
Qatar Government School Admissions: Registration Centres Open for a Few More Daysദോഹ: 2026-27 അധ്യയന വർഷത്തേക്കുള്ള സർക്കാർ സ്കൂളുകളിലെ പുതിയ പ്രവേശനത്തിനും വിദ്യാർത്ഥി സ്ഥലം മാറ്റത്തിനുമായി തുറന്ന രജിസ്ട്രേഷൻ കേന്ദ്രങ്ങൾ ഓഗസ്റ്റ് 13 വരെ പ്രവർത്തിക്കും. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ കേന്ദ്രങ്ങൾ പ്രവർത്തിക്കുമെന്ന് ഖത്തറിലെ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
സ്ത്രീകൾക്കായുള്ള രജിസ്ട്രേഷൻ കേന്ദ്രമായി മൊസ ബിന്റ് മുഹമ്മദ് പ്രിപ്പറേറ്ററി സ്കൂൾ ഫോർ ഗേൾസും പുരുഷന്മാർക്കായി അബു ഹനീഫ മോഡൽ സ്കൂൾ ഫോർ ബോയ്സ്, അൽ-അഹ്നഫ് ബിൻ ഖൈസ് പ്രിപ്പറേറ്ററി സ്കൂൾ ഫോർ ബോയ്സ്, അലി ബിൻ അബി താലിബ് പ്രിപ്പറേറ്ററി സ്കൂൾ ഫോർ ബോയ്സ് എന്നിവയും പ്രവർത്തിക്കും. പുതിയ വിദ്യാർത്ഥികളുടെ പ്രവേശനവും സർക്കാർ സ്കൂളുകൾ തമ്മിലെയും സ്വകാര്യ സ്കൂളുകളിൽ നിന്നുള്ള സർക്കാർ സ്കൂളുകളിലേക്കുമുള്ള സ്ഥലംമാറ്റ നടപടികളും ഈ കേന്ദ്രങ്ങൾ വഴി പൂർത്തിയാക്കാം.
സ്വകാര്യ സ്കൂളുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ താമസിക്കുന്ന അർഹരായ സ്വകാര്യ മേഖല ജീവനക്കാരുടെ മക്കൾക്കും സർക്കാർ സ്കൂളുകളിൽ പ്രവേശനം ലഭിക്കും. അറബിക് മാതൃഭാഷയല്ലാത്ത വിദ്യാർത്ഥികൾക്ക് അറബിക് ഭാഷാ പ്രാവീണ്യ പരിശോധന നിർബന്ധമാണ്. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ ഭാഷാപരിശീലനവും നൽകുമെന്ന് മന്ത്രാലയം അറിയിച്ചു.
ഖത്തർ പൗരന്മാരുടെ മക്കൾ, ഖത്തർ വനിതകളുടെ മക്കൾ, ജിസിസി രാജ്യങ്ങളിലെ പൗരന്മാരുടെ മക്കൾ, ഖത്തർ രേഖകളുള്ള കുട്ടികൾ, സർക്കാർ മന്ത്രാലയങ്ങൾ, പൊതുസ്ഥാപനങ്ങൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ, അംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന വിദേശികളുടെ മക്കൾ, സ്ഥിര താമസാനുമതിയുള്ളവരുടെ മക്കൾ, യോഗ്യമായ റിയൽ എസ്റ്റേറ്റ് റെസിഡൻസി വിസയുള്ളവരുടെ മക്കൾ, എംബസികളിലെ നയതന്ത്ര-ഭരണ വിഭാഗം ജീവനക്കാരുടെ മക്കൾ എന്നിവർക്കാണ് പ്രവേശനത്തിന് അർഹത.
ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ ഇപ്പോൾ തന്നെ ഫോളോചെയ്യു
Hamad Medical corporation Leads Major Digital Transformation in Healthcare ഡിജിറ്റൽ സാങ്കേതിക വിദ്യയും സ്മാർട്ട് ഹെൽത്ത് സംവിധാനങ്ങളും ശക്തമാക്കി ഹമദ് മെഡിക്കൽ കോർപ്പറേഷൻ
Qatar Drisya Staff Editor — July 20, 2026 · 0 Comment

Hamad Medical corporation Leads Major Digital Transformation in Healthcare ദോഹ: ആരോഗ്യമേഖലയിൽ വൻ ഡിജിറ്റൽ പരിവർത്തനവുമായി ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ കുതിപ്പ്. ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (എച്ച്.എം.സി) ലബോറട്ടറി രോഗനിർണയ -ജനിതക പരിശോധനകളിൽ വലിയ നവീകരണമാണ് ഒരുക്കിയിട്ടുള്ളത്.ആരോഗ്യ മേഖലയിൽ ഡിജിറ്റൽ സാങ്കേതികവിദ്യയും സ്മാർട്ട് ഹെൽത്ത് സംവിധാനങ്ങളും ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്.
എച്ച്.എം.സി ലാബുകളിൽ പ്രതിവർഷം രണ്ട് കോടിയിലധികം പരിശോധനകൾ വിജയകരമായി പൂർത്തിയാക്കുന്നുണ്ടെന്ന് ലബോറട്ടറി മെഡിസിൻ ആൻഡ് പത്തോളജി ചെയർപേഴ്സൻ ഡോ. ഐനാസ് അൽ കുവാരി ഖത്തർ ന്യൂസ് ഏജൻസിക്ക് (ക്യു.എൻ.എ) നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഖത്തർ നാഷണൽ വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് ആരോഗ്യ മേഖലയിലെ ഡിജിറ്റൽ പരിവർത്തനം. ലബോറട്ടറി പ്രവർത്തനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്തതിലൂടെ പരിശോധനാ ഫലങ്ങൾ പൂർണ്ണ സുരക്ഷിതത്വത്തോടെയും കൃത്യതയോടെയും ഉടനടി രോഗികളുടെ മെഡിക്കൽ റെക്കോർഡുകളിലേക്ക് ലഭ്യമാക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കുന്നുണ്ട്. ഇത് ഡോക്ടർമാർക്ക് വേഗത്തിൽ തീരുമാനങ്ങളെടുക്കാനും രോഗികൾക്ക് മികച്ച സേവനം നൽകാനും സഹായിക്കുന്നു. ഇത് രോഗനിർണ്ണയത്തിനുള്ള സമയപരിധി ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.
ആരോഗ്യ സംവിധാനത്തിന്റെ പ്രധാന ഘടകമായ മെഡിക്കൽ ലബോറട്ടറികളിൽ ആവശ്യമായ ഡിജിറ്റൽ മുന്നേറ്റങ്ങൾ നടത്തി, മികച്ച പുരോഗതി കൈവരിക്കാൻ സാധിച്ചു. എച്ച്.എം.സി ലബോറട്ടറികളിൽ പ്രതിവർഷം നടക്കുന്ന പരിശോധനകളിൽ, 1,53,000 ജനിതക പരിശോധനകളും ഉൾപ്പെടുന്നു.
പാരമ്പര്യ രോഗങ്ങൾ, ബ്ലഡ് കാൻസർ, ലിംഫ് നോഡുകളിലെ ജനിതക വ്യതിയാനങ്ങൾ എന്നിവ കണ്ടെത്താനുള്ള പരിശോധനകളും വിവാഹപൂർവ -നവജാത ശിശു പരിശോധനകളും ഇതിൽ ഉൾപ്പെടും. ഖത്തറിൽ ആദ്യമായി എച്ച്.എം.സി സ്വന്തമായി ‘ക്ലിനിക്കൽ ഹോൾ എക്സോം സീക്വൻസിങ്’ സേവനവും ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം ഫാർമകോജെനോമിക്സ്, ത്രോംബോഫീലിയ പരിശോധനകളും ആരംഭിച്ചതോടെ ഓരോ രോഗിക്കും അനുയോജ്യമായ പ്രത്യേക ചികിത്സ ഉറപ്പാക്കാൻ സാധിക്കും.
Possible Changes to Qatar Flight Schedulesഖത്തർ വിമാന സർവീസ് ഷെഡ്യൂളുകളിൽ മാറ്റങ്ങൾക്ക് സാധ്യത; യാത്ര പുറപ്പെടും മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ മറക്കരുത്
Qatar Drisya Staff Editor — July 20, 2026 · 0 Comment

Possible Changes to Qatar Flight Schedules ദോഹ: ഗൾഫ് മേഖലയിലെ വ്യോമഗതാഗതം സുരക്ഷാ നിരീക്ഷണത്തിൽ തുടരുന്നതിനിടെ ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ നിലവിൽ തുടരുകയാണ്. വ്യോമപാതകളിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ചില റൂട്ടുകളിലും സർവീസ് ഷെഡ്യൂളുകളിലും മാറ്റങ്ങൾ വരാൻ സാധ്യതയുണ്ടെന്ന് ഖത്തർ എയർവേയ്സും വ്യോമയാന അധികൃതരും അറിയിച്ചു.
യാത്ര പുറപ്പെടുന്നതിന് യാത്രക്കാർ മുമ്പ് വിമാനത്തിന്റെ ഏറ്റവും പുതിയ സ്റ്റാറ്റസ് ഖത്തർ എയർവേയ്സിന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ്, അല്ലെങ്കിൽ ട്രാവൽ ഏജൻസികൾ വഴി പരിശോധിക്കണമെന്ന് നിർദേശമുണ്ട്. വിമാനങ്ങളുടെ സമയക്രമം സുരക്ഷാ, പ്രവർത്തന, നിയന്ത്രണ സാഹചര്യങ്ങൾ അനുസരിച്ച് ഏത് സമയത്തും മാറ്റങ്ങൾക്ക് വിധേയമാകാമെന്നും കമ്പനി അറിയിച്ചു.
അമേരിക്ക–ഇറാൻ സംഘർഷം ശക്തമായതിനെ തുടർന്ന് ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളുടെ വ്യോമാതിർത്തികളിലൂടെ സർവീസ് നടത്തുന്നതിൽ യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (EASA) വിമാനക്കമ്പനികൾക്ക് പുതുക്കിയ സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഖത്തർ, യുഎഇ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിലെ വ്യോമാതിർത്തികളിൽ അധിക ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.
Stay Cool Outdoors: Qatar Opens Air-Conditioned Parks ചൂടിനെ പേടിച്ച് വീട്ടിലിരിക്കേണ്ട; എയർ കണ്ടീഷൻഡ് ഔട്ട്ഡോർ പാർക്കുകൾ തയ്യാർ
Qatar Drisya Staff Editor — July 20, 2026 · 0 Comment

Stay Cool Outdoors: Qatar Opens Air-Conditioned Parks ദോഹ: വേനൽക്കാലത്തെ അതിശക്തമായ ചൂടിനെ പ്രതിരോധിക്കാൻ എയർ കണ്ടീഷൻഡ് ഔട്ട്ഡോർ പാർക്കുകൾ ഒരുക്കി ഖത്തർ. നടത്തം, ജോഗിങ്, വ്യായാമം, കുടുംബ വിനോദം എന്നിവയ്ക്കായി ഒരുക്കിയ ഖത്തറിലെ എയർ കണ്ടീഷൻഡ് ഔട്ട്ഡോർ പാർക്കുകൾ സ്വദേശികളുടെയും സന്ദർശകരുടെയും പ്രിയകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.
ഉയർന്ന സുസ്ഥിരതാ മാനദണ്ഡങ്ങൾ പാലിച്ച് നിർമ്മിച്ച അത്യാധുനിക ശീതീകരണ സംവിധാനങ്ങളുള്ള ട്രാക്കുകൾ വേനലിന്റെ ഏറ്റവും ചൂടേറിയ ദിവസങ്ങളിലും അനുയോജ്യമായ താപനില നിലനിർത്തുന്നു. ഇതിലൂടെ വർഷം മുഴുവൻ തടസ്സമില്ലാതെ ഔട്ട്ഡോർ വ്യായാമവും വിനോദ പ്രവർത്തനങ്ങളും തുടരാൻ സാധിക്കുന്നതായി സന്ദർശകർ പറയുന്നു.
ഏകദേശം 1.2 കിലോമീറ്റർ നീളമുള്ള രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ എയർ കണ്ടീഷൻഡ് ട്രാക്ക് റൗദത്ത് അൽ ഹമാമ പാർക്കിലാണ്. അൽ ഗറാഫ പാർക്കിൽ 657 മീറ്റർ നീളമുള്ള ശീതീകരിച്ച നടപ്പാതയും ഉം അൽ സനീം പാർക്കിൽ ഏകദേശം 1.143 കിലോമീറ്റർ ദൈർഘ്യമുള്ള എയർ കണ്ടീഷൻഡ് ട്രാക്കും ഒരുക്കിയിട്ടുണ്ട്. തണുപ്പിച്ച നടപ്പാതകൾക്ക് പുറമെ കുട്ടികളുടെ കളിസ്ഥലങ്ങൾ, തണൽ ഇരിപ്പിടങ്ങൾ, സൈക്കിൾ ട്രാക്കുകൾ, കുടുംബങ്ങൾക്ക് അനുയോജ്യമായ വിനോദ സൗകര്യങ്ങൾ എന്നിവയും പാർക്കുകളെ സമഗ്ര വിനോദകേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്.
ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ ഇപ്പോൾ തന്നെ ഫോളോചെയ്യു