
school holiday announcement Dubai ദുബായ്: ദുബായിലെ സ്വകാര്യ സ്കൂളുകൾക്കുള്ള ബലിപെരുന്നാൾ അവധി ദിനങ്ങൾ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) പ്രഖ്യാപിച്ചു. മെയ് 12 ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉണ്ടായത്.
പ്രധാന വിവരങ്ങൾ:
- അവധി ദിനങ്ങൾ: മെയ് 25 തിങ്കളാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെയാണ് ഔദ്യോഗിക അവധി.
- തുടർച്ചയായ വിശ്രമം: മെയ് 23, 24 (ശനി, ഞായർ), മെയ് 30, 31 (ശനി, ഞായർ) എന്നീ വാരാന്ത്യ ദിനങ്ങൾ കൂടി ഉൾപ്പെടുന്നതോടെ വിദ്യാർത്ഥികൾക്ക് തുടർച്ചയായി 9 ദിവസത്തെ അവധി ലഭിക്കും.
- ക്ലാസുകൾ പുനരാരംഭിക്കുന്നത്: അവധിക്ക് ശേഷം ജൂൺ 1 തിങ്കളാഴ്ച സ്കൂളുകൾ തുറക്കും.
- മറ്റ് പരീക്ഷാ വിവരങ്ങൾ: മൂന്നാം സെമസ്റ്ററിലെ ഫൈനൽ പരീക്ഷകൾക്ക് മുന്നോടിയായാണ് ഈ അവധി ലഭിക്കുന്നത്. ജൂൺ 15, 16 തീയതികളിൽ മോക്ക് പരീക്ഷകൾ നടക്കും.
- അധ്യയന വർഷം അവസാനിക്കുന്നത്: ജൂൺ 17-ന് ഹിജ്‌റ പുതുവത്സര അവധിക്ക് ശേഷം ജൂൺ 24 മുതൽ ജൂലൈ 3 വരെ അവസാനവട്ട പരീക്ഷകൾ നടക്കും. ജൂലൈ 3 ഈ അധ്യയന വർഷത്തെ അവസാന പ്രവൃത്തി ദിവസമായിരിക്കും.
യുഎഇ വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ച അവധി ദിനങ്ങൾക്ക് പിന്നാലെയാണ് ദുബായിലെ സ്വകാര്യ സ്കൂളുകൾക്കായുള്ള കെ.എച്ച്.ഡി.എ (KHDA) അറിയിപ്പ്.
ഇത് വല്ലാത്ത അവസ്ഥ തന്നെ!!പഴയ ജോലി രാജിവെച്ചു, പുതിയതും നഷ്ടമായി; യുഎഇയിലെ ഈ ‘ട്രാപ്പിൽ’ വീഴരുത് പ്രവാസികൾ:നിയമങ്ങൾ അറിയാം
UAE Nazia Staff Editor — May 12, 2026 · 0 Comment

ഇതിൽ പറയുന്ന നിബന്ധനകളും വ്യവസ്ഥകളും പിന്നീട് ഒപ്പിടുന്ന തൊഴിൽ കരാറിലും കൃത്യമായി പാലിക്കണം. കൂടാതെ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ അംഗീകരിച്ച ഫോർമാറ്റിലുള്ള ഒരു ഓഫർ ലെറ്ററിൽ നിങ്ങൾ ഒപ്പിട്ടു കഴിഞ്ഞാൽ, അത് രണ്ട് പേരും തമ്മിലുള്ള ഒരു ധാരണയായി മാറും.
അതിനാൽ തന്നെ ഈ ഓഫർ ലെറ്ററിനേക്കാൾ കുറഞ്ഞ ആനുകൂല്യങ്ങൾ ഉള്ള ഒരു കരാറും പിന്നീട് നൽകാൻ കമ്പനിക്ക് സാധിക്കില്ല. ഇനി അഥവാ ഒപ്പിട്ട ഒരു ഓഫർ ലെറ്റർ പിൻവലിക്കാൻ കമ്പനി തീരുമാനിച്ചാൽ, അത് ആ വ്യക്തിക്കുണ്ടാക്കുന്ന നഷ്ടം ചെറുതല്ല. നിലവിലെ ജോലി നഷ്ടപ്പെടുന്നതിനും മാനസികമായ ബുദ്ധിമുട്ടുകൾക്കും ഇത് കാരണമാകുകയും ചെയ്യും.
ഇത്തരം സാഹചര്യത്തിൽ നിങ്ങൾക്ക് യുഎഇയിലെ സിവിൽ കോടതിയെ സമീപിക്കാം. കൂടാതെ വാഗ്ദാനം ലംഘിച്ചതു കാരണം നിങ്ങൾക്കുണ്ടായ പണനഷ്ടത്തിനും മറ്റ് പ്രശ്നങ്ങൾക്കും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊണ്ട് കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്യാനും നിയമം നിങ്ങളെ സഹായിക്കും.
പക്ഷെ ഇതിനായി ഓഫർ ലെറ്റർ പിൻവലിച്ചുവെന്ന് തെളിയിക്കുന്ന രേഖകളും മറ്റും സൂക്ഷിച്ചു വെക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ നിലവിലെ കമ്പനിയിൽ നൽകിയ രാജി പിൻവലിക്കാൻ കഴിയുമോ എന്ന ഒരു സംശയം കൂടെ പ്രവാസികൾക്ക് തോന്നിയേക്കാം എന്നാൽ നിയമപരമായി പറഞ്ഞാൽ ഒരു ജീവനക്കാരൻ നൽകിയ രാജി തൊഴിലുടമ സ്വീകരിച്ചു കഴിഞ്ഞാൽ അത് ഒരു കരാർ ലംഘനമായാണ് കണക്കുക.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
അതുകൊണ്ട് തന്നെ രാജി പിൻവലിക്കുക എന്നത് തൊഴിലുടമയുടെ മാത്രം തീരുമാനമാണ്. നിങ്ങൾക്ക് അവരോട് കാര്യങ്ങൾ സംസാരിക്കുകയും എന്ന കാരണങ്ങൾ കൊണ്ട് ആ ഓഫർ ലെറ്റർ പിൻവലിച്ചെന്നും ഈ ജോലിയിൽ തന്നെ തുടരാൻ താത്‌പര്യമുണ്ടെന്നും പറയാം, ഒപ്പം രാജി പിൻവലിക്കാനും അപേക്ഷിക്കാം എന്നാൽ അത് ഉടൻ തന്നെ ചെയ്യാൻ അവർ നിയമപരമായി തയ്യാറാകണമെന്നില്ല എന്ന കാര്യം കൂടെ ഓർക്കുക.
യുഎഇയിൽ പലപ്പോഴും ജോലി തട്ടിപ്പുകൾ വ്യാപകമാകാറുണ്ട്, അതിനാൽ ഒരു ഓഫർ കണ്ടാൽ അത് എന്താണെന്നും എങ്ങനെയാണ് എന്നും ആദ്യം നോക്കണം. കാരണം നിരവധി തട്ടിപ്പുകൾ ഇതിന് മുന്നേയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ ചില കാര്യങ്ങൾ കൂടെ പ്രത്യേകം ശ്രദ്ധിക്കണം.
Big ticket lucky draw:‘ടിക്കറ്റ് പോലും എടുത്തില്ല’; എന്നിട്ടും പ്രവാസികളുടെ ജീവിതം മാറ്റിമറിച്ച ബിഗ് ടിക്കറ്റിന്റെ സർപ്രൈസ്;പ്രവാസികൾക്ക് അപ്രതീക്ഷിതമായി ലഭിച്ചത് ‘ബംപർ’ സന്തോഷം

Big ticket lucky draw:അബുദാബി: യുഎഇയിലെ പ്രമുഖ ഭാഗ്യക്കുറി ബ്രാൻഡായ ബിഗ് ടിക്കറ്റ് തങ്ങളുടെ ഉപയോക്താക്കൾക്കായി നടത്തിയ സർപ്രൈസ് ‘അപ്രിസിയേഷൻ നറുക്കെടുപ്പിൽ’ പ്രവാസികൾക്ക് വൻ നേട്ടം. പുതിയ ടിക്കറ്റ് എടുക്കുകയോ അധികമായി പണമടയ്ക്കുകയോ ചെയ്യാതെ തന്നെ പത്തോളം രാജ്യങ്ങളിൽ നിന്നുള്ള 50 പേർക്ക് 10,000 ദിർഹം വീതം സമ്മാനം ലഭിച്ചു. ഏകദേശം 2.25 ലക്ഷത്തിലധികം ഇന്ത്യൻ രൂപയാണ് ഓരോരുത്തർക്കും അപ്രതീക്ഷിത സമ്മാനമായി ലഭിച്ചിരിക്കുന്നത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
2025 ജനുവരി 1 മുതൽ 2026 ഏപ്രിൽ 30 വരെയുള്ള കാലയളവിൽ ടിക്കറ്റ് എടുത്ത മുഴുവൻ ആളുകളെയും ഉൾപ്പെടുത്തിയാണ് ഈ പ്രത്യേക ഇ-നറുക്കെടുപ്പ് നടത്തിയത്. നിലവിലെ സാഹചര്യങ്ങളിൽ തങ്ങളെ വിശ്വസിച്ച് ഒപ്പം നിന്ന ഉപയോക്താക്കൾക്ക് നന്ദി അറിയിക്കുന്നതിന്റെ ഭാഗമായാണ് ബിഗ് ടിക്കറ്റ് ഇത്തരമൊരു വേറിട്ട നറുക്കെടുപ്പ് സംഘടിപ്പിച്ചത്. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങി പത്തോളം രാജ്യങ്ങളിൽ നിന്നുള്ളവർ വിജയികളുടെ പട്ടികയിൽ ഇടംപിടിച്ചു
വിജയികളിൽ പ്രധാനിയായ പിയൂഷ് ലൂങ്കർ കഴിഞ്ഞ 21 വർഷമായി ദുബായിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുന്ന രാജസ്ഥാൻ സ്വദേശിയാണ്. കഴിഞ്ഞ രണ്ട് വർഷമായി മുടങ്ങാതെ ടിക്കറ്റ് എടുക്കാറുണ്ടെങ്കിലും യാതൊരു മുൻകൂർ അറിയിപ്പുമില്ലാതെ എത്തിയ ഈ സമ്മാനം തന്നെ അമ്പരപ്പിച്ചുവെന്ന് അദ്ദേഹം പ്രതികരിച്ചു. പിയൂഷിനെ കൂടാതെ നിരവധി മലയാളികളും മറ്റ് ഇന്ത്യക്കാരും ഭാഗ്യശാലികളുടെ പട്ടികയിലുണ്ട്.
യുഎഇയിൽ ബലിപെരുന്നാൾ എന്ന്??; നിർണായക മാസപ്പിറവി നിരീക്ഷണം ഈ ദിവസം ;പ്രവാസികൾക്ക് അറിയിപ്പ്
UAE May 12, 2026

യുഎഇ: ഈ വർഷത്തെ ബലിപെരുന്നാൾ തീയതികളെക്കുറിച്ചുള്ള സൂചനകൾ പുറത്തുവന്നു. ദുബായിലെ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് മാസപ്പിറവി ദർശിക്കുന്നതിനായുള്ള പരിപാടി മെയ് 17 ന് സംഘടിപ്പിക്കും. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ അനുസരിച്ച് പെരുന്നാൾ എന്നായിരിക്കും എന്നതിനെ കുറിച്ച് ചർച്ചകൾ സജീവമാണ്.ബലിപെരുന്നാൾ അലെങ്കിൽ ഈദ് അൽ അദ്ഹ ആഘോഷങ്ങൾക്കായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. ഇസ്ലാമിക് കലണ്ടറിലെ പന്ത്രണ്ടാമത്തെയും അവസാനത്തെയും മാസമായ ദുൽ ഹിജ്ജയിലെ പത്താം ദിവസമാണ് ഈദ് അൽ അദ്ഹ ആഘോഷിക്കുക. ഇതിന്റെ മുന്നോടിയായാണ് ദുൽ ഹിജ്ജ മാസപ്പിറവി നിരീക്ഷിക്കുന്നതിനായുള്ള ഔദ്യോഗിക നടപടികൾ യുഎഇ പ്രഖ്യാപിച്ചത്.
2026 മെയ് 17 ഞായറാഴ്ച ദുൽ ഹിജ്ജ മാസപ്പിറവി ദർശിക്കുന്നതിനായി ദുബായിലെ ജബൽ നസ്വ ട്രെയിലിൽ വൈകുന്നേരം 5 മണിക്ക് പരിപാടി ആരംഭിക്കും. സൂര്യാസ്തമയത്തിനു ശേഷം ചന്ദ്രനെ കാണുന്നത് പൂർത്തിയാകുന്നതുവരെ നിരീക്ഷണം തുടരുമെന്നും അറിയിച്ചു. കൂടാതെ കുടുംബങ്ങൾക്കും കുട്ടികൾക്കും ഈ ചടങ്ങിൽ പങ്കുചേരാൻ പ്രത്യേക ക്ഷണം നൽകിയിട്ടുണ്ട്.
എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ ജർവാന്റെ കണക്കുകൂട്ടലുകൾ അനുസരിച്ച് ദുൽ ഹിജ്ജ മാസത്തിലെ അമാവാസി 2026 മെയ് 17 ഞായറാഴ്ച അർദ്ധരാത്രിക്ക് ശേഷം കൃത്യം 12:01 ന് ഉണ്ടാകുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.
അതിനാൽ ദുൽ ഹിജ്ജ 1 മെയ് 18 തിങ്കളാഴ്ചയും, അറഫാ ദിനം മെയ് 26 ചൊവ്വാഴ്ചയും ബലിപെരുന്നാൾ മെയ് 27 ബുധനാഴ്ചയും ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. യുഎഇയിലെ പൊതു അവധി കലണ്ടർ അനുസരിച്ച് അറഫാ ദിനത്തിലും പെരുന്നാളിന്റെ ആദ്യ മൂന്ന് ദിവസങ്ങളിലും അവധിയായിരിക്കും.
കണക്കുകൂട്ടലുകൾ ശരിയാണെങ്കിൽ മെയ് 26 ചൊവ്വാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെ പ്രവാസികൾക്ക് ഔദ്യോഗിക അവധി ലഭിക്കും. കൂടാതെ ശനി, ഞായർ വാരാന്ത്യ അവധികൾ കൂടി ചേരുമ്പോൾ തുടർച്ചയായ 6 ദിവസത്തെ നീണ്ട അവധിക്ക് സാധ്യതയുള്ളതായും നേരത്തെ അറിയിച്ചിരുന്നു.
അതേസമയം ഈദ് അൽ അദ്ഹ തീയതി യുഎഇ ഔദ്യോഗികമായി വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. കൂടാതെ തൊഴിലാളികൾക്കുള്ള അവധിയും മാസപ്പിറവി ദർശന സമിതിയുടെ റിപ്പോർട്ട് വന്നാൽ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയവും ഫെഡറൽ അതോറിറ്റിയും അവധി സംബന്ധിച്ച ഔദ്യോഗിക പുറപ്പെടുവിക്കുമെന്നും അറിയിച്ചു.
പെരുന്നാൾ ആഘോഷങ്ങൾക്കായി യുഎഇയിലെ ഷോപ്പിംഗ് മാളുകളിലും പാർക്കുകളിലും വലിയ തിരക്കുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ പ്രവാസികൾ ആഘോഷങ്ങൾ പ്ലാൻ ചെയ്യുമ്പോൾ തിരക്ക് കണക്കിലെടുത്ത് മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തണമെന്നും അധികൃതർ വ്യക്തമാക്കി.