
അബൂദബി: പാസ്‌പോര്‍ട്ടുകള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ കുടുംബം ഹോങ്കോങ് വിമാനത്താവളത്തില്‍ കുടുങ്ങി. ഹൈദരാബാദില്‍ നിന്ന് ഹോങ്കോങ് വഴി അമേരിക്കയിലെ ചിക്കാഗോയിലേക്ക് യാത്ര ചെയ്യുന്നതിനിടെ തെലങ്കാന സ്വദേശിനി രാജേശ്വരി ബൊള്ളയുടെയും കുടുംബത്തിന്റെയുമാണ് പാസ്‌പോര്‍ട്ടുകള്‍ നഷ്ടമായത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
അഞ്ചും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളടക്കമുള്ള കുടുംബം വിമാനത്താവളത്തില്‍ 52 മണിക്കൂറിലേറെയായി കുടുങ്ങിക്കിടക്കുന്ന വിവരം അറിഞ്ഞ് ആന്ധ്രാപ്രദേശ് മന്ത്രി നാരാ ലോകേഷ് കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടി. അടിയന്തര ഇടപെടണമെന്ന് അദ്ദേഹം കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് അഭ്യര്‍ഥിച്ചു. പാസ്‌പോര്‍ട്ടുകള്‍ നഷ്ടപ്പെട്ട് വിമാനത്താവളത്തില്‍ കുടുങ്ങിയ വിവരം രാജേശ്വരി ബൊള്ള എക്‌സില്‍ പങ്കുവെച്ചിരുന്നു.
ലഹരിക്കെതിരെ ഘോരഘോര പ്രസംഗം; അബദ്ധത്തിൽ സ്വന്തം ലഹരി ലൈവിൽ പുറത്ത്;മലയാളി വ്ലോഗർ യുഎഇയിൽ അറസ്റ്റിൽ
UAE July 6, 2026

ഷാർജ∙ സമൂഹമാധ്യമങ്ങളിലൂടെ ലഹരിമാഫിയക്കെതിരെയും അനീതികൾക്കെതിരെയും നിരന്തരം സംസാരിച്ചിരുന്ന വിവാദ മലയാളി വ്ലോഗർ ലഹരിമരുന്ന് ഉപയോഗിക്കുന്നതിനിടെ യുഎഇയിൽ പൊലീസ് പിടിയിലായി. ‘എന്റെ കാസറ്റ്’ എന്ന പേരിൽ സമൂഹമാധ്യമത്തിൽ സജീവമായ അബ്ദുൽ ഹക്കീമിനെയാണ് ഷാർജ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്വന്തം ലൈവ് സ്ട്രീമിങ്ങിനിടെ അബദ്ധത്തിൽ ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് അറസ്റ്റ്. എന്നാൽ, ഷാർജ പൊലീസ് സംഭവം സ്ഥിരീകരിച്ചിട്ടില്ല.
സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ‘കിക്ക്’ വഴി ലൈവിലായിരിക്കെ, മുന്നിലിരുന്ന ലാപ്ടോപ്പിൽ അബദ്ധത്തിൽ വിരലമർന്നാണ് ഹക്കീം ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ തത്സമയം പുറത്തായതെന്നാണ് വിവരം. ഈ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതോടെ യുഎഇയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഷാർജ പൊലീസ് ഇയാളെ അതിവേഗം പിന്തുടർന്ന് പിടികൂടിയത്.
മുഖംമൂടി അഴിഞ്ഞത് സ്വന്തം ലൈവിലൂടെ
ബെംഗളൂരുവിൽ മലയാളികളെ കെണിയിൽപ്പെടുത്തുന്ന ലഹരിമാഫിയക്കെതിരെ ‘എന്റെ കാസറ്റ്’ എന്ന പേജിലൂടെ വിഡിയോകൾ ചെയ്താണ് ഹക്കീം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയനാകുന്നത്. ലഹരിക്കെതിരെയും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെയും നിലകൊള്ളുന്ന മനുഷ്യാവകാശ പ്രവർത്തകനെന്ന വ്യാജേനയായിരുന്നു വ്ലോഗിങ്. എന്നാൽ, ലഹരിസംഘങ്ങളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണം നേരത്തെ തന്നെയുണ്ടായിരുന്നു. ഇതിനിടെയാണ് സ്വന്തം ലൈവിലൂടെ തന്നെ ലഹരി ഉപയോഗം ലോകം കണ്ടതും മുഖംമൂടി അഴിഞ്ഞതും. സമൂഹമാധ്യമ സ്വാധീനം ഉപയോഗിച്ച് സിനിമാ അഭിനേതാക്കളെയും പ്രമുഖരെയും ബ്ലാക്മെയിൽ ചെയ്ത് പണം തട്ടിയതായും ഇയാൾക്കെതിരെ ആക്ഷേപമുണ്ട്. മതിയായ തെളിവുകളില്ലാതെ ലൈവിലൂടെ നിരപരാധികളെ വ്യക്തിഹത്യ ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി.
∙ കേരളത്തിലും ഒട്ടേറെ കേസുകൾ
നാട്ടിലും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ അബ്ദുൽ ഹക്കീം. ഭർത്താവിനെ കത്തിമുനയിൽ നിർത്തി ഭാര്യയോടൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ കേസുണ്ടായിരുന്നു. ഈ കേസിൽ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കവെ പൊലീസ് ജീപ്പ് ആക്രമിച്ചതിനും കേസെടുത്തിട്ടുണ്ട്.
കൂടാതെ, സമൂഹമാധ്യമങ്ങളിലൂടെ ലൈംഗികച്ചുവയുള്ള അടിക്കുറിപ്പുകളോടെ തന്നെ അപമാനിച്ചെന്ന് കാട്ടി എറണാകുളം സ്വദേശിനിയായ യുവതിയും ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. കർണാടകയിലടക്കം വിവിധ സൈബർ സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. യുഎഇയിലെ കടുത്ത ലഹരിവിരുദ്ധ നിയമപ്രകാരം പിടിയിലായ അബ്ദുൽ ഹക്കീമിനെതിരെ കടുത്ത നിയമനടപടികളുണ്ടാകുമെന്നാണ് സൂചന.