
ദുബൈ: വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തട്ടിപ്പ് കേസ് പ്രതിയായ ഫിലിപ്പീൻസ് സ്വദേശിനിയെ മനിലയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് പൊലിസ് അറസ്റ്റ് ചെയ്തു. ദുബൈയിലേക്ക് പോകാൻ നിനോയ് അക്വിനോ ഇന്റർനാഷണൽ എയർപോർട്ടിൽ (NAIA) എത്തിയ 41 കാരിയായ യാത്രക്കാരിയാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ കൃത്യമായ പരിശോധനയിൽ കുടുങ്ങിയത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
നിയമവിരുദ്ധ റിക്രൂട്ട്മെന്റ്, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കേസുകളിൽ ഇവർക്കെതിരെ അറസ്റ്റ് വാറണ്ട് നിലവിലുണ്ടായിരുന്നതായി ഫിലിപ്പീൻസ് നാഷണൽ പൊലിസ് ഏവിയേഷൻ സെക്യൂരിറ്റി ഗ്രൂപ്പ് (PNP AVSEGROUP) വ്യക്തമാക്കി.
ജൂലൈ 5-നായിരുന്നു സംഭവം. മനില വിമാനത്താവളത്തിലെ ടെർമിനൽ 3-ൽ ഇമിഗ്രേഷൻ സ്ക്രീനിംഗിനായി എത്തിയ യാത്രക്കാരിയുടെ രേഖകൾ പരിശോധിച്ചപ്പോഴാണ് ഇവർക്കെതിരെ അറസ്റ്റ് വാറണ്ട് ഉള്ളതായി ഇമിഗ്രേഷൻ ബ്യൂറോ കണ്ടെത്തിയത്. തുടർന്ന് അധികൃതർ ഇവരെ ഉടൻ തന്നെ തടഞ്ഞുവെക്കുകയായിരുന്നു.
എയർപോർട്ട് പൊലിസ് വിവരം കൈമാറിയതിനെ തുടർന്ന്, മനില പോലീസ് ഡിസ്ട്രിക്റ്റ് (MPD) വാറണ്ട് വിഭാഗം വിമാനത്താവളത്തിലെത്തി ഔദ്യോഗികമായി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
വൻതോതിലുള്ളതും സിൻഡിക്കേറ്റഡ് സ്വഭാവമുള്ളതുമായ നിയമവിരുദ്ധ റിക്രൂട്ട്മെന്റ് നടത്തിയെന്ന ഗുരുതരമായ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഫിലിപ്പീൻസിലെ ‘മൈഗ്രന്റ് വർക്കേഴ്സ് ആൻഡ് ഓവർസീസ് ഫിലിപ്പിനോസ് ആക്ട്’ പ്രകാരം ഈ കുറ്റത്തിന് ജാമ്യം അനുവദനീയമല്ല. കൂടാതെ, 2012 ലെ സൈബർ കുറ്റകൃത്യങ്ങൾ തടയൽ നിയമവുമായി ബന്ധപ്പെടുത്തി രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പ് (എസ്റ്റഫ) കേസും ഇവർക്കെതിരെയുണ്ട്.
നിയമനടപടികൾ പുരോഗമിക്കുന്നു
തുടർ നിയമനടപടികൾക്കായി പ്രതിയെ മനില പോലീസ് ഡിസ്ട്രിക്റ്റിന്റെ (MPD) കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. വിവിധ കേസുകളിൽ ഉൾപ്പെട്ട് ഒളിവിൽ പോകുന്ന കുറ്റവാളികളെ കണ്ടെത്താനുള്ള പരിശോധനകൾ ശക്തമായി തുടരുമെന്ന് പൊലിസ് ബ്രിഗേഡിയർ ജനറൽ ഡയോണിസിയോ ബാർട്ടലോം ജൂനിയർ അറിയിച്ചു.
പ്രവാസികളെ അറിഞ്ഞോ??നിങ്ങളുടെ രേഖാമൂലമുള്ള സമ്മതമില്ലാതെ തൊഴില്‍ കരാറില്‍ മാറ്റം വരുത്താനാകില്ല; തൊഴില്‍ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
UAE July 8, 2026

ദുബൈ: ജീവനക്കാരുടെ രേഖാമൂലമുള്ള വ്യക്തമായ സമ്മതമില്ലാതെ തൊഴില്‍ കരാറിലെ ശമ്പളം, തസ്തിക, ജോലി സ്വഭാവം തുടങ്ങിയ വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ തൊഴിലുടമകള്‍ക്ക് കഴിയില്ലെന്ന് യുഎഇ മാനവവിഭവശേഷിഎമിറേറ്റൈസേഷന് മന്ത്രാലയം വ്യക്തമാക്കി.
ഫെഡറല്‍ ഡിക്രിലോ നമ്പര്‍ 33/2021 പ്രകാരമാണ് തൊഴില്‍ കരാറുകളിലെ ഭേദഗതികള്‍ നിയന്ത്രിക്കപ്പെടുന്നതെന്നും തൊഴിലുടമകളുടെയും ജീവനക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്നും മന്ത്രാലയം അറിയിച്ചു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഔദ്യോഗിക അനുമതി നിര്‍ബന്ധം
തൊഴില്‍ കരാറില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കില്‍ സ്മാര്‍ട്ട് ആപ്പ് വഴി ‘Modification of Work Permits / Employment Cotnracts’ സേവനം ഉപയോഗിച്ച് അപേക്ഷ സമര്‍പ്പിക്കണം.
കരാറിലെ എല്ലാ ഭേദഗതികളും മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സംവിധാനത്തിലൂടെ മാത്രമേ സമര്‍പ്പിക്കാവൂ. മന്ത്രാലയത്തിന്റെ ഔദ്യോഗിക അംഗീകാരവും രേഖപ്പെടുത്തലും ഇല്ലാത്ത ഭേദഗതികള്‍ക്ക് നിയമപരമായ സാധുത ഉണ്ടായിരിക്കില്ല.
ജീവനക്കാരുടെ അവകാശം കുറയ്ക്കുന്ന വ്യവസ്ഥകള്‍ അസാധു
ജീവനക്കാരന് നിയമം ഉറപ്പുനല്‍കുന്ന അടിസ്ഥാന അവകാശങ്ങള്‍ കുറയ്ക്കുന്ന ഏതൊരു വ്യവസ്ഥയോ കരാറോ അസാധുവായി കണക്കാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
എന്നാല്‍ ജീവനക്കാരന് കൂടുതല്‍ അനുകൂലമായ ആനുകൂല്യങ്ങളോ മെച്ചപ്പെട്ട തൊഴില്‍ വ്യവസ്ഥകളോ നല്കുന്ന ഭേദഗതികള്‍ക്ക് നിയമം അനുവദിക്കുന്ന ഇളവുകള്‍ ബാധകമായിരിക്കും.
തൊഴില്‍ കരാറുകളില്‍ ഏകപക്ഷീയമായ മാറ്റങ്ങള്‍ ഒഴിവാക്കുകയും തൊഴിലുടമയും ജീവനക്കാരനും തമ്മിലുള്ള അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം ഈ നിര്‍ദേശം വീണ്ടും ഓര്‍മിപ്പിച്ചത്.