പ്രവാസികൾക്ക് ആശ്വാസം; ഇനി ഒരു ദിവസം അധിക അവധി, തൊഴിൽ സമയവും വെട്ടിച്ചുരുക്കി

uae holley

ദുബായ്: വേനൽക്കാലം കടുത്തതോടെ ജീവനക്കാർക്ക് ആശ്വാസമായി തൊഴിൽസമയത്തിൽ മാറ്റംവരുത്തി ദുബായിലെ സർക്കാർ സ്ഥാപനങ്ങൾ. ജൂൺ 29 മുതൽ സെപ്‌തംബർ പത്ത് വരെയാണ് വേനൽക്കാല ഇളവുകൾ അനുവദിച്ചിരിക്കുന്നത്. ജീവനക്കാരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് അതിൽ ആദ്യ ഗ്രൂപ്പിന് തിങ്കൾ മുതൽ വ്യാഴം വരെ പ്രതിദിനം ഏഴ് മണിക്കൂറും വെള്ളിയാഴ്‌ച നാലര മണിക്കൂറും ജോലി ചെയ്യണം. രണ്ടാമത്തെ ഗ്രൂപ്പിന് തിങ്കൾ മുതൽ വ്യാഴം വരെ പ്രതിദിനം എട്ട് മണിക്കൂർ ജോലി ചെയ്യണം. ഇവർക്ക് വെള്ളിയാഴ്‌ച അവധിയായിരിക്കും.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ദുബായിലെ മിക്ക സർക്കാർ ജീവനക്കാർക്കും ശനി, ഞായർ ദിവസങ്ങൾ അവധിയാണ്. ഇനി വെള്ളിയാഴ്‌ച കൂടി അവധി ലഭിക്കുന്നത് ഇവർക്ക് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ഓരോ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് അവരുടെ ജോലിയുടെ സ്വഭാവം അനുസരിച്ച് വേനൽക്കാലത്ത് നൽകിയ ഇളവ് പ്രയോജനപ്പെടുത്താവുന്നതാണ്.

2024ലാണ് ആദ്യമായി സർക്കാർ ജീവനക്കാർക്ക് വേനൽക്കാലത്ത് തൊഴിൽ ഇളവുകൾ നൽകിത്തുടങ്ങിയത്. ജീവനക്കാരുടെ ആവശ്യങ്ങൾ പഠിച്ച ശേഷമാണ് ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെന്റ് ഇത്തരമൊരു തീരുമാനമെടുത്തത്. ജീവനക്കാർക്ക് പിന്തുണ നൽകുക, അവരുടെ സേവനം മെച്ചപ്പെടുത്തുക എന്നിവയായിരുന്നു ലക്ഷ്യങ്ങൾ. വേനൽക്കാലത്ത് കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാമെന്ന സന്തോഷത്തിലാണ് ജീവനക്കാർ.

അതേസമയം, ജൂൺ 15നും സെപ്‌തംബർ 15നും ഇടയിൽ യുഎഇയിലുടനീളം ഉച്ചയ്‌ക്ക് 12.30 മുതൽ വൈകിട്ട് മൂന്ന് മണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് നിരോധിച്ചിരിക്കുകയാണ്. നിയമം ലംഘിക്കുന്നതായി കണ്ടാൽ കമ്പനികൾ ഒരു തൊഴിലാളിക്ക് 5,000 ദിർഹം വീതം പിഴയടക്കേണ്ടി വരും. കൂടുതൽപേരെക്കൊണ്ട് തൊഴിലെടുപ്പിച്ചാൽ പരമാവധി 50,000 ദിർഹം വരെ പിഴ ചുമത്തും. പൊതുജനങ്ങൾക്ക് 600590000 എന്ന നമ്പറിലോ മൊഹ്‌റയുടെ കോൾ സെന്റർ വഴിയോ മന്ത്രിലായത്തിന്റെ വെബ്‌സൈറ്റ് വഴിയോ ഇത്തരം നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം.

യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ നിയമം; വിമാനത്തിൽ കയറും മുൻപ് ‘എയർ സുവിധ’ ഹെഡ് ഡിക്ലറേഷൻ നിർബന്ധം

UAE June 25, 2026

448434

ദുബൈ: യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാർക്കായി പുതിയ ഹെൽത്ത് പ്രോട്ടോകോൾ പ്രഖ്യാപിച്ച് ഇന്ത്യൻ സർക്കാർ. യാത്രക്കാർ വിമാനത്തിൽ കയറുന്നതിന് മുൻപായി ഓൺലൈൻ വഴി നിർബന്ധിത ആരോഗ്യ പ്രഖ്യാപന ഫോം പൂരിപ്പിക്കണം. കോവിഡ് കാലത്ത് നടപ്പിലാക്കി പിന്നീട് നിർത്തലാക്കിയ ‘എയർ സുവിധ’ പോർട്ടൽ, കൂടുതൽ സുരക്ഷാ ഫീച്ചറുകളോടെ ‘എയർ സുവിധ 2.0’ (Air Suvidha 2.0) എന്ന പേരിൽ പരിഷ്കരിച്ചാണ് വീണ്ടും നിർബന്ധമാക്കിയിരിക്കുന്നത്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിൽ എബോള വൈറസ് രോഗബാധ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ലോകാരോഗ്യ സംഘടന (WHO) അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ അടിയന്തര നടപടി.

യാത്രക്കാർ ചെയ്യേണ്ടത് എന്ത്?

  • ഇന്ത്യയിലേക്ക് തിരിക്കുന്നതിന് 24 മണിക്കൂർ മുൻപ് വരെ എയർ സുവിധ പോർട്ടലിൽ ഫോം പൂരിപ്പിക്കാവുന്നതാണ്.
  • യാത്രക്കാർ വിമാനത്തിൽ കയറുന്നതിന് മുൻപോ (Boarding) വെബ് ചെക്ക്-ഇൻ ചെയ്യുമ്പോഴോ ഇത് പൂർത്തിയാക്കാൻ കർശനമായി നിർദ്ദേശിക്കുന്നു.
  • airsuvidha.civilaviation.gov.in എന്ന ഔദ്യോഗിക പോർട്ടൽ വഴി ഫോം ആക്സസ് ചെയ്യാം.
  • യാത്രക്കാരുടെ കഴിഞ്ഞ 21 ദിവസത്തെ യാത്രാ ചരിത്രം, എബോള രോഗലക്ഷണങ്ങൾ ഉണ്ടോ തുടങ്ങിയ വിവരങ്ങളാണ് ഫോമിൽ നൽകേണ്ടത്.

വിമാനത്താവളങ്ങളിൽ പേപ്പർ രഹിത അനുഭവം: ഫോം ഓൺലൈനായി പൂരിപ്പിച്ചു കഴിഞ്ഞാൽ ലഭ്യമാകുന്ന ഡിജിറ്റൽ കോപ്പി ഫോണിൽ സൂക്ഷിച്ചാൽ മതിയാകും. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ എത്തുമ്പോൾ ഇന്റർനാഷണൽ ട്രാവൽ ഹെൽത്ത് ഡെസ്കിലോ ഇമിഗ്രേഷൻ കൗണ്ടറിലോ ഇത് കാണിച്ചാൽ മതിയാകും. വിമാനത്താവളങ്ങളിൽ വെച്ച് പേപ്പർ ഫോമുകൾ പൂരിപ്പിക്കേണ്ടതില്ല.

ഇന്ത്യൻ ആരോഗ്യ മന്ത്രാലയവും സിവിൽ ഏവിയേഷൻ മന്ത്രാലയവും ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും (DIAL) സംയുക്തമായാണ് പുതിയ പോർട്ടൽ വികസിപ്പിച്ചത്. വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ വൈകുന്നത് ഒഴിവാക്കാൻ എല്ലാ യാത്രക്കാരും യാത്രയ്ക്ക് മുൻപ് തന്നെ ഫോം പൂരിപ്പിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

കോവിഡ്-19 മഹാമാരിയുടെ സമയത്ത് വലിയ ചർച്ചയായ എയർ സുവിധ ഫോം, 2022 നവംബറിലാണ് ഇന്ത്യ നിർത്തലാക്കിയത്. എന്നാൽ പുതിയ ആഗോള ആരോഗ്യ ഭീഷണി ഉയർന്നതോടെയാണ് എയർ സുവിധ പുതിയ പതിപ്പിൽ വീണ്ടും നിർബന്ധമാക്കിയിരിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *