പ്രവാസികൾ നാട്ടിലേക്ക് പണം അയക്കുമ്പോൾ ശ്രദ്ധിക്കണം; ചെറിയ അശ്രദ്ധയിൽ ഇൻകം ടാക്സ് പൂട്ട് വീഴും

best currency exchange app
best currency exchange app

വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാർ (NRI/OCI) നാട്ടിലുള്ള തങ്ങളുടെ മാതാപിതാക്കൾക്കോ കുടുംബത്തിനോ പണം അയക്കുന്നത് വളരെ സാധാരണമായ കാര്യമാണ്. എന്നാൽ കൃത്യമായ രേഖകൾ സൂക്ഷിച്ചില്ലെങ്കിൽ ഇത്തരം സാധാരണ പണമിടപാടുകൾ പോലും വലിയ നിയമക്കുരുക്കുകളിൽ ചെന്ന് ചാടിച്ചേക്കാം. ഒരു പ്രവാസി ഇന്ത്യാക്കാരൻ തന്റെ മാതാപിതാക്കൾക്ക് 11 ലക്ഷം രൂപ അയച്ചതിനെത്തുടർന്ന് ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിക്കുകയും, നീണ്ട 6 വർഷത്തെ നിയമപോരാട്ടത്തിന് ഒടുവിലാണ് ആ നോട്ടീസ് റദ്ദാക്കാൻ സാധിച്ചതുമെന്ന ഒരു വാർത്ത ടാക്സ് അഡ്വൈസറി പ്ലാറ്റ്‌ഫോമായ ‘ടാക്സ് ബഡ്ഡി’ അടുത്തിടെ പങ്കുവെക്കുകയുണ്ടായി.

ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

സ്വന്തം കുടുംബത്തിലേക്ക് അയക്കുന്ന പണത്തിന് ഇന്ത്യയിൽ നികുതി നൽകേണ്ടതില്ലെങ്കിലും, പണത്തിന്റെ സ്രോതസ്സ് തെളിയിക്കാൻ സാധിക്കാതെ വരുമ്പോഴാണ് ആദായനികുതി വകുപ്പ് നോട്ടീസ് അയക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ എൻആർഐകളും ഒസിഐകളും അറിഞ്ഞിരിക്കേണ്ട പ്രധാന നിയമങ്ങൾ താഴെ വിശദീകരിക്കുന്നു.എൻആർഐ, ഒസിഐ വ്യത്യാസം എന്താണ്?

പണമിടപാടുകളിലേക്ക് കടക്കും മുൻപ് സ്വന്തം റെസിഡൻഷ്യൽ പദവി കൃത്യമായി മനസ്സിലാക്കണം. കാരണം ബാങ്കിംഗ്, നിക്ഷേപ നിയമങ്ങൾ ഇതിനനുസരിച്ചാണ് മാറുന്നത്.

എൻആർഐ(Non-Resident Indian): ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 183 ദിവസമെങ്കിലും ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന ഇന്ത്യൻ പൗരനാണിത്.

ഒസിഐ(Overseas Citizen of India): ഇന്ത്യൻ പാരമ്പര്യമുള്ള വിദേശ പൗരന്മാർക്ക് ഇന്ത്യയിൽ ജീവിക്കാനും ജോലി ചെയ്യാനും നൽകുന്ന ആജീവനാന്ത വിസ ആനുകൂല്യമാണിത്. മുൻപുണ്ടായിരുന്ന പിഐഒ സ്കീം ഇപ്പോൾ ഒസിഐയിൽ ലയിപ്പിച്ചിരിക്കുകയാണ്.

ബന്ധുക്കൾക്ക് നൽകുന്ന പണത്തിന് നികുതിയുണ്ടോ?

