
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
relief for indian students;ദുബൈ: ഇന്ത്യയിൽ ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രത്യേക സൗകര്യമൊരുക്കുന്നു. എൻആർഐ (NRI) സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനായി മുൻകൂർ അപ്പോയിന്റ്മെന്റ് ഇല്ലാതെ തന്നെ അപേക്ഷിക്കാനുള്ള ‘വാക്ക്-ഇൻ’ സംവിധാനമാണ് പ്രഖ്യാപിച്ചത്. പ്രവേശന നടപടികൾ ആരംഭിക്കാനിരിക്കെ, രേഖകൾ ശരിയാക്കുന്നതിനുള്ള തിരക്ക് ഒഴിവാക്കാനാണ് നീക്കം.
ദുബൈയിലെയും വടക്കൻ ഇമാറാത്തുകളിലെയും എല്ലാ ബിഎൽഎസ് (BLS) സെന്ററുകളിലും ഈ സൗകര്യം ലഭ്യമാണ്. പന്ത്രണ്ടാം ക്ലാസ് പഠനം പൂർത്തിയാക്കി ഇന്ത്യയിലെ വിവിധ കോളേജുകളിൽ ഉപരിപഠനത്തിന് പ്രവേശനം ആഗ്രഹിക്കുന്ന അർഹരായ എല്ലാ ഇന്ത്യൻ വിദ്യാർത്ഥികൾക്കും ഈ അവസരം പ്രയോജനപ്പെടുത്തി എൻആർഐ സർട്ടിഫിക്കറ്റിനായി അപേക്ഷിക്കാവുന്നതാണ്.
അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ
അപ്പോയിന്റ്മെന്റ് ഇല്ലാതെ നേരിട്ടെത്തുന്ന വിദ്യാർത്ഥികൾ താഴെ പറയുന്ന രേഖകൾ കരുതണം:
- പന്ത്രണ്ടാം ക്ലാസിലെ രേഖകൾ (ഗ്രേഡ് ഷീറ്റ്/ഹാൾ ടിക്കറ്റ്).
- കോളേജ് പ്രവേശനത്തിനുള്ള തെളിവ് (Application/Prospectus).
- പൂരിപ്പിച്ച അപേക്ഷാ ഫോം (കോൺസുലേറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്).
പ്രത്യേക അപ്പോയിന്റ്മെന്റ് ഇല്ലാത്തതിനാൽ ‘ആദ്യം വരുന്നവർക്ക് ആദ്യം’ എന്ന മുൻഗണനാക്രമത്തിലായിരിക്കും സേവനം ലഭിക്കുക. തിരക്ക് ഒഴിവാക്കാൻ അപേക്ഷകർ നേരത്തെ എത്തണമെന്ന് കോൺസുലേറ്റ് നിർദ്ദേശിച്ചു. ഇന്ത്യയിലെ പ്രമുഖ സർവ്വകലാശാലകളിൽ എൻആർഐ ക്വാട്ടയിൽ സീറ്റ് ലഭിക്കുന്നതിന് ഈ സർട്ടിഫിക്കറ്റ് അനിവാര്യമാണ്.
പ്രവാസികളായ ആയിരക്കണക്കിന് ഇന്ത്യൻ കുടുംബങ്ങൾക്ക് കോളേജ് പ്രവേശന കാലത്തെ വലിയൊരു പ്രായോഗിക ബുദ്ധിമുട്ട് ഒഴിവാക്കാൻ ഈ തീരുമാനം സഹായിക്കും. സാഹചര്യം നിരീക്ഷിച്ച ശേഷം ആവശ്യമെങ്കിൽ കൂടുതൽ ഇളവുകൾ അനുവദിക്കുമെന്നും കോൺസുലേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
ഗ്യാസ് മാത്രമല്ല, മലയാളികളുടെ ഇന്റർനെറ്റും വൈകാതെ നഷ്ടമാകും? എല്ലാത്തിനും കാരണം യുദ്ധം
ദുബായ്: പശ്ചിമേഷ്യൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ മലയാളികൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ളവർ ആശങ്കയിലാണ്. യുദ്ധം നിലവിൽ പല രാജ്യക്കാരെയും ബാധിച്ചുകഴിഞ്ഞു. എൽപിജി ക്ഷാമം കാരണം പലയിടത്തും ഭക്ഷണത്തിന് വില വർദ്ധിച്ചു. ഇപ്പോഴിതാ ഇതിനെല്ലാം പുറമേ പുതിയൊരു ആശങ്ക കൂടി ഉയർന്നുവരികയാണ്. ഹോർമുസ് കടലിടുക്കിലൂടെയും ചെങ്കടലിലൂടെയും കടന്നുപോകുന്ന സബ് സീ കേബിളുകളുടെ സുരക്ഷയാണ് ഇപ്പോൾ ചോദ്യചിഹ്നമായിരിക്കുന്നത്. ഈ കേബിളുകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇന്ത്യയിൽ ഇന്റർനെറ്റ് സേവനം പോലും നഷ്ടമാകും.
ഇന്ത്യയുടെ ഇന്റർനെറ്റ് ട്രാഫിക്കിന്റെ 60 ശതമാനവും മുംബയിൽ നിന്ന് യൂറോപ്പിലേക്കുള്ള നിർണായക വഴിയിലൂടെയാണ് കൈകാര്യം ചെയ്യുന്നത്. ഈ കേബിളുകൾക്ക് തടസം സംഭവിച്ചാൽ ഇന്ത്യയിലുടനീളമുള്ള ഇന്റർനെറ്റ് വേഗത, ഡിജിറ്റൽ നെറ്റ്വർക്കുകൾ, ക്ലൗഡ് സേവനങ്ങൾ എന്നിവയെ ബാധിക്കും. പ്രധാനമായും ചെങ്കടലിലൂടെ കടന്നുപോകുന്ന സബ് സീ കേബിളുകളുടെ കാര്യത്തിലാണ് ആശങ്ക ഉയരുന്നത്. ഏഷ്യ, യൂറോപ്പ് ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള ഡാറ്റാ ട്രാഫിക്കിന്റെ ഭൂരിഭാഗവും വഹിക്കുന്ന 17 സബ് സീ കേബിളുകൾ ചെങ്കടലിലൂടെ കടന്നുപോകുന്നുണ്ട്.
ഇന്ത്യയിൽ ഇന്റർനെറ്റ് ട്രാഫിക്കിന്റെ ശേഷിക്കുന്ന 40 ശതമാനത്തിൽ ഭൂരിഭാഗവും ചെന്നൈയിൽ നിന്ന് സിംഗപ്പൂരിലേക്കും പസഫിക്കിലേക്കുമാണ് പോകുന്നത്. സബ് സീ കേബിളിന് എന്തെങ്കിലും സംഭവിച്ചാൽ തന്നെ മിഡിൽ ഈസ്റ്റിലെ നിലവിലുള്ള യുദ്ധ സാഹചര്യത്തിൽ അവയുടെ അറ്റകുറ്റപ്പണികൾ ചെയ്യുന്നത് വലിയ വെല്ലുവിളിയാണ്. സാധാരണ സമയങ്ങളിൽ പോലും കടലിനടിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഏറെ സമയവും പരിശ്രമവും ആവശ്യമായി വരാറുണ്ട്.
ഇന്ത്യയിലെ എല്ലാ മുൻനിര ടെലികോം, ഡിജിറ്റർ ഇൻഫ്രാസ്ട്രക്ചർ സ്ഥാപനങ്ങളുടെയും സബ് സീ കേബിളുകൾ ഹോർമുസ് കടലിടുക്കിനും ചെങ്കടലിനും അടിയിലൂടെയാണ് കടന്നുപോകുന്നത്. റിലയൻസ് ജിയോ ഇൻഫോകോം, ഭാരതി എയർടെൽ, ടാറ്റ കമ്മ്യൂണിക്കേഷൻസ്, വോഡഫോൺ ഐഡിയ എന്നിവയും ഇവയിൽ ഉൾപ്പെടുന്നു.
Weather update in uae: യുഎഇയിൽ ഞായറാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരും; പൊതുജനം മുന്നറിയിപ്പ് ശ്രദ്ധിക്കുക
UAE April 2, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Weather update in uae: ദുബൈ: യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) മുന്നറിയിപ്പ് നൽകി. ഞായറാഴ്ച വരെ രാജ്യം അസ്ഥിരമായ കാലാവസ്ഥയുടെ പിടിയിലായിരിക്കുമെന്നും വിവിധയിടങ്ങളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അന്തരീക്ഷത്തിലുണ്ടാകുന്ന ന്യൂനമർദ്ദത്തിന്റെ ഫലമായി താപനിലയിൽ പ്രകടമായ മാറ്റമുണ്ടാകും. ഇന്ന് താപനില കുറയുമെങ്കിലും വരും ദിവസങ്ങളിൽ ക്രമേണ വർദ്ധിക്കും. വടക്കൻ മേഖലകളിലും തീരദേശങ്ങളിലും ശനി, ഞായർ ദിവസങ്ങളിൽ ആകാശം മേഘാവൃതമായിരിക്കും. നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് വീശുന്ന കാറ്റ് പൊടിപടലങ്ങൾ ഉയർത്താൻ സാധ്യതയുള്ളതിനാൽ കാഴ്ചപരിധി കുറഞ്ഞേക്കാം. വാഹനയാത്രികർ ജാഗ്രത പാലിക്കണം. അറബിക്കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. ഞായറാഴ്ച വൈകുന്നേരത്തോടെ തിരമാലകൾ വീണ്ടും ഉയരാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾക്കും കടലിൽ പോകുന്നവർക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രിയിലും പുലർച്ചെയും അന്തരീക്ഷത്തിൽ ഈർപ്പം വർദ്ധിക്കും. ഇത് തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും കനത്ത മൂടൽമഞ്ഞിന് കാരണമായേക്കാം. കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു