
Uae earthquake;യുഎഇയിലെ ഫുജൈറ തീരത്ത് നേരിയ ഭൂചലനം രേഖപ്പെടുത്തി. ദിബ്ബ അൽ ഫുജൈറ തീരത്തിന് സമീപമാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 1.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം യുഎഇയുടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് (NCM) കീഴിലുള്ള ദേശീയ ഭൂകമ്പ നിരീക്ഷണ ശൃംഖലയാണ് കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രി 9.58നാണ് (യുഎഇ സമയം) ഭൂചലനം രേഖപ്പെടുത്തിയത്. ഒക്ടോബർ 16ന് ഉണ്ടായ ഭൂചലനത്തിന്റെ തീവ്രത വളരെ കുറവാണെന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
യുഎഇയിലെയും സമീപ പ്രദേശങ്ങളിലെയും ഭൂകമ്പ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന ദേശീയ ഭൂകമ്പ നിരീക്ഷണ ശൃംഖല വഴിയാണ് അധികൃതർ ഭൂചലനം സ്ഥിരീകരിച്ചത്. ഫുജൈറ എമിറേറ്റിന്റെ കിഴക്കൻ തീരത്താണ് ദിബ്ബ സ്ഥിതി ചെയ്യുന്നത്.