ഇന്ത്യക്കാരെ നടുക്കി ഇറാൻ മിസൈൽ, മുബൈയിൽ നിന്നും ദുബായിലേക്ക് പോയ എമിറേറ്റ്‌സ് വിമാനത്തിന് മിസൈൽ ഭീഷണി; അത്യപൂർവ്വ സാഹചര്യം!

240152
Oplus_16908288

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

​മുംബൈയിൽ നിന്നും ദുബായിലേക്ക് പോയ എമിറേറ്റ്‌സ് EK 501 വിമാനത്തിന് ലാൻഡിംഗിന് തൊട്ടുമുമ്പ് മിസൈൽ ഭീഷണി. ഇതേത്തുടർന്ന് വിമാനം രണ്ടുവട്ടം തിരികെ പറന്നുവെന്നാണ് ഫ്ലൈറ്റ് റഡാർ 24 രേഖകൾ വ്യക്തമാക്കുന്നത്. അത്യപൂർവ്വമായി മാത്രമാണ് ഇത്തരത്തിൽ വിമാനങ്ങൾ തിരികെ പറക്കുന്നത്. പശ്ചിമേഷ്യയിൽ യുദ്ധ സാഹചര്യം നിലനിൽക്കുന്നതിനാൽ അതീവ ജാഗ്രതയോടെ വിമാനം സുരക്ഷിതമായി ദുബായ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു.

uae gold rate:യുദ്ധഭീതി: യു.എ.ഇയില്‍ മിസൈൽ പോലെ കുതിച്ച് സ്വര്‍ണവില;വില വിവരങ്ങൾ ഇങ്ങനെ

UAE March 3, 2026

Dubai gold price
Dubai gold price

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

uae gold rate;ദുബൈ: പശ്ചിമേഷ്യയില്‍ അമേരിക്കയും ഇസ്‌റാഈലും ഇറാനുമായി തുടരുന്ന സൈനിക സംഘര്‍ഷം സ്വര്‍ണവിപണിയില്‍ വന്‍ ചലനമുണ്ടാക്കുന്നു. ശനിയാഴ്ച യുദ്ധം ആരംഭിച്ചതിന് ശേഷം ഇന്ന് വിപണി തുറന്നപ്പോള്‍ ദുബൈയില്‍ സ്വര്‍ണവില ഗ്രാമിന് 9 ദിര്‍ഹത്തിലധികം വര്‍ദ്ധിച്ചു. ആഗോളതലത്തിലെ രാഷ്ട്രീയസാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകുന്നതാണ് വില വര്‍ദ്ധനവിന് കാരണം. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 5,353.8 ഡോളറിലെത്തി (1.43 ശതമാനം വര്‍ദ്ധനവ്). വെള്ളി വില ഔണ്‍സിന് 344.13 ദിര്‍ഹത്തിലാണ് വ്യാപാരം നടക്കുന്നത്.

നിലവിലെ വില പരിശോധിച്ചാൽ

24 കാരറ്റ് (ഗ്രാം) 645.25 ദിര്‍ഹം
* 22 കാരറ്റ് (ഗ്രാം) 597.50 ദിര്‍ഹം
* 18 കാരറ്റ് (ഗ്രാം) 491.00 ദിര്‍ഹം

വാരാന്ത്യത്തില്‍ 24 കാരറ്റിന് 636.0 ദിര്‍ഹം ആയിരുന്നു

വിദഗ്ധരുടെ വിലയിരുത്തല്‍

ലോകത്തെ അനിശ്ചിതത്വങ്ങള്‍ അളക്കാനുള്ള കൃത്യമായ മാനദണ്ഡമാണ് സ്വര്‍ണമെന്ന് സ്വതന്ത്ര നിരീക്ഷകനായ റോസ് നോര്‍മന്‍ പറഞ്ഞു. ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ മാറുമ്പോള്‍ സ്വര്‍ണവില പുതിയ റെക്കോര്‍ഡുകള്‍ ഭേദിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ സാഹചര്യം അവ്യക്തമായി തുടരുന്നിടത്തോളം സ്വര്‍ണത്തിന് വലിയ പിന്തുണ ലഭിക്കുമെന്ന് എക്‌സ്എസ് ഡോട്ട് കോമിലെ സീനിയര്‍ മാര്‍ക്കറ്റ് അനലിസ്റ്റ് റാനിയ ഗുലെ പറഞ്ഞു. യുദ്ധം നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഊര്‍ജ്ജ വിലയിലുണ്ടാകുന്ന വര്‍ദ്ധനവ് പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനങ്ങളെ ബാധിച്ചേക്കാമെന്നും ഇത് സ്വര്‍ണവിലയ്ക്ക് കൂടുതല്‍ കരുത്ത് പകരുമെന്നും അവര്‍ നിരീക്ഷിച്ചു.
സഊദി അറേബ്യ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളിലെ വിപണികളിലും സമാനമായ വര്‍ദ്ധനവ് ദൃശ്യമാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിനും വെള്ളിക്കും വരും ദിവസങ്ങളിലും വില വര്‍ദ്ധിക്കാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *