
ദുബൈ: മസ്തിഷ്ക മരണം സംഭവിച്ച മലയാളി വീട്ടമ്മയുടെ അവയവങ്ങൾ ദാനം ചെയ്തു. സന്ദർശക വിസയിൽ ദുബൈയിൽ മകളോടൊപ്പം താമസിക്കുകയായിരുന്ന തൃശൂർ ഗുരുവായൂർ കോട്ടപ്പടി കാവീട് വെള്ളറ വീട്ടിൽ ജോസ്മോന്‍റെ ഭാര്യ ജെസീന്ത (ജെസ്സി-63)യുടെ അവയവങ്ങളാണ് ദാനം ചെയ്തത്. നേരത്തെ ഒട്ടേറെ മലയാളികൾ യു.എ.ഇ, സൗദി, ഒമാൻ എന്നിവിടങ്ങളിൽ അവയവദാനം നടത്തിയിരുന്നെങ്കിലും സന്ദർശക വിസയിലുള്ള മലയാളി പ്രവാസി വീട്ടമ്മയുടെ അവയവദാനം ഇതാദ്യമാണ്. ഭർത്താവിന്‍റെ വിയോഗത്തെ തുടർന്ന് ദുബൈയിൽ മകൾ ബ്രിറ്റിയുടെ കൂടെയായിരുന്നു ജെസീന്തയുടെ താമസം.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
സന്ദർശക വിസയിൽ കഴിഞ്ഞ രണ്ട് വർഷമായി നാട്ടിലും ദുബൈയിലുമായി മാറിമാറി താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം താമസസ്ഥലത്ത് കുഴഞ്ഞുവീണ ജെസീന്തയെ ഉടൻ ദുബൈ മൻഖൂൽ ആസ്റ്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. തുടർന്ന് മക്കളായ ബ്രിറ്റി, കാനഡയിലുള്ള ബ്രിട്ടോ എന്നിവരും മരുമക്കൾ സോബി (ദുബൈ), ആൻസി (കാനഡ) എന്നിവർ അവയവ ദാനത്തിന് സമ്മതം നൽകി. വീട്ടമ്മയുടെ അവയവങ്ങൾ യു.എ.ഇയിൽ അവയവമാറ്റ ശസ്ത്രക്രിയ കാത്തുനിന്ന രണ്ട് പേർക്ക് പുതുജീവിതം സമ്മാനിക്കും. ഒരാൾക്ക് രണ്ട് വൃക്കകളും മറ്റൊരാൾക്ക് കരളുമാണ് നൽകിയത്.
മൂന്ന് വർഷം മുൻപായിരുന്നു ജെസീന്തയുടെ ഭർത്താവ് ജോസ്മോന്‍റെ മരണം. അവയദാനത്തിന് ശേഷം ജെസീന്തയുടെ ഭൗതിക ദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോയി കാവീട് സെന്‍റ് ജോസഫ് ദേവാലയത്തിൽ സംസ്കരിച്ചു.അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതപത്രം നൽകിയ ശേഷം ജെസീന്തയെ ശസ്ത്രക്രിയ തിയറ്ററിലേക്ക് കൊണ്ടുപോകുന്ന വേളയിൽ ദുബൈ കിങ്സ് കോളജ് ലണ്ടൻ ആശുപത്രി അത്യപൂർവവും വൈകാരികവുമായ ഒരു ചടങ്ങിന് സാക്ഷ്യം വഹിച്ചു. ‘ഓണർ വാക്ക്’ എന്നറിയപ്പെടുന്ന ആദരമർപ്പിക്കലായിരുന്നു അത്.
മസ്തിഷ്ക മരണം സംഭവിച്ച ഒരു വ്യക്തിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിക്കുമ്പോൾ ആ ദാതാവിനോടും അവരുടെ കുടുംബത്തിന്‍റെ വലിയ മനസ്സിനോടും ഉള്ള ആദരസൂചകമായി ആശുപത്രി ജീവനക്കാരും ഡോക്ടർമാരും ബന്ധുക്കളും ചേർന്ന് നടത്തുന്ന പ്രത്യേക ചടങ്ങാണിത്. യു.എ.ഇ ആരോഗ്യ മന്ത്രാലയത്തിന്‍റെ കീഴിലുള്ള ‘ഹയാത്ത്’ എന്ന ദേശീയ പദ്ധതി വഴിയാണ് അവയവദാനവും അവയവമാറ്റ ശസ്ത്രക്രിയകളും ഏകോപിപ്പിക്കുന്നത്. ഏതൊരു യു.എ.ഇ താമസക്കാരനും ‘ഹയാത്ത്’ ആപ്പിലോ വെബ്‌സൈറ്റിലോ മുൻകൂട്ടി റജിസ്റ്റർ ചെയ്യാനും അവസരമുണ്ട്.
പീക്ക് സീസൺ കഴിഞ്ഞതോടെ ട്വിസ്റ്റ്;തീയതി മാറ്റിയാൽ പണം ലാഭിക്കാം; യുഎഇയിൽ നിന്നുള്ള വിമാന യാത്രകളിൽ ടിക്കറ്റ് നിരക്ക് കുറയുന്നു
UAE May 24, 2026

യുഎഇ: യുഎഇയിൽ നിന്നും യാത്ര പ്ലാൻ ചെയ്യുന്ന പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ബലി പെരുന്നാൾ പ്രമാണിച്ച് വിമാന ടിക്കറ്റ് നിരക്കുകൾ ആശ്വാസമാകുന്നു. ഇത് സംബന്ധിച്ച് ട്രാവൽ ഗ്രൂപ്പുകളും ചില അറിയിപ്പുകൾ നൽകിയിട്ടുണ്ട്. അതായത് ഈദ് സീസണിൽ ഇത്തവണ
വിമാന നിരക്കിൽ 50 ശതമാനത്തോളം വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ടിക്കറ്റ് നിരക്കുകൾ കുതിക്കുന്ന ഈ സമയത്ത് ഇത്തരം ഇളവുകൾ പ്രവാസികൾക്ക് വൻ ആശ്വാസമാണ് നൽകുന്നത് അതിനാൽ കൃത്യമായ പ്ലാനിങ്ങോടെ തീയതികൾ തിരഞ്ഞെടുത്താൽ പ്രവാസികൾക്ക് നൂറുകണക്കിന് ദിർഹം വരെ ലാഭിക്കാൻ സാധിക്കുമെന്നാണ് പുതിയ വിപണി വ്യക്തമാക്കുന്നത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
അവസാന നിമിഷം വരെ കാത്തിരിക്കണോ അതോ ഇപ്പോൾ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യണോ എന്ന് വിഷമിക്കുന്ന പ്രവാസികൾ ഈ ഓഫർ പ്രയോജനപ്പെടുത്തുന്നതിനൊപ്പം യുഎഇയിലെ ലേറ്റസ്റ്റ് വിമാന നിരക്കുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും അത്യാവശ്യമാണ്. ഇനി നിങ്ങളുടെ പ്ലാനിങ് ആരംഭിച്ചതേയുള്ളൂവെങ്കിൽ നിങ്ങൾ യാത്ര ചെയ്യുന്ന തീയതികളിൽ ചെറിയൊരു മാറ്റം വരുത്തിയാൽ വലിയൊരു തുക തന്നെ ലാഭിക്കാം.
കൂടാതെ പ്രമുഖ എയർലൈനുകളിലെ ടിക്കറ്റ് നിരക്കുകൾ പരിശോധിച്ചാൽ തന്നെ തീയ്യതികളും നിരക്കുകളും അറിയാൻ സാധിക്കും അതേസമയം പെരുന്നാൾ തിരക്ക് തുടങ്ങുന്ന മെയ് 25, 26 തീയതികളിൽ ഇസ്ലാമാബാദ്, ലാഹോർ, കെയ്‌റോ, ഇസ്താംബൂൾ തുടങ്ങിയ റൂട്ടുകളിൽ വൺ വേ ടിക്കറ്റിന് 1,600 മുതൽ 2,100 ദിർഹത്തിന് മുകളിലാണ് നിരക്ക് വരുന്നത്.
അവസാന നിമിഷം വരെ കാത്തിരിക്കണോ അതോ ഇപ്പോൾ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യണോ എന്ന് വിഷമിക്കുന്ന പ്രവാസികൾ ഈ ഓഫർ പ്രയോജനപ്പെടുത്തുന്നതിനൊപ്പം യുഎഇയിലെ ലേറ്റസ്റ്റ് വിമാന നിരക്കുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും അത്യാവശ്യമാണ്. ഇനി നിങ്ങളുടെ പ്ലാനിങ് ആരംഭിച്ചതേയുള്ളൂവെങ്കിൽ നിങ്ങൾ യാത്ര ചെയ്യുന്ന തീയതികളിൽ ചെറിയൊരു മാറ്റം വരുത്തിയാൽ വലിയൊരു തുക തന്നെ ലാഭിക്കാം.
കൂടാതെ പ്രമുഖ എയർലൈനുകളിലെ ടിക്കറ്റ് നിരക്കുകൾ പരിശോധിച്ചാൽ തന്നെ തീയ്യതികളും നിരക്കുകളും അറിയാൻ സാധിക്കും അതേസമയം പെരുന്നാൾ തിരക്ക് തുടങ്ങുന്ന മെയ് 25, 26 തീയതികളിൽ ഇസ്ലാമാബാദ്, ലാഹോർ, കെയ്‌റോ, ഇസ്താംബൂൾ തുടങ്ങിയ റൂട്ടുകളിൽ വൺ വേ ടിക്കറ്റിന് 1,600 മുതൽ 2,100 ദിർഹത്തിന് മുകളിലാണ് നിരക്ക് വരുന്നത്.
ഇതേ റൂട്ടുകളിൽ മെയ് 28 അല്ലെങ്കിൽ 29 തീയതികളിൽ യാത്ര പ്ലാൻ ചെയ്യുന്നവർക്ക് 660 മുതൽ 800 ദിർഹം വരെയുള്ള നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. യാത്രക്കാരുടെ ബഡ്ജറ്റും താല്പര്യവും അനുസരിച്ച് യാത്രാ തീയതികളിലും സ്റ്റോപ്പ് ഓവറുകളിലും കുറച്ച് ഫ്ലെക്സിബിലിറ്റി കാണിച്ചാൽ ഈ ഈദ് സീസണിൽ പോക്കറ്റ് ചോരാതെ നോക്കാം.
എന്നാൽ കേരളത്തിലേക്കുള്ള റൂട്ടുകളിൽ സാധാരണ നിരക്ക് തന്നെയാണ് കാണുന്നത്. വ്യത്യസ്തമാണ്. കൊച്ചി ഉൾപ്പെടെയുള്ള കേരളത്തിലെ പ്രധാന വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ ഈദ് അവധിയുടെ എല്ലാ ദിവസങ്ങളിലും ഒരുപോലെ ഉയർന്ന നിലയിൽ തന്നെയാണ് തുടരുന്നത്. എന്നാൽ നിരക്കുകളിൽ ചില കുറവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പെരുന്നാൾ പ്രമാണിച്ച് നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന മലയാളി പ്രവാസികളുടെ തിരക്കും ഉയർന്ന ഡിമാൻഡും തന്നെയാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്. കൂടാതെ കുടുംബങ്ങളായി യാത്ര ചെയ്യുന്നവരും ദീർഘദൂര യാത്ര പ്ലാൻ ചെയ്യുന്നവരുമായ പ്രവാസികൾ വിമാന നിരക്കുകൾ ഇനിയും കുതിച്ചുയരുമോ എന്ന പേടിയുള്ളതിനാൽ നേരത്തെ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നു. എന്നാണ് ട്രാവൽ വിദഗ്ദ്ധർ വ്യക്തമാക്കുന്നത്.
ഭാഗ്യം വാതിൽ തട്ടിയ രാത്രി,കാത്തിരിപ്പ് വെറുതെയായില്ല,,ഒരു ടിക്കറ്റിൽ നാല് സ്വപ്നങ്ങൾ; ബിഗ് ടിക്കറ്റിൽ മലയാളികൾക്ക് ലക്ഷങ്ങളുടെ ജാക്ക്പോട്ട്
UAE May 24, 2026

ബിഗ് ടിക്കറ്റ് മെയ് മാസത്തെ രണ്ടാമത്തെ വീക്കിലി ഡ്രോയിൽ വിജയികളായ നാലു പേരിൽ മൂന്നുപേരും മലയാളികൾ. ഓരോരുത്തർക്കും 25,000 ദിർഹംവീതം സമ്മാനം ലഭിച്ചു. നാലാമത്തെ വിജയി ബംഗ്ലാദേശ് സ്വദേശിയാണ്.
ഗിരിഷ്കുമാർ പറയന്താഴത്താണ് മലയാളിയായ ഒരു വിജയി. ദുബായിൽ 2003 മുതൽ താമസിക്കുന്ന അദ്ദേഹം സെയിൽസ് മാനേജറായി ജോലി നോക്കുകയാണ്. അഞ്ച് വർഷമായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ട്. എല്ലാ മാസവും ഗെയിം കളിക്കുന്നു. 50 പേരുടെ ഒരു സംഘത്തോടൊപ്പമാണ് ഗിരീഷ്കുമാർ ഗെയിമിൽ പങ്കെടുക്കുന്നത്.
ഇത് വലിയ സർപ്രൈസ് ആണ്. തീരെ പ്രതീക്ഷിച്ചില്ല.” – വിജയി പറഞ്ഞു.
അജ്മാനിൽ നിന്നുള്ള ഹെൽവിൻ ആന്റണിയാണ് മറ്റൊരു വിജയി. പത്ത് വർഷമായി അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ട്. കുടുംബത്തോടൊപ്പമുള്ളപ്പോഴാണ് അദ്ദേഹം ബിഗ് ടിക്കറ്റ് വിജയം അറിഞ്ഞത്. സമ്മാനത്തുക വിനിയോഗിക്കുന്ന കാര്യം ഭാര്യ തീരുമാനിക്കുമെന്നാണ് അദ്ദേഹം പറയുന്നത്
മലയാളിയായ അക്കൗണ്ടന്റ് ഷോണി ജോർജാണ് മൂന്നാമത്തെ വിജയി. രണ്ടു വർഷമായി സ്ഥിരമായി ബിഗ് ടിക്കറ്റിൽ ഷോണി പങ്കെടുക്കുന്നുണ്ട്. ആറ് സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ടിക്കറ്റ് എടുക്കുന്നത്.
“ആദ്യം പ്രൊമോഷൻ കോൾ ആണെന്നാണ് കരുതിയത്. അതുകൊണ്ട് ഒന്നും മനസ്സിലായില്ല.” – ഷോണി പറഞ്ഞു.
കുടുംബത്തിനായി ഒരു സ്പെഷ്യൽ സമ്മാനം വാങ്ങാനാണ് അദ്ദേഹം സമ്മാനത്തുക ഉപയോഗിക്കുക.
ബംഗ്ലാദേശിൽ നിന്നുള്ള വിജയി 60 വയസ്സുകാരനായ നന്തു ഡേയ് ആണ്. ഫുജൈറയിലാണ് അദ്ദേഹം താമസിക്കുന്നത്.
മെയ് മാസത്തെ ഗ്രാൻഡ് പ്രൈസ് 20 മില്യൺ ദിർഹമാണ്. ജൂൺ മൂന്നിനാണ് ലൈവ് ഡ്രോ.
ബിഗ് വിൻ മത്സരം മെയ് 1 മുതൽ 24 വരെ നടക്കും. ഒറ്റ ഇടപാടിൽ രണ്ട് ബിഗ് ടിക്കറ്റ് വാങ്ങുന്നവർക്ക് ഇതിൽ പങ്കെടുക്കാം. നാല് വിജയികളെയാണ് ജൂൺ 1-ന് പ്രഖ്യാപിക്കുക. ജൂൺ 3-ന് നടക്കുന്ന ലൈവ് ഡ്രോയിൽ ഇവർക്ക് പങ്കെടുക്കാം, ഓരോരുത്തർക്കും 150,000 ദിർഹംവരെ നേടാനും അവസരമുണ്ട്.
മൂന്ന് വീക്കിലി ഇ-ഡ‍്രോകളാണ് ഈ മാസം ഉള്ളത്. ഓരോ ഡ‍്രോയിലും നാല് വിജയികൾക്ക് 25,000 ദിർഹം വീതം നേടാം. ഡ്രീം കാർ സീരീസും ഉണ്ട്. ജൂൺ മൂന്നിന് റേഞ്ച് റോവർ വെലാർ, ജൂലൈ 3-ന് ബി.എം.ഡബ്ല്യു എക്സ്6 എന്നിവയാണ് സമ്മാനങ്ങൾ.