യുഎഇയിൽ മത്സ്യങ്ങൾക്ക് പൊള്ളുന്ന വില;വൻ വർധനയിൽ നിരാശരായി സാധാരണക്കാർ

247216

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ദുബായ്∙ മേഖലയിൽ ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുന്നതിനിടയിൽ യുഎഇയിലെ മത്സ്യച്ചന്തകളിൽ വില കുത്തനെ വർധിച്ചത് സാധാരണക്കാരായ പ്രവാസികൾക്ക് കനത്ത തിരിച്ചടിയാകുന്നു. മുൻ മാസങ്ങളെ അപേക്ഷിച്ച് മിക്കവാറും എല്ലാ ഇനം മത്സ്യങ്ങൾക്കും 30 മുതൽ 50 ശതമാനം വരെയാണ് വില വർധിച്ചിരിക്കുന്നത്. ഭക്ഷണമേശയിലെ പ്രധാന വിഭവമായ മീൻ വാങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു. പ്രത്യേകിച്ച് റമസാൻ കൂടി ആയതിനാൽ പൊള്ളുന്ന വില തിരിച്ചടിയായിരിക്കുകയാണ്.

പ്രദേശത്തെ അസ്ഥിരമായ സാഹചര്യത്തെത്തുടർന്ന് കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകൾക്ക് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളാണ് വിപണിയിലെ മത്സ്യലഭ്യതയെ കാര്യമായി ബാധിച്ചിരിക്കുന്നത്. കടലിൽ നിന്നുള്ള മീൻവരവ് കുറഞ്ഞതോടെയാണ് വിപണിയിൽ വില ഇത്രയധികം ഉയർന്നതെന്ന് വ്യാപാരികളും സാക്ഷ്യപ്പെടുത്തുന്നു. സാധാരണക്കാർ ഏറ്റവുമധികം വാങ്ങാറുള്ള മത്തി, അയല തുടങ്ങിയ മത്സ്യങ്ങൾക്ക് പോലും ഇപ്പോൾ പൊള്ളുന്ന വിലയാണ് ഈടാക്കുന്നത്. 

മത്തിക്ക് കിലോയ്ക്ക് 15 ദിർഹവും അയലയ്ക്ക് 28 ദിർഹവുമാണ് ഇന്നലത്തെ വിപണിവില. അഴക്കൂറയ്ക്കാണെങ്കിൽ 74 ദിർഹവും. ചെറിയ ഷേരി-23.90, അറേബ്യൻ സീ ബാസ്-38, ചൂര-36.90, നോർവീജിയൻ സാൽമൻ-89.90, നോർവീജിയൻ സാൽമൻ ഫില്ലറ്റ്-99.90 എന്നിങ്ങനെയും ദുബായിലെ സൂപ്പർ-ഹൈപ്പർമാർക്കറ്റുകളിൽ ഈടാക്കുന്നു, മറ്റു മത്സ്യങ്ങൾക്കും ഇതുപോലെ വില കൂടിയിട്ടുണ്ട്. അതേസമയം, ദെയ്റ, ഷാർജ മത്സ്യവിപണിയിൽ ചെന്നാൽ ഇവിടുത്തേക്കാളും കുറഞ്ഞ വിലയ്ക്ക് മത്സ്യം ലഭിക്കും.

ഓൺലൈനിലും വില കൂടി
വിവിധ മാളുകളിലെ കാഫോർ ഹൈപ്പർമാർക്കറ്റിന്റെ ഓൺലൈനിൽ ലഭ്യമായ മത്സ്യങ്ങളുടെ വിലനിലവാരം- ചെമ്മീൻ-വലിപ്പത്തിനനുസരിച്ച് കിലോയ്ക്ക് 30 മുതൽ 60 ദിർഹം വരെ. തിലാപ്പിയ 600 ഗ്രാമിന് 8 ദിർഹം, നോർവീജിയൻ സാൽമൻ 100 ദിർഹം. കൂന്തൾ-35, ഞണ്ട്-30, മത്തി-15, അയക്കൂറ-80, വെള്ള ആവോലി-38, പ്രാദേശിക സുൽത്താൻ ഇബ്രാഹിം-40 ദിർഹം.

യുഎഇയിൽ ഏറെ ഇറക്കുമതി ചെയ്ത മത്സ്യം
യുഎഇ തങ്ങളുടെ ആവശ്യത്തിനുള്ള മത്സ്യത്തിന്റെ വലിയൊരു ഭാഗം ഇറക്കുമതി ചെയ്യുകയാണ് പതിവ്. ഇന്ത്യ, ഒമാൻ, നോർവേ, വിയറ്റ്നാം, പാക്കിസ്ഥാൻ, തുർക്കി, ഇറാൻ, തായ്‌ലൻഡ്, ചൈന തുടങ്ങിയവയാണ് യുഎഇയുടെ പ്രധാന മത്സ്യ വിതരണക്കാർ. ചെമ്മീൻ, ട്യൂണ, സാൽമൺ (പ്രത്യേകിച്ച് നോർവേയിൽ നിന്ന്), വിവിധ തരം ഫ്രോസൺ മത്സ്യങ്ങൾ എന്നിവയാണ് കൂടുതലായി ഇറക്കുമതി ചെയ്യുന്നത്. ഇതിൽ മത്തി കൂടുതലും എത്തുന്നത് ഒമാനിൽ നിന്ന്. ചെമ്മീൻ, കരിമീൻ എന്നിവ ഇന്ത്യയിൽ നിന്നുമെത്തുന്നു. കൃഷിയിലൂടെയുള്ള ചെമ്മീനും ലഭ്യമാണ്. ഇതോടൊപ്പം, യുഎഇയുടെ തീരപ്രദേശങ്ങളിൽ (അറേബ്യൻ ഗൾഫ്, ഗൾഫ് ഓഫ് ഒമാൻ) സമൃദ്ധമായ സമുദ്രജീവികളുണ്ട്. 

ഹമൂർ യുഎഇയിലെ ഏറ്റവും പ്രശസ്തമായ ഗ്രൂപ്പർ ഇനം മത്സ്യമാണ്. ഇത് ഇവിടെ വളരെ ഡിമാൻഡുള്ള ഒന്നുമാണ്, പ്രത്യേകിച്ച് സ്വദേശികളുടെ ഇടയിൽ. വലിയ അളവിൽ ലഭിക്കുന്നതും സ്വാദിഷ്ടവുമായ മത്സ്യമാണ് അയക്കൂറ(നെയ് മീൻ). സാഫി ചെറിയ ഇനം മീൻ വീടുകളിൽ സാധാരണയായി ഫ്രൈ ചെയ്യാനും മറ്റും ഉപയോഗിക്കുന്നു. തീരപ്രദേശങ്ങളിൽ നിന്ന് സാധാരണയായി ലഭിക്കുന്ന ഒന്നാണ് ജെഷ്. ഷേറി അറേബ്യൻ വിഭവങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന പ്രിയപ്പെട്ട മീൻ. ട്യൂണ, ബറാക്കുഡ, കോബിയ, വിവിധ തരം തിരണ്ടികൾ, ഞണ്ട് തുടങ്ങിയവയും യുഎഇ തീരങ്ങളിൽ

റമസാൻ കാലഘട്ടത്തിൽ വിപണിയിൽ മത്സ്യങ്ങളുടെ ആവശ്യകത കൂടാറുണ്ട്. ഇതിനനുസരിച്ച് പ്രാദേശിക മത്സ്യബന്ധനത്തിന് പുറമെ ഇറക്കുമതിയും വർധിപ്പിക്കാറുണ്ട്. കൂടാതെ, അമിതമായ മത്സ്യബന്ധനം തടയാനും സമുദ്ര ആവാസവ്യവസ്ഥ സംരക്ഷിക്കാനും ചില മത്സ്യങ്ങളുടെ ലഭ്യതയ്ക്ക് നിയന്ത്രണങ്ങളും നിയമങ്ങളും അധികൃതർ ഏർപ്പെടുത്താറുണ്ട്. മേഖലയിലെ സംഘർഷാവസ്ഥ ഇറക്കുമതിക്ക് തടസ്സമായിരിക്കുന്നു. റമസാനിൽ കുടുംബങ്ങളുടെ ബജറ്റിനെ ഈ വിലക്കയറ്റം താളംതെറ്റിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിലും വിലയിൽ കുറവുണ്ടാകാൻ സാധ്യതയില്ലെന്നാണ് സൂചന. നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിപണിയിൽ കൃത്യമായ പരിശോധന നടത്താനും ന്യായവില ഉറപ്പാക്കാനും ബന്ധപ്പെട്ട വകുപ്പുകൾ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.

relief for stranded passengers in uae ;യുഎഇയിൽ കുടുങ്ങിയ യാത്രക്കാർക്ക് ആശ്വാസം; സൗജന്യ ചികിത്സയും മരുന്നുകളുമായി ആരോഗ്യ സ്ഥാപനങ്ങൾ

UAE March 6, 2026

246696

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക


relief for stranded passengers in uae :ദുബൈ: ​​ഗൾഫ് രാജ്യങ്ങളിലെ വ്യോമാതിർത്തികൾ അടച്ചതിനെ തുടർന്ന് വിമാന സർവീസുകൾ മുടങ്ങിയതോടെ യുഎഇയിൽ കുടുങ്ങിയ ആയിരക്കണക്കിന് സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും ആശ്വാസമായി രാജ്യത്തെ ആരോഗ്യ സംഘടനകളും കമ്മ്യൂണിറ്റി ഗ്രൂപ്പുകളും. അപ്രതീക്ഷിതമായി യാത്രാ തടസ്സം നേരിട്ടതുമൂലം ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് സൗജന്യ കൺസൾട്ടേഷനുകളും അടിയന്തര മരുന്നുകളും പരിശോധനകളുമായി നിരവധി സ്ഥാപനങ്ങളാണ് മുന്നോട്ടുവന്നിരിക്കുന്നത്.

ഉമ്മുഹുറൈറിലെ പിഎംസി പ്രതിസന്ധിയിലായ യാത്രക്കാർക്കായി തങ്ങളുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്. ചികിത്സാ ചെലവുകൾ വഹിക്കാൻ പ്രത്യേക ഫണ്ട് തന്നെ ഇവർ രൂപീകരിച്ചിട്ടുണ്ട്. സൗജന്യ കൺസൾട്ടേഷനുകൾ, രക്തപരിശോധനകൾ, എക്സ്-റേ, അൾട്രാസൗണ്ട്, ചെറിയ ചികിത്സാ നടപടിക്രമങ്ങൾ എന്നിവ ഇവിടെ ലഭ്യമാണ്. യാത്രാ തടസ്സം മൂലം മരുന്നുകൾ തീർന്നുപോയ വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കും (Chronic diseases), പെട്ടെന്നുള്ള അസുഖങ്ങൾക്കും (സീസണൽ പനി ഉൾപ്പെടെ) യുഎഇയിലെ ഹ്രസ്വകാല താമസത്തിന് ആവശ്യമായ മരുന്നുകൾ ഇവർ നൽകും.

ആഴ്ചയിൽ ഏഴ് ദിവസവും രാവിലെ 8.30 മുതൽ രാത്രി 9.30 വരെ. 37 സ്പെഷ്യാലിറ്റികളിലായി യുഎഇയിലെ മികച്ച ആശുപത്രികളിൽ നിന്നുള്ള 62 വളണ്ടിയർ ഡോക്ടർമാരുടെ സേവനം ഇവിടെയുണ്ട്. സഹിഷ്ണുതയുടെയും സമൂഹസേവനത്തിന്റെയും മികച്ച ഉദാഹരണമാണിതെന്നും, യുഎഇ സമൂഹത്തിനുള്ള ഒരു ‘സമ്മാനമായാണ്’ സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന ഈ സെന്ററിനെ കാണുന്നതെന്നും പിഎംസി മെഡിക്കൽ ഡയറക്ടർ ഡോ. നാസിം സാബിർ പറഞ്ഞു.

സഹായഹസ്തവുമായി തുംബെ ഹെൽത്ത് കെയർ

യാത്രക്കാർക്ക് സൗജന്യമോ വലിയ ഇളവുകളോട് കൂടിയതോ ആയ സേവനങ്ങൾ വാഗ്ദാനം ചെയ്ത് പ്രമുഖ ആരോഗ്യ സംരക്ഷണ ശൃംഖലയായ തുംബെ ഹെൽത്ത് കെയർ ഗ്രൂപ്പും രംഗത്തുണ്ട്. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള ഏതൊരാൾക്കും മാർഗനിർദേശങ്ങളും പിന്തുണയും നൽകുമെന്ന് അവർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

“അനിശ്ചിതത്വങ്ങൾക്കിടയിലും ആരോഗ്യ പരിരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. യുഎഇ എക്കാലത്തും അനുകമ്പയും കരുതലും കാണിച്ചിട്ടുള്ള രാജ്യമാണ്. ചികിത്സ ആവശ്യമുള്ള ഒരു വിനോദസഞ്ചാരി പോലും ഒറ്റപ്പെടരുത്; അവരെ സഹായിക്കാൻ ഞങ്ങളുടെ ടീം സജ്ജമാണ്,” തുംബെ ഗ്രൂപ്പ് സ്ഥാപകനും പ്രസിഡന്റുമായ തുംബെ മൊയ്തീൻ വ്യക്തമാക്കി.

ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ സൗജന്യ മാനസികാരോഗ്യ കൗൺസിലിംഗ്

യാത്രാ തടസ്സങ്ങളും അനിശ്ചിതത്വങ്ങളും മൂലം മാനസിക സംഘർഷം അനുഭവിക്കുന്നവർക്ക് ആശ്വാസമായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സൗജന്യ ഓൺലൈൻ കൺസൾട്ടേഷൻ ഒരുക്കുന്നുണ്ട്. യുഎഇയിലുള്ള വിനോദസഞ്ചാരികൾക്കും താമസക്കാർക്കും ‘myAster’ ആപ്പ് വഴി ലൈസൻസുള്ള സൈക്കോളജിസ്റ്റുകളുമായി വീട്ടിലിരുന്ന് തന്നെ സൗജന്യ വീഡിയോ കൺസൾട്ടേഷൻ ബുക്ക് ചെയ്യാം.

നാളെ മാർച്ച് 7 മുതൽ 83 സ്ഥലങ്ങളിലേക്ക് 106 പ്രതിദിന വിമാന സർവീസുകൾ നടത്തുമെന്ന് എമിറേറ്റ്സ്

UAE March 6, 2026

FLIGHT

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

പ്രാദേശിക വ്യോമാതിർത്തി ഭാഗികമായി പുനഃസ്ഥാപിച്ചതിനെത്തുടർന്ന്, കുറഞ്ഞ ഫ്ലൈറ്റ് ഷെഡ്യൂളുകൾ പ്രവർത്തിപ്പിക്കുകയും പൂർണ്ണ നെറ്റ്‌വർക്ക് പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്യുന്നുവെന്ന് എമിറേറ്റ്സ് എയർലൈൻസ് ഇന്ന് അറിയിച്ചു. നാളെ മാർച്ച് 7 മുതൽ 83 സ്ഥലങ്ങളിലേക്ക് 106 പ്രതിദിന വിമാന സർവീസുകൾ നടത്തുമെന്നും എമിറേറ്റ്സ് അറിയിച്ചു.

ഇന്നലെ മാർച്ച് 5 ന് എമിറേറ്റ്സ് ദുബായിൽ നിന്ന് ഏകദേശം 30,000 യാത്രക്കാരെ വഹിച്ചിരുന്നു. യുകെയിൽ മാത്രം, മാർച്ച് 7 ഓടെ അഞ്ച് വിമാനത്താവളങ്ങളിലായി 11 പ്രതിദിന വിമാന സർവീസുകൾ എയർലൈൻ നടത്തും. ഇന്ത്യയിലുടനീളം അധിക ശേഷി വിന്യസിച്ചുവരികയാണ്.

നാളെ മാർച്ച് 7 ഓടെ ഇന്ത്യയിലെ ഒമ്പത് ഗേറ്റ്‌വേകളിലും സർവീസ് നടത്തിക്കൊണ്ട് 22 പ്രതിദിന വിമാന സർവീസുകളായി വർദ്ധിപ്പിക്കാൻ എമിറേറ്റ്‌സ് ഒരുങ്ങുന്നുണ്ട്‌

Related Posts

Leave a Reply

Your email address will not be published. Required fields are marked *