Uae prison: തീരാനോവിന്റെ ഓർമയിൽ; ‘ഇതെന്റെ അവസാന ഫോൺ കോളായിരിക്കാം’; ഇന്ത്യൻ യുവതി യുഎഇയിലെ ജയിലിൽ നിന്ന് നടത്തിയ സംഭാഷണം

208134

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Uae prison: ഇതെന്റെ അവസാനത്തെ ഫോൺ കോളായിരിക്കാം. വൈകാതെ വധശിക്ഷ നടപ്പിലാക്കുമെന്നാണ് അധികൃതർ പറയുന്നത്. കഴിയുമെങ്കിൽ എന്നെ രക്ഷിക്കൂ’– ഉത്തർപ്രദേശ് സ്വദേശിനി ഷഹ്‌സാദി ഖാൻ കഴിഞ്ഞ വർഷം വീട്ടിലേക്ക് നടത്തിയ ഫോൺ സംഭാഷണത്തിൽ പറഞ്ഞ വാക്കുകളാണിത്. നാലുമാസം പ്രായമുള്ള കുഞ്ഞുമരിച്ച കേസിൽ വധശിക്ഷ കാത്ത് കഴിയുന്നതിനിടെയാണ് ഷഹ്‌സാദി ഖാൻ വീട്ടിലേക്ക് വിളിച്ചത്. പിന്നീട് നയതന്ത്ര മന്ത്രാലയം ഇടപെട്ടതിനെ തുടർന്ന് ശിക്ഷ നീട്ടിവെച്ചെങ്കിലും കഴിഞ്ഞ വർഷം ഫെബ്രുവരി 15ന് ശിക്ഷ നടപ്പാക്കുകയായിരുന്നു.

∙ അറസ്റ്റിലായത് കുഞ്ഞിന്റെ മരണത്തിൽ
ഉത്തർപ്രദേശ് മതാവുന്ദ് ഗൊയ്റ മുഗളായി ബാന്ദ സ്വദേശിനിയാണ് ഷഹ്‌സാദി. അബുദാബിയിലെത്തിയത് 2021ലാണ്. ആഗ്ര സ്വദേശികളായ ദമ്പതികളുടെ വീട്ടിലായിരുന്നു ജോലി. 2022 സെപ്റ്റംബറിൽ തൊഴിലുടമയുടെ ഭാര്യ ആൺകുഞ്ഞിന് ജന്മം നൽകി. പതിവ് കുത്തിവയ്പിനായി കുട്ടിയെ 2022 ഡിസംബർ ഏഴിന് ആശുപത്രിയിൽ കൊണ്ടുപോയി. കുത്തിവയ്പ് ലഭിച്ച ദിവസം രാത്രി കുട്ടി മരിച്ചു. ഇതോടെ കുട്ടി മരണത്തിന് പിന്നിൽ ഷഹ്‌സാദി ആണെന്ന് ആരോപിച്ച് മാതാപിതാക്കൾ കേസ് നൽകി. ഈ കേസിലാണ് അബുദാബി കോടതി യുവതിക്ക് വധശിക്ഷ വിധിച്ചത്.

ശിക്ഷ നടപ്പാക്കിയത് അറിയുന്നത് വൈകി
ഫെബ്രുവരി 15ന് ശിക്ഷ നടപ്പാക്കിയ ശേഷം ദിവസങ്ങൾക്ക് ശേഷമാണ് വിവരം വീട്ടുകാരെ അധികൃതർ അറിയിക്കുന്നത്. ഖബറടക്കം യുഎഇയിൽ തന്നെ നടത്താനാണ് തീരുമാനിച്ചത്. പക്ഷേ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചിട്ടും സാമ്പത്തിക പ്രതിസന്ധി കാരണം കുടുംബത്തിന് യുഎഇയിലെത്താൻ സാധിച്ചിരുന്നില്ല. ‘എന്നെ വിട്ട് ഈ ദുഃഖം പോകുമോ എന്നറിയില്ല. ഇനിയൊരിക്കലും മകളെ കാണാനാവില്ലെന്ന യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാനാകുന്നില്ല. അവളുടെ കബറടക്ക ചടങ്ങിൽ പോലും പങ്കെടുക്കാനാവാത്ത ദുഃഖം സഹിക്കാനാകുന്നില്ല’– അന്ന് ഷഹ്‌സാദി ഖാന്റെ പിതാവ് ഷബീർ ഖാൻ കണ്ണീരോട് പറഞ്ഞത്.

ഇങ്ങെനെയുള്ള കോളുകൾ എടുക്കരുതേ.. മുന്നറിയിപ്പുമായി കേരള പോലീസ്, ഒരെ ഒരു വാട്സ് ആപ്പ് കോളിലൂടെ കണ്ണൂരിൽ വയോധികയുടെ അക്കൗണ്ടിൽ നിന്നും . 1.58 കോടി നഷ്ടമായി

Latest Greeshma Staff Editor — February 14, 2026 · 0 Comment

scam

WhatsApp scam call : കണ്ണൂർ: കണ്ണൂരിൽ വയോധികയിൽ നിന്ന് 1.58 കോടി രൂപ തട്ടിയെടുത്തു. 77 വയസുള്ള മീര സോമസുന്ദരത്തിനാണ് പണം നഷ്ടമായത്. പഹൽ​ഗാം ഭീകരരുമായി ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. കണ്ണൂർ ന​ഗരത്തിലാണ് മീര സോമസുന്ദരം താമസിക്കുന്നത്. 1.58 കോടിക്ക് പുറമേ 50 ലക്ഷം രൂപ കൂടി അധികം നൽകാൻ ഒരുങ്ങുന്ന സമയത്താണ് സംഭവം ബാങ്ക് ജീവനക്കാരുടെ ശ്രദ്ധയിൽപെടുന്നത്. പിന്നീട് പൊലീസിൽ അറിയിക്കുകയും കണ്ണൂർ സൈബർ പൊലീസിൽ പരാതിപ്പെടുകയും ചെയ്തത്. കഴിഞ്ഞ ജനുവരിയിലാണ് ഈ ഇടപാടുകൾ എല്ലാം നടക്കുന്നത്. സിബിഐ ഉദ്യോ​ഗസ്ഥരെന്ന വ്യാജേന വാട്ട്സ് ആപ്പ് കോളിൽ ബന്ധപ്പെട്ട സംഘം വയോധികയുടെ ആധാർ കാർഡ്, പഹൽ​ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പരിശോധനക്കിടെ കണ്ടെത്തിയെന്നും ഭീകരർക്ക് പണം കൈമാറിയോ എന്ന് സംശയിക്കുന്നതായും വയോധികയെ പറഞ്ഞു വിശ്വസിപ്പിച്ചു.

ഇവരുടെ പണം ഏതെങ്കിലും തരത്തിൽ ഭീകരവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് കൈപ്പറ്റിയുണ്ടോ എന്ന് തെളിയിക്കാനായി മുഴുവൻ പണവും പരിശോധിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് സമയം വേണം. അതിനാൽ അക്കൗണ്ടിലുള്ള മുഴുവൻ പണവും കൈമാറണം. അങ്ങനെ ഘട്ടം ഘട്ടമായി വയോധികയുടെ പക്കൽ നിന്ന് പണം തട്ടിയെടുക്കുകയാണ് ചെയ്തത്. 1.58 കോടി കൊടുത്തതിന് ശേഷം, സ്വർണം വിറ്റ് ബാക്കി 50 ലക്ഷം കൂടി കൊടുക്കാനുള്ള തത്രപ്പാടിലാണ് ബാങ്കിന്റെ ശ്രദ്ധയിൽ പെടുന്നത്. സംശയാസ്പദമായ അക്കൗണ്ടുകളിലേക്ക് വലിയ തുകകൾ കൈമാറ്റം ചെയ്യപ്പെടുന്നത് ശ്രദ്ധിച്ച ബാങ്കാണ് പൊലീസിനെ അറിയിച്ചത്. പിന്നീട് കണ്ണൂർ സൈബർ പൊലീസിൽ പരാതി നൽകി. നഷ്ടപ്പെട്ട 1.58 കോടി കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Instant Loans for expats; ഇനി ഒരു ബാങ്കിലും പോകേണ്ട; എളുപ്പത്തിൽ പ്രവാസികൾ വായ്പ സ്വന്തമാക്കാം:എങ്ങനെയെന്നല്ലേ? അറിയാം

UAE Nazia Staff Editor — February 14, 2026 · 0 Comment

206204
Oplus_16908288

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Instant Loans for expats; ദുബായ്: യുഎഇയിലെ പ്രവാസികൾക്ക് വലിയ ആശ്വാസമായി ഇ ആൻഡ് മണി ആപ്പ് . യുഎഇയിലെ പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഈ ആപ്ലികേഷൻ വഴി വായ്പകൾ വളരെ വേഗത്തിൽ സ്വന്തമാക്കാം. യുഎഇ സെൻട്രൽ ബാങ്കിൽ നിന്ന് ഫിനാൻസ് കമ്പനി ലൈസൻസ് ലഭിച്ചതോടെയാണ് ഈ നീക്കം.ഇതോടെ ഇനി രാജ്യത്തെ ഇരുപത് ലക്ഷത്തിലധികം ആളുകൾക്ക് ഇ ആൻഡ് മണി വഴി വായ്പകൾക്കും മറ്റ് ക്രെഡിറ്റ് സേവനങ്ങൾക്കും അപേക്ഷിക്കാനും സാധിക്കും. പണം കൈമാറുന്നതിനും ബില്ലുകൾ അടയ്ക്കുന്നതിനും മാത്രമായി ഉപയോഗിച്ചിരുന്ന ഈ ഡിജിറ്റൽ വാലറ്റ് ഇനി ഒരു സമ്പൂർണ്ണ ധനകാര്യ സ്ഥാപനമായിട്ടായിരിക്കും പ്രവർത്തിക്കുക എന്നാണ് അധികൃതർ വ്യക്തമാകുന്നത്

പണം അയക്കാനും ബില്ലുകൾ അടയ്ക്കാനും ഉൾപ്പെടെ മറ്റ് നിരവധി സേവനങ്ങൾ കൂടെ നൽകുന്നു. ഷോപ്പിംഗ് നടത്തുമ്പോൾ പണം തവണകളായി അടയ്ക്കാനുള്ള സൗകര്യവും മാസാവസാനം പണത്തിന് ബുദ്ധിമുട്ട് ഉള്ള സമയങ്ങളിൽ ശമ്പളത്തിന്റെ ഒരു ഭാഗം മുൻകൂട്ടി ആപ്പിലൂടെ ലഭിക്കുകയും ചെയ്യും.

കൂടാതെ ചെറിയ തുകകൾ ആവശ്യമുള്ളവർക്ക് അതും വായ്പയായി അക്കൗണ്ടിലെത്തും. യുഎഇയിൽ പുതിയതായി എത്തിയവർക്കും, കുറഞ്ഞ ശമ്പളമുള്ള തൊഴിലാളികൾക്കും, ബാങ്കുകളിൽ ക്രെഡിറ്റ് ഹിസ്റ്ററി ഇല്ലാത്തവർക്കും വായ്പ ലഭിക്കുക എന്നത് കുറച്ച് പ്രയാസമാണ്. അതിനാൽ ഈ സാഹചര്യത്തിൽ ഇ ആൻഡ് മണി ആപ്പ് പ്രവാസികൾക്ക് വലിയ ആശ്വാസമായി മാറുകയാണ്.

മറ്റ് ബാങ്കുകൾ പലപ്പോഴും ഉയർന്ന ശമ്പള പരിധിയും കർശനമായ രേഖകളും ആവശ്യപ്പെടാറുള്ള സ്ഥാനത്ത് ഇത്തരം നൂലാമാലകൾ ഒന്നും തന്നെയില്ലാതെ ഈ പ്രശ്നത്തിന് ഒരു പരിഹാരമായാണ് ഈ ആപ്പ് പുറത്തിറക്കിയത്. കൂടാതെ ആപ്പിലെ ഇടപാട് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ക്രെഡിറ്റ് യോഗ്യത നോക്കി വായ്പ നൽകുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.

അതേസമയം യുഎഇ സെൻട്രൽ ബാങ്കിന്റെ കർശനമായ നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും കീഴിലായിരിക്കും ഈ വായ്പാ സേവനങ്ങൾ പ്രവർത്തിക്കുക. അതിനാൽ ഉപയോക്താക്കളുടെ പണവും വിവരങ്ങളും പൂർണ്ണമായും സുരക്ഷിതമായിരിക്കുമെന്ന് അധികൃതർ ഉറപ്പു നൽകുന്നു.

UAE Gold Rate; യു.എ.ഇയില്‍ ഒറ്റയടിക്ക് ഇടിഞ്ഞ് വീണ് സ്വര്‍ണ്ണവില; ഒരു ഗ്രാമിന് വില കുറഞ്ഞത് എത്രെയെന്നറിയാമോ?

UAE February 14, 2026

i gold price
gold പ്രൈസ്

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

UAE Gold Rate; ദുബൈ: ആഗോള വിപണിയിലെ മാറ്റങ്ങളെത്തുടര്‍ന്ന് യു.എ.ഇയില്‍ സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് (ഫെബ്രുവരി 13) രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ സ്വര്‍ണ്ണവില ഗ്രാമിന് 600 ദിര്‍ഹത്തിന് താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗ്രാമിന് 11 ദിര്‍ഹത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില ഔണ്‍സിന് 5,000 ഡോളറിന് താഴേക്ക് പതിച്ചതാണ് യു.എ.ഇയിലെ വിലക്കുറവിന് കാരണമായത്. ഇന്ന് രാവിലെ യു.എ.ഇ സമയം 9:15ഓടെ സ്വര്‍ണ്ണം ഔണ്‍സിന് 4,977.92 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ദുബൈയില്‍ ഇന്ന് രാവിലെ 596.25 ദിര്‍ഹം ആണ് ഒരു ഗ്രാമിന്റെ വില. ഇന്നലെ ഇത് 610.75 ദിര്‍ഹമായിരുന്നു.

ദുബൈയിലെ ഇന്നത്തെ സ്വര്‍ണവില

* 24 കാരറ്റ്: 596.25 ദിര്‍ഹം
* 22 കാരറ്റ്: 552.00 ദിര്‍ഹം
* 21 കാരറ്റ്: 529.25 ദിര്‍ഹം
* 18 കാരറ്റ്: 453.75 ദിര്‍ഹം
* 14 കാരറ്റ്: 356.0 353.75
(Source: dubaicityofgold)

വില കുറയാന്‍ കാരണമെന്ത്?

ഓഹരി വിപണിയിലുണ്ടായ തകര്‍ച്ചയെത്തുടര്‍ന്ന് നിക്ഷേപകര്‍ സ്വര്‍ണ്ണം വിറ്റഴിക്കാന്‍ തുടങ്ങിയത് വിലയെ ബാധിച്ചു. കൂടാതെ, അമേരിക്കയിലെ ശക്തമായ തൊഴില്‍ കണക്കുകള്‍ പുറത്തുവന്നതോടെ പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതകള്‍ മങ്ങിയതും സ്വര്‍ണ്ണത്തിന് തിരിച്ചടിയായി. ജനുവരിയില്‍ യു.എസില്‍ 130,000 പുതിയ തൊഴിലവസരങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് പ്രതീക്ഷിച്ചതിലും (70,000) വളരെ കൂടുതലാണ്.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കുന്നത് നീട്ടിവെച്ചേക്കുമെന്ന സൂചനകള്‍ വിപണിയിലുണ്ടെന്നും എങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണ്ണവിലയില്‍ വലിയൊരു ഇടിവ് സംഭവിക്കാതെ വിപണി പിടിച്ചുനില്‍ക്കാന്‍ സാധ്യതയുണ്ടെന്നും സെഞ്ച്വറി ഫിനാന്‍ഷ്യല്‍ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ വിജയ് വാലേച്ച പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *