Qatar to Celebrate Summer with Hala Summer Shopping Festivalഖത്തർ ‘ഹലാ സമ്മർ ഷോപ്പിങ് ഫെസ്റ്റിവൽ’; അഞ്ച് കാറുകൾ ഉൾപ്പെടെ വമ്പൻ സമ്മാനങ്ങൾ

qatar hala summer

Qatar to Celebrate Summer with Hala Summer Shopping Festival ദോഹ: ഖത്തറിലെ വേനൽക്കാലത്തെ കൂടുതൽ ആഘോഷമാക്കാൻ ‘ഹലാ സമ്മർ ഷോപ്പിങ് ഫെസ്റ്റിവൽ’ ആഗസ്റ്റ് 1 മുതൽ 31 വരെ നടക്കും. വിസിറ്റ് ഖത്തർ സംഘടിപ്പിക്കുന്ന ഈ മാസം നീണ്ടുനിൽക്കുന്ന ഷോപ്പിങ് ഉത്സവം സ്വദേശികൾക്കും പ്രവാസികൾക്കും സന്ദർശകർക്കും ഒരുപോലെ ഷോപ്പിങ്, ഭക്ഷണം, വിനോദം എന്നിവയുടെ സമന്വയമായ അനുഭവം ഒരുക്കും.

Apply Now for the latest vacancies

ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ് മെഗാ നറുക്കെടുപ്പ്. പങ്കാളികളായ കേന്ദ്രങ്ങളിൽ നിന്ന് കുറഞ്ഞത് 200 ഖത്തരി റിയാൽ വിലവരുന്ന സാധനങ്ങൾ വാങ്ങുന്നവർക്ക് നറുക്കെടുപ്പിൽ പങ്കെടുക്കാൻ അവസരമുണ്ട്. അഞ്ച് കാറുകൾ ഉൾപ്പെടെ നിരവധി വിലപിടിപ്പുള്ള സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.

ഫെസ്റ്റിവലിന്റെ ഭാഗമായി രാജ്യത്തെ പ്രമുഖ ഷോപ്പിങ് മാളുകളും റെസ്റ്റാറന്റുകളും പ്രത്യേക ഓഫറുകളും ആകർഷകമായ ഡിസ്കൗണ്ടുകളും പ്രമോഷനുകളും അവതരിപ്പിക്കും. പ്ലേസ് വാൻഡോം, ദോഹ ഫെസ്റ്റിവൽ സിറ്റി, മാൾ ഓഫ് ഖത്തർ, വില്ലാജിയോ, സിറ്റി സെന്റർ, ലാൻഡ്‌മാർക്ക്, ദോഹ മാൾ, വെസ്റ്റ് വാക്ക്, ഗെവാൻ, ഹയാത്ത് പ്ലാസ, അൽ ഹസം എന്നിവ ഉൾപ്പെടെയുള്ള പ്രമുഖ കേന്ദ്രങ്ങൾ ആഘോഷത്തിന്റെ ഭാഗമാകും.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

കുടുംബങ്ങൾക്കായി വിവിധ വിനോദ പരിപാടികളും ഫെസ്റ്റിവലിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കായി സൗജന്യ വിനോദ പരിപാടികൾ, തത്സമയ കലാപ്രകടനങ്ങൾ, മത്സരങ്ങൾ എന്നിവ മാളുകളിൽ നടക്കും. ഇതോടൊപ്പം മാതാപിതാക്കൾക്ക് പ്രത്യേക വിലക്കിഴിവുകളോടെ ഷോപ്പിങ്ങും ഡൈനിങ്ങും ആസ്വദിക്കാനുമാകും.

Illegal Drug Smuggling Through Customs Foiled in Qatarഖത്തറിൽ തീരുവ വെട്ടിച്ച് അനധികൃത ലഹരിക്കടത്ത്; പിടികൂടി കസ്റ്റംസ്

Qatar Drisya Staff Editor — July 27, 2026 · 0 Comment

images 2 3

Illegal Drug Smuggling Through Customs Foiled in Qatarദോഹ: രാജ്യത്തേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച വൻ ലഹരി ഉൽപന്നങ്ങൾ പിടികൂടി. കസ്റ്റംസ് തീരുവ വെട്ടിച്ച് ചരക്ക് കപ്പലിലൂടെ കടത്താൻ ശ്രമിച്ച 1,650 കിലോ പുകയിലയും 22,005 പാക്കറ്റ് സിഗരറ്റുകളുമാണ് ഖത്തർ കസ്റ്റംസ് പിടികൂടിയത്.

Apply Now for the latest vacancies

ദോഹ പോർട്ടിലും രാജ്യത്തെ വടക്കൻ തുറമുഖങ്ങളിലും നടത്തിയ പരിശോധനയിലാണ് അനധികൃത ലഹരിക്കടത്ത് പിടിച്ചെടുത്തത്. കപ്പലിന്റെ താഴത്തെ അറകളിൽ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. രാജ്യത്ത് നിലവിലുള്ള കസ്റ്റംസ് നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമാണിതെന്ന് അധികൃതർ വ്യക്തമാക്കി.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Visa Fees Can Now Be Paid Online ഇനി വിസാ ഫീസ് ഓൺലൈനായി അടയ്ക്കാം; വിസാ കോപ്പി ഇമെയിലിൽ ലഭിക്കും എങ്ങനെയെന്നറിയണ്ടേ

Qatar Drisya Staff Editor — July 27, 2026 · 0 Comment

METRASH

Visa Fees Can Now Be Paid Onlineദോഹ: ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ മെത്രാഷ് മൊബൈൽ ആപ്പിലൂടെ ഇനി വിസാ ഫീസ് ഓൺലൈനായി അടയ്ക്കാനും, ഫീസ് വിജയകരമായി അടച്ച ഉടൻ വിസയുടെ ഡിജിറ്റൽ പകർപ്പ് രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിൽ ലഭിക്കാനും പുതിയ സൗകര്യമൊരുക്കി.

Apply Now for the latest vacancies

സർവീസ് സെന്ററുകൾ സന്ദർശിക്കാതെ തന്നെ മൊബൈൽ ഫോണിലൂടെ ഏതാനും ഘട്ടങ്ങൾ പൂർത്തിയാക്കി വിസാ ഫീസ് അടയ്ക്കാൻ കഴിയുന്ന സംവിധാനമാണിത്. സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും ലളിതമായും പൊതുജനങ്ങളിലെത്തിക്കുകയെന്ന ഖത്തറിന്റെ ഡിജിറ്റൽ ഭരണനയത്തിന്റെ ഭാഗമായാണ് ഈ സേവനം ശക്തിപ്പെടുത്തിയിരിക്കുന്നത്.

വിസാ ഫീസ് എങ്ങനെ അടയ്ക്കാം?

മെത്രാഷ് ആപ്പിലെ Visa വിഭാഗത്തിൽ പ്രവേശിച്ച ശേഷം Operations മെനുവിലെ Pay Visa Fee ഓപ്ഷൻ തിരഞ്ഞെടുക്കണം. തുടർന്ന് Continue അമർത്തിയാൽ ഉപയോക്താവിന് ലഭ്യമായ വിസകളുടെ പട്ടിക ലഭിക്കും. ആവശ്യമായ വിസ തിരഞ്ഞെടുത്ത് Pay അമർത്തി ഇഷ്ടാനുസൃത പേയ്‌മെന്റ് മാർഗം ഉപയോഗിച്ച് ഫീസ് അടയ്ക്കാം.

പണമിടപാട് വിജയകരമായി പൂർത്തിയായാൽ, വിസയുടെ ഡിജിറ്റൽ കോപ്പി സ്വമേധയാ ഉപയോക്താവിന്റെ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കും. ഇതുവഴി ആവശ്യമായ സമയങ്ങളിൽ വിസയുടെ പകർപ്പ് എളുപ്പത്തിൽ ഉപയോഗിക്കാനും സൂക്ഷിക്കാനും കഴിയും.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

400-ലധികം സർക്കാർ സേവനങ്ങൾ

ഖത്തർ പൗരന്മാർക്കും താമസക്കാർക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ 400-ലധികം സേവനങ്ങൾ മെത്രാഷ് ആപ്പിലൂടെ ലഭ്യമാണ്. ട്രാഫിക് സേവനങ്ങൾ, റെസിഡൻസി നടപടിക്രമങ്ങൾ, വിസാ സേവനങ്ങൾ, പൗരസേവനങ്ങൾ തുടങ്ങി നിരവധി സർക്കാർ സേവനങ്ങൾ ഇനി ഓൺലൈനായി പൂർത്തിയാക്കാൻ സാധിക്കും.

ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇ-വാലറ്റ് (E-Wallet) സംവിധാനത്തിലൂടെ ഔദ്യോഗിക രേഖകൾ ഡിജിറ്റൽ രൂപത്തിൽ സുരക്ഷിതമായി സൂക്ഷിക്കാനും ആവശ്യാനുസരണം ഉപയോഗിക്കാനും കഴിയും.

ഡിജിറ്റൽ സർക്കാർ സേവനങ്ങൾ കൂടുതൽ വിപുലീകരിച്ച് പൗരന്മാർക്കും പ്രവാസികൾക്കും വേഗമേറിയതും സുരക്ഷിതവുമായ സേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ മെത്രാഷ് പ്ലാറ്റ്‌ഫോമിൽ തുടർച്ചയായി പുതിയ സൗകര്യങ്ങൾ ഉൾപ്പെടുത്തിവരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Expatriates Can Submit Grievances at the Embassy of India in Qatar ഖത്തർ ഇന്ത്യൻ എംബസിയിൽ പ്രവാസികൾക്ക് പരാതികൾ അറിയിക്കാം

Qatar Drisya Staff Editor — July 27, 2026 · 0 Comment

129174337

Expatriates Can Submit Grievances at the Embassy of India in Qatarഖത്തർ ഇന്ത്യൻ എംബസിയിൽ ഇന്ത്യൻ പ്രവാസികൾക്ക് നേരിട്ട് പരാതികൾ അറിയിക്കാൻ അവസരം. ചാർജ് ദി അഫയേഴ്സുമായുള്ള മീറ്റിംഗ് ഈ വരുന്ന ജൂലൈ 30ന് വ്യാഴാഴ്ച മൂന്ന് മണി മുതൽ നടക്കും. സന്ദീപ് കുമാർ നേതൃത്വം നൽകും.

Apply Now for the latest vacancies

ഇന്ത്യക്കാരായ പ്രവാസികളുടെ അടിയന്തര കൗൺസിലർ പരാതികളും തൊഴിൽ സംബന്ധമായ പരാതികളും നേരിട്ട് അറിയിക്കാം. ദോഹയിലെ ഇന്ത്യൻ എംബസിയിലാണ് മീറ്റിംഗ് നടക്കുക. കൂടുതൽ വിവരങ്ങൾക്ക് 97455097295 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Qatar Al Nadeeb app : ഇ-സേവനങ്ങൾ ഒരിടത്ത് നിന്ന് നേരിട്ട് ലഭിക്കും ; പഷ്കരിച്ച ‘അൽ-നദീബ്’ ആപ്പ് പുറത്തിറക്കി ഖത്തർ കസ്റ്റംസ് അതോറിറ്റി

Qatar Greeshma Staff Editor — July 27, 2026 · 0 Comment

QATAR 456 1

Qatar Al Nadeeb app : ദോഹ: സർക്കാർ ഏജൻസികൾക്കായി വികസിപ്പിച്ച ‘അൽ-നദീബ്’ ആപ്പിന്റെ പുതുക്കിയ പതിപ്പ് ഖത്തർ കസ്റ്റംസ് അതോറിറ്റി പുറത്തിറക്കി. കസ്റ്റംസ് സേവനങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പതിപ്പ് അവതരിപ്പിച്ചത്.പുതിയ ആപ്പിൽ ആധുനിക രൂപകൽപ്പനയുള്ള ഇന്റർഫേസ്, ഉപയോഗിക്കാൻ എളുപ്പമുള്ള സ്മാർട്ട് ഡാഷ്ബോർഡ്, തത്സമയ ഡിജിറ്റൽ കസ്റ്റംസ് സേവനങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ, വിവിധ ഇ-സേവനങ്ങൾ ഒരിടത്ത് നിന്ന് നേരിട്ട് ഉപയോഗിക്കാനും അപേക്ഷകളുടെയും മറ്റ് നടപടികളുടെയും പുരോഗതി തത്സമയം നിരീക്ഷിക്കാനും പുതിയ പതിപ്പിലൂടെ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ഖത്തർ കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *