
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Best Decorated Ramadan Homes 2026: ദുബായ്: യുഎഇയിലെ പ്രവാസികൾക്ക് ഈ റമദാൻ മാസത്തിൽ ലക്ഷങ്ങൾ സമ്മാനം നേടാൻ ഒരു സുവർണ്ണാവസരം. ഇതിനായി നിങ്ങ;യുടെ വീടുകൾ അലങ്കരിച്ചാൽ മാത്രം മതി. ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസിന്റെ ‘ബ്രാൻഡ് ദുബായ്’ സംഘടിപ്പിക്കുന്ന ‘ബെസ്റ്റ് ഡെക്കറേറ്റഡ് റമദാൻ ഹോംസ് 2026’ എന്ന മത്സരത്തിലൂടെയുമാണ് ഈ അവസരം നൽകുന്നത്.വിജയികൾക്ക് 4,00,000 ദിർഹമാണ് നേടാൻ സാധിക്കുക അതായത് ഏകദേശം 90 ലക്ഷത്തിലധികം രൂപ നേടാം. കൂടാതെ റമദാന്റെ ഭാഗമായി വീടിന്റെ മുൻഭാഗം മനോഹരമായി ലൈറ്റുകളും മറ്റും ഉപയോഗിച്ച് അലങ്കരിക്കുന്ന 15 പേരെയാണ് വിജയികളായി തിരഞ്ഞെടുക്കുക.
ഇതിൽ ഒന്നാം സ്ഥാനം നേടുന്ന വ്യക്തിക്ക് ഒരു ലക്ഷം ദിർഹവും, രണ്ടാം സ്ഥാനക്കാർക്ക് 80,000 ദിർഹവും ലഭിക്കും. കൂടാതെ പത്ത് പേർക്ക് 10,000 ദിർഹം വീതം പ്രോത്സാഹന സമ്മാനങ്ങളും നൽകും. കൂടാതെ ഈ മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ റമദാൻ തീമിൽ വീട് അലങ്കരിച്ച ശേഷം ഒരു വീഡിയോ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്യണം.
കൂടാതെ #Dubai_Best_Decorated_Ramadan_Homes_2026 എന്ന ഹാഷ്‌ടാഗ് ചേർത്ത് @branddubai എന്ന അക്കൗണ്ടിനെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യുകയും വേണം. ദുബായിൽ താമസിക്കുന്ന സ്വദേശികൾക്കും പ്രവാസികൾക്കും ഒരുപോലെ ഈ മത്സരത്തിൽ പങ്കെടുക്കാമെന്നത് വലിയൊരു അവസരം തന്നെയാണ്.
മത്സരത്തിന് പങ്കെടുക്കാൻ താത്പര്യമുള്ളവർ 2026 മാർച്ച് 11 നകം തന്നെ അപേക്ഷകൾ നൽകണം. യുഎഇയുടെ സാംസ്കാരിക പൈതൃകവും റമദാന്റെ സന്തോഷവും അയൽപക്കങ്ങളിലേക്ക് പടർത്തുക എന്ന ലക്ഷ്യത്തോടെയാണ് ദുബായ് ഭരണകൂടം ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നത്.
കൂടാതെ അലങ്കാരങ്ങൾ മാത്രമല്ല വീടിന്റെ സൗന്ദര്യത്തോടൊപ്പം റമദാന്റെ മൂല്യങ്ങളായ സ്നേഹം, ഉദാരത, സമാധാനം എന്നിവ അലങ്കാരങ്ങളിൽ എത്രത്തോളം പ്രകടമാണ് എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും വിജയികളെ തീരുമാനിക്കുക. ശേഷം തിരഞ്ഞെടുത്ത വിജയികളെ അധികൃതർ വിവരമറിയിക്കും.
ഒരു സംഭാഷണം ആരംഭിക്കുക
Passenger അറസ്റ്റ്;ദുബായ് വിമാനത്താവളം വഴി കഞ്ചാവ് കടത്താൻ ശ്രമം: യാത്രക്കാരൻ പിടിയിൽ.
Passenger arrested;ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ ലഗേജിനുള്ളിൽ 18 കിലോ ക ഞ്ചാ വ് ഒളിപ്പിച്ച് കടത്താനുള്ള ശ്രമം ദുബായ് കസ്റ്റംസ് ഇൻസ്പെക്ടർമാർ പരാജയപ്പെടുത്തി. ഇന്ന് പുലർച്ചെ പരിശോധനാ സംവിധാനങ്ങളിലൂടെ കടന്നുപോകുന്ന ഒരു സ്യൂട്ട്‌കേസിൽ അസാധാരണമായ സാന്ദ്രത എക്സ്-റേ സ്‌ക്രീനിംഗ് ഓപ്പറേറ്റർമാർ കണ്ടെത്തിയതിനെ തുടർന്നാണ് ഏഷ്യക്കാരനായ യാത്രക്കാരനെ പിടികൂടിയതെന്ന് ദുബായ് കസ്റ്റംസിലെ പാസഞ്ചർ ഓപ്പറേഷൻസ് ഡയറക്ടർ ഖാലിദ് അഹമ്മദ് പറഞ്ഞു.
Weather update in uae: യുഎഇയിൽ റോഡുകളിൽ ദൃശ്യപരത കുറയും, കാലാവസ്ഥയിൽ അടിമുടി മാറ്റം ; ഡ്രൈവർമാർക്ക് ജാഗ്രതാനിർദ്ദേശം
UAE February 24, 2026

Weather update in uae
അബുദബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച രാവിലെ വരെ കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി. ഇതിന്റെ ഭാഗമായി രാജ്യത്ത് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാത്രി 10 മണി മുതൽ ചൊവ്വാഴ്ച രാവിലെ 10 മണി വരെ ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
അബുദബി മുതൽ ദുബൈ, ഷാർജ വഴി റാസൽഖൈമ വരെയുള്ള പടിഞ്ഞാറൻ തീരപ്രദേശങ്ങളെയും ചില ഉൾനാടൻ മേഖലകളെയുമാണ് മൂടൽമഞ്ഞ് പ്രധാനമായും ബാധിക്കുക. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും സമാനമായ രീതിയിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ട്. മൂടൽമഞ്ഞ് കടുക്കുന്ന സാഹചര്യത്തിൽ ചിലയിടങ്ങളിൽ റെഡ് അലേർട്ട് പുറപ്പെടുവിച്ചേക്കാം.
ഡ്രൈവർമാർ ശ്രദ്ധിക്കേണ്ട സുരക്ഷാ നിയമങ്ങൾ
റോഡപകടങ്ങൾ ഒഴിവാക്കുന്നതിനായി അബുദബി പൊലിസ് ഡ്രൈവർമാർക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
- വേഗത നിയന്ത്രിക്കുക: ദൃശ്യപരത കുറയുമ്പോൾ വാഹനങ്ങളുടെ പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററായി പരിമിതപ്പെടുത്തണം.
- അകലം പാലിക്കുക: മുൻപിലെ വാഹനവുമായി മതിയായ സുരക്ഷിത അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
- ലൈറ്റുകളുടെ ഉപയോഗം: മൂടൽമഞ്ഞിൽ തെളിച്ചമുള്ള ഹൈ ബീം ലൈറ്റുകൾ ഒഴിവാക്കി, ഫോഗ് ലൈറ്റുകൾ അല്ലെങ്കിൽ ലോ ബീം ലൈറ്റുകൾ ഉപയോഗിക്കുക. ഹൈ ബീം ലൈറ്റുകൾ മഞ്ഞിൽ പ്രതിഫലിച്ച് കാഴ്ച തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്.
- ശ്രദ്ധ തിരിക്കരുത്: വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
- മാറിക്കൊണ്ടിരിക്കുന്ന നിർദ്ദേശങ്ങൾ: റോഡരികിലെ ഇലക്ട്രോണിക് ബോർഡുകളിൽ നൽകുന്ന വേഗത പരിധിയും സുരക്ഷാ സന്ദേശങ്ങളും കൃത്യമായി പാലിക്കുക.
പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി അധികൃതർ പുറപ്പെടുവിക്കുന്ന ഇത്തരം നിർദ്ദേശങ്ങൾ പാലിക്കേണ്ടത് ഓരോ ഡ്രൈവറുടെയും ഉത്തരവാദിത്തമാണെന്ന് പൊലിസ് ഓർമ്മിപ്പിച്ചു.
visa free countries uae; ഈദ് അടിച്ചുപൊളിക്കാൻ റെഡിയാണോ? വിസ വേണ്ട, പേപ്പർവർക്കുമില്ല; യുഎഇ പ്രവാസികൾക്ക് പറക്കാം ഈ 10 രാജ്യങ്ങളിലേക്ക്
UAE February 24, 2026

visa free countries for uae; ദുബൈ: 2026-ലെ ഈദുൽ ഫിത്തർ അവധി ആഘോഷിക്കാൻ പ്ലാൻ ചെയ്യുന്ന യുഎഇ പ്രവാസികൾക്ക് സന്തോഷവാർത്ത. മാസങ്ങൾ നീളുന്ന വിസ നടപടികൾക്കായി കാത്തുനിൽക്കാതെ, കൈയ്യിലുള്ള റെസിഡൻസ് വിസ ഉപയോഗിച്ച് പെട്ടെന്ന് തന്നെ യാത്ര ചെയ്യാവുന്ന പത്തോളം വിദേശ രാജ്യങ്ങൾ ഇതാ. ദ്വീപ് രാഷ്ട്രങ്ങൾ മുതൽ സാംസ്കാരിക നഗരങ്ങൾ വരെ നീളുന്ന ഈ പട്ടികയിൽ കുറഞ്ഞ ചെലവിൽ പോയി വരാവുന്ന രാജ്യങ്ങളും ഉൾപ്പെടുന്നു.
യുഎഇയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകളുള്ളതും മണിക്കൂറുകൾക്കുള്ളിൽ എത്തിച്ചേരാവുന്നതുമായ മികച്ച 10 വിനോദസഞ്ചാര കേന്ദ്രങ്ങൾ താഴെ പറയുന്നവയാണ്:
1. അസർബൈജാൻ (Azerbaijan)
വെറും 3 മണിക്കൂർ യാത്ര മതി ഈ രാജ്യത്തെത്താൻ. യുഎഇ നിവാസികൾക്ക് ബാക്കുവിലെ വിമാനത്താവളത്തിൽ എത്തുമ്പോൾ തന്നെ ‘വിസ ഓൺ അറൈവൽ’ ലഭിക്കും
2. മാലിദ്വീപ് (Maldives)
ബീച്ചുകൾ ഇഷ്ടപ്പെടുന്നവർക്ക് ഇതിലും മികച്ചൊരു ഓപ്ഷനില്ല. ഒട്ടുമിക്ക രാജ്യക്കാർക്കും സൗജന്യ വിസ ഓൺ അറൈവൽ വാഗ്ദാനം ചെയ്യുന്ന രാജ്യമാണ് മാലിദ്വീപ്.
നിബന്ധന: റിട്ടേൺ ടിക്കറ്റും ഹോട്ടൽ ബുക്കിംഗും നിർബന്ധം. യാത്രയ്ക്ക് 96 മണിക്കൂർ മുമ്പ് ട്രാവലർ ഡിക്ലറേഷൻ ഫോം പൂരിപ്പിക്കണം.
3. സീഷെൽസ് (Seychelles)
പ്രകൃതിഭംഗി തുളുമ്പുന്ന സീഷെൽസിലേക്ക് വിസ രഹിത പ്രവേശനമാണ്. എത്തുമ്പോൾ പ്രവേശന അനുമതി (Entry Permit) ലഭിക്കും.
ചെലവ്: ഒരു ദിവസത്തേക്ക് കുറഞ്ഞത് 150 ഡോളർ കൈയ്യിൽ കരുതണം.
4. ഉസ്ബെക്കിസ്ഥാൻ (Uzbekistan)
സിൽക്ക് റോഡിന്റെ ചരിത്രം തേടുന്നവർക്ക് മികച്ച ഓപ്ഷനാണ് ഉസ്ബെക്കിസ്ഥാൻ. യുഎഇ നിവാസികൾക്ക് വിസയില്ലാതെ 30 ദിവസം ഇവിടെ താമസിക്കാം.
രേഖകൾ: എമിറേറ്റ്‌സ് ഐഡിക്ക് കുറഞ്ഞത് 3 മാസത്തെ കാലാവധി ഉണ്ടായിരിക്കണം.
. കെനിയ (Kenya)
സഫാരി യാത്ര ആഗ്രഹിക്കുന്നവർക്ക് കെനിയ തിരഞ്ഞെടുക്കാം. എന്നാൽ 2024 മുതൽ വിസയ്ക്ക് പകരം ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (eTA) നിർബന്ധമാക്കിയിട്ടുണ്ട്. യാത്രയ്ക്ക് മുമ്പ് ഓൺലൈനായി ഇതിനായി അപേക്ഷിക്കണം.
6. ഇന്തോനേഷ്യ (Indonesia)
ബാലി ഉൾപ്പെടെയുള്ള മനോഹരമായ ദ്വീപുകളിലേക്ക് ഇ-വിസ ഓൺ അറൈവൽ (e-VoA) വഴി എളുപ്പത്തിൽ പ്രവേശിക്കാം. ഇന്ത്യയുൾപ്പെടെയുള്ള രാജ്യക്കാർക്ക് ഈ സൗകര്യം ലഭ്യമാണ്.
7. അർമേനിയ (Armenia)
2025 ജൂലൈ മുതൽ യുഎഇ നിവാസികൾക്ക് അർമേനിയ വിസ രഹിത യാത്ര അനുവദിച്ചിട്ടുണ്ട്. പർവതനിരകളും തടാകങ്ങളും നിറഞ്ഞ അർമേനിയ ബജറ്റ് യാത്രകൾക്ക് അനുയോജ്യമാണ്.
8. മൗറീഷ്യസ് (Mauritius)
വെള്ളച്ചാട്ടങ്ങളും ഹൈക്കിംഗ് പാതകളും ഇഷ്ടപ്പെടുന്നവർക്ക് മൗറീഷ്യസ് തിരഞ്ഞെടുക്കാം. ഭൂരിഭാഗം യുഎഇ പ്രവാസികൾക്കും 90 ദിവസം വരെ വിസ ഓൺ അറൈവൽ ലഭിക്കും.
9. തായ്‌ലൻഡ് (Thailand)
ഷോപ്പിംഗിനും ബീച്ചുകൾക്കും പേരുകേട്ട തായ്‌ലൻഡിൽ ഇന്ത്യയുൾപ്പെടെയുള്ള 93 രാജ്യക്കാർക്ക് 60 ദിവസത്തേക്ക് വിസയില്ലാതെ പ്രവേശിക്കാം.
10. ഒമാൻ (Oman)
ഏറ്റവും കുറഞ്ഞ ചിലവിൽ റോഡ് മാർഗ്ഗമോ വിമാനത്തിലോ ഒമാനിലേക്ക് പോകാം. ചില നിശ്ചിത തൊഴിൽ വിഭാഗങ്ങളിലുള്ള പ്രവാസികൾക്ക് ബോർഡറിൽ തന്നെ വിസ ലഭിക്കും.