
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ദുബായ്: ദുബായിലെ വിവിധയിടങ്ങളിൽ നടക്കുന്ന റോഡ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ഈ ആഴ്ച താൽക്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. പ്രധാന പാതകളായ അൽ ഖലീജ് സ്ട്രീറ്റിലും ഹെസ്സ സ്ട്രീറ്റിലുമാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.
അൽ ഖലീജ് സ്ട്രീറ്റ് കെയ്റോ സ്ട്രീറ്റ് റൗണ്ട് എബൗട്ടിനും അൽ വഹീദ സ്ട്രീറ്റ് റൗണ്ട് എബൗട്ടിനും ഇടയിൽ (അൽ മംസാർ ഭാഗത്തേക്ക്) നിയന്ത്രണമുണ്ടാകും. ഏപ്രിൽ 5 ഞായറാഴ്ച അർധരാത്രി 12 മണി മുതൽ ഏപ്രിൽ 6 തിങ്കളാഴ്ച പുലർച്ചെ 5 മണി വരെയാണ് ഈ മാറ്റം. ഹെസ്സ സ്ട്രീറ്റും ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റും സംഗമിക്കുന്ന ഇന്റർസെക്ഷനിൽ വികസന പ്രവർത്തനങ്ങൾക്കായി ഗതാഗതം വഴിതിരിച്ചുവിടും. ഏപ്രിൽ 4 ശനിയാഴ്ച രാത്രി 11 മണിക്ക് ആരംഭിക്കുന്ന നിയന്ത്രണം ഏപ്രിൽ 6 തിങ്കളാഴ്ച രാവിലെ 8 മണി വരെ തുടരും.യാത്രക്കാർക്കുള്ള നിർദ്ദേശങ്ങൾ
തിരക്ക് ഒഴിവാക്കാൻ ഡ്രൈവർമാർ റോഡിലെ ദിശാസൂചകങ്ങൾ കൃത്യമായി പാലിക്കണം. അൽ അസായേൽ സ്ട്രീറ്റ്, അൽ സുഫൂഹ് സ്ട്രീറ്റ്, ശൈഖ് സായിദ് റോഡ് എന്നീ ബദൽ പാതകൾ ഉപയോഗിക്കാൻ ആർടിഎ നിർദ്ദേശിച്ചു.
drone attack in uae;യു.എ.ഇക്ക് നേരെ തുടര്‍ച്ചയായ വ്യോമാക്രമണ ശ്രമം:സിറിയയിലെ യു.എ.ഇ എംബസിക്ക് നേരെ ആക്രമണം: ശക്തമായി അപലപിച്ച് യു.എ.ഇ
drone attack in uae;അബൂദബി: സിറിയന്‍ തലസ്ഥാനമായ ദമസ്കസിലെ തങ്ങളുടെ എംബസിbക്കും മിഷന് മേധാവിയുടെ വസതിക്കും നേരെ നടന്ന അക്രമങ്ങളെ യു.എ.ഇ ശക്തമായി അപലപിച്ചു. യു.എ.ഇയുടെ ദേശീയ ചിഹ്നങ്ങളെ ലക്ഷ്യമിട്ടു നടന്ന ആക്രമണങ്ങളെയും രാജ്യം അങ്ങേയറ്റം ഗൗരവത്തോടെയാണ് കാണുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. നയതന്ത്ര മന്ദിരങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അന്താരാഷ്ട്ര നിയമപ്രകാരം (പ്രത്യേകിച്ച് വിയന്ന കണ്വെന്ഷന്) ഉറപ്പുനല്‍കുന്ന സംരക്ഷണം നല്‍കേണ്ടതിന്റെ പ്രാധാന്യം യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ഓര്‍മിപ്പിച്ചു. എംബസിക്കും ജീവനക്കാര്‍ക്കും സുരക്ഷയൊരുക്കാനും, ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാനും സിറിയന്‍ ഭരണകൂടം തയ്യാറാകണം. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാനും സിറിയന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും വിദേശകാര്യ മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.
യു.എ.ഇ എംബസിക്ക് നേരെയുണ്ടായ അക്രമങ്ങളെ ഗള്‍ഫ് സഹകരണ കൗണ്‍സിലും (ജി.സി.സി) ശക്തമായി അപലപിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും യു.എ.ഇയുടെ ദേശീയ ചിഹ്നങ്ങളെ അപമാനിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും സിറിയന്‍ അധികൃതര്‍ തയ്യാറാകണമെന്ന് ജി.സി.സി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി ആവശ്യപ്പെട്ടു.
നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നേരെ നടക്കുന്ന ഏത് തരത്തിലുള്ള അക്രമങ്ങളെയും തള്ളിക്കളയുന്നതായി അറബ് പാര്‍ലമെന്റ് പ്രസിഡന്റ് മുഹമ്മദ് ബിന്‍ അഹമ്മദ് അല്‍ യമാഹി വ്യക്തമാക്കി. ഇത് നയതന്ത്ര കാര്യാലയങ്ങള്‍ക്കും ജീവനക്കാര്‍ക്കും സംരക്ഷണം ഉറപ്പുനല്‍കുന്ന വിയന്ന കണ്‍വെന്‍ഷന്റെ വ്യക്തമായ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അബുദാബി: 24 മണിക്കൂറിനുള്ളില്‍ യു.എ.ഇക്ക് നേരെ ഇറാന് നടത്തിയത് നിരവധി ആക്രമണശ്രമങ്ങള്‍. ശനിയാഴ്ച ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണത്തില്‍ 23 ബാലിസ്റ്റിക് മിസൈലുകളും 56 ആളില്ലാ വിമാനങ്ങളും (യു.എ.വി) യു.എ.ഇ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മേഖലയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് പുതിയ ആക്രമണം. വ്യോമാക്രമണങ്ങളെ നേരിടാന്‍ എമിറേറ്റ്സ് സായുധ സേന അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഇതുവരെ 498 ബാലിസ്റ്റിക് മിസൈലുകളും 23 ക്രൂയിസ് മിസൈലുകളും 2,141 ഡ്രോണുകളും ആണ് യു.എ.ഇ തകര്‍ത്തത്.
രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയും നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതില്‍ യു.എ.ഇയുടെ വിവിധ തലങ്ങളിലുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ കാര്യക്ഷമതയാണ് ഇത് വ്യക്തമാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിക്കുന്നതിനിടെ യു.എ.ഇ സായുധ സേനയിലെ രണ്ട് അംഗങ്ങള്‍ ആണ് ഇതിനിടെ വീരമൃത്യു വരിച്ചത്. സായുധ സേനയുമായി കരാറിലേര്പ്പെട്ടിരുന്ന ഒരു മൊറോക്കന്‍ പൗരനും കൊല്ലപ്പെട്ടു.
ഇതിന് പുറമെ ഇന്ത്യ, പാകിസ്ഥാന്, നേപ്പാള്‍, ബംഗ്ലാദേശ്, ഫലസ്തീന്, ഈജിപ്ത് തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 10 സിവിലിയന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. 217 പേര്‍ക്ക് പരിക്കേറ്റു. യു.എ.ഇ, ഈജിപ്ത്, സുഡാന്, എത്യോപ്യ, ഫിലിപ്പീന്‍സ്, പാകിസ്ഥാന്, ഇറാന്, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, അസര്ബൈജാന്, യെമന്‍, ഉഗാണ്ട, എറിത്രിയ, ലെബനന്, അഫ്ഗാനിസ്ഥാന്, ബഹ്റൈന്‍, കൊമോറോസ്, തുര്‍ക്കി, ഇറാഖ്, നേപ്പാള്‍, നൈജീരിയ, ഒമാന്‍, ജോര്‍ദാന്‍, ഫലസ്തീന്, ഘാന, ഇന്തോനേഷ്യ, സ്വീഡന്, ടുണീഷ്യ, മൊറോക്കോ, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പരിക്കേറ്റത്.
സായുധ സേന അതീവ ജാഗ്രതയിലാണെന്നും ഏത് സാഹചര്യവും നേരിടാന്‍ പൂര്‍ണ്ണ സജ്ജമാണെന്നും യു.എ.ഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഏത് ശ്രമങ്ങളെയും ശക്തമായി നേരിടും. പരമാധികാരവും സ്ഥിരതയും ദേശീയ താല്‍പ്പര്യങ്ങളും സംരക്ഷിക്കുന്നത് ഉറപ്പാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി