UAE Worker Protection Insurance യുഎഇയിൽ ജീവനക്കാരെ നിയമിക്കുന്ന തൊഴിലുടമകൾക്ക് പുതിയ നിർദേശം; ഓരോ ജീവനക്കാരനും ഇൻഷുറൻസ് നിർബന്ധം

job uae

UAE Worker Protection Insurance അബുദാബി: യുഎഇയിലെ സ്വകാര്യ മേഖലയിലെ തൊഴിലുടമകൾ ഇനി ജീവനക്കാർക്ക് വർക്ക് പെർമിറ്റ് ലഭിക്കുന്നതിന് മുമ്പ് തൊഴിലാളി സംരക്ഷണ ഇൻഷുറൻസ് (Workers Protection Insurance) എടുക്കേണ്ടത് നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE) നടപ്പാക്കുന്ന തൊഴിലാളി സംരക്ഷണ പദ്ധതിയുടെ ഭാഗമായാണ് ഈ സംവിധാനം. തൊഴിലുടമ തൊഴിൽ നിയമപ്രകാരമുള്ള ബാധ്യതകൾ പാലിക്കാത്ത സാഹചര്യത്തിൽ ജീവനക്കാരുടെ സാമ്പത്തിക അവകാശങ്ങൾ സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഈ ഇൻഷുറൻസ് പദ്ധതിയിലൂടെ 30 മാസത്തേക്ക് പരമാവധി 20,000 ദിർഹം വരെ കുടിശ്ശികയായ ശമ്പളവും മറ്റ് തൊഴിൽ ആനുകൂല്യങ്ങളും തൊഴിലാളികൾക്ക് ലഭ്യമാക്കും. കൂടാതെ തൊഴിലാളിയുടെ മരണ സംഭവത്തിൽ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ചെലവും ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.തൊഴിലാളികളുടെ വിഭാഗം അനുസരിച്ച് ഇൻഷുറൻസ് പ്രീമിയം വർഷംതോറും 40 മുതൽ 100 ദിർഹം വരെയാണ്.

തൊഴിലാളികളെ നിയമിക്കുന്നതിനുള്ള സർക്കാർ ഫീസ്, റിക്രൂട്ട്മെന്റ് ചെലവ്, ഇൻഷുറൻസ് തുക, മറ്റ് നിയമപരമായ ചെലവുകൾ എന്നിവ മുഴുവൻ തൊഴിലുടമ തന്നെയാണ് വഹിക്കേണ്ടത്. ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകുകയും തൊഴിൽ കരാറിലെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും വ്യക്തമാക്കുകയും വേണമെന്നും മന്ത്രാലയം നിർദേശിച്ചു.ശമ്പളം വേജ് പ്രൊട്ടക്ഷൻ സിസ്റ്റം (WPS) വഴി സമയബന്ധിതമായി നൽകണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു. ശമ്പളം വൈകിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ മുന്നറിയിപ്പ്, പുതിയ വർക്ക് പെർമിറ്റുകൾക്ക് നിയന്ത്രണം തുടങ്ങിയ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

മാർഗനിർദേശത്തിൽ ജീവനക്കാരുടെ പ്രധാന തൊഴിൽ അവകാശങ്ങളും വിശദീകരിച്ചിട്ടുണ്ട്. ഒരു വർഷത്തെ സേവനത്തിന് ശേഷം ശമ്പളത്തോടെയുള്ള വാർഷിക അവധി, പ്രസവാവധി, അസുഖ അവധി, രക്ഷാകർതൃ അവധി, സേവനാവസാന ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങൾ നിയമപ്രകാരം ലഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ജീവനക്കാരുടെ പാസ്‌പോർട്ടോ മറ്റ് ഔദ്യോഗിക രേഖകളോ തൊഴിലുടമ കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണെന്നും ആവശ്യപ്പെട്ടാൽ സേവന സർട്ടിഫിക്കറ്റ് സൗജന്യമായി നൽകേണ്ടതുണ്ടെന്നും നിർദേശത്തിൽ പറയുന്നു.അതേസമയം, തൊഴിൽ നിയമങ്ങൾ കൃത്യമായി പാലിക്കുകയും എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഒന്നാം കാറ്റഗറി പദവിയും വിവിധ മന്ത്രാലയ സേവനങ്ങളിൽ ഇളവുകളും ലഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

വേതനം വൈകിക്കൽ, തെറ്റായ വിവരങ്ങൾ നൽകൽ, വ്യാജ എമിറേറ്റൈസേഷൻ, രേഖകൾ പുതുക്കാതിരിക്കുക തുടങ്ങിയ തൊഴിൽ നിയമലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ഭരണപരമായ നടപടികളും പിഴയും ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

യുഎഇയിൽ മാതാപിതാക്കൾക്ക് റെസിഡൻസ് വിസ വേണോ? അറിയാം ആവശ്യമായ രേഖകളും പ്രധാന നിബന്ധനകളും

UAE Greeshma Staff Editor — July 23, 2026 · 0 Comment

UAE Parent Residence Visa : അബുദാബി: യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്ക് മാതാപിതാക്കളെ സ്പോൺസർ ചെയ്ത് റെസിഡൻസ് വിസ ലഭ്യമാക്കാൻ ചില നിബന്ധനകളും രേഖകളും നിർബന്ധമാണെന്ന് ഇമിഗ്രേഷൻ വിദഗ്ധർ അറിയിച്ചു.

മാതാപിതാക്കൾ സ്വാഭാവികമായി ആശ്രിതരുടെ (Dependents) വിഭാഗത്തിൽ ഉൾപ്പെടാത്തതിനാൽ, അവർ പൂർണമായും അപേക്ഷകനെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം.

അപേക്ഷ ദുബൈയിലെ GDRFA അല്ലെങ്കിൽ യുഎഇയിലെ ICP വഴിയാണ് സമർപ്പിക്കേണ്ടത്.

ആവശ്യമായ രേഖകൾ

  • മാതാപിതാക്കളുടെ ഏക സംരക്ഷകൻ അപേക്ഷകനാണെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം.
  • അപേക്ഷകനുമായുള്ള ബന്ധം തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ ജനന സർട്ടിഫിക്കറ്റ്.
  • മാതാപിതാക്കളിൽ ഒരാൾ മരണപ്പെട്ടിട്ടുണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ്, വിവാഹമോചിതരാണെങ്കിൽ വിവാഹമോചന സർട്ടിഫിക്കറ്റ്.
  • എല്ലാ വിദേശ രേഖകൾക്കും യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ (MOFA) അറ്റസ്റ്റേഷനും അറബിക് വിവർത്തനവും ആവശ്യമാണ്.

സാമ്പത്തിക യോഗ്യത

മാതാപിതാക്കളെ സ്പോൺസർ ചെയ്യാൻ അപേക്ഷകന്റെ പ്രതിമാസ ശമ്പളം കുറഞ്ഞത് 20,000 ദിർഹം ആയിരിക്കണം. തൊഴിലുടമ താമസസൗകര്യം നൽകുന്നുണ്ടെങ്കിൽ 19,000 ദിർഹം ശമ്പളം മതിയാകും.

ഇത് തെളിയിക്കാൻ കഴിഞ്ഞ മൂന്ന് മുതൽ ആറ് മാസം വരെയുള്ള ബാങ്ക് സ്റ്റേറ്റ്‌മെന്റും തൊഴിൽ കരാറോ ശമ്പള സർട്ടിഫിക്കറ്റോ സമർപ്പിക്കണം.

താമസ സൗകര്യം

അപേക്ഷകന്റെ പേരിലുള്ള രജിസ്റ്റർ ചെയ്ത വാടക കരാർ നിർബന്ധമാണ്. സാധാരണയായി രണ്ട് ബെഡ്റൂമോ അതിൽ കൂടുതലോ ഉള്ള താമസസൗകര്യമാണ് മാതാപിതാക്കളെ സ്പോൺസർ ചെയ്യാൻ ആവശ്യപ്പെടുന്നത്.

മറ്റ് രേഖകൾ

  • സ്പോൺസറുടെയും മാതാപിതാക്കളുടെയും കുറഞ്ഞത് ആറുമാസം കാലാവധിയുള്ള പാസ്‌പോർട്ട്
  • സ്പോൺസറുടെ എമിറേറ്റ്സ് ഐഡി
  • യുഎഇയിൽ നടത്തിയ മെഡിക്കൽ ഫിറ്റ്‌നസ് പരിശോധനാ റിപ്പോർട്ട്
  • ആരോഗ്യ ഇൻഷുറൻസ് രേഖ

ഇമിഗ്രേഷൻ വിദഗ്ധരുടെ അഭിപ്രായത്തിൽ, എല്ലാ രേഖകളും കൃത്യമായി സാക്ഷ്യപ്പെടുത്തി അറബിയിലേക്ക് വിവർത്തനം ചെയ്ത് സമർപ്പിച്ചാൽ അപേക്ഷാ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയും.

ദുബായിലേക്ക് കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ കൊണ്ടുവരുന്നവർ ശ്രദ്ധിക്കുക; 3,000 ദിർഹത്തിലേറെ സമ്മാനങ്ങൾ ലഭിക്കുമെന്ന് ; പുതിയ പദ്ധതി പ്രഖ്യാപിച്ചു

UAE Greeshma Staff Editor — July 23, 2026 · 0 Comment

gulf

Dubai Invite Program : ദുബായ്: ദുബായിലേക്ക് കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ സന്ദർശനത്തിന് ക്ഷണിക്കുന്ന യുഎഇ താമസക്കാർക്ക് 3,000 ദിർഹത്തിലേറെ വിലമതിക്കുന്ന ഹോട്ടൽ ഓഫറുകളും റെസ്റ്റോറന്റ് കിഴിവുകളും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന പുതിയ ടൂറിസം പദ്ധതി ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം (DET) ആരംഭിച്ചു.

“A Dubai Invite” എന്ന പേരിലുള്ള പദ്ധതിയിലൂടെ, ദുബായിലെത്തുന്ന സന്ദർശകരെ നാമനിർദ്ദേശം ചെയ്യുന്ന താമസക്കാർക്കാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുക.

എങ്ങനെ രജിസ്റ്റർ ചെയ്യാം?

താമസക്കാർ Visit Dubai വെബ്സൈറ്റിലെ ഓൺലൈൻ ഫോം പൂരിപ്പിച്ച് കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ വിവരങ്ങൾ നൽകണം.

രജിസ്ട്രേഷനായി ആവശ്യമായ വിവരങ്ങൾ:

  • എമിറേറ്റ്സ് ഐഡി വിവരങ്ങൾ
  • ജനനത്തീയതി
  • ലിംഗം
  • ഇമെയിൽ വിലാസം

തുടർന്ന് സന്ദർശകന്റെ പേര്, പാസ്‌പോർട്ട് നമ്പർ, ദേശീയത, ജനനത്തീയതി, ലിംഗം, അപേക്ഷകനുമായുള്ള ബന്ധം, ദുബായിൽ എത്തുന്ന മാസം തുടങ്ങിയ വിവരങ്ങളും നൽകണം.

ആർക്കൊക്കെ പങ്കെടുക്കാം?

  • 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള യുഎഇ പൗരന്മാർക്കും താമസക്കാർക്കും പങ്കെടുക്കാം.
  • സാധുവായ എമിറേറ്റ്സ് ഐഡി നിർബന്ധമാണ്.
  • ടൂറിസ്റ്റ് വിസയിലോ വിസ ഓൺ അറൈവൽ സൗകര്യത്തിലോ ദുബായിലെത്തുന്ന സന്ദർശകരെ മാത്രമേ നാമനിർദ്ദേശം ചെയ്യാൻ കഴിയൂ.

പ്രധാന തീയതികൾ

  • രജിസ്ട്രേഷൻ അവസാനിക്കുന്നത്: 2026 സെപ്റ്റംബർ 30
  • സന്ദർശകർ ദുബായിലെത്തേണ്ട അവസാന തീയതി: 2026 ഒക്ടോബർ 31

ഒരേ സമയം അഞ്ച് പേരെ വരെ നാമനിർദ്ദേശം ചെയ്യാം. എന്നാൽ ഓരോ സന്ദർശകനെയും ഒരു തവണ മാത്രമേ പദ്ധതിയിൽ ഉൾപ്പെടുത്താനാകൂ.

ലഭിക്കുന്ന ആനുകൂല്യങ്ങൾ

യോഗ്യരായവർക്ക് 3,000 ദിർഹത്തിലേറെ വിലമതിക്കുന്ന വിവിധ ഓഫറുകൾ ലഭിക്കും. അവയിൽ ഉൾപ്പെടുന്നത്:

  • ഹോട്ടൽ താമസ കിഴിവുകൾ
  • റെസ്റ്റോറന്റ് ഓഫറുകൾ
  • വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രത്യേക ഓഫറുകൾ
  • മറ്റ് വിനോദ, യാത്രാ ആനുകൂല്യങ്ങൾ

സന്ദർശകൻ ദുബായിൽ എത്തിയതായി അധികൃതർ സ്ഥിരീകരിച്ച ശേഷം താമസക്കാരന് ഇമെയിൽ വഴി റിവാർഡ് വിവരങ്ങൾ ലഭിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സന്ദർശകർ സ്വന്തം വിമാന ടിക്കറ്റ്, ടൂറിസ്റ്റ് വിസ, താമസം, യാത്രാ ചെലവുകൾ എന്നിവ സ്വയം ക്രമീകരിക്കണം. ഈ പദ്ധതി വിസ സൗകര്യം നൽകുന്നില്ല.

ഈ പദ്ധതിയിൽ ഓരോ താമസക്കാരനും പരമാവധി മൂന്ന് റിവാർഡ് പാക്കേജുകൾ വരെ ലഭിക്കും. ഓഫറുകൾക്ക് ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ നിബന്ധനകളും ലഭ്യതയും ബാധകമായിരിക്കും.

ദുബായിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും താമസക്കാരെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ക്ഷണിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ പുതിയ പദ്ധതി ആരംഭിച്ചതെന്ന് അധികൃതർ അറിയിച്ചു.

പ്രവാസികൾ ജാഗ്രതൈ: യുഎഇ വിസയും ലേബർ നിയമങ്ങളും പാലിച്ചില്ലെങ്കിൽ വലിയ തുക പിഴ വരും;അറിയണം ഓരോ പ്രവാസിയും ഇത്

UAE Nazia Staff Editor — July 23, 2026 · 0 Comment

STOCK OFFICE STAFF IN DUBAI EMPLOYEES JOBS UAE 18c3e67a0df large

യുഎഇ: പുതുതായി യുഎഇയിൽ എത്തിയവരോ അല്ലെങ്കിൽ നിലവിലെ ജോലിയിൽ നിന്ന് മാറാൻ ആഗ്രഹിക്കുന്നവരോ പുതിയ വിസയ്ക്കായി കാത്തിരിക്കുന്നവരോ ആണെങ്കിൽ യുഎഇയിലെ ഈ നിയമങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം. ഇല്ലെങ്ങിൽ വലിയ തുക ഫൈൻ അടക്കേണ്ടി വരുന്ന അവസ്ഥ പ്രവാസികൾക്കിടയിൽ ഉണ്ടാകാറുണ്ട്.

യുഎഇ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയവും ഫെഡറൽ അതോറിറ്റിയും നടപ്പിലാക്കിയിട്ടുള്ള നിയമങ്ങൾ കൃത്യമായി മനസ്സിലാക്കിയാൽ മാത്രമേ ഇത്തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷപെടാൻ സാധിക്കുകയുള്ളു. പ്രധാന നിയമങ്ങളും വിശദാംശങ്ങളും താഴെ നൽകുന്നു.

യുഎഇയിൽ ഒരു കമ്പനിയിൽ നിന്ന് മറ്റൊരു കമ്പനിയിലേക്ക് ജോലി മാറുക എന്നത് എളുപ്പമായിരുന്നില്ല എന്നാൽ ഇപ്പോൾ തൊഴിൽ മന്ത്രാലയത്തിന്റെ ഇടപെടലുകൾ കൊണ്ട് എളുപ്പമാക്കിയിട്ടുണ്ട് പക്ഷെ നമ്മൾ ഒപ്പിട്ടിട്ടുള്ള തൊഴിൽ കരാറിലെ നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ അത് ഗുരുതരമായ നിയമപ്രശ്നങ്ങളിലേക്ക് എത്തിക്കും.

നിലവിലെ ജോലി രാജിവെച്ച് പുതിയ കമ്പനിയിലേക്ക് മാറുമ്പോൾ, നിങ്ങളുടെ ഓഫർ ലെറ്ററിലോ ലേബർ കോൺട്രാക്ടിലോ പറഞ്ഞിട്ടുള്ള നോട്ടീസ് പീരിയഡ് നിർബന്ധമായും പാലിച്ചിരിക്കണം. കൂടാതെ കമ്പനിയുടെയോ തൊഴിലുടമയുടെയോ അനുമതിയില്ലാതെയും നിർബന്ധിത നോട്ടീസ് നൽകാതെയും ജോലിയിൽ നിന്ന് മാറിനിൽക്കുന്നത്തിന് അബ്‌സ്‌കോണ്ടിംഗ് കേസ് ഫയൽ ചെയ്യാനും കാരണമാകും

വിസ റദ്ദാക്കിയാൽ എല്ലാവർക്കും ഒരേ കാലാവധിയാണ് ലഭിക്കുക എന്നാണ് പലരും കരുതുന്നത്. എന്നാൽ നിയമം അനുസരിച്ച് തസ്തികയും സ്കിൽ ലെവലും അടിസ്ഥാനമാക്കിയാണ് റദ്ദാക്കലിന് ശേഷമുള്ള ഗ്രേസ് പീരിയഡ് തീരുമാനിക്കുക. കൂടാതെ സ്കിൽഡ് പ്രൊഫഷണലുകൾക്കും ഉയർന്ന തസ്തികകളിൽ ഉള്ളവർക്കുക വിസ റദ്ദാക്കിയ ശേഷം 30 ദിവസം മുതൽ 60 ദിവസവും അതിൽ കൂടുതലും ഗ്രേസ് പീരിയഡ് ലഭിക്കും.

അതിനാൽ ഈ ഗ്രേസ് പീരിയഡിനുള്ളിൽ രാജ്യത്ത് തുടരുന്നതിനോ, പുതിയ വിസയിലേക്ക് മാറുന്നതിനോ രാജ്യം വിടുന്നതിനോ ഒരു ഫൈനും നൽകേണ്ടതില്ല. എന്നാൽ അനുവദിച്ച ഗ്രേസ് പീരിയഡ് അവസാനിച്ച ശേഷവും നിങ്ങൾ രാജ്യത്ത് തന്നെ തുടർന്നാൽ തുടർന്നു വരുന്ന ഓരോ ദിവസത്തിനും നിശ്ചിത തുക പിഴയായി നൽകണം.

യുഎഇയിൽ ജോലി ചെയ്യുന്ന എല്ലാ സ്വകാര്യ, സർക്കാർ ജീവനക്കാർക്കും ILOE ഇൻഷുറൻസ് നിർബന്ധമാക്കിയിട്ടുണ്ട്. ഇനി ഈ ഇൻഷുറൻസിൽ ചേരാത്തവർക്കും അല്ലെങ്കിൽ ഇതിന്റെ തുക കൃത്യസമയത്ത് അടയ്ക്കാത്തവർക്കും മന്ത്രാലയം പിഴ ചുമത്തും. അതിനാൽ നിങ്ങൾ പുതിയ വർക്ക് പെർമിറ്റ് പുതുക്കാനോ അലെങ്കിൽ മറ്റ് ഔദ്യോഗിക ആവശ്യങ്ങൾക്കോ പോകുമ്പോൾ ഈ പിഴ തടസ്സമായി വരാനും സാധ്യതയുണ്ട്.

ഹെൽത്ത് ഇൻഷുറൻസും വിസിറ്റ് വിസക്കാരും
യുഎഇയിലെ എല്ലാ എമിറേറ്റുകളിലും ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്ന നടപടികൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. നേരത്തെ ദുബായിലും അബുദാബിയിലും മാത്രം കർശനമായിരുന്ന ഈ നിയമം ഇപ്പോൾ മറ്റു എമിറേറ്റുകളിലേക്കും നിർബന്ധമാക്കാൻ പോകുകയാണ്.

അതിനാൽ സ്പോൺസർ ചെയ്യുന്ന തൊഴിലുടമ ജീവനക്കാരന് നിർബന്ധമായും ആരോഗ്യ ഇൻഷുറൻസ് നൽകിയിരിക്കണം. കൂടാതെ ഡിപൻഡന്റ് വിസയിലുള്ള കുടുംബാംഗങ്ങൾക്ക് വിസ പുതുക്കണമെങ്കിൽ സ്പോൺസർമാർ അവർക്ക് കൃത്യമായ ഇൻഷുറൻസ് എടുത്തിട്ടുണ്ടെന്നും ഉറപ്പാക്കണം.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

പ്രവാസികളെ…ട്രിപ്പ്‌ മോഡ് ഓൺ ആകുംl ആഘോഷിക്കാൻ റെഡിയാവു!! നിങ്ങൾ കാത്തിരുന്നത് ഇതാ യുഎഇയിൽ വീണ്ടും നീണ്ട അവധിക്ക് സാധ്യത; അറിയാം

ദുബായ്: യുഎഇയിലെ പ്രവാസികൾക്ക് മൂന്ന് ദിവസത്തെ നീണ്ട വാരാന്ത്യ അവധി ലഭിക്കാൻ സാധ്യത. നബിദിനമായി ബന്ധപ്പെട്ടാണ് നീണ്ട അവധി ലഭിക്കുന്നത്. ഇസ്ലാമിക കലണ്ടറിലെ റബീഉൽ അവ്വൽ മാസം പന്ത്രണ്ടാം തീയതിയാണ് നബിദിനമായി ആചരിക്കുക. എന്നാൽ ഈ വർഷത്തെ കലണ്ടർ അനുസരിച്ച് ഓഗസ്റ്റ് 25 ചൊവ്വാഴ്ചയാണ് നബിദിനം വരുന്നത്.

സാധാരണയിൽ ഒരു ചൊവ്വാഴ്ചയാണ് അവധി വന്നതെങ്കിൽ തിങ്കളാഴ്ച ജോലിക്ക് പോയി വീണ്ടും ചൊവ്വാഴ്ച അവധിയെടുക്കുന്ന ഒരു ബുദ്ധിമുട്ട് പ്രവാസികൾക്ക് ഉണ്ടാകാറുണ്ട്. ഇതിന് പരിഹാരമായാണ് യുഎഇ അധികൃതർ അവധി ട്രാൻസ്ഫർ നിയമം കൊണ്ടുവന്നത്

2024 ൽ പാസാക്കുകയും പിന്നീട് പ്രാബല്യത്തിൽ വരികയും ചെയ്ത കാബിനറ്റ് റെസല്യൂഷൻ നമ്പർ 27 അനുസരിച്ച് ആഴ്ചയുടെ മധ്യത്തിൽ വരുന്ന പൊതു അവധികൾ ആഴ്ചയുടെ തുടക്കത്തിലേക്കോ അല്ലെങ്കിൽ അവസാനത്തിലേക്കോ മാറ്റാൻ യുഎഇ സർക്കാരിന് അധികാരമുണ്ട്.
തുടർച്ചയായ അവധി ദിനങ്ങൾ ലഭിക്കുക, ജോലിസ്ഥലത്തെ ബുദ്ധിമുട്ടുകൾ കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ട് കൊണ്ടാണ് ഈ നീക്കം.

പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് അവധി മാറ്റാനുള്ള ഈ നിയമം നബിദിന അവധിക്കും ബാധകമാകും. ഓഗസ്റ്റ് 25 ചൊവ്വാഴ്ചത്തെ അവധി മുൻപുള്ള തിങ്കളാഴ്ചത്തേക്ക് ഓഗസ്റ്റ് 24 ലേക്ക് മാറ്റാനാണ് സാധ്യത. ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യ അവധി കൂടെ ലഭിക്കുന്നതിനാൽ യുഎഇയിലെ ജീവനക്കാർക്ക് നീണ്ട മൂന്ന് ദിവസത്തെ അവധി ലഭിക്കാനാണ് സാധ്യത.

അതായത് ഓഗസ്റ്റ് 22 ശനിയാഴ്ച മുതൽ 24 തിങ്കളാഴ്ച വരെ പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാർക്ക് ഒരുപോലെ ഈ ആനുകൂല്യം ലഭിക്കുമെന്ന് യുഎഇ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ ട്രാൻസ്ഫർ നിയമം എല്ലാ അവധികൾക്കും ബാധകമല്ല.
വലിയ പെരുന്നാൾ, ചെറിയ പെരുന്നാൾ എന്നീ അവധികൾ മാസപിറവി അടിസ്ഥാനമാക്കിയതിനാൽ ഈ നിയമം ബാധകമാകില്ല.

ഈ മൂന്ന് ദിവസത്തെ അവധി സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി ഒരു അറിയിപ്പ് വന്നിട്ടില്ല എന്നതും ശ്രദ്ധിക്കണം. എന്നാൽ ഈ ദിവസത്തിനോട് അടുക്കുമ്പോൾ എന്തായാലും ഉദ്യോഗിക അറിയിപ്പ് ഉണ്ടാകും. ഇസ്ലാമിക കലണ്ടർ എന്നത് മാസപ്പിറവിയെ അടിസ്ഥാനമാക്കിയുള്ളതാണ് അതിനാൽ ചന്ദ്രനെ കാണുന്നതിന് അനുസരിച്ച് മാത്രമേ റബീഉൽ അവ്വൽ മാസം എപ്പോഴാണ് തുടങ്ങുക എന്ന് കൃത്യമായി പറയാൻ സാധിക്കൂകയുള്ളു.

ഓഗസ്റ്റ് പകുതിയോടെയെങ്കിലും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും. കൂടാതെ യുഎഇയിലെ ഔദ്യോഗിക മാസപ്പിറവി നിരീക്ഷണ സമിതിയുടെ അന്തിമ തീരുമാനത്തിന് ശേഷം മാത്രമേ അവധി തീയതികൾ സർക്കാർ പ്രഖ്യാപിക്കുകയുള്ളൂ. അവധിക്ക് ജോലി ചെയ്യേണ്ടി വരുന്നവർക്ക് യുഎഇ തൊഴിൽ നിയമം അനുസരിച്ചുള്ള ആനുകൂല്യങ്ങൾ നൽകണമെന്ന് തൊഴിൽ ഉടമകൾക്കും നിർദേശം നൽകി.

ഔദ്യോഗിക അവധിക്ക് ജീവനക്കാരനോട് ജോലി ചെയ്യാൻ ആവശ്യപ്പെട്ടാൽ, അതിന് കൃത്യമായ നഷ്ടപരിഹാരം നൽകാൻ തൊഴിലുടമ നിയമപരമായി ബാധ്യസ്ഥനാണ്. കൂടാതെ അടിസ്ഥാന ശമ്പളവും മറ്റ് അലവൻസുകളും നോക്കി മൊത്തം ശമ്പളത്തെ അടിസ്ഥാനമാക്കിയല്ല എന്ന കാര്യം കൂടെ ഓർക്കണം

Related Posts

Leave a Reply

Your email address will not be published. Required fields are marked *