അറിഞ്ഞോ???പ്രവാസികളെ ദുബായിൽ 33 ലക്ഷം ദിര്‍ഹം സമ്മാനം നേടാൻ അവസരം; പ്രഖ്യാപിച്ചത് ഷെയ്ഖ് മുഹമ്മദ്

471568


ദുബൈ: വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയവരെ ആദരിക്കുന്നതിനുള്ള ഏറ്റവും വലിയ ആഗോള അവാര്‍ഡായ ദുബൈ അന്താരാഷ്ട്ര വിശുദ്ധ ഖുര്‍ആന്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 15 വരെ അപേക്ഷകള്‍ സ്വീകരിക്കും. അവാര്‍ഡിന്റെ 29ാം പതിപ്പാണിത്. വരാനിരിക്കുന്ന റമദാന്‍ മാസത്തില്‍ ദുബൈയില്‍ നടക്കുന്ന പ്രൗഢമായ ചടങ്ങില്‍ വിജയികളെ ആദരിക്കും.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

വിജയികള്‍ക്ക് ഇത്തവണ 33 ലക്ഷം ദിര്‍ഹം (ഏകദേശം 7.5 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനത്തുകയായി നല്‍കുമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്‌സ് അക്കൗണ്ടിലൂടെ പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും മനോഹരമായ ഖുര്‍ആന്‍ ശബ്ദങ്ങളെ കണ്ടെത്തി ആദരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം കുറിച്ചു.

പുരുഷ, വനിത, ആഗോള ഖുര്‍ആനിക വ്യക്തിത്വം എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് അവാര്‍ഡുകള്‍. പുരുഷ, വനിതാ വിഭാഗങ്ങളില്‍ ഒന്നാംസ്ഥാനം നേടുന്നവര്‍ക്ക് 10 ലക്ഷം ദിര്‍ഹം വീതവും രണ്ടാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതവും മൂന്നാം സ്ഥാനക്കാര്‍ക്ക് 50,000 ദിര്‍ഹം വീതവും ലഭിക്കും.

ഇസ്ലാമിനും മുസ്ലിം സമൂഹത്തിനും ശ്രദ്ധേയമായ സേവനംചെയ്ത വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ നല്‍കുന്ന ‘ആഗോള ഖുര്‍ആനിക വ്യക്തിത്വ പുരസ്‌കാരത്തിന്’ അര്‍ഹരാകുന്നവര്‍ക്കും 10 ലക്ഷം ദിര്‍ഹമാണ് സമ്മാനം. ഖുര്‍ആനിക പഠനപ്രബോധന രംഗത്തെ സംഭാവനകളും സമൂഹത്തിലെ ഗുണപരമായ സ്വാധീനവും വിലയിരുത്തിയാണ് ഈ ബഹുമതി നല്‍കുക.

മത്സരത്തില്‍ പങ്കെടുക്കുന്ന പുരുഷന്മാര്‍ക്ക് 16 വയസോ അതില്‍ കൂടുതലോ പ്രായമുണ്ടായിരിക്കണം. എന്നാല്‍ വനിതാ വിഭാഗം മത്സരങ്ങള്‍ 16 വയസിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്കായാണ് നിശ്ചയിച്ചിട്ടുള്ളത്. ഇരുവിഭാഗങ്ങളിലെയും മത്സരാര്‍ഥികള്‍ വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായി മനഃപാഠമാക്കിയവരും ‘തജ്വീദ്’ (കൃത്യമായ ഉച്ചാരണത്തോടെ നിയമങ്ങള്‍ പാലിച്ചുള്ള പാരായണം) പൂര്‍ണമായി പാലിക്കുന്നവരുമായിരിക്കണം.

മുന്‍വര്‍ഷങ്ങളില്‍ മത്സരത്തിന്റെ അന്തിമഘട്ടത്തിലെത്തിയവര്‍ക്ക് പങ്കെടുക്കാന്‍ അവസരമില്ല. സ്വന്തം രാജ്യത്തിന്റെ ദേശീയ വേഷം ധരിച്ചായിരിക്കണം മത്സരാര്‍ഥികള്‍ പങ്കെടുക്കേണ്ടത്. യു.എ.ഇയിലെ നിയമങ്ങളും പൊതുമര്യാദകളും പാലിക്കണമെന്നും നിബന്ധനയുണ്ട്.

ഇതുവരെ 123 രാജ്യങ്ങളില്‍ നിന്നായി 7,826 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. 24 വ്യക്തികളെയും മൂന്ന് സ്ഥാപനങ്ങളെയും ഗ്ലോബല്‍ ഖുര്‍ആന്‍ വ്യക്തിത്വ അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്. കഴിഞ്ഞ പതിപ്പില്‍ ലോകത്തെ 105 രാജ്യങ്ങളില്‍ നിന്നായി 5,618 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 30 ശതമാനവും വനിതകളായിരുന്നു. മത്സരത്തിന്റെ പരിഷ്‌കരിച്ച ഘടനയും ഉയര്‍ന്ന സമ്മാനത്തുകയും ആഗോളതലത്തില്‍ വലിയ സ്വീകാര്യതയാണ് ദുബൈ ഖുര്‍ആന്‍ അവാര്‍ഡിനുള്ളത്.

ഈ വര്‍ഷം രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന മികച്ച മത്സരാര്‍ത്ഥികളുടെ ഒരു സംഘത്തെ ദുബൈയിലെ പ്രധാന പള്ളികളില്‍ തറാവീഹ് നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ക്ഷണിക്കും. ംംം.ൂൗൃമി.ഴീ്.മല എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കാം. വിശുദ്ധ ഖുര്‍ആനിലെ ഏതെങ്കിലും ഭാഗത്തില്‍ നിന്നുള്ള ഖുര്‍ആന്‍ പാരായണത്തിന്റെ മൂന്ന് മിനിറ്റില്‍ കൂടാത്ത വീഡിയോയും സമര്‍പ്പിക്കണം.

ഒരു ലിങ്ക് തുറന്നാൽ മതി… ബാങ്ക് അക്കൗണ്ട് കാലി:പുതിയ ഓൺലൈൻ തട്ടിപ്പിന്റെ സൂത്രം ഇതാണ്!ജാഗ്രതൈ

UAE July 8, 2026

470462

ദുബായ്∙ ഉപഭോക്താക്കളുടെ പണം തട്ടിയെടുക്കാൻ ‘ഉപഭോക്തൃ സംരക്ഷണം’ (കൺസ്യൂമർ പ്രൊട്ടക്ഷൻ) എന്ന പേരിൽ വ്യാജ ലിങ്കുകളും സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ് ആവശ്യപ്പെട്ടു. ഇത്തരം സംശയാസ്പദമായ ലിങ്കുകൾ തുറക്കുകയോ അപരിചിതമായ സോഫ്റ്റ്‌വെയറുകൾ ഡൗൺലോഡ് ചെയ്യുകയോ ചെയ്യരുതെന്ന് പൊലീസ് ജനങ്ങൾക്ക് കർശന നിർദ്ദേശം നൽകി.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

പരാതികൾ സമർപ്പിക്കുന്നതിനായി ഔദ്യോഗിക ഉപഭോക്തൃ സംരക്ഷണ ചാനലുകൾ മാത്രം ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് കീഴിലുള്ള ആന്റി ഫ്രോഡ് സെന്റർ ഓർമിപ്പിച്ചു. ബാങ്കിങ് വിവരങ്ങൾ ഒരു കാരണവശാലും അനധികൃത വ്യക്തികളുമായി പങ്കുവയ്ക്കരുതെന്നും അധികൃതർ വ്യക്തമാക്കി.

പരാതികൾ സമർപ്പിക്കുന്നതിനായി ഉപഭോക്താക്കൾ ഇന്റർനെറ്റിൽ ഉപഭോക്തൃ സംരക്ഷണ വെബ്‌സൈറ്റുകൾ തിരയുമ്പോഴാണ് ഈ ചതിക്കുഴിയുടെ തുടക്കം. ഔദ്യോഗിക പ്ലാറ്റ്‌ഫോമിന് പകരം വ്യാജ വെബ്‌സൈറ്റുകളിലേക്ക് എത്തുന്ന ഉപഭോക്താക്കളോട് പേര്, ഇമെയിൽ വിലാസം, ഫോൺ നമ്പർ, പരാതിയുടെ വിഷയം തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ രേഖപ്പെടുത്താൻ ആവശ്യപ്പെടുന്നു. തുടർന്ന് ഔദ്യോഗിക പ്രതിനിധിയെന്ന വ്യാജേന തട്ടിപ്പുകാർ ഇരകളെ ഫോണിൽ ബന്ധപ്പെടുകയും, വെബ്‌സൈറ്റിൽ നൽകിയ പരാതിയുടെ വിവരങ്ങൾ കൃത്യമായി പറഞ്ഞു കേൾപ്പിച്ച് അവരുടെ വിശ്വാസ്യത നേടിയെടുക്കുകയും ചെയ്യുന്നു.

വിശ്വാസം നേടിയെടുത്ത ശേഷം, ഫോണിലോ കംപ്യൂട്ടറിലോ റിമോട്ട് ആക്സസ് ലഭിക്കുന്നതിനുള്ള പ്രത്യേക സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്യാൻ തട്ടിപ്പുകാർ ആവശ്യപ്പെടും. ഈ സോഫ്റ്റ്‌വെയർ പ്രവർത്തിക്കുന്ന സമയത്ത് തന്നെ ഓൺലൈൻ ബാങ്കിങ് അക്കൗണ്ടിൽ ലോഗിൻ ചെയ്യാൻ ഇരകളോട് നിർദ്ദേശിക്കുന്നു. ഇത് വഴി ഇരകളുടെ ഫോൺ സ്ക്രീൻ പൂർണമായി കാണാൻ തട്ടിപ്പുകാർക്ക് സാധിക്കുകയും, രഹസ്യ ബാങ്കിങ് വിവരങ്ങൾ ചോർത്തി അക്കൗണ്ടിലുള്ള പണം അനധികൃതമായി ട്രാൻസ്ഫർ ചെയ്യുകയോ സാധനങ്ങൾ വാങ്ങാൻ ഉപയോഗിക്കുകയോ ചെയ്യുന്നു. സ്മാർട്ട് ഫോണുകളുടെയും കംപ്യൂട്ടറുകളുടെയും പൂർണ നിയന്ത്രണം ഏറ്റെടുക്കാൻ സഹായിക്കുന്ന ഇത്തരം മാരക സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാണ് സൈബർ ക്രിമിനലുകൾ സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നത്.

സമാനമായ രീതിയിലുള്ള തട്ടിപ്പ് ശ്രമങ്ങൾ ഉണ്ടായാൽ ഉടനടി ദുബായ് പൊലീസിന്റെ ഔദ്യോഗിക ‘ഇ-ക്രൈം’ (eCrime) പ്ലാറ്റ്‌ഫോം വഴിയോ 901 എന്ന നമ്പറിലോ വിളിച്ച് വിവരമറിയിക്കണമെന്ന് ആന്റി ഫ്രോഡ് സെന്റർ പൊതുജനങ്ങളോട് അഭ്യർഥിച്ചു

Related Posts

Leave a Reply

Your email address will not be published. Required fields are marked *

WhatsApp