
UAE Speed Limit Change;ഫുജൈറ: യുഎഇയിൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുക. ഫുജൈറ–ഖോർഫക്കാൻ റോഡിലെ വേഗപരിധി നാളെ (ഒക്ടോബർ 13, ചൊവ്വാഴ്ച) മുതൽ കുറയ്ക്കും. നിലവിൽ മണിക്കൂറിൽ 120 കിലോമീറ്ററായിരുന്ന വേഗപരിധി 100 കിലോമീറ്ററായി കുറയ്ക്കുമെന്ന് ഫുജൈറ പൊലീസ് അറിയിച്ചു. ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയവുമായി സഹകരിച്ചാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണം
പുതുക്കിയ വേഗപരിധി കർശനമായി പാലിക്കണമെന്ന് അധികൃതർ വാഹനമോടിക്കുന്നവരോട് അഭ്യർഥിച്ചു. റോഡിൽ സ്ഥാപിച്ചിട്ടുള്ള ട്രാഫിക് അടയാളങ്ങൾ ശ്രദ്ധിക്കുകയും യാത്രയ്ക്കിടെ ബന്ധപ്പെട്ട അധികാരികൾ നൽകുന്ന നിർദേശങ്ങൾ അനുസരിക്കുകയും വേണം.
വേഗപരിധിയിലെ മാറ്റം നാളെ മുതൽ പ്രാബല്യത്തിൽ വരുന്നതിനാൽ ഈ റോഡ് ഉപയോഗിക്കുന്നവർ യാത്രയ്ക്കിടെ പ്രത്യേകം ശ്രദ്ധിക്കണം. സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി പുതുക്കിയ നിയമങ്ങൾ പാലിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.