UAE arrests for fake news 2026 conflict സംഘർഷം; വ്യാജ പ്രചാരണം അരുത്, തെറ്റായ വിവരങ്ങൾ പങ്കുവച്ച വിവിധ രാജ്യക്കാരായ 35 പേർ യുഎഇയിൽ അറസ്റ്റിൽ,17 പേർ ഇന്ത്യക്കാർ

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

UAE arrests for fake news 2026 conflict ദുബായ്: സംഘർഷ കാലത്തെ സോഷ്യൽ മീഡിയാവ്യാജ പ്രചരണങ്ങൾക്കെതിരെ അതിശക്തമായ നടപടി പരസ്യമാക്കി യുഎഇ. എഐ ഉൾപ്പടെ ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തിയതിന് വിവിധ രാജ്യക്കാരായ 35 പേരെ യുഎഇ അറ്റോണി ജനറൽ അറസ്റ്റ് ചെയ്തു. ഇതിൽ 17പേർ ഇന്ത്യക്കാരാണ്. ഇവരെ അതിവേഗ വിചാരണയ്ക്ക് നിർദേശം നൽകി. കൃത്രിമമായി നിർമ്മിച്ച വിഡീയോകളുപയോഗിച്ച് തെറ്റായ പ്രചരണം നടത്തിയെന്നാണ് കേസ്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ശക്തമായ നിരീക്ഷണത്തിന് ശേഷമാണ് നടപടി.

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും പരിഭ്രാന്ത്രി പരത്തിയും രാജ്യസുരക്ഷയെ അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് കേസ്. മറ്റു രാജ്യങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ട വീഡിയോ യുഎഇയിലേത് എന്ന പേരിൽ പ്രചരിപ്പിച്ചു. ജനങ്ങൾക്കിടയിലേക്ക് ആക്രമണം നടക്കുന്നതും പ്രചരിപ്പിച്ചു. എഐ ഉപയോഗിച്ച് യുഎഇയുടെ ഐക്കോണിക് സ്ഥലങ്ങൾ തകർന്ന വീഡിയോ പ്രചരിപ്പിച്ചു എന്നിങ്ങനെയാണ് കുറ്റങ്ങൾ. പ്രതികൾക്ക് ഒരു വർഷത്തിൽ കുറയാത്ത തടവ് ലഭിക്കാം. 1 ലക്ഷം ദിർഹം വരെയാണ് പിഴ ഈടാക്കുക. നേരത്തെ, ദൃശ്യങ്ങൾ ചിത്രികരീച്ചതിന് അബുദാബി പൊലീസ് 45 പേരെ അറസ്റ്റ് ചെയ്തിരുന്നു.

യുഎഇയിൽ വീണ്ടും ഇറാന്റെ ആക്രമണം; തകർത്തത് ഒൻപത് മിസൈലുകളും 33 ഡ്രോണുകളും

UAE Nazia Staff Editor — March 14, 2026 · 0 Comment

2026 03 1417 03 57iran launches fresh attack on uae nine missiles and 33 drones intercepted

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

iran launches fresh attack;

അബുദബി: ഇന്ന് പുലർച്ചെ ഇറാനിൽ നിന്ന് യുഎഇ ലക്ഷ്യമാക്കി വിക്ഷേപിച്ച ഒൻപത് ബാലിസ്റ്റിക് മിസൈലുകളും 33 ഡ്രോണുകളും തകർത്തതായി വ്യോമ പ്രതിരോധ സേന. പ്രതിരോധ മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമണത്തെത്തുടർന്ന് ശനിയാഴ്ച പുതിയ പരുക്കുകളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

മേഖലയിൽ ഇറാൻ ആക്രമണം ആരംഭിച്ചതിന് ശേഷം ഇതുവരെ വൻതോതിലുള്ള വെല്ലുവിളികളെയാണ് യുഎഇ പ്രതിരോധ സേന നേരിട്ടത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ ഇറാനിൽ നിന്ന് വിക്ഷേപിച്ച 294 ബാലിസ്റ്റിക് മിസൈലുകളും, 15 ക്രൂയിസ് മിസൈലുകളും, 1600-ഓളം ഡ്രോണുകളുമാണ് യുഎഇയുടെ പ്രതിരോധ കവചം തകർത്തത്.

രാജ്യത്തിന്റെ അതിർത്തികൾ സുരക്ഷിതമാണെന്നും ഏത് തരത്തിലുള്ള വ്യോമാക്രമണങ്ങളെയും നേരിടാൻ സജ്ജമാണെന്നും മന്ത്രാലയം വ്യക്തമാക്കി. മാർച്ച് 13 വരെയുള്ള കണക്കുകൾ പ്രകാരം, മേഖലയിലെ സംഘർഷങ്ങളുടെ ഫലമായി യുഎഇയിൽ ആറ് മരണങ്ങളും 141 പേർക്ക് ചെറിയ പരുക്കുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നിലവിലെ സാഹചര്യം സുരക്ഷാ ഏജൻസികൾ തത്സമയം നിരീക്ഷിച്ചു വരികയാണെന്നും പൊതുജനങ്ങൾ ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും അധികൃതർ നിർദ്ദേശിച്ചു. 

Expat dead ;ഷാർജയിൽ പ്രവാസി മലയാളിയുടെ ദുരൂഹ മരണം; 23 ദിവസത്തെ കാത്തിരിപ്പിന് ശേഷം അവസാന യാത്ര

UAE March 14, 2026

260812

Expat dead:പാലക്കുന്ന് ∙ ഷാർജയിൽ കഴിഞ്ഞ 18ന് മരിച്ച തെക്കേക്കര വണ്ണാത്തികടവ് അർജുൻ നിവാസിൽ വിജയചന്ദ്രന്റെ (50) മൃതദേഹം ഇന്നു നാട്ടിലെത്തിക്കുമെന്നു ബന്ധുക്കൾ അറിയിച്ചു. അസ്വാഭാവിക മരണമായതിനാൽ അനുബന്ധ തുടർ നടപടികൾ പൂർത്തിയാക്കാനുള്ള സാങ്കേതിക നടപടി ക്രമങ്ങളും ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യത്തിൽ മൃതദേഹം എപ്പോൾ നാട്ടിലെത്തുമെന്നതിനെക്കുറിച്ച് ആശങ്കയിലായിരുന്നു ബന്ധുക്കളും നാട്ടുകാരും.

മൃതദേഹം വിട്ടുകിട്ടാനായി യുഎഇയിലെ പാലക്കുന്ന് പ്രവാസി കൂട്ടായ്മകളുടെ ഇടപെടലുകൾ ഉണ്ടായിരുന്നു. അതിന്റെ ഫലമായി മൃതദേഹം ഇന്നു പുലർച്ചെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തുമെന്ന് ഇന്നലെ രാത്രി വീട്ടുകാർക്ക് വിവരം ലഭിച്ചു. മൃതദേഹം യഥാസമയം എത്തിച്ചാൽ തെക്കേക്കര വീട്ടിലെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം ശേഷം 2.30ന് കാപ്പിൽ സമുദായ ശ്മശാനത്തിൽ സംസ്കരിക്കുമെന്നു തെക്കേക്കര പ്രാദേശികസമിതി പ്രവർത്തകർ അറിയിച്ചു

യുഎഇയിൽ 15 വർഷത്തിലേറെയായി പലചരക്ക് കടയിൽ ജോലിയിലായിരുന്നു. അവധി പൂർത്തിയാക്കി 8 മാസം മുൻപാണ് വിജയൻ ഷാർജയിലേക്ക് തിരിച്ചുപോയത്.

പരേതരായ പാലാട്ട് നാരായണന്റെയും കുണ്ടിൽ കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ ശ്രീജ (മുക്കുന്നോത്ത്). മക്കൾ: അർജുൻ വിജയ് (ബാര ഗവ.ഹൈസ്കൂളിൽ പത്താം തരം വിദ്യാർഥി), ആരുഷ് (ഉദുമ പടിഞ്ഞാർ അംബിക എഎൽപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥി). സഹോദരങ്ങൾ: ചന്ദ്രൻ കുണ്ടിൽ, ചന്ദ്രിക, രോഹിണി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *