
Fake Medical Leave Certificate Scamദോഹ: ഹമദ് മെഡിക്കൽ കോർപറേഷന്റെ പേരിൽ വ്യാജ മെഡിക്കൽ ലീവ് സർട്ടിഫിക്കറ്റുകൾ നിർമിച്ച് വിതരണം ചെയ്തെന്ന കേസിൽ ഖത്തരി സ്വദേശിനിക്കെതിരെ അന്വേഷണം ആരംഭിക്കാൻ അറ്റോർണി ജനറൽ ഡോ. ഈസ ബിൻ സഅദ് അൽ ജഫാലി അൽ നുഐമി ഉത്തരവിട്ടു. ആഭ്യന്തര മന്ത്രാലയം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പബ്ലിക് പ്രോസിക്യൂഷൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
Apply Now for the latest vacancies
വിദേശത്തുള്ള ചിലരുമായി ചേർന്ന് ഗൂഢാലോചന നടത്തിയ പ്രതി ഹമദ് മെഡിക്കൽ കോർപറേഷന്റെ പേരിൽ വ്യാജ മെഡിക്കൽ ലീവ് സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി സർക്കാർ ജീവനക്കാർക്കും വിദ്യാർഥികൾക്കും വിതരണം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ബാങ്ക് അക്കൗണ്ട് വഴി പണം സ്വീകരിച്ച ശേഷമാണ് വ്യാജ സർട്ടിഫിക്കറ്റുകൾ കൈമാറിയിരുന്നതെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
ഈ വ്യാജ രേഖകൾ സർക്കാർ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമർപ്പിച്ചാണ് നിരവധി പേർ അനധികൃതമായി മെഡിക്കൽ അവധിയും മറ്റ് ആനുകൂല്യങ്ങളും നേടിയെടുത്തത്. സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അവ ഉപയോഗിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായതായി അധികൃതർ വ്യക്തമാക്കി.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
കേസിൽ ഉൾപ്പെട്ട എല്ലാ സാഹചര്യങ്ങളും പരിശോധിച്ചുവരികയാണെന്നും നിയമലംഘനത്തിൽ പങ്കുള്ളവർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
Qatar Summer Health ഖത്തറിൽ വേനൽച്ചൂട്: കുട്ടികൾക്കും പ്രായമായവർക്കും നിർജ്ജലീകരണ ഭീഷണി; ഭക്ഷ്യവിഷബാധയ്ക്കെതിരെ ഡോക്ടറുടെ മുന്നറിയിപ്പ്
Qatar Greeshma Staff Editor — July 28, 2026 · 0 Comment

Qatar Summer Health ദോഹ: വേനൽക്കാലത്ത് കുട്ടികളും പ്രായമായവരും നിർജ്ജലീകരണത്തിന് (ഡീഹൈഡ്രേഷൻ) ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗമാണെന്ന് ഖത്തറിലെ പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷന്റെ മുഐതർ ഹെൽത്ത് സെന്ററിലെ ഫാമിലി മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. ഖമർ മൻസാൽജി മുന്നറിയിപ്പ് നൽകി.
കുട്ടികളുടെയും പ്രായമായവരുടെയും ആരോഗ്യനില കുടുംബാംഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആവശ്യമായ അളവിൽ വെള്ളവും മറ്റ് ദ്രാവകങ്ങളും കുടിക്കാൻ പ്രോത്സാഹിപ്പിക്കണമെന്നും ഡോക്ടർ പറഞ്ഞു. പ്രത്യേകിച്ച് ഉയർന്ന താപനില അനുഭവപ്പെടുന്ന ദിവസങ്ങളിൽ ശരീരത്തിൽ നഷ്ടമാകുന്ന ദ്രാവകങ്ങൾ സമയബന്ധിതമായി നികത്തുന്നത് നിർജ്ജലീകരണവും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും ഒഴിവാക്കാൻ സഹായിക്കുമെന്നും അവർ വ്യക്തമാക്കി.
Apply Now for the latest vacancies
വേനൽക്കാലത്ത് ഏറ്റവും കൂടുതലായി കാണുന്ന ദഹനസംബന്ധമായ അസുഖമാണ് ഭക്ഷ്യവിഷബാധയെന്നും ഡോ. ഖമർ മൻസാൽജി പറഞ്ഞു. സാൽമൊണെല്ല, ഷിഗെല്ല, ഇ. കോളി തുടങ്ങിയ ബാക്ടീരിയകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് പ്രധാന കാരണം.
ഓക്കാനം, ഛർദ്ദി, വയറിളക്കം, വയറുവേദന, മലബന്ധം, ചിലപ്പോൾ കടുത്ത പനി എന്നിവയാണ് ഭക്ഷ്യവിഷബാധയുടെ പ്രധാന ലക്ഷണങ്ങൾ.ഭക്ഷ്യവിഷബാധ ഒഴിവാക്കാൻ ഭക്ഷണം ശരിയായ താപനിലയിൽ റഫ്രിജറേറ്ററിൽ സൂക്ഷിക്കണം. മാംസവും കോഴിയിറച്ചിയും നന്നായി വേവിച്ച ശേഷം മാത്രം കഴിക്കണം. തുറന്നുവെച്ചതോ ഉറവിടം വ്യക്തമല്ലാത്തതോ ആയ ഭക്ഷണങ്ങൾ ഒഴിവാക്കണമെന്നും ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശുചിമുറി ഉപയോഗിച്ചതിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകണമെന്നും ഡോക്ടർ നിർദേശിച്ചു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Qatar Weather :വർഷത്തിലെ ഏറ്റവും ഉയർന്ന ചൂട്… ഖത്തറിലെ “ജംറത്ത് അൽ-ഖൈദ് സീസൺ
Qatar Greeshma Staff Editor — July 28, 2026 · 0 Comment
Qatar Weather : ദോഹ: ഖത്തറിൽ വർഷത്തിലെ ഏറ്റവും ചൂടേറിയ കാലയളവായ ‘ജംറത്ത് അൽ-ഖൈദ്’ സീസണിൽ ഉയർന്ന താപനിലയും ഈർപ്പവും അനുഭവപ്പെടുമെന്ന് ഖത്തർ കലണ്ടർ ഹൗസിലെ ജ്യോതിശാസ്ത്ര വിദഗ്ധൻ ഡോ. ബഷീർ മർസൂഖ് അറിയിച്ചു.
ഖത്തർ ടിവിയിലെ “ഔർ ലൈഫ്” പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ വർഷവും ജൂലൈ 16-ന് ആരംഭിക്കുന്ന ‘ജംറത്ത് അൽ-ഖൈദ്’ സീസൺ ഓഗസ്റ്റ് 24-ന് സുഹൈൽ നക്ഷത്രത്തിന്റെ ഉദയത്തോടെ അവസാനിക്കും. ആകെ 39 ദിവസമാണ് ഈ സീസണിന്റെ ദൈർഘ്യം. വർഷത്തിലെ ഏറ്റവും ചൂടേറിയ കാലഘട്ടമായതിനാലാണ് ഈ സീസണിന് ‘ജംറത്ത് അൽ-ഖൈദ്’ എന്ന പേര് ലഭിച്ചതെന്നും, കത്തുന്ന തീക്കനലിനോട് ഉപമിച്ചാണ് ഈ പേര് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ഈ സമയത്താണ് വർഷത്തിലെ ഏറ്റവും ഉയർന്ന താപനില സാധാരണയായി രേഖപ്പെടുത്തുന്നത്.
ജൂലൈ 16 മുതൽ ഓഗസ്റ്റ് 24 വരെയുള്ള ഈ കാലയളവിൽ താപനില മൂന്ന് ഘട്ടങ്ങളിലായി വ്യത്യാസപ്പെടുമെങ്കിലും, മുഴുവൻ സീസണിലും കടുത്ത ചൂടും ഉയർന്ന ഈർപ്പവും തുടരുമെന്ന് അദ്ദേഹം വിശദീകരിച്ചു. പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ മറ്റ് മേഖലകളെ അപേക്ഷിച്ച് കൂടുതൽ ഈർപ്പം അനുഭവപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഖത്തർ കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ പുതിയ ബുള്ളറ്റിൻ പ്രകാരം, ചൊവ്വാഴ്ച രാവിലെ 6 മണി വരെ ചില തീരപ്രദേശങ്ങളിലും കടൽത്തീരങ്ങളിലും ഇടയ്ക്കിടെ മേഘാവൃതമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
തീരപ്രദേശങ്ങളിൽ വടക്കുകിഴക്കൻ ദിശയിൽ നിന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മണിക്കൂറിൽ 5 മുതൽ 15 നോട്ട് വരെ വേഗത്തിൽ കാറ്റ് വീശും. കടലിൽ 3 മുതൽ 13 നോട്ട് വരെ വേഗത്തിൽ കാറ്റ് അനുഭവപ്പെടുമെന്നും വകുപ്പ് അറിയിച്ചു.
ദോഹയിൽ ചൊവ്വാഴ്ച പ്രതീക്ഷിക്കുന്ന ഏറ്റവും കുറഞ്ഞ താപനില 33 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ഖത്തർ ‘ഹലാ സമ്മർ ഷോപ്പിങ് ഫെസ്റ്റിവൽ’; അഞ്ച് കാറുകൾ ഉൾപ്പെടെ വമ്പൻ സമ്മാനങ്ങൾ
Qatar Drisya Staff Editor — July 28, 2026 · 0 Comment

Qatar to Celebrate Summer with Hala Summer Shopping Festival ദോഹ: ഖത്തറിലെ വേനൽക്കാലത്തെ കൂടുതൽ ആഘോഷമാക്കാൻ ‘ഹലാ സമ്മർ ഷോപ്പിങ് ഫെസ്റ്റിവൽ’ ആഗസ്റ്റ് 1 മുതൽ 31 വരെ നടക്കും. വിസിറ്റ് ഖത്തർ സംഘടിപ്പിക്കുന്ന ഈ മാസം നീണ്ടുനിൽക്കുന്ന ഷോപ്പിങ് ഉത്സവം സ്വദേശികൾക്കും പ്രവാസികൾക്കും സന്ദർശകർക്കും ഒരുപോലെ ഷോപ്പിങ്, ഭക്ഷണം, വിനോദം എന്നിവയുടെ സമന്വയമായ അനുഭവം ഒരുക്കും.
Apply Now for the latest vacancies
ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ് മെഗാ നറുക്കെടുപ്പ്. പങ്കാളികളായ കേന്ദ്രങ്ങളിൽ നിന്ന് കുറഞ്ഞത് 200 ഖത്തരി റിയാൽ വിലവരുന്ന സാധനങ്ങൾ വാങ്ങുന്നവർക്ക് നറുക്കെടുപ്പിൽ പങ്കെടുക്കാൻ അവസരമുണ്ട്. അഞ്ച് കാറുകൾ ഉൾപ്പെടെ നിരവധി വിലപിടിപ്പുള്ള സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
ഫെസ്റ്റിവലിന്റെ ഭാഗമായി രാജ്യത്തെ പ്രമുഖ ഷോപ്പിങ് മാളുകളും റെസ്റ്റാറന്റുകളും പ്രത്യേക ഓഫറുകളും ആകർഷകമായ ഡിസ്കൗണ്ടുകളും പ്രമോഷനുകളും അവതരിപ്പിക്കും. പ്ലേസ് വാൻഡോം, ദോഹ ഫെസ്റ്റിവൽ സിറ്റി, മാൾ ഓഫ് ഖത്തർ, വില്ലാജിയോ, സിറ്റി സെന്റർ, ലാൻഡ്മാർക്ക്, ദോഹ മാൾ, വെസ്റ്റ് വാക്ക്, ഗെവാൻ, ഹയാത്ത് പ്ലാസ, അൽ ഹസം എന്നിവ ഉൾപ്പെടെയുള്ള പ്രമുഖ കേന്ദ്രങ്ങൾ ആഘോഷത്തിന്റെ ഭാഗമാകും.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
കുടുംബങ്ങൾക്കായി വിവിധ വിനോദ പരിപാടികളും ഫെസ്റ്റിവലിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കായി സൗജന്യ വിനോദ പരിപാടികൾ, തത്സമയ കലാപ്രകടനങ്ങൾ, മത്സരങ്ങൾ എന്നിവ മാളുകളിൽ നടക്കും. ഇതോടൊപ്പം മാതാപിതാക്കൾക്ക് പ്രത്യേക വിലക്കിഴിവുകളോടെ ഷോപ്പിങ്ങും ഡൈനിങ്ങും ആസ്വദിക്കാനുമാകും.
Illegal Drug Smuggling Through Customs Foiled in Qatarഖത്തറിൽ തീരുവ വെട്ടിച്ച് അനധികൃത ലഹരിക്കടത്ത്; പിടികൂടി കസ്റ്റംസ്
Qatar Drisya Staff Editor — July 27, 2026 · 0 Comment

Illegal Drug Smuggling Through Customs Foiled in Qatarദോഹ: രാജ്യത്തേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച വൻ ലഹരി ഉൽപന്നങ്ങൾ പിടികൂടി. കസ്റ്റംസ് തീരുവ വെട്ടിച്ച് ചരക്ക് കപ്പലിലൂടെ കടത്താൻ ശ്രമിച്ച 1,650 കിലോ പുകയിലയും 22,005 പാക്കറ്റ് സിഗരറ്റുകളുമാണ് ഖത്തർ കസ്റ്റംസ് പിടികൂടിയത്.
Apply Now for the latest vacancies
ദോഹ പോർട്ടിലും രാജ്യത്തെ വടക്കൻ തുറമുഖങ്ങളിലും നടത്തിയ പരിശോധനയിലാണ് അനധികൃത ലഹരിക്കടത്ത് പിടിച്ചെടുത്തത്. കപ്പലിന്റെ താഴത്തെ അറകളിൽ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. രാജ്യത്ത് നിലവിലുള്ള കസ്റ്റംസ് നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമാണിതെന്ന് അധികൃതർ വ്യക്തമാക്കി.