
Qatar Amir Holds Talks with Iraqi Prime Ministerദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ഇറാഖ് പ്രധാനമന്ത്രി അലി ഫാലിഹ് അൽ സെയ്ദിയും കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച ലുസൈൽ കൊട്ടാരത്തിലാണ് കൂടിക്കാഴ്ച നടത്തിയത്. മേഖലയിൽ സമാധാനവും സുസ്ഥിരതയും നിലനിർത്താൻ എല്ലാ കക്ഷികളും ചർച്ചകളുടെയും നയതന്ത്രത്തിന്റെയും പാത സ്വീകരിക്കണമെന്ന് കൂടിക്കാഴ്ചക്കിടെ ഖത്തർ അമീർ ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധം വിവിധ മേഖലകളിൽ അഭിവൃദ്ധിപ്പെടുമെന്ന പ്രത്യാശ ഇരുവരും പ്രകടിപ്പിച്ചു
യു.എസും ഇറാനും തമ്മിലുള്ള ധാരണാപത്രത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കണമെന്നും, ഹുർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും ഇരുനേതാക്കളും വ്യക്തമാക്കി.
യുഎസും ഇറാനും തമ്മിലുള്ള ധാരണാപത്രത്തിലെ വ്യവസ്ഥകൾ നടപ്പാക്കൽ, ഹോർമുസ് കടലിടുക്കിലെ നാവിക ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കൽ, പ്രാദേശിക സ്ഥിരത ശക്തിപ്പെടുത്തൽ എന്നിവയ്ക്ക് ഇരു നേതാക്കളും പ്രാധാന്യം നൽകി. കൂടിക്കാഴ്ചയുടെ തുടക്കത്തിൽ ഇറാഖ് പ്രധാനമന്ത്രി, അന്തരിച്ച ഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ നിര്യാണത്തിൽ ഖത്തർ അമീറിനെ അനുശോചനം അറിയിച്ചു.
ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ ഇപ്പോൾ തന്നെ ഫോളോചെയ്യു
Abandoned Vehicles Removed Across Qatar ഖത്തറിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്തു; 10.6 ദശലക്ഷം റിയാൽ വരുമാനം
Qatar Drisya Staff Editor — July 19, 2026 · 0 Comment

Abandoned Vehicles Removed Across Qatar ദോഹ: ഖത്തറിലെ നഗരസൗന്ദര്യം മെച്ചപ്പെടുത്തുക, റോഡ് സുരക്ഷ ഉറപ്പാക്കുക, പരിസ്ഥിതി സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ 2025-ൽ പൊതുസ്ഥലങ്ങളിൽ നിന്ന് 7,144 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും യന്ത്രങ്ങളും ഉപകരണങ്ങളും നീക്കം ചെയ്തതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. ഇവയിൽ 5,340 വാഹനങ്ങൾ അൽ മഷാഫ് ഇംപൗണ്ട് സെന്ററിലേക്കും 1,804 വാഹനങ്ങൾ ഉം സലാൽ ഇംപൗണ്ട് സെന്ററിലേക്കും മാറ്റി. ലേല നടപടികളിലൂടെ 10.623 ദശലക്ഷം ഖത്തർ റിയാൽ മൂല്യം വീണ്ടെടുക്കാനായതായും വാർഷിക റിപ്പോർട്ടിൽ പറയുന്നു.
ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ ഔൻ (Oun)സ്മാർട്ട് ആപ്പ്, മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്, 184 എന്ന ഏകീകൃത സർക്കാർ കോൺടാക്ട് സെന്റർ എന്നിവ ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു.
2025-ൽ 48 യോഗങ്ങളും 52 ഫീൽഡ് പരിശോധനാ ക്യാമ്പുകളും നടത്തി. റോഡുകൾ, പാർക്കിംഗ് കേന്ദ്രങ്ങൾ, താമസമേഖലകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും ഭാരവാഹനങ്ങളും കണ്ടെത്തി നിയമനടപടികൾ പൂർത്തിയാക്കി നീക്കം ചെയ്യുകയായിരുന്നു.
വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റ നടപടികൾ ലളിതമാക്കുകയും, പിടിച്ചെടുത്ത വാഹനങ്ങളുമായി ബന്ധപ്പെട്ട നിയമനടപടികൾ വേഗത്തിലാക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. 2026-ലെ പ്രവർത്തനപദ്ധതിക്കും കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്. ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനും വിവിധ സർക്കാർ ഏജൻസികൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനുമാണ് പുതിയ പദ്ധതിയിൽ പ്രധാന പരിഗണന നൽകിയിരിക്കുന്നത്.
Yusuff Ali Expresses Condolences to Qatar Amir ഷെയ്ഖ് ഹമദിന്റെ വിയോഗം: ഖത്തർ അമീറിനെ അനുശോചനം അറിയിച്ച് യൂസഫലി
Qatar Drisya Staff Editor — July 19, 2026 · 0 Comment

Yusuff Ali Expresses Condolences to Qatar Amir ദോഹ∙ ഖത്തർ മുൻ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ ഥാനിയുടെ വിയോഗത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ആദരാഞ്ജലികൾ അർപ്പിച്ചു. ദോഹയിലെ ലുസൈൽ കൊട്ടാരത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനിയെ നേരിട്ട് സന്ദർശിച്ചാണ് അദ്ദേഹം തന്റെ അനുശോചനം അറിയിച്ചത്.
ആധുനിക ഖത്തറിന്റെ ശിൽപ്പിയും ദീർഘവീക്ഷണമുള്ള ലോകനേതാവുമായിരുന്നു പിതാവ് അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയെന്ന് യൂസഫലി അനുസ്മരിച്ചു. ഖത്തറിനെ ഇന്നത്തെ സാമ്പത്തിക -സാംസ്കാരിക ഉന്നതിയിലേക്ക് നയിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. ഖത്തറിലെ പ്രവാസി സമൂഹത്തോട്, പ്രത്യേകിച്ച് മലയാളികളടക്കമുള്ള ഇന്ത്യൻ സമൂഹത്തോട് അദ്ദേഹം പ്രത്യേക സ്നേഹവും പരിഗണനയും നൽകിയിരുന്നു, ഇത് രാജ്യം നന്ദിയോടെ ഓർക്കുമെന്നും യൂസഫലി വിശദമാക്കി. രാജകുടുംബാംഗങ്ങളുടെയും ഖത്തറിലെ ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.
Fifa world cup 2026 Qatari referee to officiate world cup final as well ലോകകപ്പ് ഫൈനല്‍ നിയന്ത്രിക്കാന്‍ ഖത്തറി റഫറിയും
Qatar Merlin Staff Editor — July 18, 2026 · 0 Comment

Fifa world cup 2026 Qatari referee to officiate world cup final as well ദോഹ: ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍ മത്സരം നിയന്ത്രിക്കാന്‍ ഖത്തറി റഫറിയായ ഖമീസ് അല്‍ മര്‍റി. ഞായറാഴ്ച ന്യൂയോര്‍ക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തില്‍ അര്‍ജന്റീനയും സ്‌പെയിനും തമ്മില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനലിലാണ്, ഖമീസ് അല്‍ മര്‍റി സപ്പോര്‍ട്ട് വീഡിയോ അസിസ്റ്റന്റ് റഫറിയായി പ്രവര്‍ത്തിക്കുക. ജര്‍മ്മനിയുടെ ബാസ്റ്റ്യന്‍ ഡാങ്കെര്‍ട്ട്, കൊളംബിയയുടെ നിക്കോളാസ് ഗാലോ എന്നിവര്‍ക്കൊപ്പമാകും അല്‍ മര്‍റി പ്രവര്‍ത്തിക്കുക.
സ്ലോവേനിയയില്‍ നിന്നുള്ള സ്ലാവ്‌കോ വിന്‍സിച്ച് ആണ് ഫൈനല്‍ മത്സരം നിയന്ത്രിക്കുന്ന പ്രധാന റഫറി. നേരത്തെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലും, യൂറോ 2024-ല്‍
ഫ്രാന്‍സും സ്‌പെയിനും തമ്മിലുള്ള സെമിഫൈനലും നിയന്ത്രിച്ചത് വിന്‍സിച്ച് ആയിരുന്നു. സ്ലോവേനിയക്കാരായ തോമസ് ക്ലാന്‍ക്‌നിക്, ആന്‍ഡ്രാസ് കൊവാസിച്ച് എന്നിവര്‍ അസിസ്റ്റന്റ് റഫറിമാരാണ്. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച റഫറിമാരെയാണ് ഫിഫ ഫൈനല്‍ മത്സരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
Qatar Government Faces Criticism Over Waqf Board Position വഖഫ് ബോർഡ് വിഷയത്തിൽ സർക്കാർ നിലപാട് ആശങ്കാജനകം- ഐ.എം.സി.സി ഖത്തർ
Qatar Drisya Staff Editor — July 18, 2026 · 0 Comment

Government Faces Criticism Over Waqf Board Position ദോഹ: വഖഫ് ബോർഡിന് മേലുള്ള ഹൈകോടതി നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരള സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാട് ആശങ്കാജനകവും നിരാശായുള്ളതുമാണെന്ന് ഐ.എം.സി.സി ഖത്തർ. വഖഫ് സ്ഥാപനങ്ങളുടെ സ്വയംഭരണവും ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷ അവകാശങ്ങളും സംരക്ഷിക്കപ്പെടണം. മതന്യൂനപക്ഷ സ്ഥാപനങ്ങളുടെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് പകരം, അവയെ ദുർബലപ്പെടുത്തുന്ന തരത്തിലുള്ള നിലപാട് സർക്കാർ കോടതിയിൽ സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ല.
വഖഫ് സ്ഥാപനങ്ങളുടെ സ്വയംഭരണത്തെയും നിയമപരമായ അവകാശങ്ങളെയും ദുർബലപ്പെടുത്തുന്ന ഏതൊരു നടപടിയും പുനഃപരിശോധിക്കണമെന്നും ഭരണഘടനയുടെ മതനിരപേക്ഷ മൂല്യങ്ങളും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കേണ്ട ബാധ്യത സർക്കാറിനുണ്ടെന്നും ഐ.എം.സി.സി ഖത്തർ ജനറൽ സെക്രട്ടറി സയ്യിദ് മുഹ്സിൻ ബാഫഖി ആവശ്യപ്പെട്ടു.
വഖഫ് ബോര്‍ഡിനെ സംബന്ധിച്ച് കേരള ഹൈകോടതിയില്‍ നാല് കേസുകളാണ് ഉള്ളത്. ഷിയാസമുദായം തങ്ങളുടെ പ്രതിനിധിയെ വച്ചിട്ടില്ലെന്ന കേസ്, ബോറാ സമുദായം തങ്ങളുടെ പ്രതിനിധികളെ വച്ചിട്ടില്ലെന്ന കേസ്, മാനദണ്ഡങ്ങളും നിയമങ്ങളും പാലിച്ചിട്ടില്ലെന്നും സാങ്കേതികമായി ബോര്‍ഡിന്റെ രൂപീകരണം നടന്നിട്ടില്ലെന്നുമുള്ള കേസ്, അമുസ്ലിം പ്രതിനിധികളെ വെച്ചിട്ടില്ലെന്ന കേസ്. ഇതെല്ലാം ഒന്നിച്ചാണ് കോടതി പരിഗണിക്കുന്നത്. ഇതില്‍ വഖഫ് ബോര്‍ഡിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധിക്കാമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരിക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം അറിയിച്ചു. ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ ഇപ്പോൾ തന്നെ ഫോളോചെയ്യു
h