ഗൾഫ് സംഘർഷം: മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി; ജാഗ്രത പാലിക്കാൻ താമസക്കാർക്ക് നിർദേശം

470621

കുവൈത്ത് സിറ്റി: കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് പുലർച്ചെ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. കുവൈത്ത് ഔദ്യോഗിക വാർത്താ ഏജൻസിയായ കുന (KUNA)യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

സൈറണുകൾ മുഴക്കാൻ കാരണമായ സാഹചര്യം സംബന്ധിച്ച് അധികൃതർ ഉടൻ വിശദമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ ജനങ്ങൾ പരിഭ്രാന്തരാകാതെ ശാന്തത പാലിക്കണമെന്നും ഔദ്യോഗിക ഏജൻസികൾ നൽകുന്ന നിർദേശങ്ങൾ മാത്രം പിന്തുടരണമെന്നും ബന്ധപ്പെട്ട അധികൃതർ അഭ്യർഥിച്ചു. ഇറാനെ യുഎസ് ആക്രമിച്ചതിനു പിന്നാലെ ആണ് മുന്നറിയിപ്പ് നിർദേശം.

സൈറണുകൾ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ കേട്ടതായി റിപ്പോർട്ടുകളുണ്ട്. മുന്നറിയിപ്പിനെ തുടർന്ന് സുരക്ഷാ സംവിധാനങ്ങൾ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതനുസരിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അനാവശ്യ പ്രചാരണങ്ങളിലും അഭ്യൂഹങ്ങളിലും വിശ്വസിക്കരുതെന്നും ഔദ്യോഗിക വാർത്താ ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരണമെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

ഒരു ടിക്കറ്റ്… ഒരു നിമിഷം… ജീവിതം തലകീഴായി മാറി!!വിശ്വസിക്കാൻ കഴിഞ്ഞില്ല; ഒടുവിൽ കോടികളുടെ ഭാഗ്യം തേടിയെത്തിയത് യുഎഇ മലയാളിയെ

UAE July 8, 2026

UAE Lottery
UAE Lottery

അബുദാബി∙ യുഎഇ ലോട്ടറിയുടെ ‘ലക്കി ഡേ’ നറുക്കെടുപ്പിലൂടെ ഏകദേശം 78 കോടിയോളം ഇന്ത്യൻ രൂപ(30 ദശലക്ഷം ദിർഹം)യുടെ വൻ സമ്മാനം സ്വന്തമാക്കി ഇന്ത്യൻ പ്രവാസി. അബുദാബിയിൽ താമസിക്കുന്ന സുനിൽ കുമാർ സദാശിവൻ(52) ആണ് ഈ മഹാഭാഗ്യവാൻ. ഇദ്ദേഹം മലയാളിയാണെന്നാണ് സൂചന. എന്നാൽ കൂടുതൽ വിവരങ്ങൾ അധികൃതർ പിന്നീട് പുറത്തുവിടും. കഴിഞ്ഞ ബുധനാഴ്ച (ജൂലൈ 1) നടന്ന നറുക്കെടുപ്പിലെ ഏഴ് അക്കങ്ങളും സുനിൽ കുമാറിന്റെ ടിക്കറ്റുമായി ഒത്തുപോവുകയായിരുന്നു. വെറും അഞ്ച് ആഴ്ചകൾക്കിടയിൽ ഇത്രയും വലിയ തുക ഗ്രാൻഡ് പ്രൈസായി നേടുന്ന രണ്ടാമത്തെ വ്യക്തിയാണ് ഇദ്ദേഹം.

ആദ്യമായി ടിക്കറ്റ് പരിശോധിച്ചപ്പോൾ അക്കങ്ങൾ മാറിപ്പോയതാണോ എന്ന് തനിക്ക് സംശയമുണ്ടായിരുന്നതായി സുനിൽ കുമാർ പറഞ്ഞു. എന്നാൽ വീണ്ടും സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് ഭാഗ്യം തന്നെ തേടിയെത്തിയ കാര്യം പൂർണമായി ബോധ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏതാനും മാസങ്ങൾക്കുള്ളിൽ രണ്ട് പേർക്ക് 30 ദശലക്ഷം ദിർഹവും ഒരാൾക്ക് 50 ദശലക്ഷം ദിർഹവും സമ്മാനമായി നൽകിയ യുഎഇ ലോട്ടറിക്ക് പ്രവാസികൾക്കിടയിൽ വലിയ ജനപ്രീതിയാണ് ഉള്ളത്.

ഓരോ നറുക്കെടുപ്പിലും കോടികളുടെ സമ്മാനം
എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും രാത്രി ഒൻപതരയ്ക്കാണ് യുഎഇ ലോട്ടറിയുടെ ലക്കി ഡേ നറുക്കെടുപ്പ് നടക്കുന്നത്. ഓരോ നറുക്കെടുപ്പിലും 30 ദശലക്ഷം ദിർഹത്തിന്റെ ഒന്നാം സമ്മാനവും 50 ലക്ഷം ദിർഹത്തിന്റെ രണ്ടാം സമ്മാനവുമാണ് ഭാഗ്യാന്വേഷികളെ കാത്തിരിക്കുന്നത്. ഇതിനുപുറമെ മൂന്ന് പേർക്ക് വീതം 50000 ദിർഹം വീതം ലഭിക്കുന്ന ലക്കി ചാൻസ് സമ്മാനങ്ങളും ഇതിലൂടെ നൽകുന്നുണ്ട്.

വെറും അൻപത് ദിർഹത്തിന്റെ ഒറ്റ ടിക്കറ്റിലൂടെ ജീവിതം തന്നെ മാറിമറിയാനുള്ള അവസരമാണ് സുനിൽ കുമാറിനെപ്പോലെ പലർക്കും ഈ ലോട്ടറി സമ്മാനിക്കുന്നത്. ജനറൽ കൊമേഴ്‌സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ പൂർണമായ മേൽനോട്ടത്തിലും നിയന്ത്രണത്തിലുമാണ് ഈ ലോട്ടറി പ്രവർത്തിക്കുന്നത്. ലോട്ടറിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ടിക്കറ്റുകൾ സ്വന്തമാക്കാവുന്നതാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

WhatsApp