ജ്യേഷ്ഠന്റെ വിവാഹത്തിന് നാട്ടിലെത്തി… 62 ദിവസത്തിന് ശേഷം മലയാളി യുവാവിനെ കണ്ടെത്തിയത് മോർച്ചറിയിൽ; കണ്ണീരായി കുടുംബം

447424

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

മസ്‌കത്ത്∙ രണ്ടു മാസം മുമ്പ് ഒമാനിലെ മസ്‌കത്തില്‍ കാണാതായ കൊല്ലം സ്വദേശി മരിച്ചതായി സ്ഥിരീകരിച്ചു. അഞ്ചല്‍ കറുകോണ്‍ പുത്തയം അലന്‍ ഹൗസില്‍ നാസര്‍ ഖാദറ ബീവി സൈനം ബീവി ദമ്പതികളുടെ മകന്‍ അനസ് നാസര്‍ (30) ആണ് മരിച്ചത്. ഏപ്രില്‍ 23 മുതല്‍ യുവാവിനെ കാണാതായിരുന്നു. അസൈബയിലെ മിലിട്ടറി ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഡി.എന്‍.എ പരിശോധന വഴി ഒമാന്‍ പൊലീസ് തിരിച്ചറിയുകയായിരുന്നു.

വാദി കബീറിലെ ബില്‍ഡിങ് മെറ്റീരിയല്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന അനസ് ജ്യേഷ്ഠന്റെ വിവാഹത്തിന് മുന്നോടിയായി നാട്ടിലേക്ക് മടങ്ങാനായി കമ്പനിയില്‍നിന്ന് ലീവെടുത്തിരുന്നു. മബേല സനായയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ ഐമന്‍ഷായുടെ അടുക്കലെത്തുകയും ഏപ്രില്‍ 22ന് അനസിനെ മസ്‌കത്ത് വിമാനത്താവളത്തില്‍ കൊണ്ടുചെന്നാക്കുകയും ചെയ്തതായാണ് വിവരം.

പിറ്റേന്ന് നാട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുകയും ഏപ്രില്‍ 23ന് അനസിന്റെ സ്‌പോണ്‍സര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മിലിട്ടറി ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം, ജനിതക പരിശോധന വഴി അനസിന്റേതാണെന്ന് തിരിച്ചറിഞ്ഞത്.

പ്രവാസികൾക്ക് മുന്നറിയിപ്പ്!!✈️ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ വൈകരുത്! നിരക്ക് കുത്തനെ ഉയരാൻ സാധ്യത

UAE June 25, 2026

UAE Flight Ticket Price
UAE Flight Ticket Price

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ഇന്ധന വിതരണ ശൃംഖലയിലുണ്ടായ തടസങ്ങളും അസംസ്‌കൃത എണ്ണയുടെ വിലയിലുണ്ടായ മാറ്റങ്ങളുംമൂലം വിമാന ടിക്കറ്റ് നിരക്കുകൾ വീണ്ടും കൂടാൻ സാധ്യത. അസംസ്‌കൃത എണ്ണയുടെ വിലയും അത് ശുദ്ധീകരിച്ച് ലഭിക്കുന്ന ഇന്ധനത്തിന്റെ വിലയും തമ്മിലുള്ള വ്യത്യാസമായ ‘ക്രാക്ക് സ്പ്രെഡ്’ 50 ഡോളറിലധികം ഉയരാൻ സാധ്യതയുള്ളതാണ് നിരക്ക് വർധനയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

സാധാരണ ഇത് ഒരു ബാരലിന് 20 ഡോളറോ അതിൽ താഴെയോ ആയിരുന്നു നിലനിന്നത്. എന്നാൽ ഈ വർഷം ശരാശരി 50 ഡോളറിലധികം ഉയരുമെന്നാണ് കണക്കാക്കുന്നത്. ഇന്ധനച്ചെലവ് ഇത്രയധികം വർധിക്കുന്നത് വിമാന കമ്പനികളുടെ പ്രവർത്തനച്ചെലവിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കും. ഗൾഫ് മേഖലയിലെയും ഏഷ്യയിലെയും പ്രധാന ശുദ്ധീകരണ ശാലകളിൽനിന്നുള്ള ഉൽപാദനം കുറഞ്ഞത് വിതരണത്തെ ബാധിച്ചിട്ടുണ്ട്. ലോകത്തെ മൊത്തം വിമാന ഇന്ധനത്തിന്റെ 40 ശതമാനവും വിതരണം ചെയ്യുന്നത് ഈ മേഖലകളിൽ നിന്നാണ്.

നിലവിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ ഇന്ധന കയറ്റുമതി ഭാഗികമായി നിയന്ത്രിച്ചിരിക്കുകയാണ്. ഇത് വിതരണത്തിലെ കുറവ് നികത്തുന്നതിന് തടസ്സമാകുന്നു. ആഗോളതലത്തിലെ മിക്ക ശുദ്ധീകരണ ശാലകളും നിലവിൽ പൂർണ ശേഷിയിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ ഉൽപാദനത്തിൽ പെട്ടെന്നൊരു വർധനവുണ്ടാക്കാൻ പ്രയാസമാണ്.
ഒരു വിമാന ടിക്കറ്റിന്റെ ഏകദേശം 30 ശതമാനത്തോളം ഇന്ധനച്ചെലവിലേക്കാണ് പോകുന്നത്. അതിനാൽ ഇന്ധനവിലയിൽ ഉണ്ടായേക്കാവുന്ന വലിയ വർധനവ് ടിക്കറ്റ് നിരക്കിൽ നേരിട്ട് പ്രതിഫലിക്കും. ഇന്ധനച്ചെലവ് ഇരട്ടിയായാൽ വിമാന ടിക്കറ്റ് നിരക്കിൽ ഏകദേശം 20 മുതൽ 25 ശതമാനം വരെ വർധനവ് ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *