
ദുബൈ: വിദേശത്തുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശനത്തിനായി ദുബൈയിലേക്ക് ക്ഷണിക്കുന്ന താമസക്കാർക്ക് സാമ്പത്തിക ആനുകൂല്യങ്ങളുമായി ദുബൈ ഇക്കണോമി ആൻഡ് ടൂറിസം വകുപ്പ് (DET). ‘എ ദുബൈ ഇൻവൈറ്റ്’ (A Dubai Invite) എന്ന പേരിലുള്ള പുതിയ സിറ്റി അംബാസഡർ പ്രോഗ്രാമിലൂടെ 3,000 ദിർഹത്തിലധികം (ഏകദേശം 68,000 രൂപ) മൂല്യമുള്ള ആകർഷകമായ ഓഫറുകളാണ് താമസക്കാർക്ക് ലഭിക്കുക.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
നഗരത്തിലെ ആതിഥേയത്വ-വിനോദ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനും, ദുബൈ സന്ദർശിക്കാൻ പ്രിയപ്പെട്ടവരെ പ്രേരിപ്പിക്കുന്നതിനുമായാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
പദ്ധതിയുടെ പ്രധാന വിവരങ്ങൾ
ആനുകൂല്യങ്ങൾ: ഹോട്ടൽ താമസം, റെസ്റ്റോറന്റ് ഡൈനിംഗ് ഓഫറുകൾ, പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റുകൾ, ലൈഫ്സ്റ്റൈൽ സേവനങ്ങൾ എന്നിവയിലാണ് ഇളവുകൾ ലഭ്യമാകുക.
കാലയളവ്: 2026 ജൂലൈ 20 മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിൽ ദുബായിൽ എത്തുന്ന സന്ദർശകരെ രജിസ്റ്റർ ചെയ്യുന്നവർക്കാണ് ആനുകൂല്യം. റിവാർഡുകൾ 2026 ഡിസംബർ 31 വരെ ഉപയോഗിക്കാം.
പങ്കെടുക്കേണ്ട രീതി: 18 വയസ്സിന് മുകളിലുള്ള എമിറേറ്റ്സ് ഐഡിയുള്ള യുഎഇ നിവാസികൾക്ക് സന്ദർശകർ എത്തുന്നതിന് മുൻപ് DET പ്രോഗ്രാമിന്റെ ഓൺലൈൻ ഫോം വഴി പേരുകൾ നാമനിർദ്ദേശം ചെയ്യാം. ഒരു സമയം അഞ്ച് പേരെ വരെ രജിസ്റ്റർ ചെയ്യാം.
സന്ദർശകർ വിമാനം, കപ്പൽ, റോഡ് മാർഗ്ഗം എന്നിവയിലേതിലെങ്കിലും ദുബൈയിൽ എത്തുമ്പോൾ വിവരങ്ങൾ സ്വയം പരിശോധിക്കപ്പെടുകയും, 72 മണിക്കൂറിനുള്ളിൽ താമസക്കാർക്ക് റിവാർഡ് പാക്കേജിന്റെ വിവരങ്ങൾ അടങ്ങിയ ഇമെയിൽ ലഭിക്കുകയും ചെയ്യും. ഒരാൾക്ക് പരമാവധി മൂന്ന് റിവാർഡ് പാക്കേജുകൾ വരെ സ്വന്തമാക്കാം. എന്നാൽ, ഈ പദ്ധതി വഴി വിസ ക്രമീകരണങ്ങൾ ലഭിക്കില്ലെന്നും സന്ദർശകർ സ്വന്തം നിലയിൽ വിസ നടപടികൾ പൂർത്തിയാക്കണമെന്നും അധികൃതർ വ്യക്തമാക്കി.
പ്രവാസികളെ…ട്രിപ്പ് മോഡ് ഓൺ ആകുംl ആഘോഷിക്കാൻ റെഡിയാവു!! നിങ്ങൾ കാത്തിരുന്നത് ഇതാ യുഎഇയിൽ വീണ്ടും നീണ്ട അവധിക്ക് സാധ്യത; അറിയാം
ദുബായ്: യുഎഇയിലെ പ്രവാസികൾക്ക് മൂന്ന് ദിവസത്തെ നീണ്ട വാരാന്ത്യ അവധി ലഭിക്കാൻ സാധ്യത. നബിദിനമായി ബന്ധപ്പെട്ടാണ് നീണ്ട അവധി ലഭിക്കുന്നത്. ഇസ്ലാമിക കലണ്ടറിലെ റബീഉൽ അവ്വൽ മാസം പന്ത്രണ്ടാം തീയതിയാണ് നബിദിനമായി ആചരിക്കുക. എന്നാൽ ഈ വർഷത്തെ കലണ്ടർ അനുസരിച്ച് ഓഗസ്റ്റ് 25 ചൊവ്വാഴ്ചയാണ് നബിദിനം വരുന്നത്.
സാധാരണയിൽ ഒരു ചൊവ്വാഴ്ചയാണ് അവധി വന്നതെങ്കിൽ തിങ്കളാഴ്ച ജോലിക്ക് പോയി വീണ്ടും ചൊവ്വാഴ്ച അവധിയെടുക്കുന്ന ഒരു ബുദ്ധിമുട്ട് പ്രവാസികൾക്ക് ഉണ്ടാകാറുണ്ട്. ഇതിന് പരിഹാരമായാണ് യുഎഇ അധികൃതർ അവധി ട്രാൻസ്ഫർ നിയമം കൊണ്ടുവന്നത്
2024 ൽ പാസാക്കുകയും പിന്നീട് പ്രാബല്യത്തിൽ വരികയും ചെയ്ത കാബിനറ്റ് റെസല്യൂഷൻ നമ്പർ 27 അനുസരിച്ച് ആഴ്ചയുടെ മധ്യത്തിൽ വരുന്ന പൊതു അവധികൾ ആഴ്ചയുടെ തുടക്കത്തിലേക്കോ അല്ലെങ്കിൽ അവസാനത്തിലേക്കോ മാറ്റാൻ യുഎഇ സർക്കാരിന് അധികാരമുണ്ട്.
തുടർച്ചയായ അവധി ദിനങ്ങൾ ലഭിക്കുക, ജോലിസ്ഥലത്തെ ബുദ്ധിമുട്ടുകൾ കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ട് കൊണ്ടാണ് ഈ നീക്കം.
പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് അവധി മാറ്റാനുള്ള ഈ നിയമം നബിദിന അവധിക്കും ബാധകമാകും. ഓഗസ്റ്റ് 25 ചൊവ്വാഴ്ചത്തെ അവധി മുൻപുള്ള തിങ്കളാഴ്ചത്തേക്ക് ഓഗസ്റ്റ് 24 ലേക്ക് മാറ്റാനാണ് സാധ്യത. ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യ അവധി കൂടെ ലഭിക്കുന്നതിനാൽ യുഎഇയിലെ ജീവനക്കാർക്ക് നീണ്ട മൂന്ന് ദിവസത്തെ അവധി ലഭിക്കാനാണ് സാധ്യത.
അതായത് ഓഗസ്റ്റ് 22 ശനിയാഴ്ച മുതൽ 24 തിങ്കളാഴ്ച വരെ പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാർക്ക് ഒരുപോലെ ഈ ആനുകൂല്യം ലഭിക്കുമെന്ന് യുഎഇ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ ട്രാൻസ്ഫർ നിയമം എല്ലാ അവധികൾക്കും ബാധകമല്ല.
വലിയ പെരുന്നാൾ, ചെറിയ പെരുന്നാൾ എന്നീ അവധികൾ മാസപിറവി അടിസ്ഥാനമാക്കിയതിനാൽ ഈ നിയമം ബാധകമാകില്ല.