
Kuwait traffic violations : കുവൈത്ത് സിറ്റി, ഒക്ടോബർ 18: കുവൈത്തിൽ പൊതു ബസുകളെ കേന്ദ്രീകരിച്ച് നടത്തിയ ശക്തമായ ട്രാഫിക് പരിശോധനയിൽ 338 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി. വാഹനങ്ങൾ ഗതാഗതത്തിനായി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് 26 നിയമലംഘനങ്ങളും റിപ്പോർട്ട് ചെയ്തു. പരിശോധനയുടെ ഭാഗമായി 27 വാഹനങ്ങൾ പിടിച്ചെടുക്കുകയും 27 പേരെ ട്രാഫിക് പൊലീസിന് കൈമാറുകയും ചെയ്തു.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റാണ് (GTD) പരിശോധനാ കാമ്പയിൻ നടത്തിയത്. ജിടിഡി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ റാഷിദ് ഹമ്മൂദും ട്രാഫിക് റെഗുലേഷൻസ് അഫയേഴ്‌സ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ അയൂബ് അൽ അയൂബും കാമ്പയിന് നേതൃത്വം നൽകി.
ട്രാഫിക് നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തുടനീളം ഇത്തരം പരിശോധനകൾ തുടരുമെന്നും റോഡ് ഉപയോക്താക്കൾക്ക് സുരക്ഷിതമായ ഗതാഗത സാഹചര്യം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.