Kuwait raffle fraud case വാണിജ്യ നറുക്കെടുപ്പുകളിൽ കൃത്രിമത്വം കാണിച്ച കേസ് ; പ്രതികൾക്ക് ജാമ്യമില്ല

app

Kuwait raffle fraud case 2021 മുതൽ 2025 വരെയുള്ള കാലയളവിൽ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ നടന്ന വാണിജ്യ നറുക്കെടുപ്പുകളിൽ കൃത്രിമത്വം നടത്തിയ കേസ്. 73 പ്രതികളുള്ള കേസിൽ ക്രിമിനൽ കോടതി ആദ്യ വാദം പൂർത്തിയാക്കി. വാദം കേട്ട കോടതി, കേസ് ഫയലിന്റെ പകർപ്പുകൾ പരിശോധിക്കാൻ ആവശ്യമായ സമയം നൽകി. വിചാരണ ഡിസംബർ 8 വരെ മാറ്റിവച്ചു. അടുത്ത സെഷൻ വരെ കസ്റ്റഡിയിൽ തുടരുന്ന പ്രതികളെ വിട്ടയക്കണമെന്ന പ്രതിഭാഗ അഭ്യർത്ഥന കോടതി നിരസിടച്ചു.

കഴിഞ്ഞ മാസം അവസാനം പ്രോസിക്യൂഷൻ നൽകിയ വിവരപ്രകാരം, അന്വേഷണ നടപടികൾ പൂർത്തിയായതോടെയാണ് പ്രതികളെ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തത്. കൈക്കൂലി, ഔദ്യോഗിക രേഖകളും ഇലക്ട്രോണിക് രേഖകളും വ്യാജമായി സൃഷ്ടിക്കൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയാണ് പ്രധാന കുറ്റങ്ങൾ.

110-ൽ അധികം വാണിജ്യ നറുക്കെടുപ്പുകളിൽ കൃത്രിമത്വം കാട്ടി ഏകീകരിച്ച ശൃംഖലയായി പ്രതികൾ പ്രവർത്തിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. ഇവയുടെ മൊത്തം മൂല്യം 1.2 ദശലക്ഷം കുവൈറ്റ് ദിനാറിലധികമാണ്. ഇതോടൊപ്പം, നിയമവിരുദ്ധമായി സമ്പാദിച്ച വരുമാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, ഒരു ദശലക്ഷത്തിലധികം ദിനാറിന്റെ ഫണ്ടുകളും ആസ്തികളും കണ്ടുകെട്ടാൻ ഉത്തരവിട്ടിട്ടുണ്ട്.

കുവൈറ്റിൽ വാണിജ്യ നറുക്കെടുപ്പുകളിൽ വെളിപ്പെട്ട ഏറ്റവും വലിയ കൃത്രിമത്വ കേസുകളിൽ ഒന്നാണ് ഇത്. അഴിമതിയെ ചെറുക്കാനും, നിയന്ത്രിത വാണിജ്യ പ്രക്രിയകളിൽ പൊതുജന വിശ്വാസം നിലനിർത്താനും രാജ്യത്തിന്റെ സ്ഥിരതയുള്ള ശ്രമങ്ങളെ ഈ അന്വേഷണം വ്യക്തമാക്കുന്നതായി അധികൃതർ പറഞ്ഞു.

സാൽമിയയിൽ പാർക്ക് ചെയ്ത വാഹനങ്ങൾ അടിച്ച് തകർത്ത കനേഡിയൻ പൗരൻ അറസ്റ്റിൽ

Canadian visitor arrested in Kuwait സാൽമിയയിൽ പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾ നശിപ്പിച്ചു. വിസിറ്റ് വിസയിൽ കുവൈറ്റിലെത്തിയ ഒരു കനേഡിയൻ പൗരനെ ഹവല്ലി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ ​ഗ്ലാസുകൾ ഒരു കൂസലും കൂടാതെ യുവാവ് അടിച്ച് പൊട്ടിക്കുന്ന യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്, . അസ്വാഭാവികമായ സാഹചര്യം ശ്രദ്ധയിൽപ്പെട്ട പൗരന്മാർ നൽകിയ വിവരം അടിസ്ഥാനമാക്കി ഓപ്പറേഷൻസ് റൂം ഇടപെട്ടതിനെ തുടർന്നാണ് ഇക്കാര്യം പുറത്തുവന്നത്.

വീഡിയോ ദൃശ്യങ്ങളും ലഭ്യമായ പരാതിയും പരിശോധിച്ചതിനെ തുടർന്ന് ഒരു സപ്പോർട്ട് പട്രോൾ സംഘത്തെ സ്ഥലത്തെത്തിച്ചു. പരിശോധനയിൽ പ്രതി മയക്കുമരുന്ന് ലഹരിയിൽ ആണെന്ന് കണ്ടെത്തി. പെരുമാറ്റം കാഴ്ചവെക്കുകയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി. അയാളുടെ കൈവശം ഒരു കോരികയും ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. അത് ഉപയോഗിച്ച് ഏഴ് വാഹനങ്ങളുടെ മുൻ ചില്ലുകൾ തകർത്ത് നാശനഷ്ടമുണ്ടാക്കിയതും സ്ഥിരീകരിച്ചു.

അക്രമാസക്തമായ നിലപാട് കാരണം പ്രതിയെ നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ശക്തിപ്രയോഗം നടത്തേണ്ടിവന്നു. തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് നിയമനടപടികൾക്കായി സാൽമിയ പോലീസ് സ്റ്റേഷനിലേക്ക് റഫർ ചെയ്തു. നാശനഷ്ടം സംഭവിച്ച വാഹനങ്ങളുടെ ഉടമകൾ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു. പൊതുമുതലും സ്വകാര്യ സ്വത്തും നശിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ശക്തമായ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ മന്ത്രാലയം പ്രതിബദ്ധമാണെന്നും ആവർത്തിച്ചു.

ഇനി ഇല്ല ഉപഭോക്താക്കളെ ആ സേവനം, പണം അയക്കാനുള്ള ഒരു സേവനം നവംബർ 30ന് ബാങ്ക് നിർത്തുന്നു

UAE Nazia Staff Editor — November 18, 2025 · 0 Comment

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) വർഷങ്ങളായി ഉപയോഗിച്ചിരുന്ന ‘എംകാഷ്’ പണമിടപാട് സേവനം അവസാനിപ്പിക്കുന്നു. രജിസ്‌ട്രേഷൻ ആവശ്യമില്ലാതെ ചെറിയ തുകകൾ ഉടൻ അയക്കാൻ സഹായിച്ച ഈ സേവനം നവംബർ 30-നോടുകൂടി പൂർണമായി നിർത്തുന്നതായി എസ്‌ബിഐ അറിയിച്ചു.

ഓൺലൈൻ എസ്‌ബിഐയിലൂടെയോ യോനോ ലൈറ്റ് ആപ്പിലൂടെയോ വ്യക്തിയുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യാതെ പണം അയയ്ക്കാൻ സഹായിക്കുന്ന സംവിധാനം ആയിരുന്നു എംകാഷ്. എന്നാൽ, യൂസർ സെഫ്റ്റിയും പുതിയ സാങ്കേതിക വിദ്യകളിലേക്കുള്ള മാറലും ലക്ഷ്യമാക്കിയാണ് ബാങ്ക് ഈ സേവനം അവസാനിപ്പിക്കുന്നത്.

ഇനി എന്ത് ഉപയോഗിക്കാം?


മൂന്നാം കക്ഷിയിലേക്ക് (Third Party Beneficiary) പണം അയയ്ക്കുന്നതിനായി ഇനി മുതൽ UPI, IMPS, NEFT, RTGS പോലെ കൂടുതൽ സുരക്ഷിതവും വേഗമേറിയതുമായ വഴികൾ ഉപയോഗിക്കണം എന്നാണ് എസ്‌ബിഐയുടെ നിർദേശം.

എംകാഷ് ഉപയോഗിച്ചിരുന്നത് ഇങ്ങനെ:

  • ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം എംപിഐഎൻ നൽകി ലോഗിൻ ചെയ്യാം.
  • പണം ലഭിക്കുന്ന ആളിന്റെ വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതില്ല; മൊബൈൽ നമ്പറോ ഇമെയിൽ ഐഡിയോ നൽകിയാൽ മതി.
  • സ്വീകരിക്കുന്നവർക്ക് SMS അല്ലെങ്കിൽ ഇമെയിൽ വഴി ലിങ്കും എട്ട് അക്ക പാസ്‌കോഡും ലഭിക്കും.
  • അതിൽ ബാങ്ക് അക്കൗണ്ട് നമ്പറും IFSC കോഡും നൽകിയാണ് പണം ക്ലെയിം ചെയ്യുന്നത്.

ചാർജുകളും പരിധികളും:

  • ഓരോ ഇടപാടിനും ₹2.50 ചാർജ്
  • ഒരു ദിവസം പരമാവധി ₹5,101 വരെ മാത്രം
  • ഓരോ ഇടപാടും ₹2,501-ൽ കൂടുതലാകരുത്
  • പ്രതിമാസം ₹11,101 വരെ ഇടപാടുകൾ അനുവദിച്ചിരുന്നു

യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റർഫേസ് (UPI) വൻതോതിൽ ജനപ്രിയമായതോടെ എംകാഷ് ഉപയോഗം താഴ്ചയിലായി. ഉയർന്ന ഇടപാടുകളും അതിവേഗ പ്രവർത്തനവും പൂജ്യചെലവും നൽകിയതിനാൽ ഉപഭോക്താക്കൾ വലിയ തോതിൽ UPIയിലേക്ക് മാറി. പഴയതായ എംകാഷ് പോലുള്ള സേവനങ്ങൾ ഒഴിവാക്കുന്നതിലൂടെ ചെലവ് കുറയ്ക്കാനും ബാങ്കിന് കഴിയുമെന്ന് എസ്‌ബിഐ വ്യക്തമാക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *