Kuwait Cold Wave Alert :കുവൈറ്റ് തണുത്ത് വിറക്കും ; ഈ ദിവസം മുതൽ കഠിനമായ തണുപ്പ് അനുഭവപ്പെടും

കുവൈറ്റിലെ വാർത്തകൾ വിരൽത്തുമ്പിൽ എത്താൻ ചാനൽ ഫോളോചെയ്യൂ

Kuwait Cold Wave Alert : കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-ഉജൈരി ശാസ്ത്ര കേന്ദ്രം ശക്തമായ ശീതകാല കാലാവസ്ഥയ്ക്ക് മുന്നറിയിപ്പ് നൽകി. ‘അൽ-അസിറാഖ്’ എന്നറിയപ്പെടുന്ന കഠിനമായ തണുപ്പ് ജനുവരി 24 മുതൽ എട്ട് രാത്രികൾ തുടരുമെന്നാണ് പ്രവചനം.

ജനുവരി 14 മുതൽ ആരംഭിക്കുന്ന ‘ഷബത്’ എന്ന ശീതകാല ഘട്ടമാണ് വർഷത്തിലെ ഏറ്റവും തണുപ്പേറിയ കാലയളവെന്ന് കേന്ദ്രം അറിയിച്ചു. 26 ദിവസം നീണ്ടുനിൽക്കുന്ന ഈ ഘട്ടത്തിൽ ശക്തമായ തണുപ്പും മഞ്ഞുവീഴ്ചയ്ക്ക് സമാനമായ മഞ്ഞുവെള്ളം (ഫ്രോസ്റ്റ്) രൂപപ്പെടാനുള്ള സാധ്യതയും ഉണ്ടാകും.

ഷബത് കാലത്ത് ദിവസങ്ങൾ ക്രമേണ നീളുകയും രാത്രികൾ കുറയുകയും ചെയ്യും. ഭൂമി വസന്ത വിഷുവിലേക്കു നീങ്ങുന്നതിനാലാണ് ഈ മാറ്റം സംഭവിക്കുന്നത്.

ഷബത് കാലത്തിനിടയിലാണ് ‘അൽ-അസിറാഖ്’ എന്ന കടുത്ത തണുപ്പ് അനുഭവപ്പെടുന്നത്. ആകാശം നീലനിറത്തിൽ തോന്നുന്നതും അതിശൈത്യം കാരണം തുറന്ന ചർമ്മഭാഗങ്ങളിൽ നീലച്ചായം കാണപ്പെടുന്നതുമാണ് ഈ പേരിന് കാരണം. വടക്കുനിന്ന് വീശുന്ന തണുത്ത കാറ്റുകൾ താപനില വേഗത്തിൽ കുറയ്ക്കും.

ഈ തരത്തിലുള്ള കഠിന തണുപ്പിനെ ചില രാജ്യങ്ങളിൽ ‘ബ്ലൂ കോൾഡ്’ എന്നും ചിലയിടങ്ങളിൽ ‘ബെല്ലി കോൾഡ്’ എന്നും വിളിക്കുന്നതായി കേന്ദ്രം വ്യക്തമാക്കി. ഷബത് കാലം 13 ദിവസങ്ങളുള്ള രണ്ട് ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നതും ഓരോ ഘട്ടവും പ്രത്യേക നക്ഷത്രങ്ങളുമായി ബന്ധപ്പെടുത്തി പരമ്പരാഗത കാലാവസ്ഥാ കണക്കുകളിൽ പ്രധാന്യമുള്ളതുമാണ്.

വെറും 10 ദിനാർ മുതൽ വിമാനയാത്ര; വമ്പൻ ഓഫറുമായി ജസീറ എയർവെയ്‌സ്

Kuwait admin — January 11, 2026 · 0 Comment

Jazeera Airways Offer-കുവൈറ്റ് സിറ്റി: പുതുവത്സരത്തോടനുബന്ധിച്ച് യാത്രക്കാർക്കായി വമ്പൻ ഓഫർ പ്രഖ്യാപിച്ചു ജസീറ എയർവെയ്‌സ്. കുവൈറ്റിൽ നിന്ന് വിവിധ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്രകൾക്ക് വെറും 10 ദിനാർ (KD 10) മുതലാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്.

കേരളത്തിലെ കൊച്ചി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഈ നിരക്ക് ഇളവ് ബാധകമാണ്..കുവൈറ്റിലെ വാർത്തകൾ വിരൽത്തുമ്പിൽ എത്താൻ ചാനൽ ഫോളോചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *