UAE government support for expats : ജോലി പോയാലും തൽക്കാലം വിഷമിക്കണ്ട ; മാസം 20,000 ദിർഹം വരെ ലഭിക്കും: പ്രവാസികൾക്ക് യുഎഇ സർക്കാരിന്റെ വലിയ സഹായം

uae

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

UAE government support for expats : യുഎഇ: ഒരുപാട് സ്വപ്നങ്ങളുമായി യുഎഇയിലേക്ക് വിമാനം കയറുന്നവരാണ് മിക്ക പ്രവാസികളും. എന്നാൽ അപ്രീക്ഷിതമായി ഒരു ദിവസം ജോലി നഷ്ടപ്പെട്ടാൽ എന്തുചെയ്യും? എന്നാൽ പ്രവാസികളുടെ ഈ അവസ്ഥയ്ക്ക് പരിഹാരമായാണ് യുഎഇ സർക്കാർ അൺഎംപ്ലോയ്‌മെന്റ് ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ചത്.

ഇതിനായി മാസം വെറും 5 ദിർഹം അടച്ചാൽ മാത്രം മതിയാകും പിന്നീട് ജോലി നഷ്ടപ്പെട്ടാൽ മാസം 10,000 ദിർഹം വരെ നിങ്ങളുടെ കയ്യിൽ കിട്ടും. എന്നാൽ ഇത്തരം അവസരങ്ങൾ ഉണ്ടായിട്ടും ഇതിനെ കുറിച്ച് മിക്ക പ്രവാസികൾക്കും അറിയില്ല. ഇതിൽ രണ്ട് ഗ്രൂപ്പുകാരാണുള്ളത്. ഒന്ന് നിങ്ങളുടെ ബേസിക് സാലറി 16,000 ദിർഹത്തിൽ താഴെയാണെങ്കിൽ നിങ്ങൾ മാസത്തിൽ 5 ദിർഹമാണ് അടയ്ക്കേണ്ടത്.

മറ്റൊന്ന് ബേസിക് സാലറി 16,000 ത്തിന് മുകളിലാണെങ്കിൽ മാസം 10 ദിർഹം വച്ച് അടയ്ക്കണം. ഇതിൽ 5 ദിർഹത്തിന്റെ കാറ്റഗറിയിൽ ഉള്ളവർക്ക് ജോലി പോയാൽ മാസം പരമാവധി 10,000 ദിർഹം വെച്ച് മൂന്ന് മാസത്തേക്കും. വലിയ ശമ്പളക്കാർക്ക് മാസം 20,000 ദിർഹം വരെയും കിട്ടും. അതേസമയം ഇതിൽ ചില നിബന്ധനകൾ കൂടെയുണ്ട്.

നിങ്ങൾ ഇൻഷുറൻസ് എടുത്ത് കുറഞ്ഞത് ഒരു വർഷമെങ്കിലും കഴിഞ്ഞിരിക്കണം അതായത് 12 മാസത്തെ പ്രീമിയം കൃത്യമായി അടച്ചിരിക്കണം. എന്നാൽ മാത്രമേ ഈ തുക ലഭിക്കുകയുള്ളു. അതിനാൽ മിക്ക പ്രവാസികൾക്കും ചെയ്തു വരുന്നത്. ജോലിയിൽ പ്രവേശിച്ച സമയത്ത് തന്നെ ഈ ഇൻഷുറൻസ് എടുക്കുക എന്നതാണ്. കാരണം എന്തായാലും ഒരു കമ്പനിയും നിങ്ങളെ ജോലിയ്‌ക്കെടുത്ത് ഒരു വർഷം തുകയുന്നതിന് മുന്നേ പറഞ്ഞു വിടില്ല. അതിനാൽ ഇങ്ങനെ ചെയ്യുന്നത് വഴി നിങ്ങൾക്ക് ഒരു വലിയ സഹായം തന്നെയാണ് ലഭിക്കുന്നത്. മറ്റൊരു ശ്രദ്ധിക്കേണ്ട പ്രധാന കാര്യമെന്നത് നിങ്ങൾ സ്വയം ജോലി രാജിവെച്ച് പോയാൽ ഈ പണം കിട്ടില്ല എന്നതാണ്. ഇത് ലഭിക്കാനായി കമ്പനി നിങ്ങളെ പിരിച്ചുവിടുക തന്നെ വേണം.

അതേസമയം കമ്പനിയിൽ നിന്ന് എന്തെങ്കിലും മോഷണമോ പ്രശ്നങ്ങളോ ഉണ്ടാക്കി പിരിച്ചുവിടപ്പെട്ടതാണെങ്കിൽ ഈ തുക കിട്ടില്ല എന്ന കാര്യം കൂടെ ഓർക്കേണ്ടതുണ്ട്. ജോലി പോയി കൃത്യം 30 ദിവസത്തിനുള്ളിൽ തന്നെ നിങ്ങൾ ഇതിനായി അപേക്ഷിക്കണം. ഒരു മാസം കഴിഞ്ഞാൽ പിന്നെ ഈ പണം കിട്ടാൻ വലിയ ബുദ്ധിമുട്ടായിരിക്കും ഉണ്ടാകുക. ഇനി നിങ്ങളുടെ ജോലി പോയാലും പേടിക്കേണ്ട ആവശ്യമില്ല.

നിങ്ങൾ നേരെ www.iloe.ae എന്ന വെബ്സൈറ്റിൽ കയറുക. അല്ലെങ്കിൽ ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം. നിങ്ങളുടെ എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുക. കമ്പനി തന്ന പിരിച്ചുവിട്ടു കൊണ്ടുള്ള കത്ത് അപ്‌ലോഡ് ചെയ്യണം. ശേഷം നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പറും നൽകിയാൽ മാത്രം മതിയാകും. ഇതെല്ലം കൃത്യമായും വ്യക്തമായും നൽകണം ശേഷം എല്ലാം ശരിയാണെങ്കിൽ രണ്ടാഴ്ചയ്ക്കുള്ളിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം വരും.

കരുതലിന്റെ മാലാഖ ആലിന്‍ ഷെറിന് വിട!! ഈ 10 മാസമുള്ള പൊന്നോമനയെ ഇനി 5 കുഞ്ഞുങ്ങൾ വഴി കാണാം; നെഞ്ച് നീറി മല്ലപ്പളളി

India Nazia Staff Editor — February 15, 2026 · 0 Comment

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

208701

Tributes Aalin sherin;തിരുവനന്തപുരം: കേരളത്തിലെ പ്രായം കുറഞ്ഞ അവയവദാതാവായ പത്ത് മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ സംസ്‌കാരം ഇന്ന്. പത്തനംതിട്ട മല്ലപ്പളളി നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്‌ഐ പള്ളി സെമിത്തേരിയില്‍ 3.30ന് സംസ്‌കാരം നടത്തും. മസ്തിഷ്‌ക മരണത്തിന് പിന്നാലെ അവയവങ്ങള്‍ ദാനം ചെയ്ത ആലിന്‍ ഷെറിന് സംസ്ഥാനം ഔദ്യോഗിക ബഹുമതികളോടെയാവും വിട നല്‍കുക. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം മലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ജോര്‍ജ് മാത്തന്‍ മിഷന്‍ ആശുപത്രി ചാപ്പലിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാകും.

ആലിന്‍ ഷെറിന്റെ അവയവം സ്വീകരിച്ച രണ്ട് കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ വിജയകരമായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നടന്ന കരള്‍ മാറ്റ ശസ്ത്രക്രിയയില്‍ ആലിന്റെ കരള്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിന് മാറ്റിവെച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ സ്വീകര്‍ത്താവാണ് ഈ കുഞ്ഞ്. എസ്‌ഐടിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്തുവയസുകാരനാണ് ആലിന്റെ വൃക്കകള്‍ നല്‍കിയത്.

Chit Funds Ban;ദുബായ് ∙ സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാർ ജോലിസ്ഥലത്തു നടത്തുന്ന സ്വകാര്യ ചിട്ടി, നിക്ഷേപ പരിപാടികൾക്കു സ്ഥാനങ്ങളുടെ വിലക്ക്. ഇത്തരം നിക്ഷേപ – ചിട്ടി ഗ്രൂപ്പിലെ അംഗങ്ങൾക്കിടയിലെ സാമ്പത്തിക പ്രശ്നങ്ങളും തർക്കങ്ങളും സ്ഥാപനങ്ങളുടെ തൊഴിൽ അന്തരീക്ഷത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് വിലക്ക് ഏർപ്പെടുത്തിയത്. ഒരു നിയമ പിൻബലവുമില്ലാതെ ഇത്തരത്തിൽ പണം സ്വരൂപിച്ചാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നു ജീവനക്കാർക്ക് മുന്നറിയിപ്പുണ്ട്. ജോലി സമയങ്ങളിൽ ഇത്തരം പ്രവർത്തനത്തിൽ ഏർപ്പെടുന്നത് അച്ചടക്ക ലംഘനമായി കണക്കാക്കും.

അത്യാവശ്യ ചെലവുകൾക്കുള്ള കരുതൽ എന്ന നിലയിലാണ് ജീവനക്കാർ പ്രതിമാസ കുറി പോലുള്ള സമ്പാദ്യ പരിപാടികൾ നടത്തുന്നത്. നറുക്കെടുപ്പിലൂടെയും മറ്റും ഗഡുക്കളായി അടച്ചു തീർക്കുന്ന പദ്ധതി പ്രവാസികൾക്കിടയിൽ സാധാരണയാണ്. പ്രതിമാസം 500, 1000, 5000, 10,000 ദിർഹം എന്നിങ്ങനെ ജീവനക്കാരുടെ വരുമാനം അസരിച്ച് പണം സ്വരൂപിച്ച് ക്രമപ്രകാരം അവകാശികൾക്ക് നൽകുകയാണ് ചെയ്യുക. ആദ്യ ചിട്ടി ഇതിനു നേതൃത്വം നൽകുന്ന വ്യക്തി എടുക്കും.

ഇത്തരം ചിട്ടികളും കുറികളും പലപ്പോഴും സഹപ്രവർത്തകർക്കിടയിൽ പരാതികൾക്കും തർക്കങ്ങൾക്കും ഇടയാക്കാറുണ്ട്. വാക്കുതർക്കങ്ങൾ പരിധി വിടുമ്പോൾ അതു സ്ഥാപനങ്ങളുടെ സമാധാന അന്തരീക്ഷത്തെയും തൊഴിൽ സാഹചര്യത്തെയും വരെ ദോഷകരമായി ബാധിക്കും. ചിലതു കേസുകളായി മാറുകയും കോടതികൾ തീർപ്പാക്കേണ്ട സ്ഥിതിയുമുണ്ടായി. 12, 24 മാസം നീണ്ടു നിൽക്കുന്ന ഫണ്ടുകൾ വരെയുണ്ട്. പണം കിട്ടിയ ചിലർ സ്വദേശങ്ങളിലേക്ക് മടങ്ങി തിരിച്ചു വരാതാകുമ്പോൾ ചിട്ടി പൂട്ടുന്നതും വലിയ പ്രതിസന്ധിയായി. ഇതു നടത്തിപ്പുകാർക്ക് ബാധ്യതയാകുന്നതാണ് പല തർക്കങ്ങളുടെയും അടിസ്ഥാന കാരണം

ഒരുപാട് ജീവനക്കാരുള്ള ആശുപത്രി പോലുള്ള സ്ഥാപനങ്ങളിൽ ഇത്തരം സമ്പാദ്യ പദ്ധതികൾ സാധാരണമാണ്. ചില സ്കൂളുകളിലും ഇത്തരം ചിട്ടികളുണ്ട്. ഒരു സ്കൂളിൽ തുടങ്ങിയ ചിട്ടിയിൽ സ്കൂളിനു പുറത്ത് നിന്നുവരെ ആളുകളെ ചേർക്കുകയും തിരിച്ചടവ് മുടങ്ങിയതോടെ ആളുകൾ കൂട്ടത്തോടെ സ്കൂളിലേക്ക് ചോദിക്കാനെത്തുകയും ചെയ്ത സംഭവം പോലും ഉണ്ടായിട്ടുണ്ട്. ഒടുവിൽ മാനേജ്മെന്റ് ജീവനക്കാർക്കു കാരണം കാണിക്കൽ നോട്ടീസ് നൽകി.

അനൗപചാരിക സംവിധാനങ്ങൾ വഴി ഇത്തരം ഫണ്ട് ശേഖരണം രാജ്യത്ത് നിയമ വിരുദ്ധമാണ്. ലൈസൻസില്ലാതെ ഫണ്ട് ശേഖരിക്കുക, പ്രഖ്യാപിച്ച സാമ്പത്തിക നേട്ടം നൽകാതിരിക്കുക, വ്യക്തിഗത നേട്ടത്തിനായി ഫണ്ട് ദുരുപയോഗം ചെയ്യുക എന്നിവയെല്ലാം സിവിൽ, ക്രിമിനൽ നിയമ നടപടികൾക്ക് വിധേയമാക്കുന്ന കേസുകളാണ്. ലൈൈസൻസില്ലാതെ പൊതുജനങ്ങളിൽ നിന്ന് ഫണ്ട് ശേഖരിക്കുന്നത് സാമ്പത്തിക കുറ്റകൃത്യമായി കണക്കാക്കും. ഫെഡറൽ നിയമപ്രകാരം സാമ്പത്തിക തട്ടിപ്പ് , നിയമവിരുദ്ധമായി ഫണ്ട് ശേഖരിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇത്തരം കേസുകൾ കോടതികളിലേക്ക് റഫർ ചെയ്യുക.

നിയമവിരുദ്ധമായി സമ്പാദിച്ച ഫണ്ടുകൾ കണ്ടുകെട്ടുന്നതിന് പുറമെ, തടവ്, പിഴ എന്നീ ശിക്ഷകൾ ഇവർ നേരിടേണ്ടി വരും. മനഃപൂർവമായ വഞ്ചന, വ്യാജ കരാറുകളുടെ രൂപീകരണം, വ്യക്തികളുടെ സംഭാവനകൾ ചൂഷണം ചെയ്യൽ എന്നിവ കണ്ടെത്തിയാൽ ക്രിമിനൽ കേസായും മാറും.

expats arrested;സൂക്ഷിക്കണം!!! ദുബായിൽ മൊബൈൽ സിഗ്നൽ-ജാമിംഗിലൂടെ പണം തട്ടിയെടുക്കാൻ ശ്രമം; 3 പ്രവാസികൾ അറസ്റ്റിൽ

UAE February 15, 2026

208278

expats arrested: ദുബായ് മറീനയിൽ മൊബൈൽ സിഗ്നലുകൾ ചോർത്തി പണം തട്ടിയെടുക്കുന്ന സങ്കീർണ്ണമായ തട്ടിപ്പ് പദ്ധതി നടത്തിയതിന് ദുബായ് ക്രിമിനൽ കോടതി മൂന്ന് ഏഷ്യൻ പുരുഷന്മാർക്ക് ആറ് മാസം വീതം തടവ് ശിക്ഷയും ശേഷം നാടുകടത്താനും വിധിച്ചു.

കോടതി രേഖകൾ പ്രകാരം, സംഘം യുഎഇയിലേക്ക് സിഗ്നൽ-ജാമിംഗ്, ഐടി ഉപകരണങ്ങൾ ഇറക്കുമതി ചെയ്ത് അത് ഉപയോഗിച്ച് നിയമാനുസൃത മൊബൈൽ ഫ്രീക്വൻസികൾ തടയുകയും അതേ ചാനലിൽ സമാന്തരവും വഞ്ചനാപരവുമായ നെറ്റ്‌വർക്ക് പ്രക്ഷേപണം ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയും ചെയ്യുകയുമായിരുന്നു. സമീപത്ത് മൊബൈൽ ഉള്ള ആർക്കും അറിയാതെ തന്നെ സിഗ്നലുമായി കണക്റ്റുചെയ്യാൻ കഴിയുന്ന രീതിയിലായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്

ഒരിക്കൽ ബന്ധപ്പെട്ടുകഴിഞ്ഞാൽ, ആളുകൾക്ക് ബാങ്കുകളിൽ നിന്നും ഔദ്യോഗിക സ്ഥാപനങ്ങളിൽ നിന്നും വരുന്നതായി തോന്നുന്ന ടെക്സ്റ്റ് സന്ദേശങ്ങൾ ലഭിക്കുകയും ചെയ്യും. ബോധ്യപ്പെടുത്തുന്ന ഭാഷയും ലോഗോകളും സഹിതമുള്ള എസ്എംഎസ് അലേർട്ടുകളിൽ വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങൾ ചോർത്താൻ രൂപകൽപ്പന ചെയ്‌ത മൊബൈൽ ചെയ്യാൻ ഹാക്ക് ലിങ്കുകളും ഉണ്ടായിരുന്നു. പിന്നീട് ആ വിവരങ്ങൾ ഉപയോഗിച്ച് മൊബൈൽ ആപ്പ് വഴിയുള്ള ഫണ്ട് തട്ടിയെടുക്കുകയായിരുന്നു ഇവരുടെ പതിവ് രീതി .

ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്ത എല്ലാ ഉപകരണങ്ങളും കണ്ടുകെട്ടാൻ കോടതി ഉത്തരവിട്ടു, ശിക്ഷ അനുഭവിച്ചതിന് ശേഷം പ്രതികളെ നാടുകടത്താനും വിധിച്ചു. കേസിൽ ഉൾപ്പെട്ട കുറച്ചു പ്രതികൾ ഇപ്പോഴും ഒളിവിലാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *