Weather alert in uae; ഇന്ന് പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക;യുഎഇയിൽ അസ്ഥിര കാലാവസ്ഥ;ജാഗ്രതാ നിർദ്ദേശം

uae weather alert unstable conditions

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Weather alert in uae


ദുബൈ: വരും ദിവസങ്ങളിലും യുഎഇയിൽ കാര്യമായ കാലാവസ്ഥാ മാറ്റങ്ങൾ ഉണ്ടാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി. വിവിധ മർദ്ദ സംവിധാനങ്ങളുടെ സ്വാധീനം മൂലം തിങ്കളാഴ്ച വരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മൂടൽമഞ്ഞിനും പൊടിക്കാറ്റിനും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം.

‌പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കാഴ്ചപരിധി കുറയാനും ഇടയുണ്ട്. അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണം. വടക്കൻ-തീരദേശ മേഖലകളിൽ കാറ്റ് കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട്.

ഏപ്രിൽ 6 തിങ്കളാഴ്ചയോടെ രാജ്യത്തിന്റെ തീരദേശ മേഖലകളിലും വടക്കൻ, കിഴക്കൻ പ്രദേശങ്ങളിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് എൻസിഎം റിപ്പോർട്ട് ചെയ്യുന്നു. വാരാന്ത്യത്തിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. കാലാവസ്ഥാ വ്യതിയാനങ്ങൾ കണക്കിലെടുത്ത് യാത്രക്കാരും തീരദേശവാസികളും മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Abudhabi big ticket ;അബുദാബി ബിഗ് ടിക്കറ്റ്; കോളടിച്ചത് മൂന്ന് മലയാളികൾക്ക്, വരാൻ പോകുന്നത് 63 കോടിയുടെ സമ്മാനത്തുക

UAE April 4, 2026

296855

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Abudhabi big ticket; അബുദാബി: ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിൽ മലയാളിക്ക് വൻ നേട്ടം. വിജയികളായ നാലുപേരിൽ മൂന്നുപേരും മലയാളികളാണ്. റിസ്‌‌വാൻ (44), നാജിയ നസ്രീൻ യഹ്യ മുക്കാലച്ചാൽ പൊതിച്ചി (25), ജംഷാദ് മഠണത്ത് (39) എന്നീ മലയാളികൾക്കാണ് സമ്മാനം ലഭിച്ചത്. അഫ്‌ഗാൻ സ്വദേശി ഷഫിയുല്ല സാന്താലിയാണ് (46) മറ്റൊരു ഭാഗ്യശാലി. 24 കാരറ്റ് സ്വർണ ബിസ്‌കറ്റുകളാണ് ഇവർക്ക് സമ്മാനമായി ലഭിച്ചത്. ഇതിന് പിന്നാലെ ഈ മാസത്തെ വമ്പൻ സമ്മാനങ്ങളും ബിഗ് ടിക്കറ്റ് പ്രഖ്യാപിച്ചു. 25 ദശലക്ഷം ദിർഹം (ഏകദേശം 63 കോടി രൂപ) ആണ് അടുത്ത ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.

ബഹ്‌റൈനിൽ കാറ്റഗറി മാനേജറായി ജോലി ചെയ്യുന്ന റിസ്‌‌വാൻ കഴിഞ്ഞ അഞ്ച് വർഷമായി ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. ഒരു ശീലമായി മാറിക്കഴിഞ്ഞതിനാൽ തന്നെ ബിഗ് ടിക്കറ്റ് ഇപ്പോൾ ജീവിതത്തിന്റെ ഭാഗം തന്നെയാണെന്നാണ് അദ്ദേഹം പറയുന്നത്. എപ്പോഴും മൂന്ന് സുഹൃത്തുക്കളുമായി ചേർന്നാണ് ബിഗ് ടിക്കറ്റെടുക്കുന്നതെന്നും ഈ പ്ലാറ്റ്‌ഫോമിൽ അത്രമാത്രം വിശ്വാസമുണ്ടെന്നും റിസ്വാൻ പറഞ്ഞ‌ു. യൂട്യൂബ് ലൈവിലൂടെയാണ് താൻ വിജയിയായ വിവരം അദ്ദേഹം അറിഞ്ഞത്. തന്റെ കുഞ്ഞുമാലാഖയായ മകൾക്കായി ഈ സമ്മാനം സമർപ്പിക്കുന്നുവെന്നും റിസ്വാൻ പറഞ്ഞു.

മലയാളിയായ നാജിയ നസ്രീൻ യഹ്യ മുക്കാലച്ചാൽ പൊതിച്ചി (25) എന്ന വീട്ടമ്മ കഴിഞ്ഞ മൂന്ന് വർഷമായി മുടങ്ങാതെ ഭാഗ്യം പരീക്ഷിക്കാറുണ്ടായിരുന്നു. പത്ത് സുഹൃത്തുക്കളുമായി ചേർന്നാണ് ഇത്തവണ നാജിയ ബിഗ്‌ ടിക്കറ്റെടുത്തത്. കഠിനാധ്വാനത്തിന് ഫലം ലഭിച്ചു, ഇനിയും ഞാൻ ബിഗ് ടിക്കറ്റിൽ പങ്കാളിയാകും എന്നാണ് നാജിയ പ്രതികരിച്ചത്. മക്കളുടെ സുരക്ഷിതമായ ഭാവിക്കായി സമ്മാനകത്തുക ഉപയോഗിക്കാനാണ് അവർ തീരുമാനിച്ചിരിക്കുന്നത്.

ദുബായിലെ ഹോട്ടൽ ജീവനക്കാരനായ ജംഷാദ മഠണത്ത് കഴിഞ്ഞ പത്ത് വർഷമായി ബിഗ് ടിക്കറ്റെടുക്കുന്നുണ്ട്. കോൾ വന്നപ്പോൾ ആദ്യം കരുതിയത് എന്തെങ്കിലും പ്രമോഷൻ കോൾ ആകുമെന്നാണ്. പക്ഷേ അതൊരു വലിയ സർപ്രൈസായി മാറി. എപ്പോഴും സുഹൃത്തുക്കളുമായി ചേർന്നാണ് ബിഗ് ടിക്കറ്റെടുക്കുക. നമ്മുടെ പണം സ്‌മാർട്ടായി ഉപയോഗിക്കുക എന്നാണ് അദ്ദേഹം പറയുന്നത്. സമ്മാനത്തുക എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തിൽ ഭാര്യയും മക്കളും അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം തമാശയായി പറഞ്ഞു.

അൽ ഐനിൽ സ്ഥിരതാമസമാക്കിയ വ്യക്തിയാണ് ഷഫിയുല്ല സാന്താലി. കഴിഞ്ഞ ഒരു വർഷമായി അദ്ദേഹം ഒറ്റയ്‌ക്ക് ടിക്കറ്റ് എടുക്കുന്നു. കോൾ വന്നപ്പോൾ വിശ്വസിക്കാനായില്ല. നട്ടെല്ലിന് പരിക്കേറ്റ മകളുമായി ആ സമയം ആശുപത്രിയിൽ നിൽക്കുകയായിരുന്നു. പിന്നീട് മകളുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷമാണ് ഹെൽപ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട് വിജയം ഉറപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരെ സഹായിക്കുന്ന ബിഗ് ടിക്കറ്റിനോട് വലിയ നന്ദിയുണ്ടെന്നും എല്ലാവരുടെ സ്വപ്‌നങ്ങളും ഇവിടെ യാഥാർത്ഥ്യമാകുന്നുവെന്നും ഷഫിയുല്ല സാന്താലി സന്തോഷം പങ്കുവച്ചു.

safety advisory urging residents ;വലിയ ശബ്ദങ്ങൾ കേട്ടോ?യുഎഇയിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം; ഇറാന്റെ മിസൈൽ–ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിച്ച് രാജ്യം

safety advisory urging residents;

അബുദാബി, ദുബായ്, ഷാർജ, അൽ ഐൻ തുടങ്ങിയ നഗരങ്ങളിലെ താമസക്കാർക്ക് അധികൃതർ മൊബൈൽ ഫോണുകൾ വഴി അടിയന്തര ജാഗ്രതാ നിർദേശം നൽകി. ജനങ്ങൾ സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിൽ അഭയം പ്രാപിക്കണമെന്നും ജനാലകൾക്കും വാതിലുകൾക്കും സമീപത്തുനിന്ന് മാറിനിൽക്കണമെന്നും നിർദേശമുണ്ട്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും (എൻസിഇഎംഎ) ആഭ്യന്തര മന്ത്രാലയവും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

യുഎഇയുടെ വ്യോമാതിർത്തി പൂർണമായും സുരക്ഷിതമാണെന്നും പ്രതിരോധ സംവിധാനങ്ങൾ സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ പാലിക്കേണ്ട നിർദ്ദേശങ്ങളും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. സ്ഫോടനങ്ങളുടെയോ മറ്റോ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കരുതെന്ന് കർശന നിർദേശമുണ്ട്. 

റോഡിലുള്ള വാഹനയാത്രക്കാർ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തി അവിടെ തുടരണം. ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും പരിഭ്രാന്തി പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം അഭ്യർഥിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *