പ്രവാസികൾ ജാഗ്രതൈ; യുഎഇയിൽ വീണ്ടും ‘ഹീറ്റ് അലർട്ട്’; വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ സംഭവിക്കും:മുന്നറിയിപ്പ്

457356

ദുബായ്: യുഎഇയിൽ വരും ദിവസങ്ങളിൽ ചൂട് ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട കാലാവസ്ഥയിൽ നിന്ന് ചൂടിലേക്ക് മാറുകയാണ്. നിലവിൽ യുഎഇയിൽ കാലാവസ്ഥ വ്യതിയാനം സംഭവിച്ച് കൊണ്ടിരിക്കുകയാണ്. ഇതോടെ
പ്രവാസികൾക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കനത്ത ജാഗ്രത നിർദേശം നൽകി.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

വരും ദിവസങ്ങളിൽ യുഎഇയിലെ ഉൾനാടൻ പ്രദേശങ്ങളിൽ താപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് അറിയിപ്പ്. കൂടാതെ കടുത്ത ചൂടിനൊപ്പം തന്നെ പടിഞ്ഞാറൻ മേഖലകളിൽ ശക്തമായ കാറ്റും പൊടിപടലങ്ങളും ഉയർന്നേക്കാനും സാധ്യതയുണ്ട്. ഒപ്പം തീരദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം വർധിക്കാനും പ്രവാസികൾ വരും ദിവസങ്ങളിൽ ശ്രദ്ധിക്കണമെന്നും അറിയിച്ചു.

ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ട് അനുസരിച്ച് വരും ദിവസങ്ങളിൽ യുഎഇയിൽ പൊതുവെ തെളിഞ്ഞ ആകാശമായിരിക്കുമെങ്കിലും ഉച്ചകഴിഞ്ഞ് ചില പ്രദേശങ്ങളിൽ മേഘാവൃതമായ അന്തരീക്ഷമായിരിക്കും. ഇത് നേരിയ മഴ പെയ്യാനുള്ള കാരണമാകും. ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളിൽ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്.

ഉൾനാടൻ പ്രദേശങ്ങളിൽ കുറഞ്ഞ താപനില എന്നത് 41 ഡിഗ്രി സെൽഷ്യസും ഉയർന്ന താപനില 46 ഡിഗ്രി സെൽഷ്യസും ആയിരിക്കും. എന്നാൽ തീരദേശ പ്രദേശങ്ങളിൽ പരമാവധി താപനില 41 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. കൂടാതെ ഈർപ്പവും വളരെ കൂടുതലായിരിക്കും. നിലവിലെ കാലാവസ്ഥയിൽ നിന്ന് വെള്ളിയാഴ്ച മുതൽ താപനില ഇനിയും ഉയരും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *