
Malayalam Girl Dies in Qatar;ദോഹ: അസുഖബാധിതയായി മൂന്നാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി ബാലിക ഖത്തറിൽ അന്തരിച്ചു. തൃശൂർ പാവറട്ടി വെണ്മനാട് സ്വദേശി സബീജിന്റെ മകൾ നൂഹ (മൂന്നര വയസ്സ്) ആണ് മരിച്ചത്.
അസുഖത്തെ തുടർന്ന് ഖത്തറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച നൂഹ മൂന്നാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു മരണം.
മാതാവ്: ഫയ സബീജ്. സഹോദരിമാർ: അസ്‌വ, ദിയ, നൈറ.
വ്യാഴാഴ്ച രാത്രി ഇശാ നമസ്കാരത്തിന് ശേഷം അബൂഹമൂർ മസ്ജിദിൽ നൂഹയുടെ മയ്യിത്ത് ഖബറടക്കി.
കുഞ്ഞിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് കുടുംബവും ബന്ധുക്കളും.