
ദുബായ്: നിയമങ്ങള്‍ പരിഷ്‌കരിക്കുകയും അത് കര്‍ശനമായി നടപ്പിലാക്കുകയും ചെയ്യുന്നതില്‍ ഒരുപടി മുന്നിലാണ് എല്ലാക്കാലത്തും ഗള്‍ഫ് രാജ്യങ്ങള്‍. ഇപ്പോഴിതാ രാജ്യത്തെ സാംസ്‌കാരിക പൈതൃകങ്ങളും അതോടൊപ്പം പുരാവസ്തുക്കളും സംരക്ഷിക്കുന്നതിനായി കര്‍ശന നിയമം നടപ്പിലാക്കുകയാണ് യുഎഇ. കര്‍ശനമായ വ്യവസ്ഥകളോടെയുള്ള പുതിയ നിയമത്തിന് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയിരിക്കുകയാണ്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
പൈതൃകവസ്തുക്കള്‍ മനപൂര്‍വ്വം നശിപ്പിക്കുകയോ, മോഷ്ടിക്കുകയോ, രാജ്യത്ത് നിന്ന് കടത്തുകയോ ചെയ്യുന്നവര്‍ക്ക് കഠിനതടവും ഒരു കോടി ദിര്‍ഹം (ഏതാണ്ട് 25 കോടിയിലേറെ ഇന്ത്യന്‍ രൂപ) വരെ വന്‍ പിഴയുമാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്. വരും തലമുറയ്ക്ക് വേണ്ടി സാംസ്‌കാരിക പൈതൃകങ്ങള്‍ കൃത്യമായി നിലനിര്‍ത്തുകയെന്ന ഉദ്ദേശത്തോടെയാണ് നിയമം പരിഷ്‌കരിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കും. സ്പര്‍ശിക്കാനാകുന്ന ഭൗതിക പൈതൃകങ്ങള്‍, സാംസ്‌കാരിക പാരമ്പര്യങ്ങള്‍, പ്രകൃതിദത്ത പൈതൃകങ്ങള്‍ എന്നിവയ്ക്ക് പുറമെ ഇതാദ്യമായി ‘ഡിജിറ്റല്‍ പൈതൃകവും’ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന പ്രത്യേകതയുമുണ്ട്. രാജ്യത്തിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ മൂല്യമുള്ള ഡിജിറ്റല്‍ വിവരങ്ങളും രേഖകളുമാണ് ഡിജിറ്റല്‍ പൈതൃകമായി കണക്കാക്കുക.
കൂടാതെ, കടലിനടിയിലുള്ള പുരാവസ്തുക്കള്‍ക്കും കപ്പല്‍ അവശിഷ്ടങ്ങള്‍ക്കും ഈ നിയമപ്രകാരം സംരക്ഷണം ലഭിക്കുന്നവയുടെ പട്ടികയില്‍ ഉള്‍പ്പെടും. പൈതൃക സ്മാരകങ്ങളും പുരാവസ്തുക്കളും കരുതിക്കൂട്ടി നശിപ്പിക്കുകയോ, മോഷ്ടിക്കുകയോ ചെയ്യുന്നവര്‍ക്കും, അനുമതിയില്ലാതെ ഇത്തരം സ്ഥലങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും, പുരാവസ്തുക്കള്‍ കടത്തുന്നവര്‍ക്കും തടവുശിക്ഷയും 5 ലക്ഷം മുതല്‍ ഒരു കോടി ദിര്‍ഹം വരെ പിഴയും ലഭിക്കും.
ലോകത്തെ ഞെട്ടിച്ച് അമേരിക്കയുടെ തീമഴ!വീണ്ടും വ്യോമാക്രമണം;1 മരണം
Latest July 9, 2026

വെടിനിർത്തൽ ധാരണ തകർന്നതിന് പിന്നാലെ അമേരിക്ക ഇറാനിലെ ബുഷെഹർ, ചാബഹാർ, ബന്ദർ അബ്ബാസ്, ജാസ്ക് എന്നിവിടങ്ങളിൽ വീണ്ടും വ്യോമാക്രമണം നടത്തി. ചാബഹാറിൽ വൈദ്യുതി മുടക്കമുണ്ടായതായും ഒരു മരണം റിപ്പോർട്ട് ചെയ്തതായും പ്രാദേശിക മാധ്യമങ്ങൾ അറിയിച്ചു. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന് ഭീഷണിയായ സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് അമേരിക്ക.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
വിമാനത്താവളത്തിൽ നാടകീയ രംഗങ്ങൾ: ദുബൈയിലേക്ക് കടക്കാൻ ശ്രമിച്ച പ്രവാസിക്ക് അറസ്റ്റിൽ; കുടുങ്ങിയത് ഇമിഗ്രേഷൻ പരിശോധനയ്ക്കിടയിൽ
ദുബൈ: വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തട്ടിപ്പ് കേസ് പ്രതിയായ ഫിലിപ്പീൻസ് സ്വദേശിനിയെ മനിലയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് പൊലിസ് അറസ്റ്റ് ചെയ്തു. ദുബൈയിലേക്ക് പോകാൻ നിനോയ് അക്വിനോ ഇന്റർനാഷണൽ എയർപോർട്ടിൽ (NAIA) എത്തിയ 41 കാരിയായ യാത്രക്കാരിയാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ കൃത്യമായ പരിശോധനയിൽ കുടുങ്ങിയത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
നിയമവിരുദ്ധ റിക്രൂട്ട്‌മെന്റ്, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കേസുകളിൽ ഇവർക്കെതിരെ അറസ്റ്റ് വാറണ്ട് നിലവിലുണ്ടായിരുന്നതായി ഫിലിപ്പീൻസ് നാഷണൽ പൊലിസ് ഏവിയേഷൻ സെക്യൂരിറ്റി ഗ്രൂപ്പ് (PNP AVSEGROUP) വ്യക്തമാക്കി.
ജൂലൈ 5-നായിരുന്നു സംഭവം. മനില വിമാനത്താവളത്തിലെ ടെർമിനൽ 3-ൽ ഇമിഗ്രേഷൻ സ്ക്രീനിംഗിനായി എത്തിയ യാത്രക്കാരിയുടെ രേഖകൾ പരിശോധിച്ചപ്പോഴാണ് ഇവർക്കെതിരെ അറസ്റ്റ് വാറണ്ട് ഉള്ളതായി ഇമിഗ്രേഷൻ ബ്യൂറോ കണ്ടെത്തിയത്. തുടർന്ന് അധികൃതർ ഇവരെ ഉടൻ തന്നെ തടഞ്ഞുവെക്കുകയായിരുന്നു.
എയർപോർട്ട് പൊലിസ് വിവരം കൈമാറിയതിനെ തുടർന്ന്, മനില പോലീസ് ഡിസ്ട്രിക്റ്റ് (MPD) വാറണ്ട് വിഭാഗം വിമാനത്താവളത്തിലെത്തി ഔദ്യോഗികമായി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
വൻതോതിലുള്ളതും സിൻഡിക്കേറ്റഡ് സ്വഭാവമുള്ളതുമായ നിയമവിരുദ്ധ റിക്രൂട്ട്‌മെന്റ് നടത്തിയെന്ന ഗുരുതരമായ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഫിലിപ്പീൻസിലെ ‘മൈഗ്രന്റ് വർക്കേഴ്‌സ് ആൻഡ് ഓവർസീസ് ഫിലിപ്പിനോസ് ആക്ട്’ പ്രകാരം ഈ കുറ്റത്തിന് ജാമ്യം അനുവദനീയമല്ല. കൂടാതെ, 2012 ലെ സൈബർ കുറ്റകൃത്യങ്ങൾ തടയൽ നിയമവുമായി ബന്ധപ്പെടുത്തി രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പ് (എസ്റ്റഫ) കേസും ഇവർക്കെതിരെയുണ്ട്.
നിയമനടപടികൾ പുരോഗമിക്കുന്നു
തുടർ നിയമനടപടികൾക്കായി പ്രതിയെ മനില പോലീസ് ഡിസ്ട്രിക്റ്റിന്റെ (MPD) കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. വിവിധ കേസുകളിൽ ഉൾപ്പെട്ട് ഒളിവിൽ പോകുന്ന കുറ്റവാളികളെ കണ്ടെത്താനുള്ള പരിശോധനകൾ ശക്തമായി തുടരുമെന്ന് പൊലിസ് ബ്രിഗേഡിയർ ജനറൽ ഡയോണിസിയോ ബാർട്ടലോം ജൂനിയർ അറിയിച്ചു.