Jet plane crashes during takeoff;ടേക്ക് ഓഫിനിടെ ജെറ്റ് വിമാനം തകർന്ന് വീണു; അപകടത്തിൽ ഏഴ് മരണം

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Jet plane crashes during takeoff;വാഷിംഗ്ടൺ: യുഎസിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്നുവീണ് അപകടം. അപകടത്തിൽ ഏഴ് ആളുകൾ മരണപ്പെട്ടു.  യുഎസിലെ മെയ്ൻ സ്റ്റേറ്റിലുള്ള ബാംഗർ രാജ്യാന്തര വിമാനത്താവളത്തിലാണ് അപകടം നടന്നത്. അപകടത്തിൽ ഒരു വിമാന ജീവനക്കാരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. 

ബൊംബാർഡിയർ ചലഞ്ചർ 600 എന്ന വിമാനമാണ് ഇന്നലെ പ്രാദേശിക സമയം രാത്രി 7:45ന് അപകടത്തിൽപ്പെട്ടത്.  അഞ്ചു യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ജെറ്റ് വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. ശക്തമായ ശൈത്യകാല കൊടുങ്കാറ്റ് യുഎസിൽ എല്ലായിടത്തും വിമാനയാത്ര തടസ്സപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് ബാംഗർ വിമാനത്താത്താവളം താൽക്കാലികമായി അടച്ചിടുകയും ചെയ്തു. 

റൺവേയിൽ നിന്നും പറന്നു ഉയരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനത്തിന് തീപിടിച്ചു എന്നാണ് ലഭിക്കുന്ന വിവരം. 9 മുതൽ 11 വരെ യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന വീതിയേറിയ ബോഡിയുള്ള ബിസിനസ് ജെറ്റ് ആണ് ബൊംബാർഡിയർ ചലഞ്ചർ 600 എന്ന വിമാനം. ചാർട്ടർ സർവീസുകൾക്ക് ഏറെ ആവശ്യമുള്ള വിമാനമാണ് ഇത്. അമേരിക്കയിൽ അതിശൈത്യം തുടരുന്നതിനാൽ ഈ സമയത്ത് കാഴ്ച പരിമിതി വളരെ കുറവായിരിക്കും എന്നാണ് റിപ്പോർട്ട്. അപകടത്തിന് തൊട്ടു മുൻപാണ് ടേക്ക് ഓഫ് സമയത്ത് കാഴ്ച പരിമിതി സംബന്ധിച്ച് എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തോട് പൈലറ്റ് പരാതിപ്പെട്ടുവെന്നും റിപ്പോർട്ടുകൾ ഉണ്ട്.

dubai sky mystery green lights spark;രാത്രിയിൽ പ്രത്യക്ഷപ്പെട്ട നിഗൂഢമായ പച്ചവെളിച്ചം; ദുബൈയിലെ ആകാശത്ത് അന്യഗ്രഹജീവികളോ? പരിഭ്രാന്തിയിലായി ജനങ്ങൾ, ഒടുവിൽ സത്യം പുറത്ത്

dubai sky mystery green lights spark;ദുബൈ: ദുബൈ നിവാസികളെ മുൾമുനയിൽ നിർത്തിയ നിഗൂഢ വെളിച്ചത്തിന്റെ രഹസ്യം പുറത്ത്. ആകാശത്ത് പ്രത്യക്ഷപ്പെട്ട പച്ച വെളിച്ചത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അന്യഗ്രഹജീവികളുടെ വരവാണെന്ന് കരുതി ചിലരെങ്കിലും വലിയ രീതിയിൽ ഭയപ്പെട്ടിരുന്നു.

എന്നാൽ ഇത് വെറുമൊരു ലേസർ ഷോ മാത്രമാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആകാശത്ത് ഇത്തരത്തിലുള്ള പച്ചവെളിച്ചം കണ്ടിരുന്നു. ഡൗണ്ടൗൺ ദുബൈയിലും കറാമയിലുമുള്ള താമസക്കാരാണ് ഈ ദൃശ്യം കണ്ടത്. നിമിഷങ്ങൾക്കകം തന്നെ ഈ വിചിത്രമായ ദൃശ്യങ്ങൾ വലിയതോതിൽ വൈറലായി.

സ്‌ട്രേഞ്ചർ തിങ്‌സ് സിനിമയെ ഓർമ്മിപ്പിക്കുന്ന കാഴ്ചയെന്ന് ഇതുകണ്ട പലരും കുറിച്ചിരുന്നു. ആകാശത്തെ വിചിത്ര പ്രതിഭാസം കണ്ടവർ ഓരോരുത്തരും ഓരോ നിഗമനങ്ങളിലെത്തിരുന്നു. ഇതൊരു പറക്കുംതളികയാണെന്ന് ചിലർ സോഷ്യൽ മീഡിയയിൽ തമാശരൂപേണ പറഞ്ഞു. മറ്റു ചിലർ ഇതൊരു ഡ്രോൺ ഷോ ആണെന്ന് കരുതി.

സ്കൈഡൈവർമാരുടെ പ്രകടനമാണോ ഇതെന്നും പലരും ഈദിവസങ്ങളിൽ സംശയം പ്രകടിപ്പിച്ചു. ബുർജ് ഖലീഫയിൽ നിന്നുള്ള ലേസർ രശ്മികളാണെന്നും പലരും കരുതി. ഇതിനുപുറമേ ദുബൈ ഫ്രെയിമിൽ നിന്നുള്ള വെളിച്ചമാണിതെന്ന തരത്തിലും വ്യാപകമായ അഭ്യൂഹങ്ങൾ പരന്നു. ആശങ്കകൾ വർദ്ധിച്ചതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ ലോകത്തിന് വെളിപ്പെട്ടത്.

ഇത് ഡി.ഐ.എഫ്.സി മേഖലയിൽ നടന്ന പ്രൊമോഷണൽ ലേസർ ഷോയായിരുന്നു. ഒരു പുതിയ റിയൽ എസ്റ്റേറ്റ് പ്രോജക്ടിന്റെ ലോഞ്ചിംഗുമായി ബന്ധപ്പെട്ടായിരുന്നു ഈ പരിപാടി. ആകാശത്ത് താഴ്ന്ന നിലയിലുണ്ടായിരുന്ന മേഘങ്ങളിൽ ലേസർ രശ്മികൾ തട്ടുകയായിരുന്നു. പ്രകാശം പ്രതിഫലിച്ചപ്പോൾ ആളുകൾക്ക് അത് നിഗൂഢമായ പച്ചവെളിച്ചമായി തോന്നുകയായിരുന്നു.

ഇത് അന്യഗ്രഹജീവികളല്ലെന്ന് പ്രമുഖ മാധ്യമമായ ഗൾഫ് ന്യൂസും ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്. നഗരത്തിലെ ഐക്കോണിക് ലാൻഡ്‌മാർക്കുകളിൽ നിന്നല്ല ലേസർ രശ്മികൾ ഉയർന്നത്. ഡി.ഐ.എഫ്.സിയിലെ ഒരു സ്വകാര്യ ചടങ്ങിൽ നിന്നാണ് ഇവ പ്രസരിച്ചതെന്ന് വ്യക്തമായി. ലേസർ ഷോയുടെ പിന്നിലെ രഹസ്യം പുറത്തുവന്നതോടെ ജനങ്ങളുടെ ആശങ്ക ഒഴിവായിരിക്കുകയാണ്.

Dubai gold price; ഇനി സ്വപ്നങ്ങളിൽ മാത്രമോ സ്വർണം??ദുബായിൽ റെക്കോർഡ് കടന്ന് സ്വർണവില; ഗ്രാമിന് ആദ്യമായി ഞെട്ടിക്കുന്ന തുക കടന്നു

Dubai gold price ദുബായിലെ സ്വർണവില ചരിത്രത്തിലാദ്യമായി ഗ്രാമിന് 600 ദിർഹം എന്ന നാഴികക്കല്ല് പിന്നിട്ടു. തുടർച്ചയായ അഞ്ചാം ദിവസമാണ് സ്വർണവില പുതിയ ഉയരങ്ങൾ കീഴടക്കുന്നത്. ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 5,000 ഡോളറിന് അടുത്തേക്ക് എത്തിയതാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം വിവിധ കാരറ്റുകളിലെ സ്വർണവില 24 കാരറ്റ്: ₹601.0 (ഗ്രാമിന്), 22 കാരറ്റ്: ₹556.0 (ഗ്രാമിന്), 21 കാരറ്റ്: ₹533.5 (ഗ്രാമിന്), 18 കാരറ്റ്: ₹457.25 (ഗ്രാമിന്), 14 കാരറ്റ്: ₹356.75 (ഗ്രാമിന്). ആഗോളതലത്തിൽ സ്വർണവില 1.16 ശതമാനം വർധിച്ച് ഔൺസിന് 4,988.56 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ബലം പ്രയോഗിക്കില്ലെന്ന് വേൾഡ് ഇക്കണോമിക് ഫോറത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചിട്ടും, ആഗോളതലത്തിൽ നിലനിൽക്കുന്ന ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ സ്വർണവിലയെ ബാധിച്ചു. 

വിപണിയിലെ ഭയത്തെ പെട്ടെന്ന് തന്നെ ലാഭത്തോടുള്ള ആർത്തിയായി മാറ്റാൻ ട്രംപിന്റെ പ്രസ്താവനകൾക്ക് സാധിച്ചുവെന്ന് സ്വിസ്‌കോട്ട് സീനിയർ അനലിസ്റ്റ് ഇപെക് ഓസ്കാർഡെസ്കായ നിരീക്ഷിച്ചു. സ്വർണവില 600 ദിർഹം എന്ന പ്രധാന മനഃശാസ്ത്രപരമായ പരിധി കടന്നതിനാൽ, കയ്യിലുള്ള സ്വർണം വിൽക്കാൻ ആഗ്രഹിക്കുന്ന യുഎഇ താമസക്കാർക്ക് ഇത് മികച്ച അവസരമാണ്. ഏറ്റവും ഉയർന്ന നിരക്ക് ലഭിക്കുമെന്നതിനാൽ ലാഭം കൊയ്യാൻ പറ്റിയ സമയമാണിതെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.

Dubai rent: പ്രവാസികളെ അറിഞ്ഞോ???ദുബായിലെ വാടക നിയമം:നിങ്ങളുടെ അപ്പാർട്ട്‌മെന്റിൽ ആർക്കൊക്കെ താമസിക്കാം? നിയമങ്ങൾ പറയുന്നത് ഇങ്ങനെ

Dubai rent: ദുബായ്: വിദേശ രാജ്യങ്ങളിൽ ജോലി തേടിയെത്തുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്വന്തം താമസസ്ഥലത്ത് താമസിപ്പിക്കുന്നത് പ്രവാസികൾക്കിടയിൽ സാധാരണമാണ്. എന്നാൽ ദുബായിലെ വാടക നിയമങ്ങൾ പ്രകാരം ഇതിന് ചില നിബന്ധനകളുണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ് നിയമവിദഗ്ധർ.2007 ലെ ദുബായ് നിയമം നമ്പർ (26) പ്രകാരം വാടക കരാറിൽ പറഞ്ഞിട്ടുള്ള ആവശ്യത്തിന് മാത്രമേ ഒരു വസ്തു ഉപയോഗിക്കാൻ പാടുള്ളൂ. അതിനാൽ കരാറിൽ സൂചിപ്പിച്ചിട്ടുള്ളതിൽ കൂടുതൽ ആളുകളെ താമസിപ്പിക്കാനോ, വസ്തുവിന്റെ ഉപയോഗ രീതിയിൽ മാറ്റം വരുത്താനോ വീട്ടുടമസ്ഥന്റെ അനുവാദമില്ലാതെ കഴിയില്ല

അതിനാൽ ഈ വാടക നിയമം ഒരു വാടകക്കാരന് തന്റെ വീട്ടിൽ ബന്ധുവിനെ താമസിപ്പിക്കാൻ അനുവാദമുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തുകയാണ്. കൂടാതെ വാടകക്കാരന്റെ കസിനോ സുഹൃത്തോ ആണ് താമസമെങ്കിലും ഇത് ‘സബ്‌ലീസ്’ ആയി കണക്കാക്കപ്പെടുന്നതും അത് നിയമവിരുദ്ധമാണ്.

എന്നാൽ സന്ദർശക വിസയിലോ മറ്റോ എത്തുന്ന ബന്ധുക്കൾ കുറഞ്ഞ ദിവസത്തേക്ക് താമസിക്കുന്നതിന് സാധാരണയായി ഔദ്യോഗിക അനുമതിയുടെ ആവശ്യമില്ല. എന്നാൽ ഇത് ദീർഘകാലത്തേക്കുള്ള താമസമാണെങ്കിൽ വാടക കരാറിലെ നിബന്ധനകൾ ശ്രദ്ധിക്കേണ്ടതുണ്ട് എന്നും പ്രത്യേകം ഓർമിപ്പിച്ചു.

ജോലി കണ്ടെത്തുന്നതുവരെയോ മറ്റോ ഉള്ള ഹ്രസ്വകാല താമസമാണെങ്കിൽ സാധാരണയായി പ്രശ്നങ്ങൾ ഉണ്ടാകാറില്ല. കൂടാതെ പറഞ്ഞിരിക്കുന്നതിൽ നിന്ന് ആളുകളുടെ എണ്ണം കൂടിയാൽ ഇത് മുൻസിപ്പാലിറ്റി നിയമങ്ങളുടെ ലംഘനമായാണ് കണക്കാക്കുക. അതിനാൽ ആദ്യം ഒരാളെ താമസിപ്പിക്കണമെങ്കിൽ നിങ്ങളുടെ വാടക കരാറിൽ ‘അധിക നിബന്ധനകൾ’ ഉണ്ടോ എന്ന് പരിശോധിക്കണം.

ശേഷം ചില കരാറുകളിൽ കുടുംബാംഗങ്ങൾ അല്ലാത്തവർ താമസിക്കുന്നത് വിലക്കാറുണ്ട്. അതിനാൽ നിങ്ങളോടൊപ്പം താമസിക്കാൻ വരുന്നുണ്ടെങ്കിൽ വീട്ടുടമസ്ഥനെയോ റിയൽ എസ്റ്റേറ്റ് കമ്പനിയെയോ ഒരു ഇമെയിൽ വഴി അറിയിക്കുന്നത് എപ്പോഴും നല്ലതാണ്. കൂടാതെ യുഎഇയിൽ നിയമങ്ങൾ കൃത്യമായി പാലിക്കുന്നത് ഭാവിയിൽ പുറത്താക്കൽ പോലുള്ള നടപടികളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും

പൊതുജന ശ്രദ്ധയ്ക്ക്!! റമദാൻ 2026: യുഎഇയിൽ ജോലി സമയം കുറയും; സ്കൂളുകൾക്കും സാലിക്കിനും പുതിയ സമയക്രമം

Ramadan 2026 In Uae Working Hours;ദുബായ്: 2026 ഫെബ്രുവരി 18 ന് റമദാൻ ആരംഭിക്കുമെന്നാണ് നിലവിലെ പ്രവചനങ്ങൾ. ഈ പുണ്യമാസത്തിൽ വിശ്വാസികൾക്ക് നോമ്പ് തുറക്കാൻ കൃത്യസമയത്ത് വീട്ടിലെത്താനും പ്രാർത്ഥനകൾക്കും സൗകര്യമൊരുക്കുന്നതിനായി യുഎഇയിലുടനീളം പ്രവൃത്തി സമയത്തിലും സ്കൂൾ സമയത്തിലും വലിയ മാറ്റങ്ങൾ വരാനിരിക്കുന്നതായി സൂചന.കൂടാതെ ദുബായിലെ റോഡ് ടോൾ സംവിധാനമായ സാലിക്, പൊതു പാർക്കിംഗ് എന്നിവയുടെ സമയക്രമത്തിലും മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷങ്ങളെ പോലെ തന്നെ ഇത്തവണയും റമദാൻ മാസത്തിൽ റോഡുകളിലെ തിരക്ക് നിയന്ത്രിക്കാൻ ദുബായിലെ സാലിക് സംവിധാനം പ്രത്യേക സമയക്രമത്തിലായിരിക്കും പ്രവർത്തിക്കുക

പീക്ക് സമയങ്ങളിൽ 6 ദിർഹവും മറ്റ് സമയങ്ങളിൽ 4 ദിർഹവുമാണ് ടോൾ നിരക്ക് ഈടാക്കുക. തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് പീക്ക് സമയമായി കണക്കാക്കുന്നത്. ഞായറാഴ്ചകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ 4 ദിർഹം മാത്രമായിരിക്കും നിരക്ക്.

രാത്രി വൈകി യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി പുലർച്ചെ 2 മുതൽ രാവിലെ 7 വരെ സാലിക് ടോൾ സൗജന്യമായിരിക്കും. അതേസമയം ദുബായിലെ പൊതു പാർക്കിങ് സമയത്തിലും ചില മാറ്റങ്ങൾ കൊണ്ടുവരും. സാധാരണയായി രാവിലെ 8 മുതൽ രാത്രി 10 വരെയാണ് പണമടച്ചുള്ള പാർക്കിങ് സമയം

എന്നാൽ റമദാനിൽ ഇത് രണ്ട് ഘട്ടങ്ങളായി തിരിക്കുകയും രാവിലെ 8 മുതൽ വൈകുന്നേരം 6 വരെയും പിന്നീട് നോമ്പ് തുറയ്ക്ക് ശേഷം രാത്രി 8 മുതൽ രാത്രി 10 വരെയുമായിരിക്കും പണമടച്ചുള്ള പാർക്കിങ് അനുവദിക്കുക. അതേസമയം ചില സ്വകാര്യ പാർക്കിംഗ് ഇടങ്ങളിൽ പ്രത്യേക നിയമങ്ങളായതിനാൽ വാഹനമോടിക്കുന്നവർ സൈൻബോർഡുകൾ ശ്രദ്ധിക്കുന്നത് പിഴ ഒഴിവാക്കാൻ സഹായിക്കും.

റമദാൻ മാസത്തിൽ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും ജോലി സമയത്തിൽ രണ്ട് മണിക്കൂർ കുറവ് നൽകാൻ മാനവ വിഭവശേഷി മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ സർക്കാർ മേഖലയിൽ പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് സമയം.

കൂടാതെ യുഎഇയിലെ വിദ്യാർഥികൾക്ക് റമദാൻ മാസത്തിൽ സ്കൂളിൽ ഒരു ദിവസം പരമാവധി അഞ്ച് മണിക്കൂർ മാത്രമേ ക്ലാസുകൾ ഉണ്ടാകൂ. വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്കാരം 12.45 ന് നടക്കുന്നതിനാൽ സ്കൂളുകൾ രാവിലെ 11.30 ന് തന്നെ അടയ്ക്കും.

വയറുവേദനയാണ് വരിക. ശേഷം പനി, വയറിളക്കം, നിർത്താതെയുള്ള ഛർദ്ദി, അമിതമായ തളർച്ച എന്നിവ കാണുന്നു. ഈ ലക്ഷണങ്ങൾ കണ്ടാൽ ഒരിക്കലും അവഗണിക്കരുത്. എത്രയും പെട്ടന്ന് തന്നെ ചികിത്സ തേടണം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *