Donald Trump Iran statement :അമേരിക്കൻ കരുത്തിന്റെ പ്രതീകം ; ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ യു എസ് എസ് ജെറാൾഡ് പശ്ചിമേഷ്യയിലേക്ക്, യുദ്ധമോ സമാധാനമോ ? നിലപാട് വ്യക്തമാക്കി ട്രംപ്

Donald Trump Iran statement :വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധം അമേരിക്കയ്ക്ക് എളുപ്പത്തിൽ ജയിക്കാൻ കഴിയുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. എന്നാൽ, യുദ്ധത്തേക്കാൾ സമാധാന കരാറാണ് തനിക്ക് ഇഷ്ടമെന്നും യു എസ് പ്രസിഡണ്ട് പ്രതികരിച്ചു. അമേരിക്ക – ഇറാൻ ചർച്ചകൾ വ്യാഴാഴ്ച ജെനീവയിൽ നടക്കാനിരിക്കെ യുദ്ധത്തിനെതിരെ മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ രംഗത്തെത്തിയെന്ന വാർത്തകളും ഡോണൾഡ് ട്രംപ് നിഷേധിച്ചു. ജോയിന്‍റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ ഇറാനെ ആക്രമിക്കുന്നത് നീണ്ട യുദ്ധത്തിലേക്ക് വഴിവയ്ക്കുമെന്ന് ട്രംപിനെ ഉപദേശിച്ചതായി ചില അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തകൾ നൂറ് ശതമാനം വ്യാജമാണെന്നും യുദ്ധം വേണ്ടി വന്നാൽ അമേരിക്കൻ ജയം സുനിശ്ചിതമാണെന്നാണ് ജനറൽ കെയ്നിന്റെ അഭിപ്രായമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു.

പെന്‍റഗണിലെ മുതിർന്ന ഉദ്യോഗസ്ഥർ ഇറാനുമായി സംഘർഷത്തിലേക്ക് പോകരുതെന്ന് ട്രംപിനെ ഉപദേശിച്ചതായി വാൾ സ്ട്രീറ്റ് ജേണലടക്കം മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ട്രംപിനോട് എറ്റവും അടുപ്പമുള്ള സ്റ്റീവ് വിറ്റ്കോഫും, ജാറെഡ് കുഷ്നറും ഇറാൻ പ്രശ്നത്തിൽ സൈനിക നടപടിക്ക് മുമ്പ് നയതന്ത്ര ചർച്ചകൾക്ക് കൂടുതൽ സമയം നൽകണമെന്ന പക്ഷക്കാരാണെന്നാണ് ആക്സിയം അടക്കം മാധ്യമങ്ങളുടെ റിപ്പോർട്ട്. എന്നാൽ ഇതെല്ലാം ട്രംപ് തള്ളിക്കളഞ്ഞു. അന്തിമ തീരുമാനം തന്റേതാണെന്നും, ധാരണയാക്കാനാണ് തനിക്കും ഇഷ്ടമെങ്കിലും ഒത്തുതീർപ്പിന് ഇറാൻ തയ്യാറായില്ലെങ്കിൽ അവിടുത്തെ ജനതയ്ക്കടക്കം മോശം ദിനമാണ് കാത്തിക്കുന്നതെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

അതേസമയം ഇറാനുമായുള്ള സംഘർഷ സാഹചര്യം തുടരുന്നതിനിടെ അമേരിക്കൻ കരുത്തിന്റെ പ്രതീകമായ ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യു എസ് എസ് ജെറാൾഡ് ഫോർഡ് ഗ്രീസ് സമുദ്രാതിർത്തിയിലെത്തി. വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ പിടികൂടിയ ദൗത്യം പൂർത്തിയാക്കി മടങ്ങുകയായിരുന്ന കപ്പൽ, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരമാണ് പശ്ചിമേഷ്യ ലക്ഷ്യമിട്ട് നീങ്ങിയത്. ഇറാനെതിരെയുള്ള സൈനിക നീക്കത്തിന്റെ ഭാഗമായാണ് പശ്ചിമേഷ്യ ലക്ഷ്യമാക്കി യു എസ് എസ് ജെറാൾഡ് ഫോർഡ് ഗ്രീസ് സമുദ്രാതിർത്തിയിലെത്തിയതെന്നാണ് വ്യക്തമാകുന്നത്. ജിബ്രാൾട്ടർ കടലിടുക്ക് പിന്നിട്ട് ഗ്രീസ് ഉൾപ്പെടെയുള്ള മേഖലകളിലേക്ക് കപ്പൽ അടുത്തത് ഇറാന് നൽകുന്ന ശക്തമായ മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ അറബിക്കടലിലുള്ള യു എസ് എസ് എബ്രഹാം ലിങ്കൺ സ്ട്രൈക്ക് ഗ്രൂപ്പിനൊപ്പം ജെറാൾഡ് ഫോർഡ് കൂടി ചേരുന്നതോടെ മേഖലയിൽ അമേരിക്കയുടെ സൈനികാധിപത്യം വർദ്ധിക്കുമെന്നും ഇത് ഇറാനെതിരായ ആക്രമണത്തിന് മുന്നോടിയാണെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

യുഎഇയിൽ സ്വർണവില ഇനിയും ഉയരുമോ, അതോ കുറയുമോ??വിദഗ്ദ്ധർ പറയുന്നത് ഇങ്ങനെ

UAE Nazia Staff Editor — February 24, 2026 · 0 Comment

Dubai Gold Rate Today
Dubai Gold Rate Today

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Gold rate in uae; ദുബായ്: യുഎഇയിൽ സ്വർണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. ഈ കുതിപ്പ് പ്രവാസികളെയും നിക്ഷേപകരെയും ഒരുപോലെ ആശങ്കയിലാക്കി. കഴിഞ്ഞ ദിവസത്തെ കുതിപ്പിൽ നിന്ന് റെക്കോർഡുകൾ കടന്ന് മുന്നേറിയപ്പോൾ സ്വർണ വില ഇനിയും ഉയരുമോ, അതോ കുറയാൻ കാത്തിരിക്കണോ? എന്നാണ് നിലവിൽ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ ചോദ്യം.24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 621 ദിർഹത്തിന് മുകളിലെത്തിയതോടെ സ്വർണം വാങ്ങാൻ പദ്ധതിയിട്ടിരുന്ന പ്രവാസികൾ ഇതോടെ വലിയ ആശങ്കയിലായി. ആഗോള വിപണിയിൽ സ്വർണവിലയിൽ വന്ന മാറ്റങ്ങളാണ് ഈ ഉയർച്ചയ്ക്ക് കാരണം. ഔൺസിന് 5,150 ഡോളറിന് മുകളിലേക്ക് ഉയർന്നത്തോടെ യുഎഇയിലും വില വർധിക്കാൻ കാരണമായതാണ് സാമ്പത്തിക വിദഗ്‌ധരുടെ അഭിപ്രായം.

സ്വർണ വിലയിലെ ഈ കുതിപ്പ് ഇവിടം കൊണ്ടൊന്നും അവസാനിക്കില്ല എന്നാണ് ദുബായിലെ വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്. ഈ വർഷം തന്നെ ഔൺസിന് 6,000 ഡോളറിലേക്കും പിന്നീട് 10,000 ഡോളറിലേക്കും വില എത്താൻ സാധ്യതയുണ്ടെന്നാണ് നിലവിലെ പ്രവചനം. കൂടാതെ വരും ദിവസങ്ങളിൽ ഈ കുതിപ്പ് തുടരാമെന്നും പറയുന്നു.

നിലവിൽ വിവാഹ സീസൺ ആയതോടെ നിരവധി ആളുകളാണ് സ്വർണ വാങ്ങിക്കാൻ കാത്തിരിക്കുന്നത്. അതിനാൽ സ്വർണവില ഒരേപോലെ ഉയരുകയില്ലെന്നും എന്നാൽ ചെറിയ തോതിലുള്ള ഇടിവുകൾ ഇടയ്ക്കിടെ സംഭവിക്കാമെന്നും പറയുന്നു കൂടാതെ ഇത് നിക്ഷേപകരെയും അതുപോലെ സ്വർണം വാങ്ങിക്കാൻ താത്‌പര്യപ്പെടുന്നവരെയും പ്രതിസന്ധിയിലാക്കാനും സാധ്യതയുണ്ട്

അതേസമയം സ്വർണം ഒരു സമ്പാദ്യമായി കാണുന്നവരാണെങ്കിൽ വില വലിയ തോതിൽ കുറയാൻ കാത്തിരിക്കുന്നത് ഒരിക്കലും ലാഭകരമാകില്ല. കാരണം ആഗോള തലത്തിൽ ഇതേ അവസ്ഥ തുടരുകയാണെങ്കിൽ സ്വർണ വില പഴയ നിലയിലേക്ക് പോകാനുള്ള സാധ്യത വളരെ കുറവാണ്.
കൂടാതെ ഒരുമിച്ച് വാങ്ങുന്നതിന് പകരം ചെറിയ അളവിൽ പല തവണകളായി വാങ്ങുന്നത് എന്നും ലാഭകരമായിരിക്കും

പുതിയ റിപ്പോർട്ടുകൾ പ്രകാരം ദുബായിൽ നിലവിൽ 24 കാരറ്റ് സ്വർണത്തിന് 621.75 ദിർഹവും 22 കാരറ്റിന് 575.75 ദിർഹവുമാണ് വില. സ്വർണത്തിനൊപ്പം തന്നെ വെള്ളിവിലയും ഉയർന്നിട്ടുണ്ട്. 3 ശതമാനത്തോളം വർധനവാണുണ്ടായിട്ടുള്ളത്. കൂടാതെ ആഗോള vipa

ദുബായിൽ ഇപ്പോൾ 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 621.75 ദിർഹമാണ് വില. 22 കാരറ്റിന് 575.75 ദിർഹവും. സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയിലും 3 ശതമാനത്തോളം വർധനവുണ്ടായിട്ടുണ്ട്. ആഗോള തലത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കാത്തത്തതിനാൽ സ്വർണവില ഉയർന്ന നിലയിൽ തന്നെ തുടരാനാണ് സാധ്യത.

Weather update in uae: യുഎഇയിൽ റോഡുകളിൽ ദൃശ്യപരത കുറയും, കാലാവസ്ഥയിൽ അടിമുടി മാറ്റം ; ഡ്രൈവർമാർക്ക് ജാഗ്രതാനിർദ്ദേശം

UAE February 24, 2026

224543

Weather update in uae

അബുദബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച രാവിലെ വരെ കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി. ഇതിന്റെ ഭാഗമായി രാജ്യത്ത് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാത്രി 10 മണി മുതൽ ചൊവ്വാഴ്ച രാവിലെ 10 മണി വരെ ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

അബുദബി മുതൽ ദുബൈ, ഷാർജ വഴി റാസൽഖൈമ വരെയുള്ള പടിഞ്ഞാറൻ തീരപ്രദേശങ്ങളെയും ചില ഉൾനാടൻ മേഖലകളെയുമാണ് മൂടൽമഞ്ഞ് പ്രധാനമായും ബാധിക്കുക. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും സമാനമായ രീതിയിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ട്. മൂടൽമഞ്ഞ് കടുക്കുന്ന സാഹചര്യത്തിൽ ചിലയിടങ്ങളിൽ റെഡ് അലേർട്ട് പുറപ്പെടുവിച്ചേക്കാം.

ഡ്രൈവർമാർ ശ്രദ്ധിക്കേണ്ട സുരക്ഷാ നിയമങ്ങൾ

റോഡപകടങ്ങൾ ഒഴിവാക്കുന്നതിനായി അബുദബി പൊലിസ് ഡ്രൈവർമാർക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

  • വേഗത നിയന്ത്രിക്കുക: ദൃശ്യപരത കുറയുമ്പോൾ വാഹനങ്ങളുടെ പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററായി പരിമിതപ്പെടുത്തണം.
  • അകലം പാലിക്കുക: മുൻപിലെ വാഹനവുമായി മതിയായ സുരക്ഷിത അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
  • ലൈറ്റുകളുടെ ഉപയോഗം: മൂടൽമഞ്ഞിൽ തെളിച്ചമുള്ള ഹൈ ബീം ലൈറ്റുകൾ ഒഴിവാക്കി, ഫോഗ് ലൈറ്റുകൾ അല്ലെങ്കിൽ ലോ ബീം ലൈറ്റുകൾ ഉപയോഗിക്കുക. ഹൈ ബീം ലൈറ്റുകൾ മഞ്ഞിൽ പ്രതിഫലിച്ച് കാഴ്ച തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്.
  • ശ്രദ്ധ തിരിക്കരുത്: വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
  • മാറിക്കൊണ്ടിരിക്കുന്ന നിർദ്ദേശങ്ങൾ: റോഡരികിലെ ഇലക്ട്രോണിക് ബോർഡുകളിൽ നൽകുന്ന വേഗത പരിധിയും സുരക്ഷാ സന്ദേശങ്ങളും കൃത്യമായി പാലിക്കുക.

പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി അധികൃതർ പുറപ്പെടുവിക്കുന്ന ഇത്തരം നിർദ്ദേശങ്ങൾ പാലിക്കേണ്ടത് ഓരോ ഡ്രൈവറുടെയും ഉത്തരവാദിത്തമാണെന്ന് പൊലിസ് ഓർമ്മിപ്പിച്ചു.

visa free countries uae; ഈദ് അടിച്ചുപൊളിക്കാൻ റെഡിയാണോ? വിസ വേണ്ട, പേപ്പർവർക്കുമില്ല; യുഎഇ പ്രവാസികൾക്ക് പറക്കാം ഈ 10 രാജ്യങ്ങളിലേക്ക്

UAE February 24, 2026

224524

visa free countries for uae; ദുബൈ: 2026-ലെ ഈദുൽ ഫിത്തർ അവധി ആഘോഷിക്കാൻ പ്ലാൻ ചെയ്യുന്ന യുഎഇ പ്രവാസികൾക്ക് സന്തോഷവാർത്ത. മാസങ്ങൾ നീളുന്ന വിസ നടപടികൾക്കായി കാത്തുനിൽക്കാതെ, കൈയ്യിലുള്ള റെസിഡൻസ് വിസ ഉപയോഗിച്ച് പെട്ടെന്ന് തന്നെ യാത്ര ചെയ്യാവുന്ന പത്തോളം വിദേശ രാജ്യങ്ങൾ ഇതാ. ദ്വീപ് രാഷ്ട്രങ്ങൾ മുതൽ സാംസ്കാരിക നഗരങ്ങൾ വരെ നീളുന്ന ഈ പട്ടികയിൽ കുറഞ്ഞ ചെലവിൽ പോയി വരാവുന്ന രാജ്യങ്ങളും ഉൾപ്പെടുന്നു.

യുഎഇയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകളുള്ളതും മണിക്കൂറുകൾക്കുള്ളിൽ എത്തിച്ചേരാവുന്നതുമായ മികച്ച 10 വിനോദസഞ്ചാര കേന്ദ്രങ്ങൾ താഴെ പറയുന്നവയാണ്:

1. അസർബൈജാൻ (Azerbaijan)

വെറും 3 മണിക്കൂർ യാത്ര മതി ഈ രാജ്യത്തെത്താൻ. യുഎഇ നിവാസികൾക്ക് ബാക്കുവിലെ വിമാനത്താവളത്തിൽ എത്തുമ്പോൾ തന്നെ ‘വിസ ഓൺ അറൈവൽ’ ലഭിക്കും

2. മാലിദ്വീപ് (Maldives)

ബീച്ചുകൾ ഇഷ്ടപ്പെടുന്നവർക്ക് ഇതിലും മികച്ചൊരു ഓപ്ഷനില്ല. ഒട്ടുമിക്ക രാജ്യക്കാർക്കും സൗജന്യ വിസ ഓൺ അറൈവൽ വാഗ്ദാനം ചെയ്യുന്ന രാജ്യമാണ് മാലിദ്വീപ്.

നിബന്ധന: റിട്ടേൺ ടിക്കറ്റും ഹോട്ടൽ ബുക്കിംഗും നിർബന്ധം. യാത്രയ്ക്ക് 96 മണിക്കൂർ മുമ്പ് ട്രാവലർ ഡിക്ലറേഷൻ ഫോം പൂരിപ്പിക്കണം.

3. സീഷെൽസ് (Seychelles)

പ്രകൃതിഭംഗി തുളുമ്പുന്ന സീഷെൽസിലേക്ക് വിസ രഹിത പ്രവേശനമാണ്. എത്തുമ്പോൾ പ്രവേശന അനുമതി (Entry Permit) ലഭിക്കും.

ചെലവ്: ഒരു ദിവസത്തേക്ക് കുറഞ്ഞത് 150 ഡോളർ കൈയ്യിൽ കരുതണം.

4. ഉസ്ബെക്കിസ്ഥാൻ (Uzbekistan)

സിൽക്ക് റോഡിന്റെ ചരിത്രം തേടുന്നവർക്ക് മികച്ച ഓപ്ഷനാണ് ഉസ്ബെക്കിസ്ഥാൻ. യുഎഇ നിവാസികൾക്ക് വിസയില്ലാതെ 30 ദിവസം ഇവിടെ താമസിക്കാം.

രേഖകൾ: എമിറേറ്റ്‌സ് ഐഡിക്ക് കുറഞ്ഞത് 3 മാസത്തെ കാലാവധി ഉണ്ടായിരിക്കണം.

. കെനിയ (Kenya)

സഫാരി യാത്ര ആഗ്രഹിക്കുന്നവർക്ക് കെനിയ തിരഞ്ഞെടുക്കാം. എന്നാൽ 2024 മുതൽ വിസയ്ക്ക് പകരം ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (eTA) നിർബന്ധമാക്കിയിട്ടുണ്ട്. യാത്രയ്ക്ക് മുമ്പ് ഓൺലൈനായി ഇതിനായി അപേക്ഷിക്കണം.

6. ഇന്തോനേഷ്യ (Indonesia)

ബാലി ഉൾപ്പെടെയുള്ള മനോഹരമായ ദ്വീപുകളിലേക്ക് ഇ-വിസ ഓൺ അറൈവൽ (e-VoA) വഴി എളുപ്പത്തിൽ പ്രവേശിക്കാം. ഇന്ത്യയുൾപ്പെടെയുള്ള രാജ്യക്കാർക്ക് ഈ സൗകര്യം ലഭ്യമാണ്.

7. അർമേനിയ (Armenia)

2025 ജൂലൈ മുതൽ യുഎഇ നിവാസികൾക്ക് അർമേനിയ വിസ രഹിത യാത്ര അനുവദിച്ചിട്ടുണ്ട്. പർവതനിരകളും തടാകങ്ങളും നിറഞ്ഞ അർമേനിയ ബജറ്റ് യാത്രകൾക്ക് അനുയോജ്യമാണ്.

8. മൗറീഷ്യസ് (Mauritius)

വെള്ളച്ചാട്ടങ്ങളും ഹൈക്കിംഗ് പാതകളും ഇഷ്ടപ്പെടുന്നവർക്ക് മൗറീഷ്യസ് തിരഞ്ഞെടുക്കാം. ഭൂരിഭാഗം യുഎഇ പ്രവാസികൾക്കും 90 ദിവസം വരെ വിസ ഓൺ അറൈവൽ ലഭിക്കും.

9. തായ്‌ലൻഡ് (Thailand)

ഷോപ്പിംഗിനും ബീച്ചുകൾക്കും പേരുകേട്ട തായ്‌ലൻഡിൽ ഇന്ത്യയുൾപ്പെടെയുള്ള 93 രാജ്യക്കാർക്ക് 60 ദിവസത്തേക്ക് വിസയില്ലാതെ പ്രവേശിക്കാം.

10. ഒമാൻ (Oman)

ഏറ്റവും കുറഞ്ഞ ചിലവിൽ റോഡ് മാർഗ്ഗമോ വിമാനത്തിലോ ഒമാനിലേക്ക് പോകാം. ചില നിശ്ചിത തൊഴിൽ വിഭാഗങ്ങളിലുള്ള പ്രവാസികൾക്ക് ബോർഡറിൽ തന്നെ വിസ ലഭിക്കും. 

Related Posts

Leave a Reply

Your email address will not be published. Required fields are marked *