
ഇന്ത്യന്‍ പ്രവാസികളടക്കമുള്ളവര്‍ക്ക് സന്തോഷവാര്‍ത്തയുമായി അബുദാബി ആസ്ഥാനമായുള്ള എത്തിഹാദ് എയര്‍വേയ്സ്. ആഗോളതലത്തില്‍ പരിമിത കാലത്തേക്ക് നിരക്ക് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് എത്തിഹാദ് എയര്‍വേയ്‌സ്. ഇന്ത്യയുള്‍പ്പെടെ 30-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ഇക്കോണമി, ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ക്ക് 20 ശതമാനം വരെ ഇളവാണ് യാത്രക്കാര്‍ക്ക് ലഭിക്കുക.
ജൂലൈ 20 മുതല്‍ 26 വരെ നടത്തുന്ന ബുക്കിംഗുകള്‍ക്കാണ് ഈ ഓഫര്‍ ബാധകമാകുക. 2026 ഓഗസ്റ്റ് 1 മുതല്‍ നവംബര്‍ 30 വരെയുള്ള കാലയളവിലെ യാത്രകള്‍ക്കാണ് ഇത് പ്രയോജനപ്പെടുത്താനാവുക. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ജയ്പൂര്‍, കൊച്ചി, കൊല്‍ക്കത്ത, കോഴിക്കോട്, മുംബൈ, ന്യൂഡല്‍ഹി, തിരുവനന്തപുരം എന്നീ 11 ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നുള്ള യാത്രകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
സാന്‍സിബാര്‍, സലാല, ക്രാക്കോവ്, പാല്‍മ ഡി മല്ലോര്‍ക്ക, അബുദാബി, ആംസ്റ്റര്‍ഡാം, പാരീസ്, പ്രാഗ്, മലാഗ, ഷിക്കാഗോ, ഷാര്‍ലറ്റ്, അറ്റ്‌ലാന്റ തുടങ്ങിയ എത്തിഹാദിന്റെ ശൃംഖലയിലുള്ള വിനോദസഞ്ചാര-ബിസിനസ് ലക്ഷ്യസ്ഥാനങ്ങള്‍ ഈ പരിമിത കാല ഓഫറില്‍ ഉള്‍പ്പെടുന്നു. ഇതിന്റെ ഭാഗമായി ഹൈദരാബാദില്‍ നിന്ന് അബുദാബിയിലേക്കുള്ള ഇക്കോണമി ക്ലാസ് റൗണ്ട്-ട്രിപ്പ് ടിക്കറ്റ് നിരക്ക് 53,418 രൂപയില്‍ ആരംഭിക്കും.
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്കുള്ള ഇക്കോണമി ക്ലാസ് റൗണ്ട്-ട്രിപ്പ് ടിക്കറ്റ് നിരക്ക് ഏകദേശം 30000 രൂപയില്‍ നിനന്ന് ആരംഭിക്കും. ഓഫറില്‍ ഉള്‍പ്പെടുന്ന റൂട്ടുകളില്‍ സീറ്റുകളുടെ ലഭ്യതയ്ക്കനുസരിച്ച് കുറഞ്ഞ നിരക്കുകള്‍ ലഭ്യമാകുമെന്നാണ് വിമാനക്കമ്പനി അറിയിച്ചിരിക്കുന്നത്. അതേസമയം അടിസ്ഥാന നിരക്കില്‍ മാത്രമാണ് ഇളവ് ലഭിക്കുക എന്നും എത്തിഹാദ് അറിയിച്ചിട്ടുണ്ട്.
നികുതികള്‍, ഇന്ധന സര്‍ചാര്‍ജുകള്‍, മറ്റ് ബാധകമായ ഫീസുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നില്ല. ഇക്കോണമി (ബേസിക്, വാല്യൂ), ബിസിനസ് (വാല്യൂ, കംഫര്‍ട്ട്) വിഭാഗങ്ങളിലെ തിരഞ്ഞെടുത്ത വണ്‍-വേ (ഒരു വശത്തേക്കുള്ള), റിട്ടേണ്‍ (പോയിവരുന്ന) ടിക്കറ്റുകള്‍ക്ക് ഈ ഇളവ് ബാധകമാണ്. യാത്രയ്ക്ക് മുമ്പ് സാധുവായ വിസയും യാത്രാ രേഖകളും കൈവശമുണ്ടെന്ന് യാത്രക്കാര്‍ ഉറപ്പാക്കണം
കുറഞ്ഞ നിരക്കുകള്‍ക്ക് പുറമേ, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ മുന്‍ഗണനാ സേവനങ്ങള്‍, ലോഞ്ച് സൗകര്യം, വിശാലമായ ക്യാബിനുകള്‍, മികച്ച ഭക്ഷണവിഭവങ്ങള്‍, വ്യക്തിഗത സേവനം എന്നിവ ലഭിക്കും. അബുദാബി വഴി യാത്ര ചെയ്യുന്നവര്‍ക്ക് എത്തിഹാദിന്റെ ‘സ്റ്റോപ്പ്ഓവര്‍’ പദ്ധതിക്കും അര്‍ഹതയുണ്ടായേക്കാം. തിരഞ്ഞെടുത്ത യാത്രാപദ്ധതികളില്‍ രണ്ട് രാത്രി വരെ സൗജന്യ ഹോട്ടല്‍ താമസം ഇതില്‍ ഉള്‍പ്പെടുന്നു.
ഈ പ്രത്യേക നിരക്കുകള്‍ ലഭ്യതയെ ആശ്രയിച്ചിരിക്കുമെന്നും, മുന്‍കൂട്ടി അറിയിക്കാതെ തന്നെ അവയില്‍ മാറ്റം വരുത്താനോ പിന്‍വലിക്കാനോ സാധിക്കുമെന്നും എത്തിഹാദ് എയര്‍വേയ്‌സ് അറിയിച്ചിട്ടുണ്ട്.
പ്രവാസികളെ…ട്രിപ്പ് മോഡ് ഓൺ ആകുംl ആഘോഷിക്കാൻ റെഡിയാവു!! നിങ്ങൾ കാത്തിരുന്നത് ഇതാ യുഎഇയിൽ വീണ്ടും നീണ്ട അവധിക്ക് സാധ്യത; അറിയാം
ദുബായ്: യുഎഇയിലെ പ്രവാസികൾക്ക് മൂന്ന് ദിവസത്തെ നീണ്ട വാരാന്ത്യ അവധി ലഭിക്കാൻ സാധ്യത. നബിദിനമായി ബന്ധപ്പെട്ടാണ് നീണ്ട അവധി ലഭിക്കുന്നത്. ഇസ്ലാമിക കലണ്ടറിലെ റബീഉൽ അവ്വൽ മാസം പന്ത്രണ്ടാം തീയതിയാണ് നബിദിനമായി ആചരിക്കുക. എന്നാൽ ഈ വർഷത്തെ കലണ്ടർ അനുസരിച്ച് ഓഗസ്റ്റ് 25 ചൊവ്വാഴ്ചയാണ് നബിദിനം വരുന്നത്.
സാധാരണയിൽ ഒരു ചൊവ്വാഴ്ചയാണ് അവധി വന്നതെങ്കിൽ തിങ്കളാഴ്ച ജോലിക്ക് പോയി വീണ്ടും ചൊവ്വാഴ്ച അവധിയെടുക്കുന്ന ഒരു ബുദ്ധിമുട്ട് പ്രവാസികൾക്ക് ഉണ്ടാകാറുണ്ട്. ഇതിന് പരിഹാരമായാണ് യുഎഇ അധികൃതർ അവധി ട്രാൻസ്ഫർ നിയമം കൊണ്ടുവന്നത്
2024 ൽ പാസാക്കുകയും പിന്നീട് പ്രാബല്യത്തിൽ വരികയും ചെയ്ത കാബിനറ്റ് റെസല്യൂഷൻ നമ്പർ 27 അനുസരിച്ച് ആഴ്ചയുടെ മധ്യത്തിൽ വരുന്ന പൊതു അവധികൾ ആഴ്ചയുടെ തുടക്കത്തിലേക്കോ അല്ലെങ്കിൽ അവസാനത്തിലേക്കോ മാറ്റാൻ യുഎഇ സർക്കാരിന് അധികാരമുണ്ട്.
തുടർച്ചയായ അവധി ദിനങ്ങൾ ലഭിക്കുക, ജോലിസ്ഥലത്തെ ബുദ്ധിമുട്ടുകൾ കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ട് കൊണ്ടാണ് ഈ നീക്കം.
പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് അവധി മാറ്റാനുള്ള ഈ നിയമം നബിദിന അവധിക്കും ബാധകമാകും. ഓഗസ്റ്റ് 25 ചൊവ്വാഴ്ചത്തെ അവധി മുൻപുള്ള തിങ്കളാഴ്ചത്തേക്ക് ഓഗസ്റ്റ് 24 ലേക്ക് മാറ്റാനാണ് സാധ്യത. ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യ അവധി കൂടെ ലഭിക്കുന്നതിനാൽ യുഎഇയിലെ ജീവനക്കാർക്ക് നീണ്ട മൂന്ന് ദിവസത്തെ അവധി ലഭിക്കാനാണ് സാധ്യത.
അതായത് ഓഗസ്റ്റ് 22 ശനിയാഴ്ച മുതൽ 24 തിങ്കളാഴ്ച വരെ പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാർക്ക് ഒരുപോലെ ഈ ആനുകൂല്യം ലഭിക്കുമെന്ന് യുഎഇ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ ട്രാൻസ്ഫർ നിയമം എല്ലാ അവധികൾക്കും ബാധകമല്ല.
വലിയ പെരുന്നാൾ, ചെറിയ പെരുന്നാൾ എന്നീ അവധികൾ മാസപിറവി അടിസ്ഥാനമാക്കിയതിനാൽ ഈ നിയമം ബാധകമാകില്ല.