police issue strict warning;യുഎഇയിലെ ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പുമായി പൊലിസ്:ശ്രദ്ധിക്കുക

218522

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

police issue strict warning;അബുദബി: റമദാൻ മാസത്തിൽ റോഡപകടങ്ങൾ വർദ്ധിക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശവുമായി അബുദബി പൊലിസ്. “നമ്മുടെ അനുസരണയുടെയും സുരക്ഷയുടെയും മാസം” എന്ന പേരിൽ ആരംഭിച്ച പുതിയ കാമ്പയിനിലൂടെയാണ് റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കാൻ പൊലിസ് താമസക്കാരോട് ആഹ്വാനം ചെയ്തത്.

ഇഫ്താർ സമയത്തിന് മുൻപ് വീട്ടിലെത്താനുള്ള തിരക്കിൽ അമിതവേഗത ഒഴിവാക്കണമെന്നുംpolice issue strict warning; ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അതോറിറ്റി ആവശ്യപ്പെട്ടു. “നിങ്ങൾ സുരക്ഷിതമായി എത്താൻ പ്രിയപ്പെട്ടവർ വീട്ടിൽ കാത്തിരിക്കുന്നുണ്ടെന്ന കാര്യം മറക്കരുത്”, പൊലിസ് ഓർമ്മിപ്പിച്ചു.

റമദാൻ മാസത്തിലെ അപകടങ്ങളെക്കുറിച്ച് നടത്തിയ പഠനത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കണക്കുകൾ പ്രകാരം ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 4 മണി വരെയുള്ള സമയത്താണ് ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്നത്. 43 ശതമാനം അപകടങ്ങളും ഉച്ചയ്ക്കും വൈകുന്നേരം 6 മണിക്കും ഇടയിലാണ് സംഭവിക്കുന്നത്. 

അൽ വത്ബ ഇൻഷുറൻസും റോഡ് സേഫ്റ്റി യുഎഇയും ചേർന്ന് കഴിഞ്ഞ വർഷത്തെ 2,771 ഇൻഷുറൻസ് ക്ലെയിമുകൾ വിശകലനം ചെയ്തപ്പോഴാണ് ഈ പ്രവണത കണ്ടെത്തിയത്. നോമ്പ് കാലത്തെ ക്ഷീണവും ഉറക്കക്കുറവും ഡ്രൈവിംഗിനെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.

മറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും നിശ്ചിത വേഗപരിധി ലംഘിക്കരുതെന്നും അബുദബി പൊലിസ് ആവർത്തിച്ച് വ്യക്തമാക്കി.

യുഎഇയിലും സ്വർണവില കുതിച്ചോടുന്നു, ചരിത്രത്തിലെ റെക്കോർഡ് വർധനവ്, പ്രവാസികൾക്ക് വലിയ തിരിച്ചടി

Dubai gold price
Dubai gold price

Gold Prices Surge in the UAE, : ദുബായ്: യുഎഇയിൽ സ്വർണ വില ഉയരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ വൻ ഇടിവ് രേഖപ്പെടുത്തിയ സ്ഥാനത്ത് നിന്നുള്ള ഈ വിലക്കയറ്റം സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരെയും നിക്ഷേപകരെയും ഏറെ ആശങ്കയിലെത്തിച്ചു. ഇന്ന് വിപണി തുറന്നപ്പോൾ തന്നെ സ്വർണ വില റെക്കോർഡ് ഉയരത്തിലെത്തി.

കൂടാതെ ചരിത്രത്തിലാദ്യമായാണ് 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 600 ദിർഹത്തിന് മുകളിൽ എത്തിയിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെ പുറത്ത് വന്ന അതെ വില തന്നെയാണ് ഇന്ന് രാവിലെ വിപണി തുറന്നപ്പോഴും ഉണ്ടായിരുന്നത്. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 600.75 ദിർഹമാണ്

സ്വർണവില ഗ്രാമിന് 600 ദിർഹം കടന്നത് സാധാരണക്കാരായ പ്രവാസികൾക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്. വില കുറഞ്ഞപ്പോൾ തന്നെ മിക്ക ആളുകളും ചെറിയ തോതിൽ സ്വർണം വാങ്ങിയിരുന്നു എന്നാൽ ഇനിയും വില കുറഞ്ഞ് വാങ്ങിക്കാം എന്ന് കരുതിയവർക്ക് ഈ വിലക്കയറ്റം
ഒരു തിരിച്ചടിയായി മാറുകയാണ് ചെയ്തത്

അതേസമയം നാട്ടിൽ വിവാഹങ്ങൾ നിശ്ചയിച്ചിട്ടുള്ള കുടുംബങ്ങളും വലിയ ആശങ്കയിലാണ്. നേരത്തെ കരുതിവെച്ച പണത്തിന് പകുതി സ്വർണം പോലും കിട്ടാത്ത അവസ്ഥയാണിപ്പോൾ പലരും നേരിടുന്നത്. യുഎഇയിൽ നിലവിൽ നിക്ഷേപകരുടെ എണ്ണം വർധിക്കുകയാണ്. ഒരു ആഭരണം വാങ്ങിക്കുന്നതിന് പകരം കുറച്ച് കുറച്ചായി വാങ്ങിക്കാനാണ് പലരും കൂടുതൽ താത്‌പര്യം നൽകുന്നത്.

ഈ വിലയിൽ നിന്ന് സ്വർണ വില ഇനിയും താഴുമോ എന്ന് പറയാൻ സാധിക്കില്ല. അതിനാൽ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർ വിപണിയിലെ മാറ്റങ്ങൾ ഓരോ ദിവസവും കൃത്യമായി നിരീക്ഷിച്ച് കൊണ്ട് വേണം തീരുമാനങ്ങൾ എടുക്കാൻ. കൂടതെ വില ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ അടിയന്തര ആവശ്യങ്ങൾ ഉള്ളവർ ചെറിയ അളവിൽ വാങ്ങി തുടങ്ങുന്നതാണ് നല്ലതെന്നും ആലോചിക്കണം

മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടിക പുറത്ത്: വീണ്ടും ഒന്നാമൻ ഇദ്ദേഹം തന്നെ

215067

പിള്ള, പ്യുവര്‍ ഗോള്‍ഡ്  സ്ഥാപകൻ ഫിറോസ് മർച്ചൻ്റ്, ഡാന്യൂബ് ഗ്രൂപ്പ് ചെയർമാൻ  റിസ്വാൻ സാജൻ, ഏരീസ് ഗ്രൂപ്പ് ചെയർമാൻ സോഹൻ റോയ്, ട്രാൻസ് വേൾഡ് ഗ്രൂപ്പ് ചെയർമാൻ രമേഷ് രാമകൃഷ്ണൻ, ജോയ് ആലുക്കാസ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എംഡി ഷംലാൽ അഹമ്മദ് എന്നിവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.    

അപ്പാരൽ ഗ്രൂപ്പ് സിഇഒ സിമ ഗൻവാനിവേദ്, മാസ്റ്റർ കാർഡ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രകൃതി സിങ്ങ്,  ലാൻഡ്മാർക്ക് ഗ്രൂപ്പ് ചെയർവുമണും സിഇഒയുമായ രേണുക ജഗ്തിയാനി, ഇക്യൂറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഇഒ ശോഭ മേനോൻ, ജംബോ ഗ്രൂപ്പ് ചെയർപേഴ്സൺ വിദ്യ ഛബ്രിയ, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ എംഡി അലിഷ മൂപ്പൻ, വെൻച്വർ സൂഖ് സഹസ്ഥാപക സോണിയ ഗോഖലെ  തുടങ്ങിയവരാണ് വനിതകളിൽ മുൻ നിരയിൽ ഇ

ശോഭ ഗ്രൂപ്പ് സ്ഥാപകൻ പിഎൻസി മേനോൻ, തുംബെ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് തുംബെ മൊയ്തീൻ, ആർപി ഗ്രൂപ്പ് സ്ഥാപകൻ രവി പിള്ള, പ്യുവര്‍ ഗോള്‍ഡ്  സ്ഥാപകൻ ഫിറോസ് മർച്ചൻ്റ്, ഡാന്യൂബ് ഗ്രൂപ്പ് ചെയർമാൻ  റിസ്വാൻ സാജൻ, ഏരീസ് ഗ്രൂപ്പ് ചെയർമാൻ സോഹൻ റോയ്, ട്രാൻസ് വേൾഡ് ഗ്രൂപ്പ് ചെയർമാൻ രമേഷ് രാമകൃഷ്ണൻ, ജോയ് ആലുക്കാസ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എംഡി ഷംലാൽ അഹമ്മദ് എന്നിവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 

അപ്പാരൽ ഗ്രൂപ്പ് സിഇഒ സിമ ഗൻവാനിവേദ്, മാസ്റ്റർ കാർഡ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രകൃതി സിങ്ങ്,  ലാൻഡ്മാർക്ക് ഗ്രൂപ്പ് ചെയർവുമണും സിഇഒയുമായ രേണുക ജഗ്തിയാനി, ഇക്യൂറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഇഒ ശോഭ മേനോൻ, ജംബോ ഗ്രൂപ്പ് ചെയർപേഴ്സൺ വിദ്യ ഛബ്രിയ, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ എംഡി അലിഷ മൂപ്പൻ, വെൻച്വർ സൂഖ് സഹസ്ഥാപക സോണിയ ഗോഖലെ  തുടങ്ങിയവരാണ് വനിതകളിൽ മുൻ നിരയിൽ ഇടം നേടിയവർ

Watsapp new update: വാട്ട്‌സ്ആപ്പ് വെബിലും ഇനി വീഡിയോ കോൾ ചെയ്യാം; യുഎഇയിലും ഈ ഫീച്ചർ പ്രവർത്തിക്കുമോ?

UAE February 19, 2026

215053

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Watsapp new update: ദുബൈ: വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ ഏറെ നാളായി കാത്തിരുന്ന വോയ്‌സ്, വീഡിയോ കോളിംഗ് സൗകര്യം ഇനി വാട്ട്‌സ്ആപ്പ് വെബിലും ലഭ്യമാകും. ബ്രൗസർ വഴി വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് പ്രത്യേക ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യാതെ തന്നെ ഇനി നേരിട്ട് വിളിക്കാനാകും. ഘട്ടം ഘട്ടമായാണ് ഈ ഫീച്ചർ ആഗോളതലത്തിൽ പുറത്തിറക്കുന്നത്.

എന്താണ് പുതിയ മാറ്റം?

2015-ൽ പ്രവർത്തനം തുടങ്ങിയ വാട്ട്‌സ്ആപ്പ് വെബ് ഇതുവരെ സന്ദേശങ്ങൾ അയക്കാനും മീഡിയ ഫയലുകൾ പങ്കുവെക്കാനും മാത്രമേ അനുവദിച്ചിരുന്നുള്ളൂ. എന്നാൽ പുതിയ അപ്‌ഡേറ്റ് വരുന്നതോടെ ബ്രൗസറിൽ നിന്ന് നേരിട്ട് വൺ-ടു-വൺ വോയ്‌സ്, വീഡിയോ കോളുകൾ ചെയ്യാം. ഡെസ്‌ക്‌ടോപ്പ് ആപ്പുകളിലേത് പോലെ സുരക്ഷിതമായ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഈ കോളുകളും ചെയ്യാം. വീഡിയോ കോളുകളിൽ സ്ക്രീൻ ഷെയറിംഗ് സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ പേർസണൽ കോളുകൾക്ക് മാത്രമാണ് അനുമതിയെങ്കിലും, ഗ്രൂപ്പ് കോളിംഗ് സൗകര്യം ഉടൻ നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.

യുഎഇയിൽ ഈ സേവനം ലഭിക്കുമോ?

പുതിയ ഫീച്ചർ ആഗോളതലത്തിൽ ശ്രദ്ധ നേടുമ്പോഴും യുഎഇയിലെ ഉപയോക്താക്കൾക്കിടയിൽ ഇത് സംശയമുണ്ടാക്കുന്നുണ്ട്. യുഎഇയിലെ നിലവിലെ നിയമങ്ങൾ അനുസരിച്ച് വാട്ട്‌സ്ആപ്പിന്റെ വോയ്‌സ്, വീഡിയോ കോളിംഗ് സേവനങ്ങൾക്ക് നിയന്ത്രണമുണ്ട്.

യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (TDRA) യുടെ അംഗീകാരത്തിന് വിധേയമായി മാത്രമേ ഈ ഫീച്ചർ യുഎഇയിൽ പ്രവർത്തിക്കുകയുള്ളൂ. നിലവിൽ മൊബൈൽ ആപ്പിലും ഡെസ്‌ക്‌ടോപ്പ് വേർഷനിലും ഇത്തരം കോളുകൾക്ക് നിയന്ത്രണമുള്ളതിനാൽ, വെബ് പതിപ്പിലും ഈ സേവനം ലഭ്യമാകാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. എങ്കിലും ഒഫീഷ്യൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കാത്ത ലിനക്സ് (Linux) പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നവർക്ക് ഈ മാറ്റം വലിയ ആശ്വാസമാകും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *