 3-ന് ജോലിയിൽ തിരിച്ചെത്തും. വിദ്യാർഥികൾ ജനുവരി 4 മുതൽ ക്ലാസുകളിൽ പങ്കെടുക്കും.
2027 മാർച്ച് 31 മുതൽ ഏപ്രിൽ 1 വരെ ദീർഘിപ്പിച്ച വാരാന്ത്യ അവധിയും ഉണ്ടായിരിക്കും. ഏപ്രിൽ 4-ന് സ്കൂളുകൾ വീണ്ടും പ്രവർത്തനം ആരംഭിക്കും.രണ്ടാം സെമസ്റ്ററിലെ അന്തിമ പരീക്ഷകൾ ജൂൺ മാസത്തിൽ നടക്കും. പന്ത്രണ്ടാം ക്ലാസിന്റെ പരീക്ഷകൾ ജൂൺ 1 മുതൽ 17 വരെയും, 10, 11 ക്ലാസുകളുടെ പരീക്ഷകൾ ജൂൺ 3 മുതൽ 15 വരെയും, 1 മുതൽ 9 വരെ ക്ലാസുകളുടെ പരീക്ഷകൾ ജൂൺ 3 മുതൽ 14 വരെയും നടത്തും.
2027 ജൂൺ 27 മുതൽ ഓഗസ്റ്റ് 19 വരെ സ്കൂൾ ജീവനക്കാർക്ക് വേനലവധിയായിരിക്കും. 2027-2028 അധ്യയന വർഷത്തിനായി ജീവനക്കാർ 2027 ഓഗസ്റ്റ് 22-ന് ജോലിയിൽ പ്രവേശിക്കും. വിദ്യാർഥികൾക്കുള്ള ക്ലാസുകൾ 2027 ഓഗസ്റ്റ് 29-ന് ആരംഭിക്കും.
ടാൽക്ക് പൗഡർ വിവാദം: പതിനായിരക്കണക്കിന് കേസുകൾക്ക് ഒത്തുതീർപ്പുമായി ജോൺസൺ ആൻഡ് ജോൺസൺ
Qatar Greeshma Staff Editor — July 29, 2026 · 0 Comment

Johnson & Johnson talc lawsuit അണ്ഡാശയ കാൻസറിന് കാരണമായെന്ന ആരോപണവുമായി ബന്ധപ്പെട്ട് ടാൽക്ക് അധിഷ്ഠിത ബേബി പൗഡറും മറ്റ് ഉൽപ്പന്നങ്ങളും സംബന്ധിച്ച പതിനായിരക്കണക്കിന് കേസുകൾ ഒത്തുതീർപ്പാക്കാൻ 5.5 ബില്യൺ ഡോളർ നൽകുമെന്ന് ജോൺസൺ ആൻഡ് ജോൺസൺ (Johnson & Johnson) അറിയിച്ചു.
ന്യൂജേഴ്സിയിലെ ഫെഡറൽ കോടതിയിൽ പരിഗണനയിലുള്ള ഏകദേശം 69,000 കേസുകളും വിവിധ സംസ്ഥാന കോടതികളിലെ അനുബന്ധ കേസുകളും ഈ ഒത്തുതീർപ്പിൽ ഉൾപ്പെടുന്നതായി കമ്പനി വ്യക്തമാക്കി. ടാൽക്ക് ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട ബാക്കിയുള്ള കേസുകളിൽ 99.75 ശതമാനവും ഇതിലൂടെ പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
ഏകദേശം പത്ത് വർഷമായി നീണ്ടുനിന്ന നിയമപോരാട്ടത്തിന് ശേഷം തിങ്കളാഴ്ചയാണ് ഒത്തുതീർപ്പിൽ ധാരണയായതെന്ന് വാദികളെ പ്രതിനിധീകരിക്കുന്ന അഭിഭാഷക സംഘം അറിയിച്ചു. എന്നാൽ കരാർ പ്രാബല്യത്തിൽ വരാൻ അണ്ഡാശയ കാൻസർ ബാധിച്ച ഹർജിക്കാരിൽ 95 ശതമാനം പേരെങ്കിലും ഇത് അംഗീകരിക്കണം.
ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, വിഷയത്തിന് അന്തിമപരിഹാരം കാണുന്നതിനാണ് കമ്പനി ഒത്തുതീർപ്പിന് തയ്യാറായതെന്നും ജോൺസൺ ആൻഡ് ജോൺസണിന്റെ ലിറ്റിഗേഷൻ വിഭാഗം വൈസ് പ്രസിഡന്റ് എറിക് ഹാസ് പറഞ്ഞു.
ഇതുവരെ വിചാരണ നടന്ന മിക്ക കേസുകളിലും കമ്പനി വിജയിച്ചിട്ടുണ്ടെന്നും, കൂടുതൽ കേസുകളിലും അനുകൂല വിധി ലഭിക്കുമെന്ന് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ഈ ഒത്തുതീർപ്പ് വഴി നീണ്ടുനിൽക്കുന്ന നിയമവിവാദങ്ങൾ അവസാനിപ്പിച്ച് ജീവൻ രക്ഷിക്കുന്ന മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വികസിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ടാൽക്ക് അധിഷ്ഠിത ഉൽപ്പന്നങ്ങൾ കാൻസറിന് കാരണമാകുമെന്ന ആരോപണം ജോൺസൺ ആൻഡ് ജോൺസൺ വീണ്ടും നിഷേധിച്ചു. ടാൽക്ക് ഉൽപ്പന്നങ്ങൾ സുരക്ഷിതമാണെന്നും അവയിൽ ആസ്ബസ്റ്റോസ് ഇല്ലെന്നുമാണ് കമ്പനിയുടെ നിലപാട്.
2020-ൽ അമേരിക്കയിൽ ടാൽക്ക് അധിഷ്ഠിത ബേബി പൗഡറിന്റെ വിൽപ്പന കമ്പനി അവസാനിപ്പിച്ചിരുന്നു. തുടർന്ന് കോൺസ്റ്റാർച്ച് (Cornstarch) ഉപയോഗിച്ച് നിർമ്മിച്ച ബേബി പൗഡറാണ് വിപണിയിലെത്തിച്ചത്.