Iran President apology to Gulf countries ഗൾഫ് രാജ്യങ്ങളോട് ക്ഷമാപണവുമായി ഇറാൻ പ്രസിഡന്റ്, ‘കീഴടങ്ങുമെന്ന സ്വപ്നം ശ്മശാനത്തിലേക്ക് കൊണ്ടുപോകാം,സമീപ രാജ്യങ്ങളെ ആക്രമിക്കില്ല’

iran saved 1

Iran President apology to Gulf countries ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഗൾഫ് രാജ്യങ്ങളോട് ക്ഷമാപണവുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ. ശനിയാഴ്ച ടെലിവിഷൻ പരിപാടിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത സമയത്താണ് മസൂദ് പെഷസ്കിയാൻ ഇറാന് മറ്റ് രാജ്യങ്ങളിലേക്ക് അധിനിവേശത്തിനുള്ള പദ്ധതികളില്ലെന്ന് വ്യക്തമാക്കിയത്. ഇറാനെ സമീപ രാജ്യങ്ങൾ നേരിട്ട് ആക്രമിക്കാത്ത പക്ഷം സമീപ രാജ്യങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാവില്ലെന്നാണ് ഇറാന്റെ താൽക്കാലിക നേതൃത്വ കൌൺസിൽ തീരുമാനമെന്നാണ് മസൂദ് പെഷസ്കിയാൻ വിശദമാക്കിയത്. സമീപകാലത്ത് ഇറാന്റെ ആക്രമണത്തിന് ഇരയായ രാജ്യങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും മസൂദ് പെഷസ്കിയാൻ ടെലിവിഷൻ പ്രസ്താവനയിൽ വിശദമാക്കി.

ഇസ്രയേൽ, യുഎസ് ആക്രമണത്തിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് ഇറാൻ നിരന്തര ആക്രമണം നടത്തിയതിന് പിന്നാലെയാണ് ക്ഷമാപണം. ഇറാൻ ആക്രമണം നടത്തിയത് പ്രതിരോധത്തിന്റെ ഭാഗമായുള്ള പ്രത്യാക്രമണം ആയിരുന്നുവെന്നും മസൂദ് പെഷസ്കിയാൻ വിശദമാക്കി. നിരുപാധികം കീഴടങ്ങണമെന്ന ഇറാന്റെ ആവശ്യം മസൂദ് പെഷസ്കിയാൻ വീണ്ടും തള്ളി. മറ്റ് രാജ്യങ്ങളെ ആക്രമിക്കാൻ ടെഹ്‌റാനു ഉദ്ദേശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അയൽരാജ്യങ്ങൾക്കെതിരെ ഇനി ആക്രമണങ്ങൾ ഉണ്ടാവില്ലെന്നും, ആ രാജ്യങ്ങളിൽ നിന്ന് ഇറാന് നേരെ ആക്രമണം ഉണ്ടാകാത്ത പക്ഷം മിസൈൽ വിക്ഷേപണങ്ങൾ നടത്തില്ലെന്നും താൽക്കാലിക നേതൃത്വ സമിതി അറിയിച്ചതായും മസൂദ് പെഷസ്കിയാൻ പറഞ്ഞു.

അടുത്തിടെ നടന്ന ആക്രമണങ്ങളിൽ ബാധിക്കപ്പെട്ട പ്രാദേശിക സർക്കാരുകളോടും മസൂദ് പെഷസ്കിയാൻ ക്ഷമാപണം നടത്തി. ഞങ്ങൾ നിരുപാധികം കീഴടങ്ങുമെന്ന അവരുടെ സ്വപ്നങ്ങൾ അവർക്ക് ശ്മശാനത്തിലേക്ക് കൊണ്ടുപോകാമെന്നും മസൂദ് പെഷസ്കിയാൻ കൂട്ടിച്ചേർത്തു. അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്നതോടൊപ്പം തന്നെ അയൽരാജ്യങ്ങൾക്ക് ഉറപ്പ് നൽകാനുമുള്ള ടെഹ്‌റാനിന്റെ ശ്രമമായാണ് ഈ പ്രസ്താവന വിലയിരുത്തപ്പെടുന്നത്.

യുഎഇയിൽ വീണ്ടും അല‍ർട്ട്;സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണമെന്ന് നിർദ്ദേശം; ദുബായ് വിമാനത്താവളം പ്രവർത്തനം നിർത്തിവെച്ചു

UAE Nazia Staff Editor — March 7, 2026 · 0 Comment

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

അബുദാബി: യുഎഇയിൽ വീണ്ടും അല‍ർട്ട്. രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനം നിലവില്‍ ഒരു മിസൈൽ ആക്രമണ ഭീഷണി പ്രതിരോധിക്കുകയാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ജനങ്ങൾ സുരക്ഷിതമായ സ്ഥാനങ്ങളില്‍ തുടരണമെന്നും ഔദ്യോഗിക ചാനലുകള്‍ വഴിയുള്ള മുന്നറിയിപ്പുകളും അപ്ഡേറ്റുകളും പിന്തുടരണമെന്നും അധികൃതർ അറിയിച്ചു.

ദുബായ് വിമാനത്താവളം പ്രവർത്തനം നിർത്തിവെച്ചു

ദുബായ് വിമാനത്താവളം പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് നടപടി പുരോഗമിക്കുന്നു. 

https://platform.twitter.com/embed/Tweet.html?dnt=true&embedId=twitter-widget-0&features=eyJ0ZndfdGltZWxpbmVfbGlzdCI6eyJidWNrZXQiOltdLCJ2ZXJzaW9uIjpudWxsfSwidGZ3X2ZvbGxvd2VyX2NvdW50X3N1bnNldCI6eyJidWNrZXQiOnRydWUsInZlcnNpb24iOm51bGx9LCJ0ZndfdHdlZXRfZWRpdF9iYWNrZW5kIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH0sInRmd19yZWZzcmNfc2Vzc2lvbiI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0ZndfZm9zbnJfc29mdF9pbnRlcnZlbnRpb25zX2VuYWJsZWQiOnsiYnVja2V0Ijoib24iLCJ2ZXJzaW9uIjpudWxsfSwidGZ3X21peGVkX21lZGlhXzE1ODk3Ijp7ImJ1Y2tldCI6InRyZWF0bWVudCIsInZlcnNpb24iOm51bGx9LCJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X3Nob3dfYmlyZHdhdGNoX3Bpdm90c19lbmFibGVkIjp7ImJ1Y2tldCI6Im9uIiwidmVyc2lvbiI6bnVsbH0sInRmd19kdXBsaWNhdGVfc2NyaWJlc190b19zZXR0aW5ncyI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0ZndfdXNlX3Byb2ZpbGVfaW1hZ2Vfc2hhcGVfZW5hYmxlZCI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9LCJ0ZndfdmlkZW9faGxzX2R5bmFtaWNfbWFuaWZlc3RzXzE1MDgyIjp7ImJ1Y2tldCI6InRydWVfYml0cmF0ZSIsInZlcnNpb24iOm51bGx9LCJ0ZndfbGVnYWN5X3RpbWVsaW5lX3N1bnNldCI6eyJidWNrZXQiOnRydWUsInZlcnNpb24iOm51bGx9LCJ0ZndfdHdlZXRfZWRpdF9mcm9udGVuZCI6eyJidWNrZXQiOiJvbiIsInZlcnNpb24iOm51bGx9fQ%3D%3D&frame=false&hideCard=false&hideThread=false&id=2030161358042657218&lang=en&origin=https%3A%2F%2Fwww.pravasinewsdaily.com%2F2026%2F03%2F07%2Falert-again-in-the-uae%2F&sessionId=bfd87bd1708439d8a0cb0eb381c52e8fee176d90&theme=light&widgetsVersion=2615f7e52b7e0%3A1702314776716&width=550px

Air defense systems are currently responding to a missile threat. Please remain in a safe location and follow official channels for warnings and updates.
Your safety begins with your responsibility. pic.twitter.com/k9rcRUVAM5— NCEMA UAE (@NCEMAUAE) March 7, 2026

UAE land corridors ;വിദേശത്ത് കുടുങ്ങിയ യുഎഇ താമസക്കാർ മടങ്ങുന്നത് ഒമാനും സൗദിയും വഴി; ബദൽ യാത്രാമാർഗങ്ങൾ ഇവയൊക്കെ

UAE March 7, 2026

247338

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

UAE land corridors കൊച്ചി: പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങൾ വ്യോമഗതാഗതത്തെ ബാധിച്ചതോടെ, വിദേശങ്ങളിൽ കുടുങ്ങിപ്പോയ യുഎഇ താമസക്കാരെ തിരികെയെത്തിക്കാൻ വിപുലമായ സജ്ജീകരണങ്ങൾ ഒരുങ്ങുന്നു. വിമാന സർവീസുകൾ മുടങ്ങിയതോടെ കരമാർഗ്ഗമുള്ള യാത്രകളും അയൽരാജ്യങ്ങൾ വഴിയുള്ള ബദൽ റൂട്ടുകളുമാണ് ഇപ്പോൾ പ്രധാനമായും പ്രയോജനപ്പെടുത്തുന്നത്. ദുബായ് നിവാസിയായ ഈമാൻ അൽ ഖത്തീബിനെപ്പോലെ നൂറുകണക്കിന് ആളുകളാണ് പെട്ടെന്നുണ്ടായ വ്യോമപാത നിയന്ത്രണങ്ങളിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിപ്പോയത്. യുഎഇയിലേക്കുള്ള മടക്കയാത്രയ്ക്ക് ഒമാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ പ്രധാന ട്രാൻസിറ്റ് പോയിന്റുകളായി മാറിക്കഴിഞ്ഞു. വിമാനങ്ങൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ ദുബായിൽ നിന്ന് ഹത്ത അതിർത്തി വഴി ഒമാനിലെ മസ്‌കറ്റിലെത്തുകയും അവിടെ നിന്ന് മറ്റ് വിമാനങ്ങളിൽ യാത്ര തുടരുകയുമാണ് പലരും ചെയ്യുന്നത്. വിമാന സർവീസുകൾ പരിമിതമായതോടെ മസ്‌കറ്റ്, റിയാദ്, ദമ്മാം തുടങ്ങിയ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ കൂടുതൽ യാത്രകൾ നടക്കുന്നത്. ഇവിടങ്ങളിലെ ഹോട്ടലുകൾക്കും ട്രാൻസ്‌പോർട്ട് സർവീസുകൾക്കും ഡിമാൻഡ് വർധിച്ചിട്ടുണ്ട്. ഇന്റർനാഷണൽ എസ്.ഒ.എസ്, സിക്കൂറോ ഗ്രൂപ്പ് തുടങ്ങിയ സുരക്ഷാ ഏജൻസികൾ താമസക്കാരെയും കമ്പനി ജീവനക്കാരെയും സുരക്ഷിതമായി എത്തിക്കാൻ മുൻകൈ എടുക്കുന്നുണ്ട്. 

നിലവിലെ സാഹചര്യത്തിൽ ആളുകൾ ഉടനടി ഒഴിഞ്ഞുപോകാതെ, സാഹചര്യം വിലയിരുത്താനും സുരക്ഷിതമായി എവിടെ തുടരാം എന്ന് മനസ്സിലാക്കാനുമാണ് ശ്രമിക്കുന്നത്. അതിർത്തി കടക്കുന്നതിനായി പാസ്‌പോർട്ട്, വിസ തുടങ്ങിയ രേഖകൾ കൃത്യമാണെന്ന് ഉറപ്പുവരുത്താൻ ഏജൻസികൾ സഹായിക്കുന്നു. കുടുംബങ്ങളുമായി യാത്ര ചെയ്യുന്നവർക്ക് ആവശ്യമായ താമസസൗകര്യങ്ങളും സുരക്ഷിതമായ വാഹനങ്ങളും ഏർപ്പാടാക്കുന്നതിനാണ് കൂടുതൽ മുൻഗണന നൽകുന്നത്. ബെയ്റൂട്ടിൽ കുടുങ്ങിയ ഈമാൻ അൽ ഖത്തീബിനെപ്പോലുള്ളവർ മിഡിൽ ഈസ്റ്റ് എയർലൈൻസിന്റെ പ്രത്യേക വിമാനങ്ങൾക്കായി കാത്തിരിക്കുകയാണ്. “എങ്ങനെയെങ്കിലും ദുബായിൽ തിരികെയെത്തുക എന്നതാണ് ഏക ലക്ഷ്യം. ഇത്തരം പ്രതിസന്ധികളിലാണ് യുഎഇ നമ്മുടെ ജീവിതത്തിൽ എത്രത്തോളം പ്രധാനമാണെന്ന് തിരിച്ചറിയുന്നത്,” അവർ പറഞ്ഞു.

LATEST JOB IN UAE-DAILY UPDATING…APPLY NOW

യാത്രക്കാർ ജാഗ്രതൈ! ചില എയർലൈനുകളുടെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകൾ;വീഴരുത് ചതി കുഴിയിൽ

UAE March 6, 2026

2026 03 0514 03 91fake social media accounts posing as etihad airways passengers warned

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

അബുദബി: ഇത്തിഹാദ് എയർവേയ്‌സിന്റെ പേരിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാജ അക്കൗണ്ടുകൾ പ്രത്യക്ഷപ്പെടുന്നതായും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും കമ്പനി. വിമാനക്കമ്പനിയുടെ ഔദ്യോഗിക പ്രതിനിധികളെന്ന വ്യാജേന യാത്രക്കാരെ നേരിട്ട് ബന്ധപ്പെട്ട് വ്യക്തിഗത വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്ന നിരവധി പ്രൊഫൈലുകൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ഇത്തിഹാദിന്റെ അടിയന്തര അറിയിപ്പ്.

ഇത്തിഹാദ് എന്ന പേരിൽ സന്ദേശങ്ങൾ അയച്ച് ഉപഭോക്താക്കളുടെ രഹസ്യ വിവരങ്ങൾ കൈക്കലാക്കാൻ തട്ടിപ്പ് സംഘങ്ങൾ ശ്രമിച്ചേക്കാം. എന്നാൽ സോഷ്യൽ മീഡിയ സന്ദേശങ്ങൾ വഴി പാസ്‌വേഡുകൾ, ഒടിപി (OTP), ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, മറ്റ് പേയ്‌മെന്റ് വിശദാംശങ്ങൾ എന്നിവ കമ്പനി ഒരിക്കലും ആവശ്യപ്പെടില്ലെന്ന് ഇത്തിഹാദ് എയർവേയ്‌സ് വ്യക്തമാക്കി. അപരിചിതമായ ഓൺലൈൻ സന്ദേശങ്ങളോട് പ്രതികരിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് വിദേശകാര്യ മന്ത്രാലയവും എയർലൈനും യാത്രക്കാരോട് നിർദ്ദേശിച്ചു.

കൃത്യമായ വിവരങ്ങൾക്കും ഉപഭോക്തൃ സേവനങ്ങൾക്കുമായി etihad.com എന്ന ഔദ്യോഗിക വെബ്‌സൈറ്റിനെ മാത്രം ആശ്രയിക്കണം. സോഷ്യൽ മീഡിയയിൽ വിമാനക്കമ്പനിയുമായി ബന്ധപ്പെടുമ്പോൾ വെരിഫൈഡ് അക്കൗണ്ടുകൾ (ബ്ലൂ ടിക് ഉള്ളവ) ആണെന്ന് ഉറപ്പുവരുത്തണം. എക്‌സ് പ്ലാറ്റ്‌ഫോമിൽ @Etihad, @EtihadHelp എന്നിവയാണ് കമ്പനിയുടെ ഔദ്യോഗിക ഹാൻഡിലുകൾ. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കുമാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും വ്യാജൻമാരെ കരുതിയിരിക്കണമെന്നും ഇത്തിഹാദ് പ്രസ്താവനയിൽ കൂട്ടിചേർത്തു

പ്രവാസ ജീവിതത്തിന് ഒടുവിൽ എടുത്ത അവസാന ടിക്കറ്റ് വിബീ്ഷിന് നൽകിയത് കോടികളുടെ ഭാഗ്യം

ഷാർജ : ലോട്ടറി ടിക്കറ്റ് എടുക്കുമ്പോൾ പലരും കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നേരിടുന്ന ഒരു ചോദ്യമുണ്ട്. എന്തിനാണ് ഈ ഭാഗ്യപരീക്ഷണം. ഷാർജയിലെ ട്രാൻസ്പോർട്ട് കമ്പനിയിലെ പിക്കപ്പ് ഡ്രൈവറായ മലപ്പുറം സ്വദേശി വിബീഷ് പള്ളിയാലിയും ഈ ചോദ്യം വർഷങ്ങളോളം നേരിട്ടിരുന്നു. അവസാനം വിബീഷിന്റെ പരീക്ഷണം വിജയിക്കുക തന്നെ ചെയ്തു,​ 15 വർഷം തുടർച്ചയായി ടിക്കറ്റ് വാങ്ങിയ വിബീഷിനെ ഒടുവിൽ അബുദാബി ബിഗ് ടിക്കറ്റിന്റെ 1.5 കോടി ദിർഹത്തിന്റെ (37 കോടി രൂപ)​ ബംപർ സമ്മാനം തേടിയെത്തി. സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി വാങ്ങിയ ടിക്കറ്റിനാണ് വിബീഷിന് ഭാഗ്യസമ്മാനം ലഭിച്ചത്.

അവസാന നിമിഷത്തെ തീരുമാനം

സമ്മാനം നേടിക്കൊടുത്ത ടിക്കറ്റ് വിബീഷിന്റെ ആ മാസത്തെ പദ്ധതിയിലുണ്ടായിരുന്നില്ല. “ഫെബ്രുവരി 7 ന് ഞാൻ ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോൾ 1,000 ദിർഹത്തിന് ഒരു സെറ്റ് ടിക്കറ്റുകൾ വാങ്ങിയിരുന്നു, ഫെബ്രുവരി 28ന്, എന്റെ കസിനും അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളും എന്നെ വിളിച്ച് വീണ്ടും ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടു. ഈ മാസം ഞാൻ ഇതിനകം എന്റെ ബഡ്ജറ്റ് ചെലവഴിച്ചുവെന്ന് ഞാൻ അവരോട് പറഞ്ഞു. പക്ഷേ അവർ എന്നെ നിർബന്ധിച്ചു കൊണ്ടിരുന്നു. അവരെ നിരാശപ്പെടുത്താതിരിക്കാൻ ഞാൻ ടിക്കറ്റ് എടുത്തു. ഞാൻ അത് രാത്രി 8 മണിക്ക് ഓൺലൈനായി വാങ്ങി. അതാണ് എനിക്ക് ഭാഗ്യം കൊണ്ടുവന്നത്.”

ജീവിതം മാറ്റിമറിച്ച ആ കോൾ

ലോഡ് എത്തിച്ച ശേഷം അബുദാബിയിൽ നിന്ന് ഷാർജയിലേക്ക് വീട്ടിലേക്ക് മടങ്ങുമ്പോൾ, ബുധനാഴ്ച വൈകുന്നേരം ബിഗ് ടിക്കറ്റ് ടീം എന്നെ വിളിച്ചു. “ഞാൻ ഒരു സ്ഥിരം കസ്റ്റമറായതിനാൽ, എനിക്ക് സാധാരണയായി കമ്പനിയിൽ നിന്ന് ഒരു കോൾ വരാറുണ്ട്, സാധാരണയായി മാസത്തിന്റെ മദ്ധ്യത്തിലോ അവസാനത്തിലോ ടിക്കറ്റുകൾക്ക് ഓഫറുകൾ ഉണ്ടെന്ന് പറഞ്ഞാണ് വിളിക്കാറുള്ളത്. മാസത്തിന്റെ തുടക്കത്തിൽ വൈകുന്നേരം അവർ എന്നെ എന്തിനാണ് വിളിക്കുന്നതെന്ന് ഞാൻ ചിന്തിച്ചു. ബംപർ സമ്മാനം ലഭിച്ചെന്ന കേട്ട നിമിഷം, ആദ്യം വാർത്ത വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് വിബീഷ് ഖലീജ് ടൈംസിനോട് പ്രതികരിച്ചു. അത് ഒരു തമാശ കോളാണോ എന്നും ഞാൻ അവരോട് ചോദിച്ചു – അദ്ദേഹം പറഞ്ഞു. “പിന്നീട്, ഞാൻ എന്റെ ഭാര്യയെ വിളിച്ച് ഇക്കാര്യം പറഞ്ഞു. അവൾ ഉടൻ തന്നെ വെബ്‌സൈറ്റ് പരിശോധിച്ച് വിജയിയായി എന്റെ പേര് ഉണ്ടെന്ന് പറഞ്ഞു.

15 വർഷത്തെ ശീലം

ബിഗ് ടിക്കറ്റ് വാങ്ങുന്നത് വിബീഷിന്, ഒരു പതിവായി മാറിയിരുന്നു . കഴിഞ്ഞ 15 വർഷമായി ഞാൻ എല്ലാ മാസവും ഈ ടിക്കറ്റ് വാങ്ങുന്നുണ്ട്,” അദ്ദേഹം പറഞ്ഞു. ഒരു ഡ്രൈവർ എന്ന നിലയിൽ, പ്രതിമാസം 1,000 ദിർഹം മാറ്റിവയ്ക്കുന്നത് ഇത്തിരി റിസ്കായിരുന്നു. പലപ്പോഴും, ആ പണം മറ്റ് കാര്യങ്ങൾക്ക് ഉപയോഗിക്കാമെന്ന് എന്റെ ഭാര്യ പരാതിപ്പെടുമായിരുന്നു. ചില മാസങ്ങളിൽ, ഞാൻ ടിക്കറ്റ് വാങ്ങിയെന്ന് അവളോട് പോലും പറയില്ല.”

പക്ഷേ വിബീഷ് ഇത്ര വലിയ വിജയം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. “ഒരു ടിക്കറ്റ് വാങ്ങുന്നത് എനിക്ക് ഒരു ജീവിതരീതി മാത്രമായിരുന്നു,” അദ്ദേഹം പറഞ്ഞു. “ ബംപർ നേടുന്നതോ ആ പണം ഉപയോഗിച്ച് എന്തെങ്കിലും ചെയ്യുന്നതോ ഞാൻ ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല. എനിക്ക് ഉണ്ടായിരുന്ന ഒരേയൊരു ആഗ്രഹം, ഒരു ദിവസം, എനിക്ക് എന്തെങ്കിലും നേടണം – അത് 100,000 

15 മില്യൺ ദിർഹം (37 കോടി രൂപ)​ സമ്മാനത്തുക മറ്റ് മൂന്ന് പേരുമായി പങ്കിടും, വിബീഷിന് 4 മില്യൺ ദിർഹത്തിൽ താഴെ മാത്രമേ ലഭിക്കൂ. പണം എങ്ങനെ ഉപയോഗിക്കണമെന്ന് അദ്ദേഹം ഇതുവരെ പൂർണ്ണമായി തീരുമാനിച്ചിട്ടില്ലെങ്കിലും, മനസിൽ ഒരു സ്വപ്നമുണ്ട്. 20 വർഷമായി ഞാൻ യുഎഇയിലുടനീളം പിക്കപ്പ് ഓടിക്കുന്നു. ഇനി എനിക്ക് നാട്ടിലേക്ക് പോയി സ്ഥിരതാമസമാക്കണം. അതിന് ഈ പണം തീർച്ചയായും സഹായിക്കും.” നിലവിൽ ബംഗളൂരുവിൽ പഠിക്കുന്ന മകൾ വന്ദനയുടെ ഭാവി സുരക്ഷിതമാക്കാനും അദ്ദേഹം പദ്ധതിയിടുന്നു

Related Posts

Leave a Reply

Your email address will not be published. Required fields are marked *