ഇന്ത്യക്കാർക്ക് ഇനി വീസയില്ലാതെ ഈ രാജ്യങ്ങളിലേക്ക് പറക്കാം

passport

ദുബായ്∙ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ വിവരങ്ങൾ അടങ്ങിയ ഹെൻലി പാസ്‌പോർട്ട് സൂചികയുടെ പുതിയ പതിപ്പിൽ ഇന്ത്യൻ പാസ്‌പോർട്ടിന്റെ സ്ഥാനം 80ലേക്ക് താഴ്ന്നു. മുൻകൂർ വീസയില്ലാതെ 56 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കുമെങ്കിലും മറ്റ് രാജ്യങ്ങളുടെ റാങ്കിങ്ങിലെ മാറ്റങ്ങളാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

ഈ വർഷം ആദ്യം പുറത്തുവിട്ട സൂചികയിൽ ഇന്ത്യ 75-ാം സ്ഥാനത്തായിരുന്നു. 2025-ൽ 85-ാം സ്ഥാനത്തായിരുന്ന ഇന്ത്യ മികച്ച മുന്നേറ്റം നടത്തിയാണ് 75-ൽ എത്തിയത്. ഇന്റർനാഷനൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ (ഐഎടിഎ) വിവരങ്ങൾ അടിസ്ഥാനമാക്കി 199 രാജ്യങ്ങളുടെ പാസ്‌പോർട്ട് കരുത്ത് അളക്കുന്നതാണ് ഹെൻലി സൂചിക. മറ്റ് രാജ്യങ്ങൾ പുതിയ വീസാ കരാറുകളിൽ ഏർപ്പെടുകയും യാത്രാ സൗകര്യങ്ങൾ അതിവേഗം വർധിപ്പിക്കുകയും ചെയ്തതോടെയാണ് ഇന്ത്യയുടെ സ്ഥാനം താഴേക്ക് പോയത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയോ ആഗോള സ്വാധീനമോ മാത്രമല്ല പാസ്‌പോർട്ടിന്റെ കരുത്ത് നിർണയിക്കുന്നത്. നയതന്ത്ര ബന്ധങ്ങൾ, അതിർത്തി സുരക്ഷ, രാജ്യാന്തര സഹകരണം എന്നിവയും ഇതിൽ പ്രധാനമാണ്. അടുത്തിടെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പാസ്‌പോർട്ട് എന്നത് കേവലം യാത്രാരേഖ മാത്രമാണെന്നും പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്നും വ്യക്തമാക്കിയത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. കൂടാതെ, 14 വർഷത്തിന് ശേഷം പാസ്‌പോർട്ട് ഫീസ് വർധിപ്പിച്ചതും ഈ രംഗത്ത് ശ്രദ്ധേയമായി.

ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വീസയില്ലാതെയും ഓൺ അറൈവൽ വീസ സംവിധാനത്തിലൂടെയും ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ വഴിയും 56 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം. മലേഷ്യ, തായ്‌ലൻഡ്, മൗറീഷ്യസ്, നേപ്പാൾ, ഭൂട്ടാൻ, കെനിയ, മാലദ്വീപ്, ശ്രീലങ്ക, ജോർദാൻ തുടങ്ങിയ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ യുഎസ്, യുകെ, ഷെങ്കൻ രാജ്യങ്ങൾ എന്നിവടങ്ങളിലേക്ക് യാത്ര ചെയ്യാൻ മുൻകൂർ വീസ ആവശ്യമാണ്.

യുഎഇയിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക് അവരുടെ റസിഡൻസി യോഗ്യതകൾ ഉപയോഗിച്ച് കൂടുതൽ യാത്രാ ആനുകൂല്യങ്ങൾ നേടാനാകും. സാധുവായ യുഎഇ റസിഡൻസ് വീസയുള്ള ഇന്ത്യക്കാർക്ക് ജോർജിയ, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് ലളിതമായ വ്യവസ്ഥകളോടെ യാത്ര ചെയ്യാൻ സാധിക്കും. എന്നാൽ യാത്ര പുറപ്പെടുന്നതിന് മുൻപായി വീസ ചട്ടങ്ങളിലെ മാറ്റങ്ങൾ എംബസികളുമായോ എയർലൈനുകളുമായോ ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്ന് യാത്രാവിദഗ്ധർ നിർദേശിക്കുന്നു.

റസ്റ്റോറന്റിനെപ്പറ്റി ‘റിവ്യൂ’ അതിരുവിട്ടു, യുഎഇയില്‍ വനിതാ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് ലക്ഷങ്ങള്‍ പിഴ

UAE Merlin Staff Editor — July 15, 2026 · 0 Comment

food

Influencer fined Rs 21 lakh for posting defamatory video against restaurant അബുദാബി: സാമൂഹിക മാധ്യമങ്ങളിലൂടെ പ്രമുഖ റസ്റ്റോറന്റിനെയും അതിന്റെ ഉടമയെയും അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ച വനിതാ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് ലക്ഷങ്ങള്‍ പിഴയിട്ട് അബുദാബി കോടതി. കേസില്‍ ആകെ 81,000 ദിര്‍ഹം (ഏകദേശം 21 ലക്ഷത്തിലധികം രൂപ) സാമ്പത്തിക ബാധ്യതയാണ് കോടതി വിധിച്ചത്. അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ വിശദീകരണപ്രകാരം, റസ്റ്റോറന്റിലെ സേവനങ്ങളെയോ ഭക്ഷണത്തിന്റെ നിലവാരത്തെയോ വസ്തുതാപരമായി വിലയിരുത്തുന്നതിനുപകരം, സ്ഥാപനത്തിന്റെ ഉടമയെ വ്യക്തിപരമായി അപമാനിക്കുന്ന തരത്തിലാണ് വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ചത്.

ഇതിലൂടെ തന്റെ വ്യക്തിപരമായ പ്രശസ്തിക്കും സ്ഥാപനത്തിന്റെ വിശ്വാസ്യതയ്ക്കും ഗുരുതരമായ തിരിച്ചടിയുണ്ടായെന്ന് ചൂണ്ടിക്കാട്ടി റസ്റ്ററന്റ് ഉടമ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തിനിടെ വീഡിയോ സ്വന്തം സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് പ്രസിദ്ധീകരിച്ചതെന്ന് പ്രതി സമ്മതിച്ചു. ഉപഭോക്താവെന്ന നിലയില്‍ അഭിപ്രായം പങ്കുവച്ചതേയുള്ളൂവെന്നായിരുന്നു പ്രതിയുടെ വാദം. എന്നാല്‍, അത് സാധാരണ വിമര്‍ശനത്തിന്റെ പരിധി ലംഘിച്ച് വ്യക്തിഹത്യയും അപകീര്‍ത്തിപ്പെടുത്തലുമായി മാറിയെന്ന് കോടതി വിലയിരുത്തി.

കോടതി വിധിച്ച നടപടികള്‍
-പ്രതിക്ക് 30,000 ദിര്‍ഹം പിഴ.
-വിവാദ വീഡിയോ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും അടിയന്തരമായി നീക്കം ചെയ്യണം
-വീഡിയോ ചിത്രീകരിക്കാനും പ്രചരിപ്പിക്കാനും ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടുകെട്ടല്‍.
-പരാതിക്കാരന് 51,000 ദിര്‍ഹം താല്‍ക്കാലിക സിവില്‍ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശം.

ഇതോടെ പ്രതിക്ക് ആകെ 81,000 ദിര്‍ഹം സാമ്പത്തിക ബാധ്യതയുണ്ടായി. സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായസ്വാതന്ത്ര്യമുണ്ടെങ്കിലും, വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ അന്തസ്സിനെ ഹനിക്കുന്ന തരത്തിലുള്ള അധിക്ഷേപങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും യുഎഇ നിയമപ്രകാരം ഗുരുതര കുറ്റമാണെന്ന് കോടതി വീണ്ടും ഓര്‍മ്മിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് സേവനങ്ങളെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താന്‍ അവകാശമുണ്ടെങ്കിലും അത് നിയമപരിധിക്കുള്ളില്‍ ആയിരിക്കണമെന്നും വിധിയില്‍ കോടതി വ്യക്തമാക്കി. 

Related Posts

Leave a Reply

Your email address will not be published. Required fields are marked *