Iran Launches Heavy Attacks on American Bases അമേരിക്കൻ വ്യോമാക്രമണം: അതിശക്തമായിതിരിച്ചടിച്ച് ഇറാൻ

1562049 defence

Iran Launches Heavy Attacks on American Bases

ടെഹ്റാൻ: അമേരിക്ക നടത്തിയ ശക്തമായ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ ഗൾഫ് മേഖലയെ പിടിച്ചുകുലുക്കി ഇറാന്റെ അതിശക്തമായ തിരിച്ചടി. മിനറൽ വാട്ടർ ബോട്ടിലിംഗ് പ്ലാന്റ് ഉൾപ്പെടെ ഇറാന്റെ തന്ത്രപ്രധാനമായ കേന്ദ്രങ്ങൾക്ക് നേരെയാണ് അമേരിക്ക ആക്രമണം നടത്തിയത്. യുഎസ് സൈന്യത്തിന്റെ ബഹ്‌റൈൻ, കുവൈറ്റ്, ജോർദാൻ എന്നീ രാജ്യങ്ങളിലെ താവളങ്ങൾക്ക് നേരെയാണ് ഇറാൻ ഒരേസമയം ആക്രമണം അഴിച്ചുവിട്ടത്. 15 മുതൽ 20 വരെ ബാലിസ്റ്റിക് മിസൈലുകളും അമ്പതിലധികം അത്യാധുനിക ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇറാന്റെ ആക്രമണം.

ജി സി സി നേതാക്കളുടെ നയതന്ത്രപരമായ മുന്നറിയിപ്പുകളും സമാധാന ആഹ്വാനങ്ങളും തള്ളിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിക്കഴിഞ്ഞു. ഇറാന്റെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ അടുത്ത ആഴ്ചയോടെ ബോംബിട്ടു തകർക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇതുവരെ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാതിരുന്ന വടക്കുപടിഞ്ഞാറൻ താവളങ്ങളിൽ നിന്നാണ് ഇറാൻ ഇത്തവണ മിസൈലുകൾ വിക്ഷേപിച്ചത്. പുതിയ മിസൈൽ നവീകരണ- ഉൽപ്പാദന സംവിധാനങ്ങൾ പ്രവർത്തനക്ഷമമായതായ സൂചനകളാണ് ഇത് നൽകുന്നത്.

ഇതിനിടെ കൂടുതൽ ഉപരോധം ഏർപ്പെടുത്തിയതായും കടലിടുക്ക് അടച്ചതായും, അതേസമയം ഇസ്രായേൽ കൂടുതൽ സജ്ജമാകുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. എണ്ണ ഉൽപ്പാദനത്തെ ബാധിക്കുന്ന തരത്തിലുള്ള സംഘർഷങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ് സൗദി അറേബ്യ. വരും ദിവസങ്ങളിൽ എണ്ണവില ഉയരാൻ സാധ്യതയുള്ള സാഹചര്യത്തിൽ, അതിൽ നിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കാൻ സൗദിക്ക് കഴിയുമെന്ന വിലയിരുത്തലും റിപ്പോർട്ടിലുണ്ട്.

ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ കനത്ത ആക്രമണത്തിന് പിന്നാലെ, ബുധനാഴ്ച പുലർച്ചെയും കുവൈറ്റിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം തുടരുന്നതായി റിപ്പോർട്ട്. ശത്രുരാജ്യത്തിന്റെ ആക്രമണ ഡ്രോണുകളെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇപ്പോഴും വിജയകരമായി തടഞ്ഞു നശിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് കുവൈറ്റ് സായുധ സേന സ്ഥിരീകരിച്ചു.

പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സൗദ് അൽ-അത്‌വാൻ വ്യക്തമാക്കിയതനുസരിച്ച്, ചൊവ്വാഴ്ച വൈകുന്നേരത്തെ ആക്രമണത്തിൽ ഒരു ബാലിസ്റ്റിക് മിസൈലും, അഞ്ച് ക്രൂയിസ് മിസൈലുകളും, 33 ശത്രു ഡ്രോണുകളും കുവൈറ്റ് വ്യോമ പ്രതിരോധ സേന വെടിവെച്ചിട്ടു. രാജ്യത്തെ നിരവധി തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയുമാണ് ആക്രമണം ലക്ഷ്യമിട്ടത്. തകർന്നുവീണ മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ പതിച്ച് പലയിടങ്ങളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആക്രമണത്തിനിടയിൽ കുവൈറ്റ് നാവികസേനയുടെ ഒരു കപ്പലിനും ആഘാതമേറ്റു. ഇതിൽ നാല് സായുധസേനാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

ആക്രമണത്തിന് പിന്നാലെ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ-ഷുറൈആൻ ആശുപത്രിയിലെത്തി പരിക്കേറ്റ നാവികരെ സന്ദർശിച്ചു. മെഡിക്കൽ സംഘത്തിൽ നിന്ന് അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദിച്ചറിഞ്ഞ അദ്ദേഹം, ആരോഗ്യപ്രവർത്തകരുടെ സേവനങ്ങളെ അഭിനന്ദിക്കുകയും പരിക്കേറ്റ സൈനികർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

അതേസമയം, ചൊവ്വാഴ്ചത്തെ ആക്രമണത്തിൽ തീപിടുത്തമുണ്ടായ ഒരു തന്ത്രപ്രധാന കേന്ദ്രത്തിലെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയതായി ജനറൽ ഫയർ ഫോഴ്സ് അറിയിച്ചു. കുവൈറ്റ് സൈന്യത്തിന്റെയും നാഷണൽ ഗാർഡിന്റെയും സഹായത്തോടെ 6 ഫയർഫോഴ്സ് യൂണിറ്റുകൾ ചേർന്നാണ് തീ അണച്ചത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും നാശനഷ്ടങ്ങൾ വസ്തുവകകളിൽ മാത്രമായി ഒതുങ്ങിയെന്നും ഫയർഫോഴ്സ് വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഗരീബ് വ്യക്തമാക്കി.

ബുധനാഴ്ചയും ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ, ശത്രുക്കളുടെ ഡ്രോണുകളെ കുവൈറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ആർമി ജനറൽ സ്റ്റാഫ് അറിയിച്ചു. തകർന്നുവീണ മിസൈലുകളുടെയോ ഡ്രോണുകളുടെയോ അവശിഷ്ടങ്ങൾക്കരികിലേക്ക് പോകാനോ, തൊടാനോ, ചിത്രങ്ങളെടുക്കാനോ പാടില്ലെന്ന് സ്വദേശികൾക്കും വിദേശികൾക്കും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ആക്രമണത്തിൽ തകർന്ന സ്ഥലങ്ങളുടെയോ പ്രതിരോധ പ്രവർത്തനങ്ങളുടെയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കരുതെന്നും മുന്നറിയിപ്പുണ്ട്. എന്തെങ്കിലും അവശിഷ്ടങ്ങൾ കണ്ടെത്തുകയാണെങ്കിൽ ഉടൻ തന്നെ 112 എന്ന എമർജൻസി നമ്പറിൽ വിളിച്ച് വിവരമറിയിക്കണം.

One Indian crew member killed Iranian missile attack two UAE tankers strait Hormuz ഇറാന്റെ ക്രൂയിസ് മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു: 8 പേര്‍ക്ക് പരിക്ക്; ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ

One Indian crew member killed Iranian missile attack two UAE tankers strait Hormuz റിയാദ്: ഒമാന്‍ പ്രാദേശിക ജലാതിര്‍ത്തിയിലെ ഹോര്‍മുസ് കടലിടുക്കില്‍ യുഎഇയുടെ രണ്ട് ഭീമന്‍ എണ്ണ ടാങ്കറുകള്‍ക്ക് നേരെ ഇറാന്റെ ക്രൂയിസ് മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ ടാങ്കറിലെ ജീവനക്കാരനായ ഇന്ത്യക്കാരന്‍ കൊല്ലപ്പെടുകയും ആറ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ രണ്ട് പേര്‍ യുക്രെയ്ന്‍ സ്വദേശികളാണ്. ഇവരില്‍ നാല് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

‘മൊംബാസ’, ‘അല്‍ബാഹിയ’ എന്നീ എണ്ണ ടാങ്കറുകള്‍ക്ക് നേരെയാണ് ഇറാന്‍ ആക്രമണം നടത്തിയത്. ഹോര്‍മുസ് കടലിടുക്കിന്റെ തെക്കന്‍ പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലുകള്‍ക്ക് നേരെ മിസൈലുകള്‍ പതിക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ഇരു ടാങ്കറുകള്‍ക്കും വന്‍ തീപിടിത്തമുണ്ടാവുകയും സാരമായ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. പിന്നീട് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്‌നിബാധ നിയന്ത്രണവിധേയമാക്കിയത്. രാജ്യാന്തര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഇറാന്‍ നടത്തിയതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും അസ്ഥിരപ്പെടുത്തുന്ന ഇത്തരം പ്രകോപനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ യുഎഇക്ക് പൂര്‍ണ അവകാശമുണ്ടെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

ഹോർമുസ് കടലിടുക്കിൽ ട്രാൻസിറ്റ് ഫീസ് വേണ്ട; നിലപാട് മാറ്റി ട്രംപ്, റഷ്യ ഉപരോധ ബില്ലിൽ ഇറാനും ഹിസ്ബുല്ലയും ഉൾപ്പെടുമെന്ന് സൂചന

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ 20 ശതമാനം ട്രാൻസിറ്റ് ഫീസ് ഈടാക്കുമെന്ന മുൻ നിർദേശം പിൻവലിച്ചതായി അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിന് ഒരു രാജ്യത്തിനും ഫീസ് ഈടാക്കാൻ പാടില്ലെന്നാണ് ഇപ്പോഴത്തെ തന്റെ നിലപാടെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.“ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ആരും ഫീസ് ഈടാക്കരുത്. അത് അന്താരാഷ്ട്ര കപ്പൽഗതാഗതത്തിനുള്ള സുപ്രധാന സമുദ്രമാർഗമാണ്,” എന്നാണ് ട്രംപിന്റെ പ്രതികരണം. ലോക വ്യാപാരത്തിനും ഊർജവിതരണത്തിനും നിർണായകമായ ഈ ജലപാതയിൽ സ്വതന്ത്രമായ കപ്പൽഗതാഗതം ഉറപ്പാക്കണമെന്ന നിലപാടാണ് അദ്ദേഹം ആവർത്തിച്ചത്.

പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

https://chat.whatsapp.com/L3KgS5lEEKQKro1FrM0BpY?mode=gi_t

അതേസമയം, അമേരിക്കൻ കോൺഗ്രസിൽ പരിഗണനയിലുള്ള റഷ്യക്കെതിരായ ഉപരോധ ബില്ലിൽ ഇറാനും ഹിസ്ബുല്ലയും ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്ന സൂചനയും ട്രംപ് നൽകി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കോൺഗ്രസിന്റെ പരിഗണനയ്ക്ക് വിധേയമാണെങ്കിലും, ഇറാനും ഹിസ്ബുല്ലയും ഉപരോധ പട്ടികയിൽ ഉൾപ്പെടുമെന്ന് താൻ കരുതുന്നതായി അദ്ദേഹം പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *