
ദുബായ്: കടുത്ത വേനലിൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾക്കായി കൂൾ ബസ് ഷെൽട്ടർ ഒരുക്കി. പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ആശ്വാസവും തണലുമേകാൻ യുഎഇ ലോട്ടറിയും സ്മാർട്ട് ലൈഫ് ഫൗണ്ടേഷനും ചേർന്നാണ് ഈ ബസ് ഷെൽട്ടർ ഒരുക്കിയത്.
തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചവിശ്രമ സമയത്ത് തണുപ്പിൽ വിശ്രമിക്കാൻ താൽക്കാലിക എസ്ഐ ബസുകളിലാണ് കൂൾ ബസ് ഷെൽട്ടർ ഒരുക്കിയിട്ടുള്ളത്. യുഎഇയിൽ ഉച്ചവിശ്രമ നിയമം നിലവിലുള്ള സമയത്ത് തൊഴിലിടങ്ങൾക്ക് സമീപമാണ് അത്യാധുനിക എയർ കണ്ടീഷണർ സൗകര്യമുള്ള ബസുകൾ പാർക്ക് ചെയ്യുക.
APPLY NOW FOR THE LATEST VACANCIES
കടുത്ത ചൂടിൽ നിന്ന് താത്കാലിക ആശ്വാസം നൽകുന്നതിനോടൊപ്പം തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തൊഴിലിടങ്ങളിലെ ജോലി സമയം കഴിഞ്ഞ് ഉച്ചവിശ്രമത്തിനായി എത്തുന്ന തൊഴിലാളികളെ തികച്ചും സൗഹൃദപരമായ രീതിയിലാണ് സന്നദ്ധപ്രവർത്തകർ സ്വീകരിക്കുന്നത്.
കൂടാതെ ബസിനുള്ളിൽ കയറുന്ന തൊഴിലാളികൾക്ക് തണുത്ത വെള്ളം, എനർജി ഡ്രിങ്കുകൾ , മുഖം തുടയ്ക്കുന്നതിനായി തണുപ്പിച്ച വെറ്റ് ടവലുകൾ എന്നിവയ്8തും സൗജന്യമായി നൽകുന്നുണ്ട്. ചൂടിൽ നിന്ന് പെട്ടെന്ന് റിലാക്സ് ആകാനും നിർജ്ജലീകരണം തടയാനും ഇത്തരം ക്രമീകരണങ്ങൾ ഒരുപാട് സഹായിക്കുന്നതയാണ് തൊഴിലാളികൾ പറയുന്നത്.
കടുത്ത വേനലിൽ അധ്വാനിക്കുന്നവർക്ക് നൽകുന്ന വലിയൊരു ആശ്വാസമാണ് ഈ പദ്ധതി. കൂടാതെ ബസിനുള്ളിൽ വിശ്രമിച്ച ശേഷം ജോലിയിലേക്ക് മടങ്ങുന്ന തൊഴിലാളികൾക്ക് പുറത്തിറങ്ങി ജോലി ചെയ്യുമ്പോഴും വായുസഞ്ചാരം ലഭിക്കുന്നതിനായി റീചാർജ് ചെയ്യാവുന്ന പോർട്ടബിൾ നെക്ക് ഫാനുകൾ ഓരോ തൊഴിലാളിക്കും സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
കഴുത്തിൽ ഇടാൻ സാധിക്കുന്ന ചെറിയ ഫാനുകൾ ആയതിനാൽ ഇത് വിയർപ്പ് കുറയ്ക്കുകയും ചൂട് കാരണമുണ്ടാകുന്ന അസ്വസ്ഥതകൾ തടയാനും ഏറെ ഉപകാരമാണ്. യുഎഇയിലെ കഠിനമായ കാലാവസ്ഥയിൽ പുറത്ത് ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഇത് വലിയൊരു ആശ്വാസമായി മാറും.
നിലവിൽ യുഎഇയിൽ താപനില ഉയരുന്ന അവസ്ഥയാണ് റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ ഓരോ തൊഴിൽ ഉടമയും തൊഴിലാളികൾക്ക് ആവശ്യമായ മുൻകരുതലുകൾ നൽകുന്നുണ്ടെങ്കിലും ഈ പദ്ധതി ഒരു വലിയ ആശ്വാസമമാണ് നൽകുന്നത് എന്നാണ് തൊഴിലാളികളും ഒന്നടക്കം പറയുന്നത്.
🚆 യുഎഇ യാത്ര ഇനി മിന്നൽ വേഗത്തിൽ; ഇത്തിഹാദ് റെയിലിന്റെ സ്റ്റേഷനുകൾ, ടിക്കറ്റ് നിരക്കുകൾ, യാത്രക്കാർ അറിയേണ്ടതെല്ലാം

Etihad Rail അബുദാബിയെയും ഫുജൈറയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഇത്തിഹാദ് റെയിലിന്റെ ആദ്യഘട്ട സർവീസ് ആരംഭിച്ചിട്ട് ഏകദേശം ഒരു മാസമാകുന്നു. മികച്ച പ്രതികരണമാണ് യാത്രക്കാരിൽ നിന്ന് ലഭിക്കുന്നത്. വാരാന്ത്യങ്ങളിൽ ഉൾപ്പെടെ വലിയ തിരക്കാണ് ട്രെയിനുകളിൽ അനുഭവപ്പെടുന്നത്. പുതിയ സ്റ്റേഷനുകൾ തുറക്കുന്ന തീയതികൾ പ്രഖ്യാപിച്ചതോടെ യു.എ.ഇയിലെ റെയിൽ ശൃംഖലയുടെ ഭാവി പദ്ധതികൾ വ്യക്തമായിരിക്കുകയാണ്. സെപ്റ്റംബർ 30-നാണ് പദ്ധതിയിലെ അടുത്ത പ്രധാന ഘട്ടം പൂർത്തിയാകുന്നത്. അന്ന് മുതൽ ദുബായിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റിന് സമീപമുള്ള സ്റ്റേഷനിലേക്കും ഷാർജയിലെ അൽ ദൈദ് സ്റ്റേഷനിലേക്കും സർവീസുകൾ വ്യാപിപ്പിക്കും
ശേഷിക്കുന്ന സ്റ്റേഷനുകൾ എന്ന് തുറക്കും?
പദ്ധതിയുടെ അടുത്ത ഘട്ടങ്ങൾ 2026 അവസാനത്തിലും 2027 ആദ്യത്തിലുമായി താഴെ പറയുന്ന തീയതികളിൽ പൂർത്തിയാകും:
നവംബർ 30: അബുദാബിയിലെ അൽ ദഫ്ര മേഖലയിലുള്ള മദീനത് സായിദ്, ലീവ സ്റ്റേഷനുകൾ നിശ്ചയിച്ചതിലും നേരത്തെ തുറക്കും.
ഡിസംബർ 30: പടിഞ്ഞാറൻ മേഖലയിലേക്ക് ശൃംഖല വികസിപ്പിച്ചുകൊണ്ട് അൽ സില, അൽ ധന്ന, അൽ മിർഫ സ്റ്റേഷനുകൾ പ്രവർത്തനസജ്ജമാകും.
2027 മാർച്ച് 30: ഷാർജ യൂണിവേഴ്സിറ്റി സിറ്റി സ്റ്റേഷൻ തുറക്കുന്നതോടെ ആദ്യഘട്ട പാസഞ്ചർ ശൃംഖല പൂർണ്ണമാകും.
ടിക്കറ്റ് നിരക്കുകൾ എത്ര?
നിലവിൽ സർവീസ് നടത്തുന്ന അബുദാബി–ഫുജൈറ റൂട്ടിൽ 50 ശതമാനം ഇളവാണ് യാത്രക്കാർക്ക് ലഭിക്കുന്നത്:
കംഫർട്ട് ക്ലാസ്: 55 ദിർഹം മുതൽ (സാധാരണ നിരക്ക്: 109 ദിർഹം)
പ്രീമിയം ക്ലാസ്: 120 ദിർഹം മുതൽ (സാധാരണ നിരക്ക്: 239 ദിർഹം)
ഇതിൽ തന്നെ ‘സേവർ’ (ഏറ്റവും കുറഞ്ഞ നിരക്ക്), ‘വാല്യൂ’ (സീറ്റ് സെലക്ഷൻ സൗകര്യം ഉൾപ്പെടെ), ‘ഫ്ലെക്സ്’ (ടിക്കറ്റ് മാറ്റങ്ങൾക്കും റീഫണ്ടിനും സൗകര്യമുള്ളത്) എന്നിങ്ങനെ മൂന്ന് തരം ടിക്കറ്റുകൾ ലഭ്യമാണ്. കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും ഇളവുകളുണ്ട്. മറ്റ് റൂട്ടുകളിലെ നിരക്കുകൾ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി പ്രഖ്യാപിക്കും. മരുഭൂമിയും പർവതനിരകളും കടൽത്തീരവും കണ്ടുള്ള ഫുജൈറയിലേക്കുള്ള യാത്രയാണ് ഏറ്റവും മനോഹരമായ അനുഭവമായി യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നത്. “തുറസ്സായ മരുഭൂമിയിലൂടെ തുടങ്ങി ഹാജർ പർവതനിരകളിലെ തുരങ്കങ്ങളിലൂടെ കടന്ന് ഒമാൻ ഉൾക്കടലിന്റെ മനോഹരമായ കാഴ്ചകളിലേക്ക് അവസാനിക്കുന്ന ഈ യാത്ര ലോകത്തിലെ തന്നെ അപൂർവ്വമായ ഒന്നാണ്” എന്ന് ഇത്തിഹാദ് റെയിലിന്റെ ആദ്യ എമിറാത്തി ക്യാപ്റ്റനായ ഇബ്രാഹിം അൽ ഹമ്മാദി പറയുന്നു. യാത്രക്കാരുടെ സൗകര്യാർത്ഥം പ്രാദേശിക ബസ്, ടാക്സി സർവീസുകളുമായി ട്രെയിൻ സ്റ്റേഷനുകൾ ബന്ധിപ്പിച്ചിട്ടുണ്ട്. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സ്റ്റേഷനിൽ നിന്ന് കോർണിഷ് റോഡിലെ അഡ്നോക് ആസ്ഥാനം, അഡ്നെക് സെന്റർ, റീം മാൾ എന്നിവിടങ്ങളിലേക്ക് ഷട്ടിൽ ബസുകളുണ്ട്. കൂടാതെ MR1, MR2 എന്നീ രണ്ട് പുതിയ ബസ് റൂട്ടുകളും സർവീസ് നടത്തുന്നുണ്ട്. ദുബായിൽ മെട്രോ, ബസ്, ടാക്സി എന്നിവയുമായി റെയിൽ സ്റ്റേഷൻ നേരിട്ട് ബന്ധിപ്പിക്കും. കൂടാതെ, ദുബായ് ആർ.ടി.എയുമായി ചേർന്ന് യാത്രക്കാർക്ക് നിലവിലുള്ള ‘നോൾ’ കാർഡുകൾ ഉപയോഗിച്ച് തന്നെ ഇത്തിഹാദ് റെയിലിലും യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
പൂർണ്ണമായ റൂട്ട് എങ്ങനെയായിരിക്കും?
പൂർണ്ണമായി പ്രവർത്തനസജ്ജമാകുമ്പോൾ 900 കിലോമീറ്റർ ദൈർഘ്യമുള്ള ഇത്തിഹാദ് റെയിൽ ശൃംഖല, യുഎഇയിലെ 7 എമിറേറ്റുകളിലുമുള്ള 11 നഗരങ്ങളെയും പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കും. സൗദി അതിർത്തിക്ക് സമീപമുള്ള അൽ സില മുതൽ കിഴക്കൻ തീരത്തെ ഫുജൈറ വരെയായിരിക്കും ഇതിന്റെ ദൈർഘ്യം.
പാസഞ്ചർ സ്റ്റേഷനുകൾ: അൽ സില, അൽ ധന്ന, അൽ മിർഫ, മദീനത് സായിദ്, മെസൈറ, മുഹമ്മദ് ബിൻ സായിദ് സിറ്റി, അൽ ഫയ, ദുബായ്, യൂണിവേഴ്സിറ്റി സിറ്റി, ഷാർജ, അൽ ദൈദ്, ഫുജൈറ.