ഇന്ത്യയിലെ ആദായനികുതി നിയമപ്രകാരം ഒരു എൻആർഐ തന്റെ അടുത്ത ബന്ധുക്കൾക്ക് (അച്ഛൻ, അമ്മ, ഭാര്യ/ഭർത്താവ്, മക്കൾ, സഹോദരങ്ങൾ) അയക്കുന്ന പണത്തെ ‘സമ്മാനം’ ആയിട്ടാണ് കണക്കാക്കുന്നത്. ഇതിന് യാതൊരു വിധത്തിലുള്ള നികുതിയും നൽകേണ്ടതില്ല. ഇതിന് കൃത്യമായ ഒരു ഉയർന്ന പരിധിയും നിശ്ചയിച്ചിട്ടില്ല. എന്നാൽ ബന്ധുക്കൾ അല്ലാത്ത സുഹൃത്തുക്കൾക്കോ മറ്റോ ആണ് പണം അയക്കുന്നതെങ്കിൽ നിയമം മാറും. ഒരു സാമ്പത്തിക വർഷം ബന്ധുക്കളല്ലാത്തവരിൽ നിന്ന് ലഭിക്കുന്ന സമ്മാനത്തുക 50,000 രൂപയിൽ കൂടുതലായാൽ, ആ തുക മുഴുവനായും പണം കൈപ്പറ്റുന്ന ആളുടെ വരുമാനമായി കണക്കാക്കി നികുതി ഈടാക്കുന്നതാണ്.പണം അയക്കുന്നതിന് പരിധിയുണ്ടോ?

അംഗീകൃത ബാങ്കിംഗ് ചാനലുകൾ വഴി ഇന്ത്യയിലേക്ക് വ്യക്തിപരമായ ആവശ്യങ്ങൾക്ക് പണം അയക്കുന്നതിന് റിസർവ് ബാങ്ക് പ്രത്യേക ഉയർന്ന പരിധി നിശ്ചയിച്ചിട്ടില്ല. കുടുംബത്തിന്റെ ചിലവുകൾ, വിദ്യാഭ്യാസം, ചികിത്സ, സമ്പാദ്യം, നിക്ഷേപങ്ങൾ എന്നിവയ്ക്കായി പ്രവാസികൾക്ക് പണം അയക്കാം. എന്നാൽ പണം അയക്കുന്ന വിദേശ രാജ്യങ്ങളിലെ പ്രാദേശിക നിയമങ്ങൾ പ്രകാരം ഉയർന്ന തുകകൾ അയക്കുമ്പോൾ അവിടെ വെളിപ്പെടുത്തലുകൾ നടത്തേണ്ടി വന്നേക്കാം.’ഫെമ’ നിയമങ്ങളും അക്കൗണ്ടുകളും ശ്രദ്ധിക്കുക

ഇന്ത്യയിലേക്കുള്ള എല്ലാ വിദേശ പണമിടപാടുകളും ഫോറിൻ എക്സ്ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (FEMA) പ്രകാരമാണ് നടക്കുന്നത്. അതിനാൽ പണം അയക്കുമ്പോൾ കൃത്യമായ ‘പർപ്പസ് കോഡ്’ രേഖപ്പെടുത്തണം. അതായത് പണം എന്ത് ആവശ്യത്തിനാണ് (കുടുംബ ചിലവ്, എൻആർഇ നിക്ഷേപം, വസ്തു വാങ്ങൽ) അയക്കുന്നത് എന്ന് ബാങ്കിനെ അറിയിക്കണം. കോഡ് തെറ്റിയാൽ ബാങ്കുകൾ പണം തടഞ്ഞുവെക്കാൻ സാധ്യതയുണ്ട്. പ്രവാസികൾ പ്രധാനമായും മൂന്ന് തരം അക്കൗണ്ടുകളാണ് ഉപയോഗിക്കുന്നത്.

NRE അക്കൗണ്ട്: വിദേശത്തെ സമ്പാദ്യം നിക്ഷേപിക്കാൻ. ഇതിലെ പലിശയ്ക്ക് ഇന്ത്യയിൽ നികുതിയില്ല.

NRO അക്കൗണ്ട്: ഇന്ത്യയിലെ വരുമാനം (വാടക, പെൻഷൻ) നിക്ഷേപിക്കാൻ. ഇതിലെ പലിശയ്ക്ക് നികുതി നൽകണം.

FCNR അക്കൗണ്ട്: വിദേശ കറൻസിയിൽ തന്നെ നിക്ഷേപം സൂക്ഷിക്കാൻ ഇത് സഹായിക്കുന്നു.രേഖകൾ സൂക്ഷിക്കുക; ക്യാഷ് ഇടപാടുകൾ ഒഴിവാക്കുക

ആദായനികുതി നിയമത്തിലെ സെക്ഷൻ 269ST പ്രകാരം 2 ലക്ഷം രൂപയോ അതിൽ കൂടുതലോ തുക നേരിട്ട് ക്യാഷ് ആയി വാങ്ങുന്നത് വലിയ പിഴ ഈടാക്കാവുന്ന കുറ്റമാണ്. അതിനാൽ വലിയ തുകകൾ എപ്പോഴും ബാങ്ക് വഴി മാത്രം കൈമാറുക. പണം അയച്ച ബാങ്ക് രേഖകൾ, വിദേശത്തെ നിങ്ങളുടെ വരുമാന സർട്ടിഫിക്കറ്റ്, പണം സ്വീകരിച്ച ആളുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ എന്നിവ എപ്പോഴും സൂക്ഷിച്ചു വെക്കുക. ഭാവിയിൽ നികുതി നോട്ടീസ് വന്നാൽ സ്വയം പ്രതിരോധിക്കാൻ ഈ രേഖകൾ മാത്രമാണ് സഹായിക്കുക.

ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ ഒമാന്റെ നീക്കം; ഗൾഫ് രാഷ്ട്രങ്ങളെയും യുഎസിനെയും ഒമാൻ തനിച്ചു വെല്ലുവിളിക്കുമോ?

UAE June 27, 2026

450608

മസ്‌കത്ത് : ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഫീസ് ഈടാക്കുന്നത് പരിഗണിക്കുന്നതായി ഒമാൻ സൂചന നൽകി. ഇതുമായി ബന്ധപ്പെട്ട് യൂറോപ്യൻ പ്രതിനിധികൾക്ക് ഒമാൻ അധികൃതർ മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ടുകൾ.

മലിനീകരണ നിയന്ത്രണം, നാവിഗേഷൻ സഹായം തുടങ്ങിയ സേവനങ്ങൾക്കായി ഫീസ് ഈടാക്കുന്നതിനെക്കുറിച്ചാണ് ഒമാൻ ആലോചിക്കുന്നത്. എന്നാൽ ഈ ഫീസ് നിർബന്ധിതമായിരിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഹോർമുസ് കടലിടുക്കിന്റെ പ്രവർത്തനം യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് മടങ്ങാൻ കഴിയില്ലെന്ന് ഒമാൻ വ്യക്തമാക്കിയതായാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്.

അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾ പാലിക്കുമെന്ന് ഒമാൻ ഉറപ്പുനൽകുന്നുണ്ടെങ്കിലും, ഈ നീക്കം അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, ഗൾഫ് അറബ് രാജ്യങ്ങൾ എന്നിവരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കടലിടുക്കിലൂടെയുള്ള ചരക്ക് കപ്പലുകൾക്ക് ഫീസ് ചുമത്താനുള്ള തീരുമാനം ആഗോളതലത്തിൽ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കും.

 വിഷയത്തിൽ തിങ്കളാഴ്ച പാരീസിൽ വെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖും തമ്മിൽ ചർച്ച നടത്തും. സമുദ്രപാതകളുടെ സുരക്ഷയും, ഹോർമുസ് കടലിടുക്കിലൂടെയുള്ള തടസ്സമില്ലാത്ത കപ്പൽ യാത്രയും ചർച്ചയിൽ പ്രധാന വിഷയമാകും.

ഇറാനുമായുള്ള ഒമാന്റെ അടുപ്പം 

ഇറാനുമായുള്ള ഒമാന്റെ അടുത്ത ബന്ധവും ഈ സാഹചര്യത്തിൽ ചർച്ചയാകുന്നുണ്ട്. ഹോർമുസ് കടലിടുക്കിന്റെ നടത്തിപ്പ് സംബന്ധിച്ച് ഇറാനുമായും ചർച്ചകൾ നടക്കുന്നുണ്ട്. അതേസമയം, കടലിടുക്കിൽ ടോളോ ഫീസോ ഏർപ്പെടുത്തുന്നതിനെ എതിർക്കുന്നതായി നേരത്തെ ഒമാനും അമേരിക്കയും ഗൾഫ് സഹകരണ കൗൺസിലും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാനുള്ള തീരുമാനം അന്താരാഷ്ട്ര സമുദ്ര നിയമങ്ങളുടെ ലംഘനമാകുമെന്ന് സഊദി അറേബ്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിനകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമാധാന ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ടോൾ രഹിതമായിരിക്കണമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇങ്ങനെ ഗൾഫ് രാഷ്ട്രങ്ങളെയും യുഎസിനെയും വെല്ലുവിളിച്ചു ഒമാൻ ഫീസ് ഈടാക്കുമോ എന്നും ചർച്ച ആകുന്നുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *