അറിഞ്ഞോ???ദുബൈയിൽ ഹോട്ടൽ മുറി നിരക്കുകൾ വീണ്ടും ഉയർന്നേക്കും ; കാരണം ഇതാണ്; ന്ദർശകർക്ക് മുന്നറിയിപ്പ്

448685

ദുബൈ: ഈ വർഷമാദ്യം മിഡിൽ ഈസ്റ്റിലുണ്ടായ യുദ്ധസമാനമായ സാഹചര്യങ്ങൾക്ക് ശേഷം ദുബൈയിലെ ടൂറിസം മേഖല ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്നു. ഹോട്ടൽ മുറി നിരക്കുകൾ പ്രതിസന്ധിക്ക് മുൻപുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്ക് മാറുന്നതിന് മുൻപ് തന്നെ സന്ദർശകർ ദുബൈയിലേക്ക് തിരിച്ചെത്തണമെന്ന് ആഗോള ഹോസ്പിറ്റാലിറ്റി ഭീമന്മാരായ അക്കോർ (Accor) വ്യക്തമാക്കുന്നു. എയർലൈൻ സർവീസുകൾ പഴയപടിയാകുന്നതും പ്രമുഖ അന്താരാഷ്ട്ര പരിപാടികൾ പുനരാരംഭിക്കുന്നതും ദുബായിലേക്ക് വിദേശസഞ്ചാരികളെ വീണ്ടും ആകർഷിക്കുമെന്നാണ് വിലയിരുത്തൽ.

ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ കാരണം മാർച്ചിൽ ലഭ്യമായ ഓരോ മുറിയിലുമുള്ള യുഎഇ ഹോട്ടലുകളുടെ വരുമാനം 53 ശതമാനം വരെ കുറഞ്ഞിരുന്നു. ഇതിനെ മറികടക്കാൻ ഹോട്ടലുകൾ നിലവിൽ നിരവധി ആകർഷകമായ ഇളവുകളും പാക്കേജുകളും നൽകുന്നുണ്ട്. എന്നാൽ ഈ വിലക്കുറവ് താല്ക്കാലികം മാത്രമായിരിക്കുമെന്നും താമസിയാതെ തന്നെ നിരക്കുകൾ പഴയപടി ഉയരുമെന്നും അക്കോർ മാനേജ്മെന്റ് ഓർമ്മിപ്പിച്ചു.

യുഎസ്-ഇസ്റാഈൽ-ഇറാൻ സംഘർഷങ്ങൾ സൃഷ്ടിച്ച താൽക്കാലിക പ്രതിസന്ധികൾ ദുബൈയുടെ ദീർഘകാല ടൂറിസം തന്ത്രങ്ങളെ ബാധിച്ചിട്ടില്ല. ദുബൈ സർക്കാരിന്റെ പ്രഖ്യാപിത സാമ്പത്തിക ലക്ഷ്യമായ ‘D33’ പ്ലാനുകളിൽ യാതൊരു മാറ്റവുമില്ലെന്ന് ദുബൈ ടൂറിസം (DET) സിഇഒ ഇസ്സാം കാസിം വ്യക്തമാക്കി.

ഫെയർമോണ്ട്, മൂവൻപിക്ക്, റാഫിൾസ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഉടമകളായ അക്കോർ ഗ്രൂപ്പും മിഡിൽ ഈസ്റ്റിലെ തങ്ങളുടെ വൻ വിപുലീകരണ പദ്ധതികളുമായി മുന്നോട്ട് പോവുകയാണ്. നിലവിൽ മേഖലയിൽ 380-ലധികം ഹോട്ടലുകളുള്ള കമ്പനി 2030-ഓടെ തങ്ങളുടെ ശേഷി വലിയ തോതിൽ വർദ്ധിപ്പിക്കാനാണ് നിലവിൽ ലക്ഷ്യമിടുന്നത്

പ്രവാസികൾക്ക് മുന്നറിയിപ്പ്!!✈️ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ വൈകരുത്! നിരക്ക് കുത്തനെ ഉയരാൻ സാധ്യത

UAE June 25, 2026

UAE Flight Ticket Price
UAE Flight Ticket Price

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ഇന്ധന വിതരണ ശൃംഖലയിലുണ്ടായ തടസങ്ങളും അസംസ്‌കൃത എണ്ണയുടെ വിലയിലുണ്ടായ മാറ്റങ്ങളുംമൂലം വിമാന ടിക്കറ്റ് നിരക്കുകൾ വീണ്ടും കൂടാൻ സാധ്യത. അസംസ്‌കൃത എണ്ണയുടെ വിലയും അത് ശുദ്ധീകരിച്ച് ലഭിക്കുന്ന ഇന്ധനത്തിന്റെ വിലയും തമ്മിലുള്ള വ്യത്യാസമായ ‘ക്രാക്ക് സ്പ്രെഡ്’ 50 ഡോളറിലധികം ഉയരാൻ സാധ്യതയുള്ളതാണ് നിരക്ക് വർധനയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്

സാധാരണ ഇത് ഒരു ബാരലിന് 20 ഡോളറോ അതിൽ താഴെയോ ആയിരുന്നു നിലനിന്നത്. എന്നാൽ ഈ വർഷം ശരാശരി 50 ഡോളറിലധികം ഉയരുമെന്നാണ് കണക്കാക്കുന്നത്. ഇന്ധനച്ചെലവ് ഇത്രയധികം വർധിക്കുന്നത് വിമാന കമ്പനികളുടെ പ്രവർത്തനച്ചെലവിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കും. ഗൾഫ് മേഖലയിലെയും ഏഷ്യയിലെയും പ്രധാന ശുദ്ധീകരണ ശാലകളിൽനിന്നുള്ള ഉൽപാദനം കുറഞ്ഞത് വിതരണത്തെ ബാധിച്ചിട്ടുണ്ട്. ലോകത്തെ മൊത്തം വിമാന ഇന്ധനത്തിന്റെ 40 ശതമാനവും വിതരണം ചെയ്യുന്നത് ഈ മേഖലകളിൽ നിന്നാണ്.

നിലവിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ ഇന്ധന കയറ്റുമതി ഭാഗികമായി നിയന്ത്രിച്ചിരിക്കുകയാണ്. ഇത് വിതരണത്തിലെ കുറവ് നികത്തുന്നതിന് തടസ്സമാകുന്നു. ആഗോളതലത്തിലെ മിക്ക ശുദ്ധീകരണ ശാലകളും നിലവിൽ പൂർണ ശേഷിയിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ ഉൽപാദനത്തിൽ പെട്ടെന്നൊരു വർധനവുണ്ടാക്കാൻ പ്രയാസമാണ്.
ഒരു വിമാന ടിക്കറ്റിന്റെ ഏകദേശം 30 ശതമാനത്തോളം ഇന്ധനച്ചെലവിലേക്കാണ് പോകുന്നത്. അതിനാൽ ഇന്ധനവിലയിൽ ഉണ്ടായേക്കാവുന്ന വലിയ വർധനവ് ടിക്കറ്റ് നിരക്കിൽ നേരിട്ട് പ്രതിഫലിക്കും. ഇന്ധനച്ചെലവ് ഇരട്ടിയായാൽ വിമാന ടിക്കറ്റ് നിരക്കിൽ ഏകദേശം 20 മുതൽ 25 ശതമാനം വരെ വർധനവ് ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *