Kuwait intercepts missiles and drones വെടിനിർത്തൽ കരാറിൽ നിന്ന് പിൻമാറിയതായി അമേരിക്ക ; ​ഗൾഫ് രാജ്യങ്ങളിൽ പരക്കെ സംഘർഷം, ഇറാനിൽ വീണ്ടും അമേരിക്കൻ ആക്രമണം

GULF

Kuwait intercepts missiles and drones തെഹ്റാന്‍: പശ്ചിമേഷ്യയില്‍ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘര്‍ഷം വീണ്ടും മൂര്‍ച്ഛിക്കുന്നതിനിടെ പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍. വാഷിംഗ്ടണ്‍ മുന്‍പ് ഒപ്പുവെച്ച കരാറുകള്‍ ലംഘിച്ചതായും ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ദക്ഷിണ ഇറാനില്‍ യുഎസ് നടത്തിയ വ്യോമാക്രമണങ്ങളും, ഇറാനിയന്‍ എണ്ണക്കപ്പലുകള്‍ക്ക് മേല്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്താനുള്ള തീരുമാനവുമാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. ഇതോടൊപ്പം ലെബനനില്‍ യുദ്ധ തുടരുകയും ചെയ്‌തോടെ മുന്‍പ് ഉണ്ടാക്കിയ സമാധാന ഉടമ്പടിയുടെ അടിസ്ഥാന ശിലകള്‍ തകര്‍ന്നതായി ഇറാന്‍ വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള ശിക്ഷയാണ് പുതിയ സൈനിക നടപടിയെന്നാണ് യുഎസ് നല്‍കുന്ന വിശദീകരണം.

അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ബഹറൈനിലും കുവൈറ്റിലുമുള്ള 85 യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. ഇതോടെ ഇരു രാജ്യങ്ങളിലും അപായ സൈറണുകള്‍ മുഴങ്ങി.

ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ്, ബന്ദർ അബ്ബാസ്, സിരിക്, ഖേഷ്ം ദ്വീപ് എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. അലി ഖമേനിയുടെ ശവസംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെയാണ് ആക്രമണങ്ങൾ നടന്നതെന്നും റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ ബുധനാഴ്ച പുലർച്ചെ കുവൈറ്റ് വ്യോമാതിർത്തിയിലേക്ക് എത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകളും 13 ഡ്രോണുകളും വ്യോമ പ്രതിരോധ സേന തകർത്തതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ ആളപായമോ വലിയ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

ആക്രമണത്തെ തുടർന്ന് ചില ഓവർഹെഡ് വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും വൈദ്യുതി വിതരണം തടസപ്പെട്ടിട്ടില്ലെന്ന് കുവൈറ്റ് വൈദ്യുതി മന്ത്രാലയം അറിയിച്ചു. അറ്റകുറ്റപ്പണികൾ ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു.
ബഹ്റൈനും കുവൈത്തിനുമെതിരായ ആക്രമണങ്ങളെ ഗൾഫ് സഹകരണ കൗൺസിൽ (GCC) ശക്തമായി അപലപിച്ചു. അംഗരാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പൂർണ പിന്തുണ നൽകുമെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി അറിയിച്ചു.

അതേസമയം, ഇറാനിലെ ബന്ദർ അബ്ബാസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് അമേരിക്കൻ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഇറാൻ അറിയിച്ചു. ഖുസെസ്ഥാൻ പ്രവിശ്യയിൽ നടന്ന അമേരിക്കൻ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും ഇറാൻ അറിയിച്ചു. വർധിച്ചുവരുന്ന സംഘർഷത്തെ തുടർന്ന് ഇറാൻ, ഇറാഖ്, ലെബനൻ എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തി ഒഴിവാക്കാൻ യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (EASA) വിമാനക്കമ്പനികൾക്ക് നിർദേശം നൽകി. ഈ മുന്നറിയിപ്പ് ഓഗസ്റ്റ് 31 വരെ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇസ്രായേൽ സന്ദർശനം നടത്താനിരുന്ന അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് യാത്ര അവസാന നിമിഷം റദ്ദാക്കിയതായും റിപ്പോർട്ടുകളുണ്ട്. മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. ഹോർമുസ് കടലിടുക്കിലെ സുരക്ഷാ സാഹചര്യം, അമേരിക്ക-ഇറാൻ സംഘർഷം, ഗൾഫ് മേഖലയിലെ പുതിയ സംഭവവികാസങ്ങൾ എന്നിവയെക്കുറിച്ച് നാറ്റോ നേതാക്കൾ അങ്കാറയിൽ ചർച്ച നടത്തുമെന്നാണ് സൂചന. സ്ഥിതിഗതികൾ അതീവ ജാഗ്രതയോടെയാണ് ഗൾഫ് രാജ്യങ്ങൾ നിരീക്ഷിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുള്ള ഇറാന്റെ ആക്രമണത്തെ യു എ ഇ ശക്തമായി അപലപിച്ചു. സംഘര്‍ഷം ലഘൂകരിക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ ഇറാന് സാധിക്കുന്നില്ലെന്നാണ് വ്യക്തമാക്കുന്നത്. ഖത്തര്‍, സൗദി അറേബ്യ കപ്പലുകള്‍ക്ക് നേരെ ഹോര്‍മുസ് കടലിടുക്കില്‍ വെച്ചുണ്ടായ ആക്രമണങ്ങള്‍ ഇതിന് തെളിവാണെന്ന് യുഎഇ പ്രസിഡന്റിന്റെ ഉപദേശകന്‍ അന്‍വര്‍ ഗര്‍ഗാഷ് എക്‌സിലൂടെ പ്രതികരിച്ചു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

അതേസമയം, ഇറാനുമായി ഒപ്പുവെച്ചിരുന്ന താല്‍ക്കാലിക ധാരണാപത്രം അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. തുര്‍ക്കിയിലെ അങ്കാറയില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെയാണ് ട്രംപിന്റെ നിര്‍ണായക പ്രതികരണം. ‘ഇനി അവരുമായി ചര്‍ച്ച നടത്തുന്നത് വെറും സമയനഷ്ടമാണ്. ആ ക്യാന്‍സര്‍ നമ്മള്‍ തുടക്കത്തിലേ മുറിച്ചു മാറ്റേണ്ടതായിരുന്നു. എനിക്ക് ഇപ്പോള്‍ തോന്നുന്നതും അതുതന്നെയാണ്.’-ട്രംപ് പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കില്‍ഷ്ട കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്തുകയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയും ചെയ്ത ഇറാന്റെ നിലപാടുകളെ കടുത്ത ഭാഷയിലാണ് ട്രംപ് വിമര്‍ശിച്ചത്. നയതന്ത്ര ചര്‍ച്ചകള്‍ക്ക് പകരം സ്വന്തം രീതിയില്‍ യുഎസ് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസും ഇറാനും തമ്മിലുള്ള സമാധാന ഉടമ്പടികള്‍ പൂര്‍ണ്ണമായും തകര്‍ച്ചയുടെ വക്കിലാണെന്നാണ് നിലവിലെ പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.

പ്രവാസികൾക്ക് ആശ്വാസമാകുമോ ? ; ഇന്ധനവില ഇടിവിന് പിന്നാലെ പലചരക്ക് സാധനങ്ങളുടെ വില താഴെ ഇറങ്ങുമോ ?

UAE Greeshma Staff Editor — July 8, 2026 · 0 Comment

MARKET 1

Dubai supermarket inflation FAO food price : ദുബായ്: ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില (Crude Oil) കുറഞ്ഞതും, യുഎഇ ജൂലൈ മാസത്തെ ഇന്ധനവിലയിൽ വൻ കുറവ് വരുത്തിയതും പ്രവാസികൾക്ക് വലിയ ആശ്വാസമാകുന്നു. ഇതോടൊപ്പം രാജ്യാന്തര തലത്തിൽ ചില അവശ്യഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ ഇടിവും യുഎഇയിലെ വിതരണ ശൃംഖലയുടെ (Supply Chain) സമ്മർദ്ദം കുറച്ചിട്ടുണ്ട്. ഇത് സൂപ്പർമാർക്കറ്റുകളിൽ ഇന്ധനച്ചെലവ് മൂലമുണ്ടാകാൻ സാധ്യതയുണ്ടായിരുന്ന കനത്ത വിലക്കയറ്റ ഭീഷണിയെ ഗണ്യമായി കുറയ്ക്കുന്നു.

യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള ഷിപ്പിംഗ് തടസ്സപ്പെടുമെന്നും എണ്ണവില കുതിച്ചുയരുമെന്നുമുള്ള ആശങ്കകൾ ശക്തമായിരുന്ന പശ്ചാത്തലത്തിലാണ് വിപണിയിൽ അനുകൂലമായ ഈ മാറ്റങ്ങൾ ദൃശ്യമാകുന്നത്.

ഇന്ധനവിലയിലെ കുറവ് വിപണിയെ സ്വാധീനിക്കുന്നത് എങ്ങനെ?

ജൂലൈ 1 മുതൽ യുഎഇയിൽ പെട്രോൾ, ഡീസൽ നിരക്കുകളിൽ 14% മുതൽ 17% വരെ വലിയ കുറവാണ് വരുത്തിയിട്ടുള്ളത്. പ്രത്യേകിച്ചും വാണിജ്യ ഗതാഗതത്തെ നിയന്ത്രിക്കുന്ന ഡീസൽ വിലയിൽ 16.9% കുറവുണ്ടായി. കൃഷി, വളം, ഷിപ്പിംഗ്, കോൾഡ് സ്റ്റോറേജ്, വെയർഹൗസിംഗ്, അവസാന മൈൽ ഡെലിവറി (Last-mile delivery) എന്നിവയെല്ലാം ഇന്ധനച്ചെലവിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ദുബായിലും അബുദാബിയിലുമുള്ള സൂപ്പർമാർക്കറ്റ് ട്രക്കുകൾക്കും വിതരണക്കാർക്കും ഡീസൽ വില കുറഞ്ഞത് വലിയ നേട്ടമാണ്. ഇത് സാധനങ്ങളുടെ വില വീണ്ടും വർദ്ധിപ്പിക്കാനുള്ള വ്യാപാരികളുടെ സമ്മർദ്ദം കുറയ്ക്കുന്നു.

ആഗോള ഭക്ഷ്യവിലയിലെ മാറ്റങ്ങൾ (FAO സൂചിക)

ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയുടെ (FAO) ജൂൺ മാസത്തെ റിപ്പോർട്ട് പ്രകാരം ആഗോള ഭക്ഷ്യവില സൂചികയിൽ 0.3 ശതമാനത്തിന്റെ നേരിയ കുറവുണ്ടായിട്ടുണ്ട്.

  • വില കുറയുന്നവ: ആഗോളതലത്തിൽ ധാന്യങ്ങൾ (പ്രത്യേകിച്ച് ഗോതമ്പ്, ചോളം), പഞ്ചസാര, പാലുൽപ്പന്നങ്ങൾ എന്നിവയുടെ വില കുറഞ്ഞു. കരിങ്കടൽ മേഖലയിലെ മികച്ച വിളവെടുപ്പാണ് ഗോതമ്പ് വില 4.4% കുറയാൻ കാരണം. ഇത് യുഎഇയിലെ ബ്രെഡ്, മാവ്, പാസ്ത, ബേക്കറി ഉൽപ്പന്നങ്ങൾ എന്നിവയുടെ വില വർദ്ധിക്കാതെ സ്ഥിരതയോടെ നിൽക്കാൻ സഹായിക്കും.
  • വില കൂടുന്നവ: അതേസമയം സസ്യ എണ്ണകൾ (പാം ഓയിൽ, റാപ്സീഡ് ഓയിൽ), മാംസം (കോഴിയിറച്ചി, ബീഫ്, ആട്ടിറച്ചി) എന്നിവയുടെ വില ആഗോള വിപണിയിൽ ഇപ്പോഴും ഉയർന്ന നിരക്കിലാണ്.

വിലക്കുറവ് സൂപ്പർമാർക്കറ്റുകളിൽ ഉടനടി പ്രതിഫലിക്കുമോ?

ആഗോള വിപണിയിൽ വില കുറഞ്ഞുവെങ്കിലും യുഎഇയിലെ സൂപ്പർമാർക്കറ്റ് ബില്ലുകളിൽ അതിന്റെ ഫലം ഉടനടി ദൃശ്യമാകണമെന്നില്ല. കാരണം, ഇറക്കുമതിക്കാരും വിതരണക്കാരും ആഴ്ചകൾക്കോ മാസങ്ങൾക്കോ മുൻപ് ഉയർന്ന നിരക്കിൽ കരാറൊപ്പിട്ട് വാങ്ങിയ സ്റ്റോക്കുകളാണ് ഇപ്പോൾ വിപണിയിലുള്ളത്. ഈ പഴയ ഇൻവെന്ററികൾ വിറ്റുതീർന്നതിന് ശേഷം മാത്രമേ പുതിയ വിലക്കുറവിന്റെ പ്രയോജനം ഉപഭോക്താക്കൾക്ക് ലഭിക്കൂ. എങ്കിലും, വില പെട്ടെന്ന് കുതിച്ചുയരുന്ന സാഹചര്യം നിലവിലില്ല.

യുഎഇ സെൻട്രൽ ബാങ്കിന്റെ പണപ്പെരുപ്പ പ്രവചനം

എണ്ണ, ഭക്ഷ്യ വിപണികളിലെ ഈ അനുകൂല സാഹചര്യം യുഎഇയുടെ സാമ്പത്തിക ഭദ്രതയ്ക്കും കരുത്താകുന്നുണ്ട്. യുഎഇ സെൻട്രൽ ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം രാജ്യത്തെ പണപ്പെരുപ്പം (Inflation) 2026-ൽ 2.3 ശതമാനമായും 2027-ൽ 1.9 ശതമാനമായും കുറയുമെന്നാണ് പ്രവചിക്കുന്നത്.

ഹോർമുസ് കടലിടുക്കിലെ ദീർഘകാല സുരക്ഷാ അനിശ്ചിതത്വങ്ങളും കപ്പലുകൾക്ക് നേരെയുള്ള അപ്രതീക്ഷിത ആക്രമണങ്ങളും ഭൗമരാഷ്ട്രീയ റിസ്ക് പ്രീമിയം വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും നിലവിൽ വിപണി നിയന്ത്രണവിധേയമാണ്.

പ്രവാസികളെ അറിഞ്ഞോ??നിങ്ങളുടെ രേഖാമൂലമുള്ള സമ്മതമില്ലാതെ തൊഴില്‍ കരാറില്‍ മാറ്റം വരുത്താനാകില്ല; തൊഴില്‍ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

UAE Nazia Staff Editor — July 8, 2026 · 0 Comment

470482

ദുബൈ: ജീവനക്കാരുടെ രേഖാമൂലമുള്ള വ്യക്തമായ സമ്മതമില്ലാതെ തൊഴില്‍ കരാറിലെ ശമ്പളം, തസ്തിക, ജോലി സ്വഭാവം തുടങ്ങിയ വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ തൊഴിലുടമകള്‍ക്ക് കഴിയില്ലെന്ന് യുഎഇ മാനവവിഭവശേഷിഎമിറേറ്റൈസേഷന്‍ മന്ത്രാലയം വ്യക്തമാക്കി.
ഫെഡറല്‍ ഡിക്രിലോ നമ്പര്‍ 33/2021 പ്രകാരമാണ് തൊഴില്‍ കരാറുകളിലെ ഭേദഗതികള്‍ നിയന്ത്രിക്കപ്പെടുന്നതെന്നും തൊഴിലുടമകളുടെയും ജീവനക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്നും മന്ത്രാലയം അറിയിച്ചു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഔദ്യോഗിക അനുമതി നിര്‍ബന്ധം

തൊഴില്‍ കരാറില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കില്‍ സ്മാര്‍ട്ട് ആപ്പ് വഴി ‘Modification of Work Permits / Employment Cotnracts’ സേവനം ഉപയോഗിച്ച് അപേക്ഷ സമര്‍പ്പിക്കണം.
കരാറിലെ എല്ലാ ഭേദഗതികളും മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സംവിധാനത്തിലൂടെ മാത്രമേ സമര്‍പ്പിക്കാവൂ. മന്ത്രാലയത്തിന്റെ ഔദ്യോഗിക അംഗീകാരവും രേഖപ്പെടുത്തലും ഇല്ലാത്ത ഭേദഗതികള്‍ക്ക് നിയമപരമായ സാധുത ഉണ്ടായിരിക്കില്ല.

ജീവനക്കാരുടെ അവകാശം കുറയ്ക്കുന്ന വ്യവസ്ഥകള്‍ അസാധു

ജീവനക്കാരന് നിയമം ഉറപ്പുനല്‍കുന്ന അടിസ്ഥാന അവകാശങ്ങള്‍ കുറയ്ക്കുന്ന ഏതൊരു വ്യവസ്ഥയോ കരാറോ അസാധുവായി കണക്കാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. 
എന്നാല്‍ ജീവനക്കാരന് കൂടുതല്‍ അനുകൂലമായ ആനുകൂല്യങ്ങളോ മെച്ചപ്പെട്ട തൊഴില്‍ വ്യവസ്ഥകളോ നല്‍കുന്ന ഭേദഗതികള്‍ക്ക് നിയമം അനുവദിക്കുന്ന ഇളവുകള്‍ ബാധകമായിരിക്കും.
തൊഴില്‍ കരാറുകളില്‍ ഏകപക്ഷീയമായ മാറ്റങ്ങള്‍ ഒഴിവാക്കുകയും തൊഴിലുടമയും ജീവനക്കാരനും തമ്മിലുള്ള അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം ഈ നിര്‍ദേശം വീണ്ടും ഓര്‍മിപ്പിച്ചത്.

യുഎഇയിൽ ഒരു വർഷം കൊണ്ട് ഇത്രയും മാറ്റമോ? പ്രവാസികളെയും ബാധിക്കുന്ന കണക്കുകൾ പുറത്ത്

UAE July 8, 2026

470422

ദുബായ്: മലയാളികൾ ഉൾപ്പെടെ നിരവധിപേർ തൊഴിലിനായി ആശ്രയിക്കുന്ന രാജ്യമാണ് യുഎഇ. നിലവിൽ ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് യുഎഇയിൽ സ്ഥിരതാമസമാക്കിയിരിക്കുന്നത്. ജീവിതരീതി, സുരക്ഷ, ഉയർന്ന ശമ്പളം എന്നീ കാരണങ്ങളാണ് യുഎഇയിലേക്ക് യുവാക്കളെ ആകർഷിക്കുന്നത്. എന്നാൽ, ഈ പ്രതീക്ഷകൾക്കെല്ലാം തിരിച്ചടിയായാണ് പുതിയ റിപ്പോർട്ട് വന്നിരിക്കുന്നത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

യുഎഇയിൽ തൊഴിലവസരങ്ങൾ കുറയുന്നതായാണ് പുതിയ റിപ്പോർട്ട്. ഗൾഫ് മേഖലയിൽ തൊഴിൽ തേടുന്നവർക്കും നിലവിൽ യുഎഇയിലുള്ള പ്രവാസികൾക്കും ആശങ്കയുയർത്തുന്നതാണ് ഈ വിവരം. ഗൾഫ് രാജ്യങ്ങളിൽ തൊഴിലന്വേഷകരെ സഹായിക്കുന്ന നൗക്കരി ഗൾഫ് എന്ന വെബ്‌സൈറ്റിന്റെ നിയമന സൂചിക കണക്കുകളിലൂടെയാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്.

2026 ഏപ്രിൽ – മേയ് മാസങ്ങളിൽ പ്രതിമാസം 10,000 ദിർഹം (ഏകദേശം രണ്ടരലക്ഷം രൂപ) വരെ ശമ്പളം ലഭിക്കുന്ന ജോലികളിലെ നിയമനങ്ങളിലാണ് ഏറ്റവുമധികം ഇടിവുണ്ടായിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘ‌ർഷം തന്നെയാണ് നിയമനങ്ങൾ കുറയാനുള്ള പ്രധാന കാരണം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 26 ശതമാനം ഇടിവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. എന്നാൽ, ഉയർന്ന ശമ്പളമുള്ള ജോലികളെ ഇത് വലിയ രീതിയിൽ ബാധിച്ചിട്ടില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

2026 ഏപ്രിൽ – മേയ് മാസങ്ങളിൽ പ്രതിമാസം 10,000 ദിർഹം (ഏകദേശം രണ്ടരലക്ഷം രൂപ) വരെ ശമ്പളം ലഭിക്കുന്ന ജോലികളിലെ നിയമനങ്ങളിലാണ് ഏറ്റവുമധികം ഇടിവുണ്ടായിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘ‌ർഷം തന്നെയാണ് നിയമനങ്ങൾ കുറയാനുള്ള പ്രധാന കാരണം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 26 ശതമാനം ഇടിവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. എന്നാൽ, ഉയർന്ന ശമ്പളമുള്ള ജോലികളെ ഇത് വലിയ രീതിയിൽ ബാധിച്ചിട്ടില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

പ്രതിമാസം 11,000 മുതൽ 20,000 ദിർഹം (അഞ്ച് ലക്ഷത്തിലധികം രൂപ) വരെ ശമ്പളമുള്ള ജോലികളുടെ നിയമനത്തിൽ 22 ശതമാനം ഇടിവുണ്ടായി. 21,000 മുതൽ 40,000 ദിർഹം (പത്ത് ലക്ഷത്തിലധികം രൂപ) വരെ ശമ്പളമുള്ള ജോലികളിൽ 19 ശതമാനം ഇടിവുണ്ടായി. 41,000 മുതൽ 80,000 ദിർഹം (20 ലക്ഷത്തിലധികം രൂപ) വരെ ശമ്പളം ലഭിക്കുന്ന ജോലികളിൽ വെറും 11 ശതമാനം ഇടിവുണ്ടായി. പ്രതിമാസം 1,50,000 ദിർഹത്തിൽ (ഏകദേശം 39 ലക്ഷം രൂപ) കൂടുതൽ ശമ്പളമുള്ള ജോലികളെ ഇത് യാതൊരു വിധത്തിലും ബാധിച്ചിട്ടില്ല എന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ഫെബ്രുവരി 28ന് പശ്ചിമേഷ്യൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടതോടെ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലായി. യാത്ര, വ്യാപാരം, ടൂറിസം തുടങ്ങിയ മേഖലകളെ ഇത് വലിയ രീതിയിൽ തന്നെ ബാധിച്ചു. ഇതിനാൽത്തന്നെ സ്വകാര്യമേഖലയിൽ നിയമനം വെട്ടിക്കുറയ്‌ക്കുകയും ചെയ്‌‌തു

Related Posts

Leave a Reply

Your email address will not be published. Required fields are marked *

WhatsApp