
Dubai court verdict ദുബായ്: പ്രത്യേകതരം മഷി ഉപയോഗിച്ച് വിവരങ്ങൾ മങ്ങിപ്പോകുന്ന രീതിയിൽ ചെക്ക് എഴുതി വഞ്ചിച്ച അറബ് സ്വദേശിയോട് 1.7 മില്യൺ (17 ലക്ഷം) ദിർഹവും നഷ്ടപരിഹാരവും തിരികെ നൽകാൻ ദുബായ് സിവിൽ കോടതി ഉത്തരവിട്ടു. ബാങ്കിൽ നൽകിയപ്പോൾ മഷി മാഞ്ഞുപോയതിനെ തുടർന്ന് ചെക്ക് അസാധുവാകുകയായിരുന്നു. പരാതിക്കാരന് ചെക്ക് തുകയായ 17 ലക്ഷം ദിർഹം പൂർണ്ണമായും നൽകാനും ചെക്കിന്റെ കാലാവധി അവസാനിച്ച തീയതി മുതൽ തുക അടച്ചുതീർക്കുന്നതുവരെ പ്രതിവർഷം 5 ശതമാനം പലിശ നൽകാനും കോടതി വിധിച്ചു. കൂടാതെ, വർഷങ്ങളോളം നീണ്ടുനിന്ന നിയമപോരാട്ടം മൂലം പരാതിക്കാരനുണ്ടായ സാമ്പത്തിക-മാനസിക ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരമായി 30,000 ദിർഹവും, കേസിന്റെ ചെലവുകളും കോടതി ഫീസും നൽകാനും ഉത്തരവുണ്ട്. കേസിന്റെ വിവരങ്ങൾ അനുസരിച്ച്, പരാതിക്കാരൻ പ്രതിക്ക് 17 ലക്ഷം ദിർഹം നൽകിയപ്പോൾ ഈ തുകയ്ക്ക് ഗ്യാരണ്ടിയായാണ് ചെക്ക് നൽകിയത്. നൽകിയ സമയത്ത് ചെക്കിൽ വിവരങ്ങൾ കൃത്യമായി ഉണ്ടായിരുന്നു. എന്നാൽ കാലാവധി എത്തി ബാങ്കിൽ നൽകിയപ്പോൾ, കുറച്ചു സമയം കൊണ്ട് മങ്ങിപ്പോകുന്ന പ്രത്യേകതരം മഷി ഉപയോഗിച്ചാണ് ചെക്ക് എഴുതിയതെന്ന് കണ്ടെത്തി. തുടർന്ന് ബാക്ക് ചെക്ക് നിരസിക്കുകയായിരുന്നു.
APPLY NOW FOR THE LATEST VACANCIES
തുടർന്ന് പരാതിക്കാരൻ ക്രിമിനൽ കോടതിയെ സമീപിച്ചു. ദുബായ് ക്രിമിനൽ കോടതി നേരത്തെ തന്നെ പ്രതിയെ തട്ടിപ്പ് കുറ്റത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ഒരു വർഷത്തെ തടവിനും പിഴയ്ക്കും ശിക്ഷിക്കുകയും ചെയ്തിരുന്നു. ഈ വിധി അപ്പീൽ കോടതിയും ശരിവെക്കുകയായിരുന്നു. ഇതിന്ശേഷമാണ് സിവിൽ കോടതി പരാതിക്കാരന്റെ ഹർജി പരിഗണിച്ചത്. ക്രിമിനൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വ്യക്തിക്ക് സിവിൽ കോടതിയിലും അതിൽ നിന്നും ഒഴിവാകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതി അനാവശ്യമായി മറ്റൊരാളുടെ പണം കൈവശം വയ്ക്കുകയും, പരാതിക്കാരനെ വർഷങ്ങളോളം സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടിക്കുകയും ചെയ്തതിനാണ് തുകയും പലിശയും 30,000 ദിർഹം നഷ്ടപരിഹാരവും വിധിച്ചത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യുഎഇ യാത്ര ഇനി മിന്നൽ വേഗത്തിൽ; ഇത്തിഹാദ് റെയിലിന്റെ സ്റ്റേഷനുകൾ, ടിക്കറ്റ് നിരക്കുകൾ, യാത്രക്കാർ അറിയേണ്ടതെല്ലാം
UAE July 26, 2026

Etihad Rail അബുദാബിയെയും ഫുജൈറയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഇത്തിഹാദ് റെയിലിന്റെ ആദ്യഘട്ട സർവീസ് ആരംഭിച്ചിട്ട് ഏകദേശം ഒരു മാസമാകുന്നു. മികച്ച പ്രതികരണമാണ് യാത്രക്കാരിൽ നിന്ന് ലഭിക്കുന്നത്. വാരാന്ത്യങ്ങളിൽ ഉൾപ്പെടെ വലിയ തിരക്കാണ് ട്രെയിനുകളിൽ അനുഭവപ്പെടുന്നത്. പുതിയ സ്റ്റേഷനുകൾ തുറക്കുന്ന തീയതികൾ പ്രഖ്യാപിച്ചതോടെ യു.എ.ഇയിലെ റെയിൽ ശൃംഖലയുടെ ഭാവി പദ്ധതികൾ വ്യക്തമായിരിക്കുകയാണ്. സെപ്റ്റംബർ 30-നാണ് പദ്ധതിയിലെ അടുത്ത പ്രധാന ഘട്ടം പൂർത്തിയാകുന്നത്. അന്ന് മുതൽ ദുബായിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റിന് സമീപമുള്ള സ്റ്റേഷനിലേക്കും ഷാർജയിലെ അൽ ദൈദ് സ്റ്റേഷനിലേക്കും സർവീസുകൾ വ്യാപിപ്പിക്കും.
ശേഷിക്കുന്ന സ്റ്റേഷനുകൾ എന്ന് തുറക്കും?
പദ്ധതിയുടെ അടുത്ത ഘട്ടങ്ങൾ 2026 അവസാനത്തിലും 2027 ആദ്യത്തിലുമായി താഴെ പറയുന്ന തീയതികളിൽ പൂർത്തിയാകും:
നവംബർ 30: അബുദാബിയിലെ അൽ ദഫ്ര മേഖലയിലുള്ള മദീനത് സായിദ്, ലീവ സ്റ്റേഷനുകൾ നിശ്ചയിച്ചതിലും നേരത്തെ തുറക്കും.
ഡിസംബർ 30: പടിഞ്ഞാറൻ മേഖലയിലേക്ക് ശൃംഖല വികസിപ്പിച്ചുകൊണ്ട് അൽ സില, അൽ ധന്ന, അൽ മിർഫ സ്റ്റേഷനുകൾ പ്രവർത്തനസജ്ജമാകും.
2027 മാർച്ച് 30: ഷാർജ യൂണിവേഴ്സിറ്റി സിറ്റി സ്റ്റേഷൻ തുറക്കുന്നതോടെ ആദ്യഘട്ട പാസഞ്ചർ ശൃംഖല പൂർണ്ണമാകും.
ടിക്കറ്റ് നിരക്കുകൾ എത്ര?
നിലവിൽ സർവീസ് നടത്തുന്ന അബുദാബി–ഫുജൈറ റൂട്ടിൽ 50 ശതമാനം ഇളവാണ് യാത്രക്കാർക്ക് ലഭിക്കുന്നത്:
കംഫർട്ട് ക്ലാസ്: 55 ദിർഹം മുതൽ (സാധാരണ നിരക്ക്: 109 ദിർഹം)
പ്രീമിയം ക്ലാസ്: 120 ദിർഹം മുതൽ (സാധാരണ നിരക്ക്: 239 ദിർഹം)
ഇതിൽ തന്നെ ‘സേവർ’ (ഏറ്റവും കുറഞ്ഞ നിരക്ക്), ‘വാല്യൂ’ (സീറ്റ് സെലക്ഷൻ സൗകര്യം ഉൾപ്പെടെ), ‘ഫ്ലെക്സ്’ (ടിക്കറ്റ് മാറ്റങ്ങൾക്കും റീഫണ്ടിനും സൗകര്യമുള്ളത്) എന്നിങ്ങനെ മൂന്ന് തരം ടിക്കറ്റുകൾ ലഭ്യമാണ്. കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും ഇളവുകളുണ്ട്. മറ്റ് റൂട്ടുകളിലെ നിരക്കുകൾ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി പ്രഖ്യാപിക്കും. മരുഭൂമിയും പർവതനിരകളും കടൽത്തീരവും കണ്ടുള്ള ഫുജൈറയിലേക്കുള്ള യാത്രയാണ് ഏറ്റവും മനോഹരമായ അനുഭവമായി യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നത്. “തുറസ്സായ മരുഭൂമിയിലൂടെ തുടങ്ങി ഹാജർ പർവതനിരകളിലെ തുരങ്കങ്ങളിലൂടെ കടന്ന് ഒമാൻ ഉൾക്കടലിന്റെ മനോഹരമായ കാഴ്ചകളിലേക്ക് അവസാനിക്കുന്ന ഈ യാത്ര ലോകത്തിലെ തന്നെ അപൂർവ്വമായ ഒന്നാണ്” എന്ന് ഇത്തിഹാദ് റെയിലിന്റെ ആദ്യ എമിറാത്തി ക്യാപ്റ്റനായ ഇബ്രാഹിം അൽ ഹമ്മാദി പറയുന്നു. യാത്രക്കാരുടെ സൗകര്യാർത്ഥം പ്രാദേശിക ബസ്, ടാക്സി സർവീസുകളുമായി ട്രെയിൻ സ്റ്റേഷനുകൾ ബന്ധിപ്പിച്ചിട്ടുണ്ട്. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സ്റ്റേഷനിൽ നിന്ന് കോർണിഷ് റോഡിലെ അഡ്നോക് ആസ്ഥാനം, അഡ്നെക് സെന്റർ, റീം മാൾ എന്നിവിടങ്ങളിലേക്ക് ഷട്ടിൽ ബസുകളുണ്ട്. കൂടാതെ MR1, MR2 എന്നീ രണ്ട് പുതിയ ബസ് റൂട്ടുകളും സർവീസ് നടത്തുന്നുണ്ട്. ദുബായിൽ മെട്രോ, ബസ്, ടാക്സി എന്നിവയുമായി റെയിൽ സ്റ്റേഷൻ നേരിട്ട് ബന്ധിപ്പിക്കും. കൂടാതെ, ദുബായ് ആർ.ടി.എയുമായി ചേർന്ന് യാത്രക്കാർക്ക് നിലവിലുള്ള ‘നോൾ’ കാർഡുകൾ ഉപയോഗിച്ച് തന്നെ ഇത്തിഹാദ് റെയിലിലും യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
പൂർണ്ണമായ റൂട്ട് എങ്ങനെയായിരിക്കും?
പൂർണ്ണമായി പ്രവർത്തനസജ്ജമാകുമ്പോൾ 900 കിലോമീറ്റർ ദൈർഘ്യമുള്ള ഇത്തിഹാദ് റെയിൽ ശൃംഖല, യുഎഇയിലെ 7 എമിറേറ്റുകളിലുമുള്ള 11 നഗരങ്ങളെയും പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കും. സൗദി അതിർത്തിക്ക് സമീപമുള്ള അൽ സില മുതൽ കിഴക്കൻ തീരത്തെ ഫുജൈറ വരെയായിരിക്കും ഇതിന്റെ ദൈർഘ്യം.
പാസഞ്ചർ സ്റ്റേഷനുകൾ: അൽ സില, അൽ ധന്ന, അൽ മിർഫ, മദീനത് സായിദ്, മെസൈറ, മുഹമ്മദ് ബിൻ സായിദ് സിറ്റി, അൽ ഫയ, ദുബായ്, യൂണിവേഴ്സിറ്റി സിറ്റി, ഷാർജ, അൽ ദൈദ്, ഫുജൈറ.